Monday, November 2, 2009

ചെന്നൈ സെന്‍തമിഴ്‌ !!!


അങ്ങനെ ബാലിയില്‍ നിന്നുള്ള അടുത്ത ഓണ്‍സൈറ്റ് തരപ്പെട്ടു. ഒരു വെള്ളിയാഴ്ച അങ്ങനെ ഇരിക്കുമ്പം പെട്ടെന്ന് മാനേജറിനു ബോധോദയം.. എന്നെ ചെന്നൈയിലേക്ക് പറഞ്ഞു അയക്കാന്‍. ഇവിടെ വരണ്ട കാരണം എന്താണെന്നു വെച്ചാല്‍ :- ഞാന്‍ പണ്ട് ഒന്ന് അമേരിക്കയില്‍ പോയി ഒരു സായിപ്പിന്റെ കൂടെ ജോലി ചെയ്താരുന്നു.. മച്ചാനെ ഇവന്മാര് കേറി ഫയര്‍ ചെയ്തു.. എന്താണ് കാരണം എന്ന് ആരാഞ്ഞപ്പം കിട്ടിയ മറുപടി കേട്ട് ഞെട്ടി.. പുറത്തു പറയാന്‍ താല്പര്യം ഇല്ലാത്തതു കാരണം ഇവിടെ ഞാന്‍ അത് എഴുതുന്നില്ല.. എന്റെ കമ്പനിയെ കുറിച്ചുള്ള സകല മതിപ്പും അതോട്‌ കൂടി പോകും.. അല്ല.. ഇതിനു അത്ര മതിപ്പൊന്നും ആര്‍ക്കും കാണില്ല എന്ന് അറിയാം.. എന്നാലും ഇനി എങ്ങാനും എന്തേലും ഉണ്ടെങ്കിലോ.. അത് കളയണ്ട..

അങ്ങനെ മച്ചാന്‍ പോയതോട് കൂടി.. "മായാവി2.0"[കമ്പനി എത്തിക്സ് കാരണം പേര് ഒന്ന് മാറ്റി ഇടുന്നു] എന്ന പ്രൊജക്റ്റ്‌ എന്റെ കുത്തക ആയി.. വേറെ ഒരുത്തനും മൊത്തം കമ്പനിയില്‍ ഈ സാധനത്തില്‍ പണിതിട്ടില്ല.. അങ്ങനെ ഇരിക്കുമ്പം വേറെ ഏതോ ഒരു കമ്പനിയുടെ കസ്റ്റമര്‍ ആരുന്ന.. ഒരു കാസിനോ അവരുടെ സര്‍വ്വീസ് (സായിപ്പന്മാര്‍ സാദരം ക്ഷമിക്കുക.. സേര്‍വിസ് എന്ന് പറയണം എന്ന് ആഗ്രഹം ഉണ്ട്) മോശം ആയതു കാരണം അവര്‍ നമ്മുടെ കസ്റ്റമര്‍ ആയി.. കഷ്ടകാലത്തിനു എന്റെ പ്രോജക്ടിലെ ഒരു സംഭവം എന്ത് ചെയ്തിട്ടും ശെരി ആവുന്നില്ല.. ദൈവം സഹായിച്ചു അങ്ങനെ ഒരു സാധനം ബാംഗ്ലൂറിലെ ഓഫീസില്‍ ഇരുന്നാല്‍ എനിക്ക് കാണാന്‍ പറ്റുന്നില്ല.. വേറെ കുറച്ചു സെറ്റപ്പ് ഒക്കെ വേണം അത് കാണണേല്‍.. ആ സെറ്റപ്പ് ചെന്നൈയിലെ ഓഫീസില്‍ ഉണ്ടെന്നു അറിഞ്ഞു നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചോളാന്‍ പറഞ്ഞു.. അധികം താമസിയാതെ ബാക്കി കാര്യങ്ങളും അറിവായി.. അതായത് ഒരു 20 മേല്‍പറഞ്ഞ "മായാവി2.0" എങ്കിലും ആ സെറ്റപ്പില്‍ കണക്ട് ചെയ്താലേ ഈ പ്രശ്നം കാണാന്‍ പറ്റുന്നുള്ളൂ. നമുക്ക് ചെന്നൈയില്‍ ആകെ ഉള്ളത് ഒരെണ്ണം ആണ്.. അത് കൊണ്ട് ഞാന്‍ ബാംഗ്ലൂരില്‍ ഇരുന്നാലും ചെന്നൈയില്‍ ഇരുന്നാലും പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ല.. ഒരു ഊഹം വെച്ച് അങ്ങ് താങ്ങുക.. ഒത്താല്‍ പറയാം ഒത്തെന്നു.. ആ ഒരു അവസ്ഥ.. ഞാന്‍ മാനേജറിനോടു കരഞ്ഞു കാലു പിടിച്ചു
പറഞ്ഞു.. ഞാന്‍ അവിടെ പോയിട്ട് ഒന്നും ചെയ്യാന്‍ ഇല്ല.. എനിക്ക് ഒരു ഐഡിയയും ഇല്ല.. എങ്ങനെ ഇത് ശെരി ആക്കണം എന്നതിനെ കുറിച്ച് എന്നെല്ലാം.. പുള്ളി ഒരു രീതിയിലും അടുക്കുന്നില്ല.. പോയി നോക്ക്.. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ആ ഒരു ലൈനില്‍ ആണ് കക്ഷി.. എന്തായാലും അമ്മ നാട്ടില്‍ ആരുന്നത് കാരണം ഞാന്‍ ഓക്കേ പറഞ്ഞു.. ഇവിടെ എത്തി..

എത്തികഴിഞ്ഞപ്പം ആണ് അറിയുന്നത് ഇവിടെ ഒരു കേബിള്‍ ഇല്ല എന്ന്.. വന്നത് വെറുതെ ആയല്ലോ
ഭഗവാനെ.. എന്നാലും ഇവര് വിടുന്നില്ല.. ഇവര് പറയുന്നത് ഇനി ഇത് ശെരി ആക്കിട്ട് തിരിച്ച് പോയാല്‍ മതി എന്നാ.. ആ തീരുമാനം ആയി.. അങ്ങനെ എങ്കില്‍ ചെന്നൈയിലേക്ക് ഞാന്‍ സ്ഥലം മാറി എന്ന് പറയുന്നതാവും ഭേദം.. ഒരു ഊഹം വെച്ച് തന്ങുന്നതിനു ഒക്കെ ഒരു ലിമിറ്റ് ഇല്ലേ.. കോളേജിലെ ലാബ്‌ എക്സാമിന് പോലും ഇങ്ങനെ ഒരു കറക്കി കുത്ത് വേണ്ടി വന്നിട്ടില്ല.. അപ്പം ഞാന്‍ തീരുമാനിച്ചു.. ഇനി എന്നും ചെന്നൈ സെന്തമിഴ്ത് ഓര്‍തേന്‍ ഉന്നാകെ അല്ലെങ്ങില്‍.. കോട്ടയം മലയാളം മറന്തെന്‍ ഉന്നാകെ .. ഇവിടെ ഉന്നാകെ എന്ന് കവി ഉദേശിച്ചത് നമ്മുടെ കഥ നായകന്‍ ആയ "
മായാവി2.0" ആണ്..

അങ്ങനെ ചെന്നൈയില്‍ വന്നു ഇരുന്നു ഞാന്‍ എന്റെ ബാംഗ്ലൂറിലെ കമ്പ്യൂട്ടര്‍ ഞാന്‍ ഇവിടെ ഇരുന്നു റിമോട്ട് ഡസ്ക്ടോപ്‌ വെച്ച് അക്സസ്സ് ചെയ്യുന്നു.. ബാംഗ്ലൂരില്‍ വെച്ച് ചെയ്തോണ്ട് ഇരുന്ന കറക്കികുത്ത് പരിപാടി ഇവിടെ വന്നു ചെന്നൈയില്‍ ഇരുന്നു ചെയ്യുന്നു. അങ്ങനെ ഇരിക്കുമ്പം പെട്ടെന്ന് അമേരിക്കയില്‍ നിന്ന് സായിപ്പിന്റെ ഒരു വിളി വരുന്നു.. ഒരു 2 മാസം മുന്നേ ഞാന്‍ അയച്ചു കൊടുത്ത ഒരു കോഡ് വര്‍ക്ക്‌ ചെയ്യുന്നുണ്ടെന്ന്.. ഭഗവാനെ.. ഇവന്മാര് എന്നെ തല്ലിക്കൊല്ലും.. അപ്പം ഞാന്‍ ഇത്രയും നാളു ചെയ്ത ബഗ് ഫിക്സ് ആണോ ഇതിനെല്ലാം കാരണം? ദൈവമേ.. ഇത്രയും ഒക്കെ എന്നെ കൊണ്ട് സാധിച്ചോ? അങ്ങനെ അന്ന് ചെയ്ത ആ സംഭവം ഞാന്‍ ഇത് വരെ അയചോണ്ട് ഇരുന്ന
കോഡിന്റെ മുകളിലേക്ക് കയറ്റി പിടിപ്പിച്ചു. എന്നിട്ട് അയച്ചു കൊടുത്തു.. വീണ്ടും എല്ലാവരും ഞെട്ടി.. സംഭവം കേറി ഫിക്സ് ആയി.. ആര്‍ക്കും ഒരു ഐഡിയയും ഇല്ല.. ഇത് എങ്ങനെ ഫിക്സ് ആയി എന്ന്.. കാരണം മുന്നേ ചെയ്ത ആ സാധനവും നമ്മുടെ പ്രശ്നവും തമ്മില്‍ അജഗജാന്തരം ആയ വ്യത്യാസം ഉണ്ട്.. [അജം = ആട് , ഗജം = ആന, അതായത് ആനയും ആടും തമ്മില്‍ ഉള്ള വ്യത്യാസം] ഇതൊന്നും
വെളിവുള്ള ഒരുത്തന്റെ അടുത്തും പറയാനും പറ്റില്ല.. സായിപ്പു വീണ്ടും മെയില്‍ അയച്ചു.. നമ്മള്‍ എങ്ങനെയോ ഈ സാധനം ഫിക്സ് ആക്കി.. അതെന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നു എന്നും പറഞ്ഞു.. അങ്ങനെ എല്ലാം റെഡി ആയല്ലോ എന്ന് കരുതി ഇരിക്കുമ്പോള്‍ ഈ പണ്ടാരം എല്ലാം ടെസ്റ്റ്‌ ചെയ്യുന്ന വേറെ സായിപ്പിന്റെ മെയില്‍ വന്നു.. വര്‍ഷങ്ങള്‍ ആയി വര്‍ക്ക്‌ ചെയ്തോണ്ട് ഇരുന്ന ഒരു മെയിന്‍ ഫീച്ചര്‍ പൊട്ടി!!! ദൈവമേ.. അതൊന്നും പൊട്ടിക്കണം എന്ന് വിചാരിച്ചാല്‍ പോലും പൊട്ടില്ലാത്ത കിടിലന്‍ കോഡ് ആരുന്നു.. അതും ഞാന്‍ പൊട്ടിച്ചു.. അതും ഞാന്‍ പോലും അറിയാതെ..


ഇനി അത് എങ്ങനെ ശെരി ആക്കും എന്നതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല.. കാരണം അങ്ങനെ പ്രധാനപ്പെട്ട മാറ്റം ഒന്നും ഞാന്‍ വരുത്തിയിട്ടില്ല.. അങ്ങനെ നോക്കി നോക്കി ഞാന്‍ എന്റെ വില്ലനെ കണ്ടു പിടിച്ചു.. പണ്ട് ഫയര്‍ ചെയ്ത സായിപ്പ്‌ എഴുതിയ കോഡ്,
ഞാന്‍ ഒന്ന് ക്ലീന്‍ ചെയ്തത.. മച്ചാന്‍ കുറെ ഡീബഗ് സ്റ്റേറ്റ്മെന്റ് ഒക്കെ ഇട്ടിട്ടുണ്ടാരുന്നു.. ഞാന്‍ കേറി അതെല്ലാം ഡിലീറ്റ് ചെയ്തു.. അത് ഏതാണ്ട്
തരത്തിലുള്ള ഒരു ഡിലെ തരുന്നുന്ടരുന്നു അത്രേ.. ഇതൊക്കെ അറിഞ്ഞൊണ്ട് ഒന്നും ആരിക്കില്ല മറ്റവന്‍ ഇതെല്ലം എഴുതി പിടിപ്പിച്ചത്.. എന്തായാലും.. അതെല്ലാം തിരിച്ച് കേറ്റി പിടിപ്പിച്ചു..അങ്ങനെ അത് വര്‍ക്ക്‌ ആയി എന്നുള്ള മെയില്‍ വന്നു..
വെള്ളിയാഴ്ച തിരിച്ച് ബാംഗ്ലൂര്‍ക്ക് പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്ന ഞാന്‍ ഈ കാരണങ്ങള്‍ കൊണ്ടെല്ലാം അത് ക്യാന്‍സല്‍ ചെയ്യിച്ചിരുന്നു.. എന്നിട്ട് എല്ലാം ശെരി ആയല്ലോ എന്നാ സമാധാനത്തില്‍ റൂമിലേക്ക്‌ പോയി.. ഒരു അഞ്ചു മിനിറ്റ്‌ ആയി കാണില്ല.. ഒരു ഫോണ്‍ കോള്‍ വന്നു.. ഇപ്പം ഫിക്സ് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്ന സാധനം ഫിക്സ് ആയി.. പക്ഷെ ഞാന്‍ ഇവിടെ വന്നു എങ്ങനെയോ ഫിക്സ് ആയി എന്ന് മുന്നേ പറഞ്ഞ സാധനം വീണ്ടും പൊട്ടി എന്ന്..
ഇവന്മാരുടെ കയീന്നു ഞാന്‍ വാങ്ങിക്കും..


അങ്ങനെ ഒരു നല്ല വീക്ക്‌ ഏന്‍ഡ് സ്വപ്നം കണ്ടു കൊണ്ട് ഇരുന്ന ഞാന്‍ ശനിയാഴ്ച രാവിലെ തന്നെ ഓഫീസില്‍ എത്തി.. 2 മാസം മുന്നേ അയച്ച സാധനം എല്ലാത്തിനും ഇപ്പോഴും വര്‍ക്ക്‌ ചെയ്യുന്നുണ്ടെന്ന്..ദൈവമേ എന്തൊക്ക ആണോ സംഭവിച്ചു കൊണ്ടിരിക്കുന്നത്? അതിന്റെ മുകളിലോട്ട് കേറി ഇത് വരെ പണിതത് എല്ലാം കൂടി കേറ്റി..എന്നിട്ട് അത് അയച്ചു കൊടുത്തു.. എന്നിട്ട് ഒരു ലൈനും കൂടി ഒരു ജാടക്ക് ഇട്ടു.. സായിപ്പ് ടെസ്റ്റ്‌ ചെയ്യാന്‍ വരുന്ന സമയത്ത് ഞാന്‍ ഇവിടെ ഓഫീസില്‍ കാണും എന്ന്. എന്നിട്ട് ഞാന്‍ നേരെ എന്റെ പഴയ കുറച്ചു ഫ്രണ്ട്സിനെ കാണാന്‍ പോയി.. അവിടെ ഒരു 3 പേരെ എനിക്ക് നേരത്തെ തന്നെ അറിയാവുന്നതും വേറെ രണ്ടു പേരെ ആദ്യമായിട്ട് കാണുന്നതും ആരുന്നു..ഉച്ചക്ക് കഴിക്കാന്‍ ആയി ഇറങ്ങിയ ഞങ്ങള്‍ ഫുഡ്‌ കിട്ടാതെ അലഞ്ഞു നടന്നു അവസാനം ഒരു ബാറില്‍ ചെന്ന് കേറി.. പറയാതെ വയ്യല്ലോ... പയ്യന്മാര് മുടിഞ്ഞ കമ്പനി.. ഇത്രയും പെട്ടെന്ന് ഇത്രയും നല്ല കമ്പനി എന്റെ ജീവിതത്തില്‍ കിട്ടീട്ടില്ല.. അവിടെ ഇരുന്നു ഏതാണ്ട് ഒക്കെ വലിച്ചു കേറ്റി .. ഒരു അഞ്ചു മണിക്കൂര്‍ അവിടെ ഇരുന്നു കേറ്റി വെല്യ ബോധം ഒന്നും ഇല്ലാത്ത ഒരു അവസ്ഥയില്‍ വീട്ടിലേക്കു പോന്നു.. അന്നേരം ആണ് ഓര്‍ത്തത്‌.. ജാടക്ക് എഴുതിയ ആ ഒരു ലൈന്‍.. ദൈവമേ.. ഈ ഒരു അവസ്ഥയില്‍.. ഇനി ഓഫീസില്‍ പോയി ഇരിക്കുക എന്ന് പറയുന്നത്.. ചിന്ദിക്കവുന്നതിലും ക്രൂരം ആണ്.. അത് കൊണ്ട് ഒരുത്തന്റെ ലാപ്ടോപില്‍ നിന്ന് ബാംഗ്ലൂറിലെ കമ്പ്യൂട്ടര്‍ അക്സസ്സ് ചെയ്തു
കൊണ്ട് സായിപ്പിന് ഒരു ഫീലിംഗ് മാത്രം ക്രീയേറ്റ് ചെയ്തു.. ഞാന്‍ ഓഫീസില്‍ തന്നെ ഉണ്ട് !!!


കുറെ നേരം ഇരുന്നിട്ടും സായിപ്പിന്റെ മറുപടി വരുന്നില്ല.. ദൈവമേ ഇതെങ്ങാനും വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വീണ്ടും എന്തേലും കറക്കികുത്തി ഒരു ബൈനറി കൂടി അയക്കണ്ടി വരും.. അതൊന്നും ഈ ഒരു അവസ്ഥയില്‍ എന്നെ കൊണ്ട് അപ്രാപ്യം ആരുന്നു.. കുറെ നേരം ഇങ്ങനെ നോക്കി ഇരുന്നു ഇരുന്നു.. ഞാന്‍ ഉറങ്ങിപ്പോയി.. ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റു ഞാന്‍ മറ്റവനോടു പറഞ്ഞു.. ഡേയ് ഒന്ന് നോക്കിക്കേ.. എന്തേലും മെയില്‍ വന്നോ എന്ന്.. അവന്‍ നോക്കീട്ട് ഒരു മെയില്‍ വന്നളിയാ എന്ന് പറഞ്ഞു.. കളരി പരമ്പര ദൈവങ്ങളെ.. ഇനി ഓഫീസിലേക്ക് പോകാന്‍ ഉള്ള ഇട വരുത്തരുതേ.. അവന്‍ വായിച്ചു.. 3 ടെസ്റ്റ്‌ കേസ് എല്ലാം പാസ്‌ .. ഏ ??? ഞാന്‍ പോയി മുഖം കഴുകി തിരിച്ച് വന്നു.. വീണ്ടും നോക്കി.. സത്യം.. എല്ലാം പാസ്‌ ആയിരിക്കുന്നു.. അവിടെ നോക്കിയപ്പം സായിപ്പിന്റെ ഒരു ഓഫ്‌ലൈന്‍ മെസ്സേജും എല്ലാം ഓക്കേ ആണെന്ന് ഒക്കെ പറഞ്ഞിട്ട്.. കുറെ നേരം ആയിട്ട് എന്റെ മറുപടി കാനഞ്ഞിട്ടു പുള്ളി ഇറങ്ങിപോയി.. ഞാന്‍ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു വീണ്ടും മെയില്‍ ചെക്ക്‌ ചെയ്തു.. സത്യം ആണ്... തോന്നിയതല്ല.. സായിപ്പിന് ഒരു മെയിലും അയച്ചു.. ഞാന്‍ ആ സമയത്ത് സീറ്റില്‍ ഇല്ലാരുന്നു.. അത് കൊണ്ട് കണ്ടില്ല.. സോറി !! അങ്ങനെ ഇന്ന് രാവിലെ ഞാന്‍ കോഡ് ചെക്കിന്‍ ചെയ്തു.. കുറച്ചു ഡീബഗ് സ്റ്റേറ്റ്മെന്റ് വരുത്തി വെച്ച ഒരു വിനയെ.. ഇപ്പോഴും
എനിക്ക് ഉറപ്പില്ല.. നാളെ ഇവിടുന്നു തിരിച്ച് പോരുവോ എന്ന്.. ഇന്ന് രാത്രി ആകുംബം അറിയാം വേറെ എന്തേലും പൊട്ടിയോ ഇല്ലയോ എന്ന്.. എന്തായാലും എല്ലാം ഒരു ശുഭ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു... എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.. ഓഹോഹോ.. "
മായാവി2.0".. ഓഹോഹോ..

7 comments:

അഖില്‍ ചന്ദ്രന്‍ said...

ഇനി എന്ത് നല്‍കണം ഞാന്‍.. ഇനിയും എന്ത് ഫിക്സ് നല്‍കണം...?

SajithPacheni said...
This comment has been removed by the author.
Shyju said...
This comment has been removed by the author.
Shyju said...

Angane Akhil-nte thoppiyil(abadhangalude) oru pon thooval koodi :-)

Sam's said...

aliya...pandu Jagathy paranja pole.swantham kaashu mudakki ariyavunna ale vilichu shariyaakki tharaam ennu adhyame angu parayan padillayirinno??...enthayalum blog kidilan ayittundu..

Sony said...

Sayippine pirichu vittathinte karanam suspense akki nirthirikunnathu enthina....
ni enthelum manassil thatti paranju kanum enna karyam vyakthamanu

അഖില്‍ ചന്ദ്രന്‍ said...

@Shyju:- Njan ennethanne kaliyakkiu ezhuthunna oru Srinivasan shyli aanu avalambichirikunnathu.. allathe.. sherikkum ithonnum ingane alla :) [Vere aarodum parayalle.. 50 paisa tharam..]

@Samson:- Dey, nammukku ariyaan mela ennulla karyam namukku mathram alle ariyoo.. ivarude munnil..paisa koduthu velya machane chennai il vittu fix cheyyikkuka.. athaanu ente image.. njan ingane okke ezhuthi ennu karuthi.. njan athrakku mosham onnum alladey...

@Sony:- Dey, njan vallom vicharichittu aanu pulliye paranju vittathengil.. APC il ninnu nee iranganda samayam athikramichu..ithu vereyaa..