Saturday, July 11, 2009

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ



പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ മുഖം എന്നാ ചിത്രത്തിലെ ഒരു പാട്ട് ഈ ഇടക്ക് കേള്‍ക്കാന്‍ ഇടയായി. ആദ്യം കേട്ടപ്പോള്‍ തന്നെ മനസ്സിലേക്ക് കയറുന്ന രീതിയില്‍ ഉള്ള ഒരു സംഗീതം.. സാക്ഷാല്‍ ശങ്കര്‍ മഹാദേവന്റെ ആലാപനം.. ഈ പാട്ടിന്റെ ഒരു ആരാധകന്‍ ആകാന്‍ അധികം സമയം എടുത്തില്ല.. എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ള ഒരു സിമ്പിള്‍ ആയ പാട്ട്.. കൈതപ്രം ധാമോധരന്‍ നമ്പൂതിരിയുടെ രചന.. ദീപക് ദേവ് എന്ന സംഗീത സംവിധായകന്‍ നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെയ്ത ഒരു സിനിമ.. കഴിഞ്ഞ തവണത്തെ ഏറ്റവും മികച്ച ഗായകന് ഉള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയതിനു ശേഷം ശങ്കര്‍ മഹാദേവന്‍ പാടുന്ന പാട്ട്, അങ്ങനെ കുറച്ചു പ്രത്യേകതകള്‍ ഒക്കെ ഉള്ള ഒരു പാട്ട്..
സിനിമ ഇത് വരെ പുറത്ത്‌ ഇറങ്ങിയില്ലെങ്ങിലും പാട്ട് ഇപ്പോള്‍ തന്നെ ഒരു മാതിരി എല്ലാ ചാനലിലും എപ്പോഴും തന്നെ കാണിക്കുന്നുണ്ട്.. ഒരു പട്ടരു കുടുംബത്തിലെ.. പട്ടരു പയ്യനും.. പട്ടത്തി കൊച്ചും തമ്മില്‍ ഉള്ള പ്രണയം ആണ് ഈ പാട്ടിന്റെ ആധാരം.. ദിഫന്‍ എന്നൊരു ആളാണ്‌ ഇതിന്റെ സംവിധായകന്‍ ആയിട്ട് അറിയാന്‍ കഴിഞ്ഞത്.. പ്രിഥ്വിരാജും മീര നന്ദനും ആണ് പട്ടരുടെയും പട്ടതിയുടെയും വേഷത്തില്‍ ഈ പാട്ടില്‍ എത്തുന്നത്‌.. മീരയുടെ പാട്ടിലുള്ള ഭാഗ്യം തുടരുന്നു.. ആദ്യത്തെ ചിത്രമായ മുല്ലയിലെയും ഒരു മാതിരി എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആരുന്നു.. ശങ്കര്‍ജി പാടിയത്‌ ആണേലും ഉണ്ണികൃഷ്ണന്റെ ശബ്ദത്തില്‍ കൂടി ഇത് കേക്കണം എന്ന് തോന്നുന്നു.. ഇത് ഒരു ടിപിക്കല്‍ ഉണ്ണികൃഷ്ണന്‍ പാട്ട് ആണെന്ന് ഒരു തോന്നല്‍..

അങ്ങനെ കേട്ടാല്‍ മനസ്സിന് ഒരു കുളിര്‍മ തോന്നുന്ന ഒരു പാട്ട്.. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ വീണ്ടും... "Welcome back.. Deepak Dev..You are back with a BANG!!"

പാട്ടിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
പാട്ടിന്റെ mp3 ഡൌണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക..
[പക്ഷെ ഓര്‍ക്കുക :- നിങ്ങള്‍ക്ക് കൂള്‍ടോടില്‍ ഒരു അക്കൗണ്ട്‌ വേണം..]
ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് റിതിഗ്വാള എന്ന രാഗത്തില്‍ ആണ്. ഈ രാഗത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിന്റെ വരികള്‍ ഗൂഗിളില്‍ പരതി നോക്കീട്ട് കിട്ടിയില്ല.. പിന്നെ വെള്ളിയാഴ്ച വെല്യ ജോലി ഇല്ലരുന്നത് കാരണം ആര്‍ക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് കരുതി ഞാന്‍ തന്നെ അങ്ങ് എഴുതി വെച്ചു..... ഇനി ഇത് കൊണ്ടും പോര എന്ന് തോന്നുന്നു എങ്കില്‍ ഞാന്‍ വേണേല്‍ ഇത് പാടിയും കൂടി കേള്‍പ്പിക്കാം.. വേണോ?
ദാ പിടിച്ചോ..

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ട് കൂട് കൂട്ടി നാം
ഇഷ്ടം കൂടി എന്നും.. എന്നും...

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ട് കൂട് കൂട്ടി നാം
ഇഷ്ടം കൂടി എന്നും.. എന്നും...

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ...

വീടൊരുങ്ങീ.. നാടോരുങ്ങി..
കല്‍പ്പാത്തി തെരോരുങ്ങി..
പോങ്കലുമായി വന്നു പൌര്‍ണമി ...

വീടൊരുങ്ങീ.. നാടോരുങ്ങി..
കല്‍പ്പാത്തി തെരോരുങ്ങി..
പോങ്കലുമായി വന്നു പൌര്‍ണമി ...

കൈയില്‍ കുപ്പിവളയുടെ മേളം ..
കാലില്‍ പാദസരത്തിന്റെ താളം
അഴഗായി നീ തുളുംബുന്നു...
അതിലെന്‍ ഹൃദയം കുളിരുന്നു....
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ട് കൂട് കൂട്ടി നാം
ഇഷ്ടം കൂടി എന്നും.. എന്നും...

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ...
നാ നാ നാ ...നാ നാ നാ ...
കോലമിട്ടു പൊന്‍പുലരി..
കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പോയി നാം
കോലമിട്ടു പൊന്‍പുലരി..
കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പോയി നാം
ചുണ്ടിന്‍ ചോരുന്നു ചെന്തമിഴ് ചിന്തു
മാറിന്‍ ചേരുന്നു ചെന്തമിഴ് ചന്തം
മൃദു മൌനം മയങ്ങുന്നോ
അമൃതും തേനും കലരുന്നൂ
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ട് കൂട് കൂട്ടി നാം
ഇഷ്ടം കൂടി എന്നും.. എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ...


For people who cannot read Malayalam.. Here is the lyrics in English.. or rather Maglish..:)
Picha vecha naal muthalkku nee Ente swantham ente swanthamaai Aasa kondu koodu kootti naam Ishtam koodi ennum.. Ennum... Picha vecha naal muthalkku nee Ente swantham ente swanthamaai Aasa kondu koodu kootti naam Ishtam koodi ennum.. Ennum... Picha vecha naal muthalkku nee.... Veedorungi.. Naadorungi.. Kalppathi therorungi.. Pongalumaayi vannu pournami... Veedorungi.. Naadorungi.. Kalppathi therorungi.. Pongalumaayi vannu pournami... Kayil kuppivalayude melam.. Kaalil paadasarathinte thaalam Azhagaai nee thulumbunnu... Athilen hrudayam kulirunnu.... Picha vecha naal muthalkku nee Ente swantham ente swanthamaai Aasa kondu koodu kootti naam Ishtam koodi ennum.. Ennum... Picha vecha naal muthalkku nee.... Na na na ..... Kolamittu ponpulari.. kodamanjin thazhvarayil Manjalayil manju poyi naaam Kolamittu ponpulari.. kodamanjin thazhvarayil Manjalayil manju poyi naaam chundin chorunnu chenthamizh chindu Maarin cherunnu chenthamizh chantham Mrudu mounam mayangunnooo Amruthum thenum kalarunnooo Picha vecha naal muthalkku nee Ente swantham ente swanthamaai Aasa kondu koodu kootti naam Ishtam koodi ennum.. Ennum... Picha vecha naal muthalkku nee....