ആളുകളോട് എന്താണ് എപ്പോഴാണ് പറയണ്ടത് എന്നുള്ള കാര്യം പണ്ട് മുതലേ എന്റെ ഒരു പ്രശ്നം ആണ്.. അത് പോലെ തന്നെ ആണ് ഈ ബ്ലോഗും.. എന്താണ് എപ്പോഴാണ് എഴുതണ്ടത് എന്ന് എനിക്ക് ഒരു വ്യക്തമായ ധാരണ ഒന്നും ഇല്ല.. അത് കൊണ്ട്.. കണ്ട ചപ്പും ചവറും എല്ലാം കാണും.. എന്തെങ്കിലും ഇഷ്ടമായില്ലെങ്കില്‍ സാദരം ക്ഷമിക്കുക.. മനപ്പൂര്‍വം ആയി ആരെയും വേദനിപ്പിക്കുവാന്‍ ഞാന്‍ മനസാ വാചാ കര്‍മണ ചിന്തിച്ചിട്ടില്ല... സ്വാമി ശരണം..
Tuesday, October 20, 2009
രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ പ്രസിഡന്റിനു ഇല്ലാത്ത അത്ര സുരക്ഷ ആണ് രാഹുല്‍ ഗാന്ധിക്ക്:- അതിനു കാരണം ഉണ്ട്..ഇന്ത്യന്‍ പ്രസിഡന്റിനെ കൊല്ലണം എന്ന് ലോകത്ത് ആരും ആഗ്രഹിക്കുന്നില്ല.. പ്രത്യേകിച്ച് ഒരു ഉപദ്രവവും അവരുടെ ഭാഗത്ത് നിന്നില്ല..ഇന്ത്യന്‍ പ്രസിഡന്റ് എന്നൊരു പോസ്റ്റ് ഇപ്പം ആക്റ്റീവ് ആയിട്ട് ഉണ്ട് എന്ന് പോലും പലര്‍ക്കും അറിയില്ല..അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഇന്ത്യയില്‍ അങ്ങനെ ഒരു പദവി ഉണ്ടെന്നു അറിഞ്ഞത് അബ്ദുല്‍ കലാം ഇരുന്ന സമയത്ത് മാത്രം ആണ്.. അതിനാല്‍ തന്നെ ഇനി ഒരു തവണ കൂടി അദ്ധേഹത്തെ അവിടെ ഇരുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സമ്മതിക്കില്ല... അത് കൊണ്ട് പിന്നെ അവര്‍ അവിടെ ഇരുന്നോട്ടെ.. രാഹുല്‍ ഗാന്ധി അങ്ങനെ അല്ലല്ലോ.. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആണല്ലോ.. അതും അസാമാന്യമായ ജന പിന്തുണയും.. ഈ ഇടക്ക് കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ കേറി 2 കാപ്പി കുടിച്ചിട്ട് നല്ല കാപ്പി എന്ന് എഴുതി കൊടുത്തു പോലും.. കേരളത്തിലെ തല മൂത്ത കമ്മ്യൂണിസ്റ്റുകാര്‍ ചുമ്മാതെ ഇരിക്കുവോ..രാഹുലിനോ പുള്ളിടെ അമ്മ സോണിയക്കോ ഇല്ലാത്ത ദണ്ഡം നമ്മുടെ കോഴിക്കോട്ടെ ആ പഞ്ചായത്തിലെ പ്രസിഡന്റിനു.. ഉടനെ ആളെ വിട്ടു ഒരു മിന്നല്‍ പരിശോധന.. അധികം സമയം എടുത്തില്ല.. കണ്ടു പിടിച്ചു.. അവിടെ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം മലിനജലം ആണത്രേ.. ഇത്രയും നാളു ആ ഹോട്ടല്‍ അവിടെ ഉണ്ടാരുന്നു.. അന്നൊന്നും തോന്നാത്ത ഈ ഒരു സ്നേഹം ഇത്ര പെട്ടെന്ന് എങ്ങനെ വന്നു എന്നാണു ആ നാട്ടിലെ ജനങ്ങളുടെ ചിന്ദ. രാഹുല്‍ കയറി എന്നുള്ള ഒറ്റ കാരണം കൊണ്ട് പെട്ടെന്ന് പ്രസസ്ഥിയിലേക്ക് ഉയര്‍ന്ന ആ ഹോട്ടലില്‍ ഇപ്പോഴും കുറെ കോണ്‍ഗ്രെസ്സ്കാര് വരുന്നുണ്ട്.. ഇപ്പം കാപ്പി കുടിക്കാന്‍ ചെല്ലുന്നതല്ല.. കാരണം പൂട്ടി കിടക്കുന്ന ഹോട്ടലില്‍ നിന്ന് എന്ത് കാപ്പി.. ഇത് സഹതാപം അറിയിക്കാന്‍ ഉള്ള വിസിറ്റ് ആണെന്ന് മാത്രം.. രാഹുലിനെ കൊണ്ട് ഇത്ര ഒക്കെയേ സാധിക്കുവോള്ളൂ.. വല്ല പെട്രോള്‍ പമ്പിലും പുള്ളി എങ്ങാന്‍ കേറി ഇരുന്നേല്‍ പെട്ടെന്ന് ആ പമ്പിലെ പെട്രോളില്‍ വെള്ളം കലര്‍ന്നിട്ടുണ്ട്.. അല്ലേല്‍ പച്ചില പെട്രോള്‍ ആണ് അവിടെ വിക്കുന്നത് എന്നെല്ലാം പറഞ്ഞു അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് ഇട പെട്ടെനെ.. അങ്ങേരോടാ രാഹുലിന്റെ കളി.. ആ ..
പാതി രാത്രി വരെ കോഴിക്കോട്ടു കൂടി അലഞ്ഞു തിരിഞ്ഞു ഒരു വിധത്തില്‍ ആണ് ഇദ്ധേഹത്തെ റൂമില്‍ കൊണ്ട് പോയി ആക്കിയത്.. അതിനു ശേഷം ഒന്ന് വിശ്രമിക്കാം എന്ന് കരുതി വീട്ടിലേക്കു പോയ പോലീസ് കാര്‍ക്ക് പെട്ടെന്ന്‍ അറിയിപ്പ് കിട്ടുന്നു.. രാഹുല്‍ വീണ്ടും ഇറങ്ങി നടക്കാന്‍ തുടങ്ങി... കോഴിക്കോടെ ടൌണ്‍ കാണാന്‍ ആണത്രേ.. ഏതോ ഒരു പോലീസ് കാരന്‍ സ്നേഹം കൊണ്ട് ചോദിച്ചു പോയി.. ഈ ചങ്ങായീടെ ലൊക്കേഷന്‍ എവിടെയാ.. ഇങ്ങേര്‍ക്ക് വേറെ പണി ഒന്നും ഇല്ലേ.? ചങ്ങായി എന്ന് പറയുന്നത് സ്നേഹത്തോടെ പറയുന്നതല്ലേ.. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം...അതിനെതിരെ ധര്‍ണ, ചോദ്യം ചെയ്യല്‍..
ഈ മേല്‍പറഞ്ഞ ധര്‍ണ രാഹുലിനോടുള്ള സ്നേഹം കാരണം നമ്മുടെ ഹോട്ടല്‍ മുതലാളി പങ്കെടുത്തു അത്രേ... അതാണ് 2 ദിവസത്തിന് ഉള്ളില്‍ മലിന ജല പരിശോധന വരാന്‍ കാരണം എന്നാണു പിന്നാമ്പുറ സംസാരം..
രാഹുല്‍ ഗാന്ധി ഏറ്റിരുന്ന പല ഉല്ഖാടന പരിപാടികളും... കടക്കാര്‍ തന്നെ നേരിട്ട് വിളിച്ചു റദ്ദാക്കി എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വാര്‍ത്ത..
Subscribe to:
Post Comments (Atom)
2 comments:
രാഹുല്‍ ഗാന്ധി പുള്ളിയെ കൊണ്ട് ആവുന്ന കാര്യങ്ങള്‍ ഒക്കെ സാധിച്ചു.. ഒരു കട പൂട്ടിക്കാന്‍ എടുത്ത സമയം 2 ദിവസം.. ഹോ!!
പണ്ടത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബുദ്ധിയുണ്ടായിരുന്നു, അതുകൊണ്ടവര്‍ ചെയ്യുന്ന ഇമ്മാതിരി മണ്ടത്തരങ്ങളും ജനോപദ്രവ നീക്കങ്ങളും തങ്ങളാണ്‍ ചെയ്തതെന്ന് ജനങ്ങളറിയുമായിരുന്നില്ല. യഥാ യഥാഹി ധര്‍മ്മസ്യ...
Post a Comment