Tuesday, December 23, 2014

ഇന്റർവ്യൂവും പേറ്റന്റുകളും

പല കമ്പനികളും (നമ്മുടേത്‌ ഉൾപെടെ) ആളുകളെ പറഞ്ഞു വിട്ടു കൊണ്ടിരിക്കുന്നത് കൊണ്ട്..  പതുക്കെ ഒരു ജോലി നോക്കി തുടങ്ങാം എന്നുള്ള ആലോചന പൂർവാധികം ശക്തമായി തോന്നി തുടങ്ങി.. അങ്ങനെ ആലോചിച്ചപ്പോൾ പണ്ട് അറ്റൻഡ് ചെയ്ത ഇന്റർവ്യൂകൾ ഓരോന്ന് ഓരോന്ന് ആയി മനസ്സിൽ കൂടി കടന്നു പോയി..

കാലം 2003 : ഇൻഫോസിസ് വരുന്നു ഷ്രെഡ്സ്  എന്ന സ്ഥാപനത്തിലേക്ക്  -
നമ്മൾ ഫൈനൽ ഇയർ തുടങ്ങിയതെ ഉള്ളൂ. കൊണ്ഫിടന്സിനു പിന്നെ കുറവൊന്നും ഇല്ലാത്തത് കാരണം ജോലി കിട്ടും എന്നുള്ള കാര്യം ഉറപ്പാരുന്നു. ആകെ ഉള്ളത്  'പത്തു പസ്സിൽ'. ഇന്റർവ്യൂ പോലും ഇല്ലാതെ ജോലി. ഭീകരം ആയ പ്ലാനിങ്ങിനു ശേഷം 'പസ്സിൽ' പുലികളുടെ (മത്തായി ആണെന്നു തോന്നുന്നു) കൂടെ കേറാൻ തിക്കും തിരക്കും. അല്ലേലും 'പസ്സിൽ' എന്ന് പറയുമ്പോഴേ മത്തായിടെ മുഖം ആണ് മനസ്സില് വരുന്നത്. ഭീകരം ആയ പസ്സിലുകൾ പുഷ്പം പോലെ ചെയ്തു വിട്ട മത്തായി അവസാനം 2, 4, 6, 8 ... അടുത്തത് എന്ത് എന്ന് ചോദിച്ചാൽ കുറെ നേരം കാൽകുലേറ്റ്‌  ചെയ്തു സ്കൊയർ റൂട്ടും, ലോഗും ഒക്കെ വെച്ച് അലക്കി അവസാനം വന്നു പറയും ആൻസർ 3.56 ആണെന്ന്. പസിലുകൾ ചെയ്തു ചെയ്തു.. ന്യൂറോസിസിന്റെയും   സൈക്കൊസിസിന്റെയും ഇടയിൽ കൂടി മത്തായി ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്ന കാലം..അങ്ങനെ അകത്തു കേറിയ വഴിക്ക് നമ്പർ ഒക്കെ എടുപ്പിച്ചു അവർ നമ്മളെ പല ഭാഗത്തു കൊണ്ടു ചെന്നിരുത്തി. അടുത്തിരിക്കുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഹിന്ദിക്കാരനെ പതിവ് തെറ്റിക്കാതെ പുച്ചിച്ചു കളിയാക്കി വിട്ടു. പത്തു പസ്സിലിൽ എട്ടു എണ്ണം ശെരി ആയി എന്ന വിശ്വാസത്തിൽ പുറത്തിറങ്ങി. ഇറങ്ങിയ വഴിക്ക് മനസ്സിലായി, അതിൽ മൂന്നു എണ്ണം കൂടി തെറ്റി പോയി എന്ന്. ഉത്തരങ്ങൾ കേട്ട് തുടങ്ങിയപ്പം മനസ്സിലായി അടുത്തിരുന്ന ഹിന്ദിക്കാരൻ ഇതെല്ലാം ശെരി ആക്കി എന്ന്. അവന്റെ ഈ ഉത്തരങ്ങൾ കണ്ടപ്പോൾ ആണ്, ചെക്കനു വിവരം ഇല്ല, അത് കൊണ്ട് ഇനി അവന്റെ നോക്കി എഴുതീട്ട് കാര്യം ഇല്ല എന്ന് ഞാൻ തീരുമാനിച്ചതും അവനെ പുച്ചിച്ചതും. അവസാനം റിസല്റ്റ് വന്നപ്പം നമ്മുടെ ക്ലാസ്സിൽ നിന്ന് മൂന്നു പേർക്കും ഇലക്ട്രോണിക്സിൽ നിന്ന് ഒരാൾക്കും ജോലി കിട്ടി. അപ്പോൾ വന്ന വികാരം സന്തോഷം ആണോ, സങ്കടം ആണോ എന്ന് പറഞ്ഞു അറിയിക്കാൻ പറ്റിയില്ല.. കാരണം മത്തായി, സായിപ്പ്, പാമ്പ്, ഫ്രൂഷെലാഡ്, റെന്നി  ഉൾപ്പെടെ നമ്മുടെ കൂട്ടത്തിൽ ഒരുത്തനും രക്ഷപെട്ടില്ലല്ലോ എന്ന ആശ്വാസം ...അത് ഒത്തിരി വലുതാരുന്നു.

പിന്നെ ഒരു മാസം കഴിഞ്ഞപ്പം വിപ്രോ വന്നു.. നമ്മൾ പതിവ് തെറ്റിച്ചില്ല, കെട്ടിക്കേറി പോയി. ഇത്തവണ കോളേജിൽ നിന്ന് എല്ലാര്ക്കും പോകാൻ കഴിഞ്ഞില്ല..കാരണം വിപ്രോ 75% എന്തോ കട്ട്‌ ഓഫ്‌ വെച്ചിരുന്നു. അങ്ങനെ ആദ്യമായി ബാക്കി ഉള്ള യൂണിവേഴ്സിട്ടിയിലെ കുട്ടികൾക്ക് MG യൂണിവേഴ്സിട്ടിക്കാരോട് അസൂയ തോന്നി...ആദ്യം ഒരു ടെസ്റ്റ്‌. ടെസ്റ്റ്‌ കഴിഞ്ഞു സിനിമക്ക് പോകാൻ പ്ലാൻ ഇട്ടിരുന്ന നമ്മൾ ഞെട്ടി. നമ്മുടെ കൂട്ടത്തിൽ നിന്നും കുറെ എണ്ണം (ഞാൻ ഉൾപ്പെടെ) അടുത്ത റൌണ്ടിൽ കടന്നു. അതൊരു ടെക്നിക്കൽ ഇന്റർവ്യൂ... ഭീകര മണ്ടത്തരങ്ങൾ ഒന്നും പറ്റിയതായി ഓർക്കുന്നില്ല .. അതും കേറി.. നമ്മുടെ കോളേജിൽ നിന്നും ആറു പേര്...പിന്നെയുള്ളത് HR റൌണ്ട് ... അതു സിമ്പിൾ അല്ലെ എന്നോർത്തു ...ഹോ എനിക്കു ജോലി.. അതും ഒട്ടും ബുദ്ധിമുട്ടാതെ..ദൈവമേ ഞാൻ ഇത്രക്കും വെല്യ സംഭവം ആരുന്നോ? ഞാൻ എന്നോട് തന്നെ പറഞ്ഞു.. വിനയം... അഹങ്കാരം അരുത്..നേരെ HR റൌണ്ടിന് കേറി..ഒരു അലവലാതി അവിടെ ഒരു താല്പര്യവും ഇല്ലാതെ ഇരിപ്പുണ്ട്..അവൻ എന്നെ ഒന്ന് പരിചയപ്പെടുത്താൻ പറഞ്ഞു.. ഞാൻ അത് ചെയ്തു (കാണാതെ പടിച്ചിട്ടുണ്ടാരുന്നു, എന്നേലും ഒരു ഇന്റർവ്യൂനു പറയേണ്ടി വന്നാലോ എന്ന് ആലോചിച്ചു...)പിന്നേം കുറെ എന്തൊക്കെയോ അവൻ ചോദിച്ചു.. ഞാൻ എനിക്കാവുന്ന പോലെ ഒക്കെ പറഞ്ഞു ഒപ്പിച്ചു.. ആകെ സെമിനാർ എടുക്കാനും വൈവ പറയാനും മാത്രം ഇംഗ്ലീഷിൽ സംസാരിച്ചിട്ടുള്ള എനിക്ക് ആകെ മൊത്തത്തിൽ ഒരു പന്തികേട്‌ തോന്നി തുടങ്ങി.. അവൻ ആണേൽ എന്നെ ആക്കുന്ന രീതിയിൽ ആണ് മൊത്തം ഇടപെടൽ.. പെട്ടെന്ന് അവൻ എന്നോട് ചോദിച്ചു.."Do you have stammering?" സത്യം പറയാവല്ലോ.. ആ വാക്ക് ഞാൻ ആദ്യം കേക്കുവാരുന്നു.. പിന്നെ സന്തർഭവും സാരസ്യവും വെച്ച് ഞാൻ ഊഹിച്ചു.. വിക്കു ആരിക്കും ഉദ്ധേശിച്ചത് എന്ന്.. ഞാൻ ഏയ്‌, എനിക്കങ്ങനെ ഒന്നും ഇല്ല എന്നുള്ള എങ്ങും തൊടാതെ ഉള്ള ഒരു മറുപടി കൊടുത്തു. "Then why are you talking like this?"എന്ന് അവൻ ചോദിച്ചു.സേതുരാമയ്യരുടെ മുന്നില് അകപ്പെട്ട കുറ്റവാളിയെ പോലെ ഞാൻ നിന്ന് വിയർത്തു .. അവൻ എന്നോട് അവൻറെ മൊബൈൽ ഫോണ്‍ തന്നിട്ട് അത് വിക്കാൻ പറഞ്ഞു. എനിക്ക് തന്നെ കണ്ഫ്യുഷൻ ആയി.. ഇത് എന്തിനുള്ള ഇന്റർവ്യൂ ആണെന്ന്. ഞാൻ ആ സാധനം കയിൽ എടുത്തിട്ട്.. അതിൽ ഫോണ്‍ വിളിക്കാം മെസ്സേജ് അയക്കാം. ഇത് നല്ലതാ.. വാങ്ങിക്കൊള്ളൻ പറഞ്ഞു.. അവൻ:- ശെരി എന്നാ.. പിന്നെ കാണാം എന്നും പറഞ്ഞു..
അതിൻറെ റിസൾട്ട്‌,  2 ആഴ്ച കഴിഞ്ഞു വന്നു.. സായിപ്പിനും, ജയന്തിനും ഉൾപ്പെടെ നാല് പേർക്ക് ജോലി.. ആകെ അവർ HR റൌണ്ടിൽ നമ്മുടെ കോളേജിൽ നിന്നും തട്ടിയത് രണ്ടു പേരെ..

ഭയങ്കരമായ വിഷമം ആയി.. എനിക്ക് കിട്ടാത്തതിൽ അല്ല.. ആ രണ്ടു അലവലാതികൾക്ക് കിട്ടിയതിൽ...

പിന്നെ സ്വയം പറഞ്ഞു സമാധാനിപ്പിച്ചു.. ആ രണ്ടിനും നല്ല ബുദ്ധി ഉള്ളതല്ലേ.. പോട്ടെ നമ്മുടെ സമയം വരും...
പിന്നീട് 'സത്യം' വന്നു കുറെ എണ്ണത്തിനെ എടുത്തോണ്ട് പോയപ്പം.. മേല്പ്പറഞ്ഞ ബോൾഡിൽ ഉള്ള വാചകവും എന്നെ സമാദാനിപ്പിക്കാൻ പ്രാപ്തം ആകുമാരുന്നില്ല..കാരണം അന്നു കിട്ടിയവന്മാരെ ഒന്നും അത് വരെയും ഞാൻ അങ്ങനെ ബഹുമാനത്തോടെ കണ്ടിരുന്നില്ല.. എല്ലാം നമ്മുടെ ഒരു റേഞ്ച് എന്ന് വിശ്വസിച്ചിരുന്നു..
അതോടെ എന്നെ സമാദാനിപ്പിക്കാൻ ഞാൻ പുതിയ ഒരു വാചകം കണ്ടു പിടിച്ചു.. V. Arun...ഇത്രയും മിടുക്കനായ അവനു ഇതുവരെ ജോലി കിട്ടിയില്ല.. പിന്നെ ഞാൻ വിഷമിക്കുന്നതിൽ അർഥം ഇല്ല.. (എന്നാലും പാമ്പു, ബോബു, ജോർജ് , ജോജി ....ഹോ 'സത്യം' എന്നെ മാനസികം ആയി തകർത്തു കളഞ്ഞിരുന്നു.. ...!!!)

അവസാനം CTS വന്നു V. Arun ഇനേം കൊണ്ട് പോയി.. ഇനി എന്ത് പറഞ്ഞു ഞാൻ എന്നെ തന്നെ സമാദാനിപ്പിക്കും എന്ന് ചിന്തിച്ചിരിക്കുംബം ഒരു വിളറിയ "ചിരി" പോലെ പ്രശാന്ത്  തോമസ്‌ മനസ്സിലേക്ക് വന്നു.. പിന്നെ അത് വെച്ച് കുറെ നാൾ അട്ജസ്റ്റ് ചെയ്തു.. ആ ഇടക്ക് പ്രശാന്തിന്റെ നാട്ടില നെമ്മാറ വേല..അത് ഒരു ശെനി ആഴ്ച.. ഞായറാഴ്ച.. IGate ന്റെ ടെസ്റ്റ്‌.. വ്യാഴാഴ്ച തന്നെ ഒരു ബസ്‌ വിളിച്ചു.. ഒരു 50 പേര് നെമ്മാറ വേലക്കും.. അത് വഴി.. കടുകിന്റെ വീട്ടിൽ ഫുഡ്‌ അടിക്കാനും ആയി പോയി.. തിരിച്ചു വരുന്ന വഴിക്ക് ഒരു മൂഡ്‌ ഉണ്ടേൽ IGate എഴുതാം.. ആകെ വാസുദേവന് മാത്രം കിട്ടി... സാധാരണ ബാക്കി ഉള്ളവരെ പ്രാകുന്ന വാസുദേവനെ നമ്മൾ എല്ലാം കൂടി പ്രാകി.. അവസാനം IGate അവനെ ജോയിൻ ചെയ്യാൻ വിളിച്ചില്ല.. ഈ പ്രാക്കിന്റെ ഒക്കെ ഒരു ശക്തിയെ.. 

പിന്നീട് ഒരിക്കൽ സിമ്പൽ ടെക്നോളജീസ് എന്നൊരു സ്ഥലത്ത് ടെസ്റ്റ്‌ കേറി ഇന്റർവ്യൂ നു പോയി.. അവർ ഒരു ചോദ്യം ചോദിച്ചു.. 'സീ' യിൽ ഒരു ഇൻഫിനിറ്റ് ലൂപ് എഴുതാൻ.. പെട്ടെന്ന് എഴുതി.. while (1) { }.. അവർ ചോദിച്ചു.. While (10) ആണേൽ എത്ര തവണ എക്സിക്യൂട്ട് ചെയ്യും.. എനിക്ക് സംശയം ഇല്ലാരുന്നു.. 10 തവണ.. അവർ ഞെട്ടി.. വീണ്ടും ചോദ്യം.. while(0) ആണെലോ? പൂജ്യം തവണ.. അവർ വീണ്ടും സംശയ നിവാരണം നടത്തി.. മൂന്നു ചോദ്യങ്ങളും ഒരാവർത്തി കൂടി ചോദിച്ചു.. എന്റെ ഉത്തരങ്ങൾക്കു മാറ്റമില്ല.. അവർ കുറച്ചു നെറ്റ് വർകിംഗ് ബേസിക് ചോദ്യങ്ങൾ ചോദിച്ചു.. ഞാൻ ഉത്തരം പറഞ്ഞു.. അവർ ചോദിച്ചു.. "Dining Philisophers problem" കേട്ടിട്ടുണ്ടോ എന്ന്.. അത് വായിച്ചത് ഓപ്പറെറ്റിംഗ് സിസ്റെതിന്റെ പുസ്തകത്തിൽ ആണെന്ന് ഞാൻ ഓര്ത്തില്ല.. ഇതിനു മുന്നത്തെ സാധനങ്ങൾ വന്നത് നെറ്റ് വർകിംഗ് അല്ലെ.. അപ്പം ഇതും അവിടുന്ന് ആരിക്കും..."Shortest Path Algorithm" മനസ്സിൽ വന്നു.. വെച്ച് അലക്കി.. ഒരു മേശ.. കുറെ ഫിലോസഫെർസ് ഇരുന്നു കഴിക്കുന്നു.. നടുക്ക് കറങ്ങുന്ന മറ്റൊരു ടേബിൾ ഉണ്ട്.. അതിൽ കുറെ കറികൾ ഉണ്ട്.. അത് ഏറ്റവും ചെറിയ ദൂരം കൊണ്ട് എങ്ങനെ എല്ലാ ഫിലോസഫെർസ് ന്റെ അടുത്തും ചെല്ലും... ആ അൽഗോരിതം നമ്മൾ "Shortest Path Algorithm" എന്ന പേരിൽ വിളിക്കുന്നു...
ചോദ്യകർത്താവ് : - അതിനു ചോദ്യം.."Dining Philisophers problem" എന്നതിനെ കുറിച്ചാരുന്നു ... 
ഇത് രണ്ടും ഒന്നാ... എനിക്ക് സംശയം ഇല്ലാരുന്നു..

ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയ എനിക്കൊരു ഇന്റർവ്യൂ നു പോകാൻ ഉള്ള ഒരു ധാർമികമായ ഒരു ശക്തി ഇന്നത്തെ നിലക്ക് ഇല്ല...പിന്നെ വേറെ ഒരു പണിയും അറിഞ്ഞു കൂടാത്തതും.. കുടുംബത്ത് ആവശ്യത്തിനു കാശില്ലാത്തതും കാരണം... വീണ്ടും ഒരു ജോലി കിട്ടും എന്ന് ഒരു പ്രതീക്ഷ..

Extra Time :- കുറച്ചു കാലം മുന്നേ ഒരു ഇന്റർവ്യൂ നു പോയി.. മച്ചാൻ എന്നോട് ഞാൻ പണ്ട് ചെയ്ത ഒരു പ്രോടോകോൾ പറയിപ്പിക്കാൻ ശ്രമിച്ചു.. അന്പേ പരാജയപ്പെട്ടു.. അവസാനം എനിക്കറിയാവുന്ന പോലെ ഒക്കെ പുള്ളി സഹായിച്ചു ചെയ്യിച്ചു ഒരു പുതിയ പ്രോടോകോൾ ഉണ്ടാക്കി.. അങ്ങനെ ഒരു ഇന്റർവ്യൂ നു പോയി.. ഞാൻ ഒരു പേറ്റന്റ്‌ (ഇത് വരെ ആരും കണ്ടു പിടിക്കാത്ത ഒരു പുതിയ പ്രോടോകോൾ )ആയി തിരിച്ചിറങ്ങി...ഇനി കുറെ നാളത്തേക്ക് ഈ സാഹസത്തിനു ഞാൻ മുതിരാതെ ഇരിക്കുന്നത് ആണ്.. പേറ്റന്റ്‌ കമ്മിറ്റിക്ക് നല്ലത്......
വീട്ടില് വന്നിട്ട് ഇന്റർവ്യൂ ചെയ്ത മച്ചാന്റെ ലിങ്ക്ടിൻ പ്രൊഫൈൽ എടുത്തു നോക്കി.. 
IIT BTech, IIT MTech (Robotics), IIM A, 10 Patents, 15 White Papers, 8 Certifications...എന്ത് കൊണ്ട് മച്ചാൻ എന്നെ ഒരു മണിക്കൂർ പുതിയ പ്രോടോകോൾ ഉണ്ടാക്കാൻ സഹായിച്ചു എന്നാ ചോദ്യം മാത്രം ബാക്കി ആയി.. ആദ്യത്തെ പത്തു മിനിറ്റ് കൊണ്ട് എനിക്ക് മനസ്സിലായാരുന്നു ... ഞാൻ ഒരു വെല്യ തെറ്റ് ചെയ്തിരിക്കുന്നു എന്ന്.. 

Saturday, June 7, 2014

വീണ്ടും സ്‌പെയിൻ

ബാലിയിൽ ഏകദേശം ഏഴു വര്ഷം തികയ്ക്കാറായി. ഇവിടെ വന്നതിനു ശേഷം രണ്ടാമത്തെ ഫുട്ബോൾ വേൾഡ് കപ്പ്‌ ആണ് വരുന്നത്. കഴിഞ്ഞ തവണ സ്പെയിൻ ജയിച്ചു.
ആ, അപ്പം പറഞ്ഞു വന്നത് - ഇവിടെ എന്തൊക്കെയോ യൂസർ ഗൈഡ് മൊഴിമാറ്റം നടത്താൻ ആയി രണ്ടു സ്പാനിഷ് അറിയാവുന്ന ആളുകളെ വേണം എന്ന് പരസ്യം ചെയ്തു. രണ്ടു പേർ ഒരു മാസം മുന്നേ ജോയിൻ ചെയ്തു. ഒരാണും ഒരു പെണ്ണും. ഒരു ദിവസം ഊണ് കഴിഞ്ഞു തിരിച്ചു വരുമ്പം ലിഫ്റ്റിൽ വെച്ച് അതിലെ ആണിനെ കണ്ടു.

നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ മുടിഞ്ഞ തള്ള് - സ്പാനിഷ് മച്ചാനു മനസ്സിലാകാതെ ഇരിക്കാൻ വേണ്ടി കടുകട്ടി മലയാളത്തിൽ ആണ് സംസാരം.
തള്ളുന്നവന്റെ പേര് രാകേഷ്. തള്ളു കേക്കുന്നവർ എല്ലാരും കൂടി ഒറ്റ ഗ്രൂപ്പ് - മറ്റുള്ളവർ.

രാകേഷ് - ഈ നിക്കുന്ന മച്ചാൻ ഇപ്പോഴത്തെ ലോക കാല്പന്തുകളി ജേതാക്കളുടെ നാട്ടിൽ നിന്നാ

മറ്റുള്ളവരിൽ കുറച്ചു പേർക്കു മാത്രം രാജ്യം മനസ്സിലായി. ബാക്കി ഉള്ളവർ ജീ കെ ഉണ്ടെന്നു അവകാശപ്പെടുന്നവരോട്  ചോദിച്ചു കാര്യം മനസ്സിലാക്കി. മൊത്തത്തിൽ ഉള്ള ആറു പേരിൽ രണ്ടു പേര്ക്ക് മാത്രം മനസ്സിലായി രാജ്യം സ്പെയിൻ ആണെന്ന്. ജീ കെ ഉള്ളവര പറഞ്ഞു കൊടുത്തത് അർജെന്റീന, ഫ്രാൻസ്  എന്തൊക്കെയോ  ആരുന്നു എന്നു പുറത്തു ഇറങ്ങി കഴിഞ്ഞപ്പം എല്ലാര്ക്കും മനസ്സിലായി.

മറ്റുള്ളവർ - അതെങ്ങനെ നിനക്കറിയാം? മച്ചാനെ കണ്ടിട്ട് ഒരു ഇന്ത്യൻ ച്ഛായ ആണല്ലോ?
രാകേഷ് - പുതിയതായിട്ട് കേറിയ രണ്ടു പേരും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടതല്ലേ? മൊത്തം മറ്റേ ഭാഷ
മറ്റുള്ളവർ - മറ്റേ ഭാഷയോ?
രാകേഷ് - ഡേയ്, ഞാൻ പറഞ്ഞില്ലേ.. കാല്പ്പന്തുകളി, ലോകകപ്പ്‌ , രാജ്യം, അവിടുത്തെ ഭാഷ
മറ്റുള്ളവർ - ചെലപ്പം ഇവിടെ ജനിച്ചു വളർന്ന ടീം ആരിക്കും.. അല്ലേൽ മാതാപിതാക്കളിൽ ആരേലും ഒരാള് ഭാരതീയൻ ആരിക്കും . അത് കൊണ്ടാ ഒരു നാടൻ ച്ഛായ!
രാകേഷ് - ഒന്നു പോടാപ്പ! ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും. അത് തന്നെ അല്ല.. ഇവരുടെ പേര് ഞാൻ കണ്ടു.. നാല് അഞ്ചു വാക്കുണ്ട്. ഒര്തിരിക്കാൻ പോലും പറ്റത്തില്ല. ഏതാണ്ട് റൊസാരിയോ എസ്ബെർഗ് അങ്ങനെ ഏതാണ്ടാ !!
മറ്റുള്ളവർ - ഇതൊക്കെ നീ എപ്പം പോയി കണ്ടു പിടിച്ചു?
രാകേഷ് - ഇന്നലെ മറ്റേ മെക്സിക്കൻ ഹോട്ടലിൽ വെള്ളമടിക്കാൻ പോയപ്പം സായിപ്പും മദാമ്മേം അവിടെ ഉണ്ടാരുന്നു. അവിടെ വെച്ച് ഒന്ന് ചെറിയ രീതിയിൽ പരിചയപ്പെട്ടു.
മറ്റുള്ളവർ - നീ ചോദിച്ചോ പുള്ളീടെ അച്ഛനോ അമ്മയോ ആരേലും ഇവിടുന്നു ഉള്ളതാണെന്ന്?
രാകേഷ് - എന്തിനു? ഒരു ചെറിയ ച്ഛായ നിനക്കൊക്കെ ചുമ്മാതെ തോന്നുന്നതാ

ഒന്ന് രണ്ടു ദിവസം കഴിഞ്ഞു. മറ്റുള്ളവരിൽ പെട്ട ഒരുത്തന്റെ സീറ്റിന്റെ അരികിലേക്ക് സായിപ്പും മദാമ്മയും സീറ്റ്‌ മാറി.
മദാമ്മയുടെ പേര് രാകേഷ് പറഞ്ഞത് പോലെ തന്നെ - മൊത്തം നാല് അഞ്ചു വാക്ക് - ഓർത്തിരിക്കാൻ പറ്റുന്നില്ല. സത്യമാണ് സ്പെയിന്കാരി!!

സായിപ്പിന്റെ പേരിലും ഉണ്ട് മൂന്നു വാക്ക് - രതീഷ്‌ രാമചന്ദ്രൻ നായർ !!! 
മലയാളി, പാലക്കാട്ടുകാരൻ.
ഇത് കണ്ടതും മറ്റുള്ളവരിലേക്ക് രാകേഷിന്റെ തള്ള് എത്തിക്കാൻ അവൻ ഓടി - എല്ലാവരുടെയും മനസ്സിൽ പാടുപെട്ടു പറഞ്ഞ കടുകട്ടി മലയാള സംഭാഷണങ്ങൾ വീണ്ടും വീണ്ടും മുഴങ്ങുന്നു .
അന്ന് രാജ്യം മനസ്സിലാകാതെ ഇരുന്ന ഒരുത്തനു ഇത്തവണ ഉത്തരം കിട്ടി. അപ്പം പാലക്കാട്  ആരുന്നല്ലേ ലോകകപ്പ്‌ ജേതാക്കൾ !!!

മച്ചാൻ ഒരു മെക്സിക്കനെ കല്യാണം ഒക്കെ കഴിച്ചു പതിനഞ്ചു വർഷത്തിനു മേലെ ആയി.. അവിടെ തന്നെ ആണ് താമസം. ഇവിടെ കൊണ്ട്രാക്ടിൽ നാല് മാസത്തേക്ക് വന്നിരിക്കുന്നു. ഇടയ്ക്കു ഫോണ്‍ വിളിക്കുന്നത്‌ കേക്കാം.."അമ്മെ.. രാത്രി അങ്ങോട്ട്‌ വിളിക്കാം" !!!

Saturday, May 24, 2014

SBI Max Gain Home Loan's Increase In Interest Rate

We took a Housing Loan from SBI, 3 Years ago. The Rate of Interest was mentioned as 10.50% for the first year and 11% for the next 2 years and the floating rate after that. Now that the 3 years are over and when I checked the Interest rate - It was 11.5%, which is way above their current offer of 10.15%. Though Bank will automatically increase the interest rates (when its increasing), it will not do a decrease in the rates (when it's decreasing). Strangely that's how our banking system works (including SBI!!)

When enquired about the process of changing it to the modified base rate at our home branch, the manager informed us to go and get it done at RACPC, Koramangala. That's the branch of SBI for Housing Loans. We went there and met one of the officers over there. He gave one form (filled by himself) by looking at the Housing Loan Issuance papers. He informed that, we need to pay 0.56% of the remaining (outstanding) amount as a One Time Payment for this process. He calculated the amount and asked, if he can take the money from our SBI savings account, which is linked to the loan account. He did those things and now our interest rate is 10.15%. Roughly, this alone will result in a reduction of 4+ Laks towards interest for us.

In short - Take your Loan Approved documents, Have an SBI cheque/ Money in your Savings account -> Visit RACPC Branch of SBI and get this done. Spend few thousands to save few laks.

Sunday, May 18, 2014

Return of the Lady SuperStar


റോഷൻ ആണ്ട്രൂസ് കഥ എഴുതി സംവിധാനം ചെയ്ത "How Old Are You" എന്ന സിനിമ കണ്ടു. ബോബി & സഞ്ജയ്‌ ടീമിൽ നിന്നും മറ്റൊരു മനോഹരമായ തിരക്കഥ. മഞ്ചു വാരിയർ എന്ന നടി മറ്റുള്ള നടികളിൽ നിന്നും എന്ത് കൊണ്ട് വ്യത്യസ്ത ആണ് എന്ന് വ്യകതമാക്കുന്ന അഭിനയം. പതിനാലു വര്ഷത്തെ ഇടവേള എത്ര നിസ്സാരം ആയാണ് അവർ ഇല്ലാണ്ട് ആക്കിയത്. കുന്ജാക്കോ ബോബനു കാര്യമായിട്ട് ഒന്നും ചെയ്യാൻ ഇല്ലാരുന്നു. ചെറിയ റോളിൽ വന്ന പലരും (തെസ്നി ഖാൻ, മുത്തുമണി, അച്ചപ്പം വിക്കുന്ന സ്ത്രീ, കലാരഞ്ജിനി, കുഞ്ചൻ) വളരെ മനോഹരം ആയി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. മൊത്തമായും ഒരു സ്ത്രീപക്ഷ സിനിമ. സിനിമ കണ്ടിരിക്കുംബോളും, കണ്ടു ഇറങ്ങിക്കഴിഞ്ഞാലും നമ്മുടെ മനസ്സില് മഞ്ഞു വാരിയർ നിറഞ്ഞു നില്ക്കും. പതിനാലു വര്ഷം ശെരിക്കും മലയാളം സിനിമക്ക് കഴിവുറ്റ ഒരു നടിയെ നഷ്ടപ്പെട്ടു എന്ന് നമ്മൾ തിരിച്ചറിയും. 

Monday, April 21, 2014

"സെവന്ത് ഡേ" & "വണ്‍ ബൈ ടു"

രണ്ടു മലയാളം സിനിമകൾ കണ്ടു - "സെവന്ത് ഡേ" & "വണ്‍ ബൈ ടു". പ്രതീക്ഷ കൂടുതൽ "വണ്‍ ബൈ ടു" വിനു ആരുന്നു. കാരണം മുരളി ഗോപി, അരുണ്‍ കുമാർ അരവിന്ദ് എന്നിവരുടെ കോമ്പിനേഷൻ. ഒന്നുകിൽ എനിക്ക് അവർ ഉദ്ദേശിച്ച  അത്ര ഒരു ബൌദ്ധിക നിലവാരം ഇല്ല, അല്ലെങ്കിൽ അവർ മര്യാദക്കു കാര്യങ്ങൾ പറഞ്ഞിട്ടില്ല..എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. കാരണം സിനിമ മുഴുവൻ കണ്ടു തീരാറായപ്പം എന്റെ ഉള്ളിൽ വന്ന ചോദ്യം - സലിം കുമാർ പറഞ്ഞത് പോലെ - "അപ്പോൾ എന്റെ ചോദ്യം ഇതാണ് - ആരാണ് ഞാൻ?" ഇരട്ടകളിൽ ആരോ വണ്ടി ഇടിച്ചു മരിക്കുന്നു. അവരുടെ അച്ഛൻ അത് കാശ് കൊടുത്തു ഒതുക്കുന്നു. എന്തിനു? കൊന്ന ലോറിയുടെ ഡ്രൈവർ ബാലകൃഷ്ണൻ എന്നാ ഡോക്ടറെ വിളിച്ചിട്ടുണ്ട്, പക്ഷെ ഇരട്ടകളുടെ അച്ഛൻ എന്തിനു വേണ്ടി കേസ് ഒതുക്കുന്നു?
സിവിൽ എഞ്ചിനീയർ ആയ ഒരാള് എങ്ങനെ ഓപ്പറേഷൻ ചെയ്യുന്നു? ഫഹദ് ഫാസിലിന്റെ മകൻ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ അല്ല മരിക്കുന്നത്. ഇതൊക്കെ എങ്ങനെ സംഭവിച്ചു? രണ്ടു ഇരട്ടകൾക്കും ഭ്രാന്ത്, ഫഹദ് ഫാസിലിനും എന്തോ പ്രശ്നം.. എല്ലാര്ക്കും പ്രശ്നം.. അവസാനം കണ്ടോണ്ടു ഇരിക്കുന്ന നമ്മക്കും തലയ്ക്കു ഒരു പെരിപ്പ്. കഥകളിയെ കൂട്ട് പിടിച്ചത് കൂടുതൽ എന്തൊക്കെയോ പെർഫോം ചെയ്യാം എന്നുള്ള പ്രതീക്ഷയിൽ ആരിക്കാം. പക്ഷെ ഒന്നും കണ്ടില്ല.. പക്ഷെ ആളുകളിൽ ഒരു കണ്ഫ്യുഷൻ നില നിർത്തുന്നതിൽ സംവിധായകാൻ വിജയിച്ചു..

"സെവന്ത് ഡേ" - വെല്യ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയി.. നിരാശ ആവില്ല.
തമ്മിൽ ഭേദം ഇവൻ തന്നെ. പ്രിത്വിരാജും, പുതിയ പയ്യന്മാരും.. മാന്യമായി അഭിനയിച്ചു. നല്ല ഫോട്ടോഗ്രഫി, നല്ല ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌. ഒരു തവണ കാണാം 

Thursday, April 17, 2014

Team Outing - Product Management

It was time for our team outing again for the year 13 - 14 (July to June). We came to know from HR that, team outing budget need to be utilized on or before April 30th of 2014. Last few months were hectic in office, so we didn't get time to plan for the outing. We decided to look for different options available in and around Bangalore for a day's outing. Bally will provide 2K per head for the event. Finally we short listed few resorts - Golden Palms(Nelamangala), Wind Flower Prakruthi (Near Airport) and few others. Sowmya and Somesh decided to come to Bangalore and join the team for the event. Sowmya was able to make it only on April 14th, and others were okay with that date. So we locked the date as 14th.
After hearing the feedbacks from others who already visited these two places, we decided to go for Prakruthi Resorts. Since me and Subodh were not good at bargaining, we asked Amit to give it a try in getting a good deal and he succeeded in getting a day out package for Rs. 950/-

We decided to leave early (~7AM) from Whitefield. But that didn't happen, since Somesh reached Guest house late and he had to do refresh himself. Another sad thing happened was, Shantha was not able to join us, since his daughter got admitted in a hospital due to an infection in her small intestine. Subodh called and informed that his wife being not well, he  would be coming late directly to the resorts.

Finally by 8 - 8:10 we started from Whitefield. Me, Amit, Somesh and Bharath in my car and Sandeep, Sushmita and Trisha in Sandeep's car. Vidya, Sowmya, Subodh would be joining directly at the venue. Trisha's GPS helped us in reaching the venue by 9:30 AM. We could see a welcome board for Bally Technologies there. Ambience of the resort was good. It's a very neatly managed place. To our surprise, there were no other companies present there. It was only for us. Later we saw 3-4 families as well. They were staying there.

We started having our breakfast - It was a buffet arrangement with decent options and the taste was very good. After that we met our guide for the day - Amit. So we had 2 Amits that day with us. Amit showed us the options available for us - Indoor Games, Swimming Pool, ATV, Zorbing, Paint Ball, Rope Adventure activities etc.

We all played Badminton and Table Tennis for sometime.

By that time, Subodh had come.
Then we decided to do the activities - First one was Rope Adventure. Last year's team outing also, we had done similar thing. This time, ropes were tied with coconut trees. After seeing all these arrangements and coconut trees - Sandeep commented - Akhil, it should be easy for you, being from Kerala!!

Amit, Me, Subodh, Sandeep and Trisha did the rope activities. While someone was doing this activity, others were doing photo sessions - Selfie being the new trend :)
By this time, Sowmya and Vidya came. Karthik dropped Sowmya. It was wonderful to see him with us once again. Vidya did the rope activity after that. 
Couple of stretches in the rope activity was demanding some amount of hand strength. Other than that, it was easy for everyone of us.

Modelling / Photo Shoots - Continued 
After the rope activity - we went for the Paint Ball. It was so tiring (because of the sunlight, extra military costume).

Then we had our lunch. Lunch was decent with some varieties of veg/non veg. It was a very relaxed lunch and it took a long time for everyone to finish.

After the lunch, we tried ATV (All Terrain Vehicle). Good or bad - only one ATV was in working condition and that also stopped working after Amit. So only Amit and Sandeep did that and from the feedback, it was not so great. We were able to save some money out of it. Those ATVs were looking horrible and many of them were punctured/out of service.

Then we came back and played indoor games again for some time. 

After that we went into the Swimming pool for the remaining time. Had our Hi Tea and then went back to home.  
Overall, it was a nice experience with the entire team and it was FUN!!!

First Vote


Finally, I did my first vote. Though, it happened little late, it's always a good feeling that - before getting matured (18 Years) twice - I was able to do it. I never had the voters id card in Kerala. After we moved to our own house in Bangalore, we decided to apply for the voters id card. It was an initiative from the apartment itself - as we had/still have a belief that - we can demand something from the political parties, if we have a vote. Mainly it's related to the road in front of our apartment and the extremely bad smell coming from the Nellurhalli lake.
We gave Form 6 to everyone who was interested in getting a voter id in our apartment. Filled the forms, attached the required documents (Electricity bill, id proof, address proof etc) and gave it through some local political people. Even after 2 months, we didn't get any information. Finally all of us re submitted the forms through BBMP office and that went through.

Our names are available in the karnataka electoral roll published by the chief election officer's office. We checked the details and there was one mistake in Radhika's age - it was 6 years more. Our polling booth was next to our house (<500 meters="" p="">
Today morning, I went for voting with the part number, electoral id number etc. and id proof. There was a small queue of 3-4 people over there and everything happened within a matter of 5 minutes.

For getting the physical voter id card - There are 2 options
1. Wait for it to reach the BBMP office
2. Go to BangaloreOne Head Office at Indiranagar and get it printed by providing required details.

May 16th (1 more month) is the counting day - Let's see who will rule India!!!