Tuesday, February 17, 2009

എന്റെ ലോങ്ങ് ലാസ്റിംഗ് Dzire!!!

അങ്ങനെ കുറെ നാളായിട്ടുള്ള ഒരു Dzire പൂവണിഞ്ഞു. ഒരു കാര്‍ വാങ്ങണം എന്ന് കുറെ കാലം ആയിട്ട് കരുതുന്നു. കഴിഞ്ഞ ആഴ്ച അത് അങ്ങനെ സാധിച്ചു. ഓണ്‍സൈറ്റ് കഴിഞ്ഞു വന്നപ്പം കയ്യില്‍ കുറച്ചു ഡോളേര്‍സു തടഞ്ഞപ്പം തുടങ്ങിയ അത്യാഗ്രഹം ആണെന്ന് പറയാം. അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ചു വണ്ടി ഓടിക്കാന്‍ അറിയില്ല എന്ന് മനസ്സിലായതില്‍ ഉള്ള വിഷമം ആരിക്കാം..തിരിച്ചു നാട്ടില്‍ ചെന്നാല്‍ എങ്ങനെയും ഡ്രൈവിങ്ങ് പഠിക്കുക എന്നിട്ട് ഒരു വണ്ടി എടുക്കുക ഇതൊക്കെ അവിടുന്നെ തീരുമാനിച്ചിരുന്നു. പ്ലാനിംഗ് അല്ലേലും ബുദ്ധിമുട്ടുള്ള കാര്യം അല്ലല്ലോ.. എന്തെല്ലാം ഇങ്ങനെ പ്ലാന്‍ ചെയ്തു പരാജയപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഒരു ദിവസം... കൃത്യമായി പറഞ്ഞാല്‍ ജനുവരി 24 ആം തീയതി ഞാനും ശ്രീജിത്തും കൂടി ബിമല്‍ ഓട്ടോ ഏജന്‍സിയില്‍ പോയി. അവിടെ ചെന്നിട്ടു കാണാന്‍ ഉള്ളതില്‍ ഭേദം എന്ന് തോന്നിയ തരുണീ മണിയുടെ അടുത്തേക്ക് പോയി. സംഗീത:- അവള്‍ ഒരു ദേവത ആണോ എന്ന് ചോദിച്ചാല്‍ അല്ല.. അവള്‍ ഒരു അസ്പരസ്സു(സ്പെല്ലിംഗ് തെറ്റിയതല്ല) ആണോ എന്ന് ചോദിച്ചാല്‍ അല്ല.. പിന്നെ ആരാണ് അവള്‍.. അവള്‍ അവിടുത്തെ ഒരു സെയില്‍സ് ഗേള്‍ മാത്രം അല്ലാതെ പിന്നെ..

മുന്‍പേ പറഞ്ഞു കേട്ടത് അനുസരിച്ച് ഞാന്‍ ബുക്ക് ചെയ്യാന്‍ പോകുന്ന വണ്ടി കിട്ടാന്‍ കുറഞ്ഞത് 3-6 മാസം എടുക്കും എന്നായിരുന്നു. പ്ലാനില്‍ ആണ് ഞാന്‍ എന്റെ ഫിനാന്‍സ് മാനേജ് ചെയ്യാന്‍ ഉധേശിച്ചിരുന്നത്. അതായത് വണ്ടി ബുക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം ഉള്ള 2-3 മാസം കൊണ്ടു ബാക്കി ഉള്ള കുറച്ചു കാശും ലോണും ഒക്കെ റെഡി ആക്കാം എന്നുള്ള വിവിധ ചിന്താ ധാരകളും ആയിട്ട് ഞങ്ങള്‍ സംഗീതയോട് ചോദ്യം ചോദിച്ചു.. ഇത് ബുക്ക് ചെയ്‌താല്‍ കിട്ടാന്‍ എത്ര നാളെടുക്കും.. ? വെള്ളിടി പോലെ ഉള്ള ഒരു ഉത്തരം തിരിച്ചു കിട്ടി.. 2 ആഴ്ച അല്ലെങ്കില്‍ അതിലും കുറവ്.. കാവിലമ്മേ... എന്നെ അങ്ങ് എടുത്തോണേ... സാമ്പത്തിക മാന്ദ്യം കാരണം റബ്ബര്‍ വെച്ചപ്പം റബ്ബറിനും മണ്ടരി.. അതാണ്‌ അവസ്ഥ.. ഇനി ഞാന്‍ എന്ത് ചെയ്യും എന്റെ ഗണപതി ഭഗവതി ഭഗവാനെ.. സെന്റിശ്വരാ??

സംഗീത Dzire ന്റെ ഗുണഗണങ്ങള്‍ വിവരിച്ചു തുടങ്ങി... പൂച്ചക്കെന്താ പോന്നുരുക്കിന്നിടത് കാര്യം എന്ന മട്ടില്‍ ഞാനും ഇരുന്നു. ഒരു സാധനം എനിക്ക് മനസ്സിലാകുന്നത്‌ ഇല്ലാരുന്നു... ഞാന്‍ പോളി ടെക്നിക് ഒന്നും പഠിക്കാത്തത് കൊണ്ടു യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒന്നും എനിക്കറിയാന്‍ മേലല്ലോ..കൂടെ ഇരിക്കുന്നവന്റെ ഡെമോ കണ്ടാല്‍ തോന്നും അവനാണ് കാര്‍ എന്ന വാഹനം കണ്ടു പിടിച്ചത് എന്ന് .. എന്നിട്ട് നിനക്കിതൊന്നും അറിയാന്‍ മേലെ എന്നുള്ള രീതിയില്‍ ഉള്ള നോട്ടവും ഭാവവും എല്ലാം... ഞാന്‍ പിന്നെ ക്ഷമിച്ചു.. അല്ലാതെ എന്ത് ചെയ്യാന്‍.. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ!!

അവിടെ ഒരു ടോക്കണ്‍ അഡ്വാന്‍സ്‌ കൊടുത്തു ഞാന്‍ ഇറങ്ങി.. ഇനി എങ്ങനെ ബാക്കി പൈസ ഉണ്ടാക്കും..? ലോണ്‍ എങ്ങനെ ശെരിയാക്കും? പണ്ടു എടുത്ത ഹോം ലോണ്‍ ഇതു വരെ ഒരു പരുവതിനായിട്ടില്ല.. പണ്ടാരം വേണ്ടി ഇരുന്നോ എന്നുള്ള ചിന്ദകളില്‍ മുഴുകി ഞാന്‍ നടന്നു നീങ്ങി. അടുത്ത ദിവസം സംഗീത വീണ്ടും വിളിച്ചു. ലോണ്‍ അവിടുന്ന് തന്നെ റെഡി ആക്കി തരാം അത്രേ. വളരെ കുറച്ചു പലിശ 13.75%. നമ്മുടെ സ്വന്തം ബാങ്ക് ആയ HDFC ഇല്‍ ഒന്നു തിരക്കീട്ടു മറുപടി പറയാം എന്ന് ഞാന്‍ പറഞ്ഞു. ബാങ്കില്‍ ചെന്നു തിരക്കിയപ്പം അവര്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം. സാമ്പത്തിക മാന്ദ്യം കാരണം തലയ്ക്കു വെളിവ് ഉള്ള ഒരുത്തനും ഒരു ലോണ്‍ തലയില്‍ വലിച്ചു കേറ്റി വെക്കാന്‍ ഇഷ്ടപ്പെടുന്നില്ലല്ലോ.. അത് കൊണ്ടു അവരുടെ ബിസിനസ്സും മൊത്തം പോക്കായി കിടക്കുവാണ്. ലോണ്‍ കിട്ടുന്നതിനു യാതൊരു പ്രശ്നവും ഇല്ലാത്രേ. അപ്പം ഞാന്‍ എനിക്കുള്ള പ്രശ്നം പറഞ്ഞു.. ഞാന്‍ ഓരോ തവണ ഒപ്പിടുമ്പോഴും ഓരോ രീതിയില്‍ ആണ് വരുന്നതു.. പ്രശ്നം ഉണ്ടാരുന്നത് കാരണം HDFC എന്നെ കൊണ്ടു എന്റെ പേരു എഴുതിപ്പിക്കുവാരുന്നു. അത് പോലും രണ്ടു തവണ എഴുതുംബം രണ്ടു രീതിയില്‍ വന്നാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാ?

ഇതു മൊത്തം നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യം ആണല്ലോ.. മര്യാദക്ക് ഒപ്പിടാന്‍ അറിയില്ല എന്നുള്ളത്.. അത് പറയാതെ ഇരിക്കാന്‍ ഞാന്‍ ഒരു കാര്യം ആലോചിച്ചു.. തംബ് ഇമ്പ്രഷന്‍ ആയാല്‍ എന്താ? ഒപ്പിടാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ല.. കൂടുതല്‍ സെക്യൂരിറ്റി ഉണ്ടല്ലോ.. ഒപ്പ് ആര്‍ക്കു വേണേലും അനുകരിച്ച് ഇടാവല്ലോ.. പക്ഷെ ഇതാകുംബം പ്രശ്നം ഇല്ലല്ലോ.. സംഗതി സേഫ് ആണ്.. ഇതെങ്ങാനും പറഞ്ഞിരുന്നേല്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞേനെ അങ്ങനെ ആണേല്‍.. ഞാന്‍ എന്റെ ഒപ്പ് തന്നെ ഒന്നു അനുകരിച്ചാല്‍ മതിയെന്ന്.. ഒരു 50 ഒപ്പ് അടുപ്പിചിട്ടാല്‍ ഏതേലും രണ്ടു എണ്ണം ഒരു പോലെ വരണം എന്നത് തന്നെ വലിയ ഒരു അത്യാഗ്രഹം ആണ്. ഒപ്പിന്റെ കാര്യം പുള്ളിക്കാരന്‍ ഏറ്റു എന്ന് പറഞ്ഞു.. ഞാന്‍ ആവശ്യം ഉള്ള ഡോകുമെന്റ്സ്‌ എല്ലാം ആയിട്ട് 2-3 ദിവസം കഴിയുമ്പം ചെല്ലാം എന്നും പറഞ്ഞു അവിടുന്ന് ഇറങ്ങി.

വേണ്ട സാധന സാമഗ്രികള്‍ ആയിട്ട് ഞാന്‍ ചെന്നു.. ഒരു 80 ഒപ്പ് എങ്ങിലും ഞാന്‍ മിനിമം അന്നിട്ടു. ഒപ്പ് എന്നൊന്നും അതിനെ വിളിച്ചു കൂടാ.. ചുമ്മാതെ പേരു എഴുതി വെച്ചു.. എല്ലാം കഴിഞ്ഞു ബാങ്കിന്റെ രേഖകളില്‍ നോക്കിയപ്പം അതിന് പോലും ചെറിയ ഒരു വ്യത്യാസം.. ഞാന്‍ തകര്‍ന്നു പോയി.. ഇതു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. Akhil എന്ന് എഴുതുന്നതിലെ i ടെ മുകളില്‍ ചിലതിനു ഒരു കുത്തുണ്ട്.. ചിലതിനു ഇല്ലത്രേ.. .ഹോ സമാധാനം ആയി.. എല്ലാത്തിനും ഇരുന്നു കുത്തിട്ടു വെച്ചു.. ഇപ്പം എല്ലാം ഓക്കേ ആയി എന്നും പറഞ്ഞു പുള്ളിക്കാരന്‍ അതെല്ലാം എടുത്തോണ്ട് പോയി... അങ്ങനെ 2-3 ദിവസത്തിനുള്ളില്‍ എനിക്ക് ബാങ്ക് ലോണ്‍ കിട്ടി. ഇനി വണ്ടി എടുക്കുക എന്ന മഹാ സംഭവം..

ഫെബ്രുവരി മൂന്നാം തീയതി വണ്ടി റെഡി ആയി.. ശ്രിജിത് ഉച്ചക്ക് ഓഫീസില്‍ എത്തി. ഞങ്ങള്‍ രണ്ടു പേരും കൂടി അങ്ങനെ ബിമലില്‍ എത്തി. കാറിന്റെ ഓരോരോ സെറ്റിങ്ങ്സ് സംഗീത കാണിച്ചു തന്നു തുടങ്ങി. എനിക്ക് എല്ലാം ഒരു പുതുമ. ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ ഒരു സാധനം പിടിച്ചു വലിച്ചാല്‍ ഡിക്കി തുറന്നു വരുന്നു. വേറെ ഒന്നില്‍ പിടിച്ചു വലിച്ചാല്‍ ഡീസല്‍ അടിക്കുന്ന വാതില്‍ തുറക്കുന്നു അങ്ങനെ കുറെ സംഭവങ്ങള്‍. കൂടെ വന്നവനു തിരക്ക് ആയതു കാരണം ഞങ്ങള്‍ സംഗീതയോട് "അപ്പം ശെരി എന്നാ.." പിന്നീട് കാണാം എന്നും പറഞ്ഞു ഇറങ്ങി.. ഞാന്‍ ഓടിക്കാന്‍ അറിയില്ലെലും സൈഡ് സീറ്റില്‍ ഇരുന്നു പോകാല്ലോ എന്നുള്ള രീതിയില്‍ സൈഡ് സീറ്റില്‍ ഇരുന്നു.. അപ്പോഴാണ്‌ ആലോചിച്ചത് നമ്മള്‍ വന്ന ബൈക്ക് ഇനി എങ്ങനെ കൊണ്ടു പോകും.. പിന്നെ ഞാന്‍ പോയി ബൈക്ക് എടുത്തു ഓടിച്ചോണ്ട് പോന്നു.

ഓരോ വളവ് ആകുമ്പോഴും ഞാന്‍ ബൈക്ക് നിര്‍ത്തി അവന്‍ വരുന്നതു നോക്കിക്കൊണ്ടു നിന്നു.. ഹോ അവന്‍ വണ്ടി ഓടിക്കുന്നതിനു ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിച്ച വേറെ ഒരു സമയം ഇതു വരെ ഉണ്ടായിട്ടില്ല.. അവന്റെ സ്വന്തം വണ്ടി അവന്‍ ഓടിച്ചു കൊണ്ടു നടക്കുന്നതിനു ഞാന്‍ എന്തിനാ അല്ലേലും ടെന്‍ഷന്‍ അടിക്കുന്നത്? ഏതായാലും ഒരു വിധത്തില്‍ ഞങ്ങള്‍ വീട്ടില്‍ എത്തി.. വന്ന പാടെ വണ്ടി മൂടി അങ്ങ് ഇട്ടു.. ഹോ ഇനി ടെന്‍ഷന്‍ ഇല്ലല്ലോ. ഇതു എങ്ങും ഒളിച്ചു വെക്കാനും പറ്റില്ല.. ആരേലും വണ്ടി ഒന്നു മാറ്റി തരം പറഞ്ഞാല്‍ പോലും സംഗതി പൊളിയും.. നമുക്കു ഓടിക്കാന്‍ അറിയില്ല എന്നുള്ള നഗ്ന സത്യം എല്ലാരും മനസ്സിലാക്കും. എന്തായാലും സേഫ് ആയിട്ട് കൊണ്ടു മൂടി ഇട്ടു.. ഇനി ടെന്‍ഷന്‍ ഇല്ല..

അങ്ങനെ ഞാന്‍ ഒരു കാര്‍ മുതലാളി ആയി.. ഹോ എനിക്കിപ്പോഴും അങ്ങ് വിശ്വാസം ആയിട്ടില്ല.. അങ്ങനെ ലോണിന്റെ എണ്ണം രണ്ടു ആക്കി ഉയര്‍ത്തി എന്ന ചാരിധാര്‍ത്യത്തില്‍ ഞാന്‍ തിരിച്ചു ഓഫീസിലേക്ക് പോന്നു. ഇനിയും ലോണുകള്‍ എട്ടു വാങ്ങാന്‍ എന്റെ ജീവിതം ബാക്കി..सफरों की सिन्धागी जो कभी नही कदम हो जाती हे!!

2 comments:

Eccentric said...

angane car vangi lle...muthalali!!!

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം. കൂടുതല്‍ എഴുതൂ