Thursday, February 14, 2013

പൈന്‍ ആപ്പിള്‍ ജൂസും വിന്നാഗിരിയും

രണ്ടായിരത്തി രണ്ടില്‍ ആണെന്ന് തോന്നുന്നു. ഫെബ്രുവരി പതിമൂന്നാം തീയതി പാമ്പിന്റെ അറിയിപ്പ് വന്നു - വീട്ടില്‍ അച്ഛനും അമ്മയും എങ്ങോട്ടോ യാത്ര പോകുന്നു.. ലവന് ഒറ്റയ്ക്ക് കിടക്കാന്‍ പേടി ആണ്. അത് കൊണ്ട് എല്ലാരും വന്നു അവനു കൂട്ട് കിടക്കണം. ആറോ ഏഴോ ബൈക്കുകളിലും ബാക്കി ബസിലും ആയി ഒരു ഇരുപതു പേര് വൈകുന്നേരം അവന്റെ വീട്ടില്‍ ചെന്നു .. കൊട്ടാരം പോലെ ഒരു വീട്.. എത്ര മുറികള്‍ ഉണ്ടെന്നു പാമ്പിനു പോലും ഒരു ഐഡിയ ഇല്ല. ഒരു അമ്പതു ചപ്പാത്തി എങ്കിലും അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. കുറെ ചിക്കന്‍ കറിയും. പിന്നെ കുറെ ചോറും പുളിശ്ശേരിയും തോരനും. ചെന്ന പാടെ എല്ലാരും കുറെ പ്ലേറ്റ് ഒക്കെ എടുത്തു കഴിച്ചു തുടങ്ങി. വയറന്‍ നേരത്തെ തന്നെ ഊഹിച്ചാരുന്നു, അമ്പതു ചപ്പാത്തീം ചോറും ഒന്നും തികയാന്‍ പോകുന്നില്ല എന്ന്... അത് കൊണ്ട്  അവന്‍ ഒരു പത്തു കൂട് ബ്രെഡും കൂടി വാങ്ങി.. അതിനു കൂട്ടാന്‍ രണ്ടു കുപ്പി ജാമും. എല്ലാ സാധനങ്ങളും കഴിച്ച ഏകദേശം തീരാറായി. അവസാനം ആകെ മിച്ചം ഉള്ളത് കുറച്ചു ചോറ് മാത്രം അതിനു കൂട്ടാന്‍ ഒന്നും ഇല്ല താനും. എല്ലാവരും കഴിപ്പു നിര്‍ത്തി കൈ കഴുകി... രാഹുല്‍ .സി മാത്രം ചോറും ആയിട്ടിരിക്കുന്നു. അവസാനം അവിടെ ബാക്കി ഇരുന്ന ജാം എടുത്തു ആ ചോറ് മുഴുവന്‍ അവന്‍ കുഴച്ചു തിന്നു.. അത് വരെ കഴിച്ച ഐറ്റംസ് മൊത്തം റെന്നി ഈ കാഴ്ച  കണ്ടു വാള്‍  വെച്ച് കളഞ്ഞു.. 

അതിനു ശേഷം പാമ്പ് അവന്റെ സ്വന്തം തോട്ടത്തില്‍ ഉണ്ടാക്കിയത് ആണ് എന്നും പറഞ്ഞു രണ്ടു കുപ്പി ജ്യൂസ്‌ കൊണ്ട് വന്നു... മഞ്ഞ നിറം കണ്ടത് കൊണ്ട് എല്ലാവരും വിചാരിച്ചതു അത് പൈന്‍ ആപ്പിള്‍ ജ്യൂസ്‌ ആണെന്ന് ആരുന്നു.. എല്ലാവരും നല്ല രീതിയില്‍ കുടിച്ചു.. കാരണം മായം ചേര്‍ക്കാത്ത ശുദ്ധമായ സാധനം, അവന്റെ സ്വന്തം തോട്ടത്തിലെ... എപ്പോഴാണ് എല്ലാവരും ബോധം കേട്ട് ഉറങ്ങിപ്പോയത് എന്ന് ആര്‍ക്കും ഒരു ഐഡിയ ഇല്ല. പിറ്റേ ദിവസം ക്ലാസ്സില്‍ മാസ്സ് കട്ടിംഗ് .. ഇരുപതു പേരോളം ആബ്സെന്റ് ... 

ഉച്ചക്ക് ഒരു ഒരു മണിയോടെ ഉറക്കം തെളിഞ്ഞു എഴുന്നേറ്റ ഞാന്‍ പ്രകൃതിയുടെ വിളിക്ക് കാതോര്‍ക്കാന്‍ ആയി ഓടി .. ആ ദിവസം മുഴുവന്‍ ഞാന്‍ ഈ പ്രക്രിയ തുടര്‍ന്നു  . പുറത്തേക്കു ഇറങ്ങും.. പിന്നേം ഉറങ്ങിപ്പോകും .. പിന്നേം തിരിച്ചു കേറും. ഉച്ച കഴിഞ്ഞു ഫുട്ബോള്‍ മത്സരം ഉണ്ട്.. ആ ടീമിലെ അഞ്ചു പേര് ബോധം ഇല്ലാതെ പാമ്പിന്റെ വീട്ടില്‍ കിടന്നു ഉറങ്ങുന്നു. എതിര്‍ ടീമിന് വോക്കൊവര്‍ . ആഹാരം മൊത്തം വാളു വെച്ചു കളഞ്ഞിട്ടു ആ ജ്യൂസ്‌ മാത്രം കുടിച്ച റെന്നിക്കു കാഴ്ച നഷ്ടപ്പെട്ട അവസ്ഥ.
ഒന്നും എക്കാതെ - "എനിക്ക് ഒന്നും ആയില്ല അളിയാ" എന്ന ലൈനില്‍ പാമ്പ് ഇഴഞ്ഞു കൊത്തി നടക്കുന്നു.
അപ്പം പറഞ്ഞു വന്നത് ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പം പത്തു വര്‍ഷം  ആയി.. ഹാപ്പി വാലന്റൈന്‍സ് ഡേ !!!
ഓഫ്‌ :- അടിച്ചു ബോധം ഇല്ലാതെ കിടക്കാന്‍ വേണ്ടി  ആണ് വെള്ളം അടിക്ക്കുന്നത് എങ്കില്‍.. പൈന്‍ ആപ്പിള്‍ ജൂസില്‍ വിന്നാഗിരി  ഒഴിച്ചു കുടിക്കുക. ഒരു രണ്ടു കുപ്പി കൂടി ഉണ്ടാരുന്നേല്‍ അവിടെ ഒരു കൂട്ടക്കൊല നടന്നേനെ അന്ന് !!