Thursday, April 15, 2010

വിഷു ആശംസകള്‍


അങ്ങനെ ഒരു വിഷു കൂടി വന്നു പോകുന്നു.. ജോലി കിട്ടുന്നതിനു മുന്നേ ഈ വിഷു വരാന്‍ എന്ത് കൊതി ആയിരുന്നു.. കൈനീട്ടം ആയിട്ട് കുറച്ചു കാശു ആരേലും ഒക്കെ തരുന്ന ദിവസം അല്ലെ..അത് കഴിഞ്ഞു ജോലി കിട്ടികഴിഞ്ഞപ്പം നമ്മള്‍ ബാക്കി ഉള്ള കുരുന്നുകള്‍ക്ക് കൈനീട്ടം കൊടുത്തു തുടങ്ങി..ആദ്യം ഒക്കെ നാട്ടില്‍ പോയി വിഷു ആഘോഷിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.. ചെയ്തിരുന്നു.. പിന്നെ പിന്നെ ലോകത്തിന്റെ ഏതേലും ഒരു കോണില്‍ ആയി വിഷു ആഘോഷം.. പിന്നെ അമ്മ ബാംഗ്ലൂറിലേക്ക് വന്നു കഴിഞ്ഞപ്പം ഏതേലും സുഹൃത്തുക്കളെയും വിളിച്ചു കൊണ്ട് പോയി ഉച്ചക്ക് പായസം കൂട്ടി ഒരു സദ്യ ഉണ്ടിരുന്നു.. ഇത്തവണ ഏതായാലും ഇതൊന്നും ഇല്ല.. കോട്ടയത്തെ വീട്ടില്‍ ആരുന്ന സമയത്ത് വിഷു ഒക്കെ ആകുംബം ഒരു വെള്ളരിക്ക ഒക്കെ എടുത്തു കണ്ണൊക്കെ എഴുതിച്ചു.. ഒരു ഉരുളിയില്‍ കണി ഒക്കെ ഒരുക്കി.. കൃഷ്ണവിഗ്രഹവും ഒക്കെ ഒരുക്കി വെച്ച്...അതിരാവിലെ എഴുന്നേറ്റു കണിയും കണ്ടു കുളിച്ചു അമ്പലത്തിലും പോയി..കുറെ കൈനീട്ടവും വാങ്ങിച്ചു.. വിഷുവിനു പ്രത്യേകം ആയുള്ള പ്രഭാത ഭക്ഷണവും..ഉച്ചക്ക് നല്ലൊരു സദ്യയും, അവസാനം ഒരു പായസവും.. ബാക്കി സമയം മുഴുവനും സുഹൃത്തുക്കളുടെ ഒപ്പം എന്തേലും കളികളും, ദൂരദര്‍ശനില്‍ അന്ന് വൈകിട്ട് വരന്‍ പോകുന്ന സിനിമക്ക് വേണ്ടി ഉള്ള കാത്തിരിപ്പും..
ഇന്നാണേല്‍ രാവിലെ ഏഴു മണി മുതല്‍ എല്ലാ ചാനെലുകളിലും സിനിമ.. മാറി മാറി കണ്ടു ഒരെണ്ണം പോലും ആരും മുഴുവനും കാണില്ല..

എഞ്ചിനീയറിംഗ് പഠന കാലത്ത് ഒരു വിഷുവിനു നമ്മള്‍ സുഹൃത്തുക്കള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.. അന്ന് എഴുന്നെല്‍ക്കുംബോഴേ കാണാന്‍ ആയിട്ട് കുറച്ചു കൊന്നപ്പൂ കെട്ടി തൂക്കി കിടക്കുന്നതിന്റെ മുകളില്‍ ഒരു അയ പോലെ ഇട്ടിരുന്നു.. എന്നിട്ട് നമ്മുടെ കൂട്ടത്തില്‍ ഉണ്ടാരുന്ന ഒരുത്തന്‍ രാവിലെ എഴുന്നേറ്റു ഇതൊക്കെ കണ്ടിട്ട്, ഉറങ്ങി കിടന്ന പാവം ഞങ്ങളെ എല്ലാരേയും അവന്റെ വൃത്തികെട്ട ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കാണിച്ചു..അന്ന് മുതല്‍ വിഷുക്കണിയെ വെറുത്തു തുടങ്ങിയതാ..മീശമാധവനില്‍ കൃഷ്ണവിലാസം ഭഗീരതന്‍ പിള്ളക്ക് കാണേണ്ടി വന്നത് ഒക്കെ എത്രയോ ഭേദം.. നമ്മള്‍ കണ്ട രംഗം..ഹോ സ്വബോധം ഉള്ള ഒരു മനുഷ്യനും സഹിക്കില്ല..
അത് സംഭവിച്ചു തൊട്ടടുത്ത വര്‍ഷവും ഇത് തന്നെ ആവര്‍ത്തിക്കാന്‍ അവന്‍ വീണ്ടും എത്തി.. നമ്മള്‍ എല്ലാരും ചേര്‍ന്ന് ബുദ്ധിപരം ആയി.. അവന്‍ ഉറങ്ങി കിടന്ന മുറി പുറത്തു നിന്ന് പൂട്ടി ഇട്ടിട്ടു.. കണി കണ്ടതിനു ശേഷം അവനെ വിളിച്ചുണര്‍ത്തി.. നമ്മളെ കൊണ്ട് ആവുന്ന രീതിയില്‍ അവനെയും കണി കാണിച്ചു.. അന്നേരം ആണ് മനസ്സിന്റെ ഒരു വര്‍ഷത്തെ വിഷമം ഒന്ന് തീര്‍ന്നത്..

ഇത്തവണത്തെ വിഷു നമ്മള്‍ വിഷുവിന്റെ തലേദിവസം തന്നെ ആഘോഷിച്ചു.. ഉച്ചക്ക് കുറച്ചു സുഹൃത്തുകള്‍ക്കു എന്റെ വീട്ടില്‍ നിന്ന് ഊണ് കൊടുത്തു.. രാത്രി വേറെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് നല്ല ഒന്നാം തരാം ഒരു സദ്യ.. സത്യം പറയാവല്ലോ.. ഇത്രയും നല്ല ഒരു സദ്യ ഞാന്‍ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല.. എന്തായിരുന്നു പ്രത്യേകത എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.. പക്ഷെ എല്ലാത്തിനും നല്ല രുചി ആയിരുന്നു.. വിഷുവിന്റെ തലേ ദിവസം രാത്രി ആകാറായപ്പോള്‍ ആണ് കണി വെക്കണോ എന്ന് ആലോചിച്ചത് തന്നെ.. ഒന്നും സംഭവിച്ചില്ല.. എന്തായാലും കണി വെക്കാഞ്ഞത് കൊണ്ട് അതിന്റെ പടം ഒന്നും ഇവിടെ ഇടുന്നില്ല.. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

1 comment:

അരുണ്‍ കരിമുട്ടം said...

വിഷു നന്നായിരുന്നു എന്ന് വിശ്വസിക്കുന്നു :)