Saturday, November 22, 2008

ഒരു കലോല്‍സവ ദിനം


ഒരു കലോല്‍സവ ദിനം
സംഭവവികാസങ്ങള്‍ നടക്കുന്നത് ഒരു 7 വര്‍ഷം മുന്‍പാണ്. ഒരു Engineering degree എടുക്കണം എന്ന ദുര്‍വാശിയോടെ കുറേ കിടാങ്ങള്‍ രാഷ്ട്ര പിതാവിന്റെ പേരില്‍ ഉള്ള ഒരു കോളേജില്‍ വന്നു ചേരുന്നു, തൊടുപുഴയില്‍. തങ്ങളുടെ ആദ്യത്തെ കലോല്‍സവം വരുന്നു എന്ന് കേട്ടപ്പം മുതലേ എന്തൊക്കെ ചെയ്യാം എന്നുള്ള ചിന്തയില്‍ ആയി ഓരോരുത്തരും. പതിവു പോലെ ചിന്ദ മാത്രമെ ഉള്ളൂ അല്ലാതെ ഒന്നും നടക്കാറില്ല. എല്ലാം കഴിഞ്ഞു പരിപാടി തുടങ്ങുന്നതിന്റെ തലേ ദിവസവും എല്ലാരും വന്‍ ചിന്തയില്‍ തന്നെ ആരിക്കും... അപ്പം ഏതേലും ഒരുത്തന്‍ വന്നു എന്തേലും അളിഞ്ഞ ഐഡിയ പറയും.. ഉടനെ എല്ലാരും YES പറയും. ഇതാണ് കാലാ കാലങ്ങലായിട്ടു സംഭവിച്ചു പൊന്നു കൊണ്ടിരുന്നത്...

തവണ പ്ലാന്‍ അനുസരിച്ച് ടാബ്ലോ , പാശ്ചാത്യ സംഗീതം എന്നിവയില്‍ കൈ വെക്കാന്‍ ആരുന്നു തീരുമാനം. പെട്ടെന്ന് ഒരു രണ്ടു ദിവസം മുന്നേ നമ്മുടെ ഇടയില്‍ കൂടി പാമ്പായി ഇഴഞ്ഞു നടക്കുന്ന ഒരു സുഹൃത്ത് (ജൂ) വന്നു പറഞ്ഞു.. ഡാ തൊറിന്‍ മേമസ് (പേരു ചെറുതായിട്ടൊന്ന് ചൊറിച്ചു മല്ലിട്ടുണ്ട്)ഇല്ലേ? അവള്‍ മോഹിനിയാട്ടത്തിന് പേരു കൊടുത്തിട്ടുണ്ട്‌. ഭയംഗരം ആയിട്ട് റിഹേഴ്സല്‍ ഒക്കെ കഴിഞ്ഞു ഇരിക്കുവാണ്, വേഷ വിധാനങ്ങള്‍ എല്ലാം റെഡി ആണ്. പക്ഷെ ഒരു കുഴപ്പം മത്സരം നടക്കണം എങ്കില്‍ 3 പേരു എങ്ങിലും വേണം!!
അതിനു... ? അതിനു ഞാന്‍ എന്ത് വേണം എന്ന മട്ടില്‍ ഞാന്‍ അവനെ ഒന്ന് നോക്കി.. അവന്‍ ആദ്യത്തെ ടൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ പുള്ളിക്കാരിം ആയിട്ട് വന്‍ അടുപ്പം.. ഞാന്‍ ആണേല്‍ മര്യാദക്ക് ഒന്ന് സംസാരിക്കുന്നതു പോട്ടെ.. ഒന്ന് മര്യാദക്ക് കണ്ടിട്ട് തന്നെ ഇല്ല.. എന്നോട് ഇത് വന്നു പറഞ്ഞതിന്റെ സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കാന്‍ ഉള്ള അര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി..ടിയാന്‍ കാര്യത്തിലേക്ക് കടന്നു.. അതായത് ഒരു ഇവെന്റില്‍ മത്സരം നടക്കണം എന്നുണ്ടെങ്ങില്‍ കുറഞ്ഞത് 3 പേര് എങ്കിലും മല്‍സരിക്കണം. വേറെ ആരും പങ്കെടുക്കാത്തത് കാരണം മത്സരം നടക്കാതെ വന്നാല്‍.. പാവം കൊച്ചു നടത്തിയ പ്രയത്നം എല്ലാം വെറുതെ ആകും. ഹോ എന്താ അവന്റെ സ്നേഹം.. ഒരു പെങ്ങള്‍ ഉണ്ടാരുന്നേല്‍ അന്നേരം അവനു കെട്ടിച്ചു കൊടുത്തെക്കാരുന്നു..

അതായത് അവന്‍ എന്തായാലും സ്റ്റേജില്‍ കേറാന്‍ റെഡി ആണ്.. ഇനി ഒരാളും കൂടി വേണം.. അത് ഞാന്‍ ചെയ്യണം.. ഞാന്‍ പണ്ട് എങ്ങാണ്ട് 1-2 വര്‍ഷം ഭരതനാട്യം പഠിച്ചതാണെന്ന് ഉള്ള അറിവ് വെച്ചാണ് അവന്‍ അത് പറഞ്ഞത് അത്രേ.. ഞാന്‍ ആലോചിച്ചു നോക്കി.. ഏതാണ്ട് 10 വര്‍ഷം മുന്നേ ആണ് ഞാന്‍ ഇതൊക്കെ പഠിച്ചു എന്ന് പറയപ്പെടുന്നത്‌. അത് കഴിഞ്ഞിട്ട് തമാശക്ക് പോലും ഞാന്‍ അതൊന്നും പിന്നീട് കളിച്ചിട്ടില്ല.. അങ്ങനെ ആണേല്‍ ഞാന്‍ കേറിയാല്‍ അത് ഞാന്‍ നശിപ്പിച്ചു ഒരു പരുവം ആക്കും.. അതെ സമയത്ത് തന്നെ മറ്റു ചില ചിന്ദകളും എന്നില്‍ കൂടി ഒരു മിന്നാരം പോലെ കടന്നു പോയി.. അതായത്.. പറഞ്ഞവന്റെ ഡാന്‍സ് ടാലെന്റ്റ്‌ എനിക്കറിയാം.. അവന്‍ ഇത്ര കോണ്ഫിടെന്‍സ് ആയിട്ട് പറയുമ്പം.. അത്രയ്ക്ക് ബോര്‍ ആക്കില്ല എന്ന് എനിക്ക് എന്തോ ഒരു ഉറപ്പു.. തന്നെയും അല്ല.. ചുളുവില്‍ ഒരു സെക്കന്റ്‌ പ്രൈസ് .. പിന്നെ ഒരു പെണ്‍ കുട്ടിക്ക് വേണ്ടി അല്ലെ.. ഞാന്‍ ഓക്കേ പറഞ്ഞു..

പിന്നീട് അതിനെ പറ്റി ഞങ്ങള്‍ ആരും ചിന്ദിച്ചില്ല.. നമ്മള്‍ നമ്മുടെ ടാബ്ലോ, പാശ്ചാത്യ സംഗീതം തുടങ്ങിയ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോയി.. മത്സരത്തിനു തലേ ദിവസം ആയി.. രണ്ടു പരിപാടികളില്‍ ആണ് കേറുന്നത് എങ്കിലും ഏതു പാട്ട് പാടണം ടാബ്ലോയുടെ തീം എന്താണ്.. ഇതൊക്കെ ഇപ്പോളും അനന്തം അജ്ഞാതം അവര്‍ണനീയം..എന്ന അവസ്ഥയില്‍ തന്നെ ആണ്..

അവസാനം ഒരു തൊലിഞ്ഞ ചിരിയുമായി.. പ്രശാന്ത് തോമസ്‌ എന്നവന്റെ ഐഡിയ വന്നു. ടാബ്ലോക്ക് വന്‍ സെറ്റപ്പ് ഒന്നും എന്തായാലും നമ്മള്‍ വിചാരിച്ചാല്‍ നടക്കാന്‍ പോകുന്നില്ല.. അത് കൊണ്ട് "ലഗാന്‍" എന്ന സിനിമയിലെ ഒരു സീന്‍ ചെയ്യാം.. ആരേലും ചോദിച്ചാല്‍.. ബ്രിടീഷുകാര്‍ക്ക് എതിരെ അണി നിരന്ന കര്‍ഷകസമൂഹം എന്നതാണ് തീം എന്നും പറഞ്ഞു.. അതാകുംബം കുറച്ചു ക്രിക്കറ്റ്‌ ബാറ്റ് , കച്ചി, തലേല്‍കെട്ട്‌, കൈലി.. മുതലായ ചെറിയ വേഷ വിധാനങ്ങള്‍ കൊണ്ട് റെഡി ആക്കാം.. ഒരു പ്രശ്നം..അതില്‍ ഒരു സിക്ക് കാരന്‍ ഉണ്ടല്ലോ..അവന്റെ തലേല്‍കെട്ട്‌ ഒരു പ്രശ്നം ആയി..ഉടനെ എന്റെ വീട്ടില്‍ പോയി ഒരു കര്‍ട്ടന്‍ എടുത്ത് ചുരുട്ടി തലേല്‍ കെട്ടാം എന്ന് തീരുമാനിച്ചു.. സിനിമയില്‍ ഒരുത്തന്‍ ഞൊണ്ടി ആരുന്നല്ലോ.. അവന്‍ ആരെന്നു ആര്‍ക്കും സംശയം ഇല്ല.. ഷോണ്‍ മാത്യു.. അവനു ആ റോള്‍ വെല്യ അഭിനയം ഇല്ലാതെ തന്നെ ചേരും..പിന്നെ എഴുന്നേറ്റു നില്ക്കാന്‍ മേലാത്ത.. കണ്ടാല്‍ തന്നെ അയ്യോ പാവം തോന്നുന്ന ഒരുത്തന്‍.. ആളെ കിട്ടി.. റെന്നി..ആമിര്‍ഖാന്‍ ആകാനും ഒരാളെ വേണല്ലോ.. പഠിച്ചത് ഇലക്ട്രോണിക്സ് ആണേലും.. ഫുള്‍ ടൈം കമ്പ്യൂട്ടര്‍ സയന്‍സ് കാരുടെ നടക്കുന്ന ഒരുത്തന്‍ ഉണ്ട്.. അവനെ "ഞങ്ങളും" കൂടി അവോയിട് ചെയ്‌താല്‍ അവന്‍ വല്ല ആത്മഹത്യയും ചെയ്യും എന്ന് തോന്നിയത് കാരണം മാത്രം.. ആത്മഹത്യാപരമായ ആ തീരുമാനം ഞങ്ങള്‍ ഏറ്റെടുത്തു... അവനെ തന്നെ ആമിര്‍ഖാന്‍ ആക്കുക..അങ്ങനെ ജെറി ആമിര്‍ ആകാന്‍ തീരുമാനിച്ചു.. പിന്നെ രണ്ടു മൂന്നു സാധാരണ കര്‍ഷകര്‍ കൂടി വേണം.. ഞാനും.. സായിപ്പും(രാഹുലും).. പാമ്പും (ജൂ) ആ റോളുകള്‍ ഏറ്റെടുത്തു.. അന്നത്തെ ഒരു രൂപം വെച്ച്.. കര്‍ഷകന്‍ ആണെന്ന് പറഞ്ഞാലും ആരും തെറ്റിധരിക്കില്ല.. ഇന്നാരുന്നെല്‍ ഈ കുടവയറും തടിച്ച രൂപവും കണ്ടാല്‍.. വല്ല കുത്തക മുതലാളിമാരുടെ വേഷവും ചെയ്യാന്‍ പറ്റിയേനെ..

അങ്ങനെ നമ്മള്‍ രണ്ടും കല്‍പ്പിച്ചു സ്റ്റേജില്‍ കേറി. BGM ആയിട്ട്.. ലഗാനിലെ.. "ചലേ ചലോ ചലേ ചലോ " അന്തരീക്ഷത്തെ മുഖരിതം ആക്കുന്നു.. സ്റ്റേജില്‍ നിക്കുന്ന കര്‍ഷകരുടെ എല്ലാം ഉള്ളില്‍ ദേശസ്നേഹം അലയടിക്കുന്നു.. കണ്ടിരിക്കുന്നവരുടെ മുഖത്ത് ഉള്ളത് അവജ്ഞ ആണോ അതോ പുച്ഛം ആണോ.. അതോ സഹതാപമോ... വിധികര്‍ത്താക്കള്‍ ഇടി വെട്ടേറ്റ തെങ്ങ് പോലെ നില്‍ക്കുന്നു.. നമ്മള്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ വിധി നിര്‍ണയത്തിനായി കാത്തിരുന്നു.. ഒന്നാം സമ്മാനം.. ഇല്ല.. രണ്ടും മൂന്നും ഇല്ല... ആകെ 4 ടീം മാത്രം മല്സരിച്ചതില്‍.. ഇനിയും പ്രതീക്ഷ ഇല്ലല്ലോ... ഇലക്ഷന് തോറ്റു കഴിയുമ്പോള്‍ നമ്മള്‍ എന്ത് കൊണ്ട് തോറ്റു എന്ന് അറിയാന്‍ ഒരു യോഗം കൂടുമല്ലോ.. ആരുടെ ഏലും പഴി ചാരണമല്ലോ.. അങ്ങനെ നമ്മള്‍ കണ്ടു പിടിച്ചു.. ആശയ ദാരിദ്ര്യം ... ബ്രിടിഷുകാര്‍ക്ക് എതിരെ അണി നിരന്ന ഭാരതീയ കര്‍ഷകരുടെ ഒത്ത നടുക്ക് ഒരു സായിപ്പ്... ഇവനെ കുറച്ചു കരി തേച്ചു ഇറക്കണ്ടാതാരുന്നു.. ഛെ.. ഒരു tactical mistake... അങ്ങനെ ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ട് പോയി.. ഇനി പ്രതീക്ഷ പാശ്ചാത്യ സംഗീതത്തിലും പിന്നെ എന്റെ തുരുപ്പ് ചീട്ടു.. ഭരതനാട്യം.. അതില്‍ എനിക്ക് കിട്ടുന്ന സെക്കന്‍റ് എന്റെ മാത്രം സ്വന്തം..

പാശ്ചാത്യ സംഗീതത്തില്‍ പാടണ്ട പാട്ട് ഏതാണെന്ന് കൂട്ടത്തിലെ സായിപ്പന്മാര് എല്ലാം കൂടി തീരുമാനിച്ചു.. പച്ച മലയാളികളായ ഞങ്ങള്‍ കുറച്ചു പേരെ അറിയിച്ചു... "Boney M -> There lived a certain man.. in Russia long ago" ഞങ്ങള്‍ ഓക്കേ പറഞ്ഞു... പോത്തിന് എന്ത് എത്ത വാഴ? എല്ലാവര്ക്കും സായിപ്പു പട്ടു എഴുതി തന്നു.. കാരണം ഈ പണ്ടാരം ഒക്കെ പാടുന്നത് കേട്ടാല്‍ ബാക്കി ഉള്ളവന് ഒന്നും മനസ്സിലാകുന്നില്ല.. സായിപ്പും ആമിറും.. മത്തായിയും(പഴയ ഞൊണ്ടി) ആണ് ഇംഗ്ലീഷ് പണ്ഡിതന്മാര്‍... അത് കൊണ്ട് അവര്‍ മാത്രം പാടും.. പിന്നെ സംഘ ഗാനം ആയതു കൊണ്ട് കുറഞ്ഞത് ഇത്ര പേര് വേണം എന്നും ഉണ്ട്... അത് കൊണ്ട് ബാക്കി ഉള്ള മലയാളീസ്‌ കൂടെ നിന്നാല്‍ മാത്രം മതി.. പിന്നെ വാ അനക്കുക.. ഹൂ.. സായിപ്പിന്റെ ഒരു ബുദ്ധി.. നമ്മള്‍ ആശ്വസിച്ചു.. ഇനി പാട്ട് പഠിക്കണ്ട... ഒരു പ്രൈസും കിട്ടും.. കൊള്ളാല്ലോ പരിപാടി.. ആമിര്‍ ആണ് ഇതിലും സെന്റര്‍ പിടിച്ചു കളിക്കുന്നത്.. ഫുള്‍ പാട്ട് കഴിയുമ്പം.. ഒത്ത് തോസ് റഷ്യന്‍സ്‌ എന്നൊക്കെ ഒരു വന്‍ ഡയലോഗ് ഉണ്ട്.. ആമിര്‍ അതൊക്കെ പറയുന്ന കേട്ടാല്‍.. ഒറിജിനല്‍ പാടിയവാന്‍ നാണിച്ചു പോകും... അത്രയ്ക്ക് കിടിലന്‍.. ഞങ്ങള്‍ ഒരു പ്രൈസ് സ്വപ്നം കണ്ടു തുടങ്ങി.. സായിപ്പിന് പുതിയ ഒരു ബുദ്ധി തോന്നി.. ഒരു ട്രിപ്പിള്‍ ഡ്രം വാടകക്ക് എടുത്തു അവന്‍ കൊട്ടാം അത്രേ... എവിടെ ഒക്കെ ഡെമോ കാണിക്കാവോ.. അതൊന്നും അവന്‍ ഇത് വരെ എന്റെ ഓര്‍മയില്‍ കളഞ്ഞിട്ടില്ല.. അത് കൊണ്ട് അവന്റെ ആ തീരുമാനം ബാക്കി ഉള്ളവരെ ഞെട്ടിച്ചാല്‍ പോലും.. എന്നെ ഞെട്ടിച്ചില്ല.. അങ്ങനെ അവന്‍ പോയി ഒരു ട്രിപ്പിള്‍ വാങ്ങി കൊണ്ട് വന്നു.. എന്നിട്ട് പാട്ടിന്റെ കൂടെ ഇരുന്നു മരണകൊട്ടു... ഹോ ശിവമണി എങ്ങാനും കണ്ടിരുന്നേല്‍.. അങ്ങേരു അന്ന് ആ പണി നിര്‍ത്തി പറമ്പില്‍ കിളക്കാന്‍ പോയേനെ.. അങ്ങനെ അവര്‍ എല്ലാം കൂടി വന്‍ പാട്ട് പഠിത്തം.. ഞങ്ങള്‍ കുറച്ചു തവണ എഴുതി തന്നത് വായിച്ചു നോക്കി.. വാ അനക്കുംബം എങ്ങാനും തെറ്റിയാല്‍.. ഇവന്മാര് വീണ്ടും ഞങ്ങടെ തലേല്‍ കേറും.. അത് കൊണ്ട് ഇനി കിട്ടാനുള്ള ഒരു പ്രൈസ് കളയണ്ട... അങ്ങനെ നമ്മള്‍ മത്സരിക്കാന്‍ കേറാന്‍ റെഡി ആയി..ആകെ വേറെ രണ്ടു ഗ്രൂപ്പ്‌ കൂടിയേ പങ്ങേടുക്കുന്നുള്ളൂ.. എല്ലാവരും ഹാപ്പി ആയി.. ഒരു പ്രൈസ്‌ ഉറപ്പിച്ചല്ലോ..അതില്‍ ഒരു ഗ്രൂപ്പ്‌ ചുമ്മാ അലമ്ബാക്കാന്‍ കേരുന്നതാന്നു കണ്ടപ്പോലെ മനസ്സിലായി.. സീനിയേര്‍സ്‌ പക്ഷെ വന്‍ സീരിയസ്‌ ആയിട്ടാണ് വന്നേക്കുന്നത്.. എല്ലാവരും ഒരേ പോലെ ഉള്ള ഡ്രസ്സ്‌... രണ്ടു നല്ല സുന്ദരി ചേച്ചിമാരു എല്ലാം.. നമ്മള്‍ സായിപ്പിനെ നമ്മുടെ സുന്ദരി ആക്കാന്‍ തീരുമാനിച്ചു.. അവരുടെ ഡ്രസ്സ്‌ കണ്ടപ്പോള്‍ ആണ് നമുക്കും ഒരേ പോലത്തെ ഡ്രസ്സ്‌ ആയാലോ എന്നുള്ള ചിന്ദ വന്നത്.. പക്ഷെ ഈ അവസാന നിമിഷം അത് എവിടെ പോയി ഉണ്ടാക്കാന്‍? ഉടനെ ഈ വളിച്ച ഐഡിയ മാത്രം പറഞ്ഞു ശീലം ഉള്ള.. പ്രശാന്ത് (സിക്കുകാരന്‍) പറഞ്ഞു,, പാന്‍സ്‌ എന്തും ആയിക്കോട്ടെ.. നമുക്ക് ഷര്‍ട്ട്‌ എല്ലാം ഒരേ പോലെ ആക്കം.. അതും നടക്കില്ലല്ലോ.. അത് കൊണ്ട് എല്ലാവര്ക്കും പ്ലെയിന്‍ കളര്‍ ഷര്‍ട്ട്‌ ഇടാം.. അങ്ങനെ അവിടുന്നും ഇവിടുന്നും ഒക്കെ ആരണ്ടുടെ ഒക്കെ കയീന്നു കുറെ പ്ലെയിന്‍ ഷര്‍ട്ട്‌ കിട്ടി.. അതെല്ലാം ഇട്ടു നമ്മള്‍ സ്റ്റേജില്‍ കേറിയപ്പം... മഴവില്ല് വിരിഞ്ഞു നിക്കുന്ന പോലെ ഉള്ള ഒരു ഫീലിംഗ്.. അതും ചുവപ്പ്.. മഞ്ഞ വെള്ള.. നീല.. ഒരു രീതിയിലും അടുത്ത് വെക്കാന്‍ കഴിയാത്ത രീതിയില്‍...
പാട്ട് പാടാന്‍ ആരംഭിച്ചു.. നേരത്തെ ഉള്ള പ്ലാന്‍ അനുസരിച്ച് ആദ്യം കുറെ ഡെമോ ഉണ്ട് സായിപ്പിന്റെ വക... അതിനു ശേഷം ആണ്.. ഗായകര്‍ പാടാന്‍ ആരംഭിക്കുന്നത്.. സായിപ്പിന്റെ ഡെമോ കഴിയുമ്പം ഒരു ആംഗ്യം കാണിക്കും.. അന്നേരം പാടി തുടങ്ങണം.. ഇതാരുന്നു പ്ലാന്‍.. സായിപ്പിനെ കാണുമ്പം കവാത്ത് മറക്കും എന്ന് പറഞ്ഞ പോലെ..മത്തായിയും ആമിറും പാടിയില്ല.. ഇത് കണ്ടിട്ട് സഹിക്കാനാകാതെ.. സായിപ്പും ഇവരുടെ കൂടെ ഉള്ള കണ്‍ട്രി മലയാളീസും(ഞാന്‍ ഉള്‍പ്പടെ) കേറി അങ്ങ് പാടി തുടങ്ങി.. ഇത് കേട്ട്.. ആമിറും മത്തായിയും പാടി തുടങ്ങി.. ആമിര്‍ ആണ് സെന്റര്‍.. അത് കൊണ്ട് മൈക്ക് അവന്റെ മുന്നില്‍ ആണ്... അവന്‍ പാടുന്നുണ്ട് എന്ന്.. അടുത്ത് നിക്കുന്ന ഞങ്ങള്‍ പോലും കേക്കുന്നില്ല.. കാണികളില്‍ നല്ലൊരു ശതമാനം കേക്കുന്നില്ല.. കേക്കുന്നില്ല.. എന്ന് പറയുന്നുണ്ട്.. ആമിര്‍ ഇവിടെ കിടന്നു കമ്പിളി പുതപ്പു.. കമ്പിളി പുതപ്പു എന്നും പറയുന്നുണ്ട്.. അവസാനത്തെ "ഓ തോസ് റഷ്യന്‍സ്‌" പറഞ്ഞതോട് കൂടി.. കാണികള്‍.. ഒത്ത് തോസ് കണ്‍ട്രി മലയാളീസ്‌ എന്ന് പറഞ്ഞു.. ഇറങ്ങി കാണികള്‍ക്ക് ഇടയിലേക്ക് ചെന്നപ്പം.. എല്ലാവരും പറയുന്നത് ഒരേ കാര്യം.. കുഴപ്പം ഇല്ലാരുന്നു.. പക്ഷെ ഒന്നും കേക്കാന്‍ മേലാരുന്നു.. ആഹ ചുമ്മാതല്ല കുഴപ്പം ഇല്ലാതിരുന്നത്.. ഒന്നും കേക്കുന്നില്ലേല്‍ പിന്നെ എന്തോന്ന് കുഴപ്പം.. അല്‍പ നേരത്തിനു ശേഷം അതിന്റെ റിസള്‍ട്ട്‌ വന്നു.. ഞങ്ങള്‍ വീണ്ടും "DISQUALIFIED"..കാരണം എന്താണ് എന്ന് അധികം താമസിയാതെ തന്നെ ഞങ്ങള്‍ അറിഞ്ഞു.. പാശ്ചാത്യ സംഗീതത്തിനു.. പക്കമെലവും ആയിട്ട് ഇരിക്കുന്നവര്‍ പടിക്കൂട അത്രേ.. ഹോ ഈ സായിപ്പിനെ കൊണ്ട് വെല്യ ശല്യം ആയല്ലോ.. ഇവന്‍ കാരണം ഇപ്പം രണ്ടാമത്തെ സമ്മാനം ആണ് പോകുന്നത്.. അങ്ങനെ അവന്റെ ഡെമോക്ക് ഞങ്ങള്‍ കനത്ത വില നല്‍കേണ്ടതായി വന്നു.. ഇനി ഭരതനാട്യം മാത്രം.. എനിക്കൊരു സെക്കന്റ്‌ പാമ്പിനു ഒരു തേര്‍ഡ് .. ആഹഹ ..

അങ്ങനെ ആ സുദിനം എത്തി.. ഞാന്‍ രാവിലെ ഒരു മുണ്ട് ഒക്കെ ഉടുത്തു ഇറങ്ങി.. കാരണം.. ടാബ്ലോയിലെ കര്‍ഷകന് മുണ്ട് വേണം... അങ്ങനെ തോറിന്‍ മേമസിനെ കണ്ടു. പുള്ളിക്കാരി വന്‍ പ്രാക്ടീസ്‌... ഞാന്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു.. കുറച്ചു എന്തേലും സ്റ്റെപ്പ് കാണിച്ചു തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.. തോറിന്‍ എന്തോ കോമ്പ്ലെക്സ് സാധങ്ങള്‍ ഒക്കെ കാണിച്ചു തന്നു.. ഉയ്യോ.. എന്റെ ചങ്ക് കാളിപോയി.. വല്ല സിമ്പിള്‍ സാധനം ഉണ്ടേല്‍ കാണിക്കു... അങ്ങനെ ഏതാണ്ടൊക്കെ കാണിച്ചു..പിന്നീട് ഞാന്‍ ഒരു പാട്ട് വേണം എന്ന് പറഞ്ഞു.. തോറിന്‍ ഒരു കാസെറ്റ് എടുത്ത് തന്നു.. അതിന്റെ ഏതോ ഒരു സൈഡില്‍ ഒരു ഭരതനാട്യം പട്ടു ഉണ്ടത്രേ.. ഞാന്‍ അതും കയില്‍ എടുത്തു നടന്നകന്നു.. പിന്നീട് ക്ലാസിക്കല്‍ ഡാന്‍സ് നടക്കാന്‍ സമയം ആയി എന്നാ അറിയിപ്പ്‌ വന്നൂ.. ആരോ വന്നു എന്നോട് പറഞ്ഞപ്പം.. ഞാന്‍ പാമ്പ് ആദ്യം കേറട്ടെ എന്ന് പറഞ്ഞു.. ഞെട്ടിക്കുന്ന ആ നഗ്നസത്യം ഞാന്‍ അന്നേരം അറിഞ്ഞു.. അവന്‍ മുങ്ങി.. അവനെ കാണുന്നില്ല.. അവന്‍ കേറും എന്നുള്ള ഒറ്റ ഉറപ്പില്‍ ആണ് ഞാന്‍ ഇത് കേറി ഏറ്റത്.. എല്ലാം പോയല്ലോ ഭഗവാനെ.. ഇനി നാണം കെടാന്‍ ഒരുത്തന്‍ കൂട്ടിനില്ലല്ലോ..

പക്ഷെ വീണ്ടും പ്രശ്നം.. മത്സരത്തിനു മൂന്നു പേര് വേണം.. അല്ലെങ്ങില്‍ ക്യാന്‍സല്‍ ആകും.. അങ്ങനെ ഇരിക്കുമ്പം നമ്മുടെ ഒരു സീനിയര്‍ ഞാന്‍ എന്തേലും സര്‍വീസ് ചെയ്തു തരണോ എന്നുള്ള രീതിയില്‍ ഇരിക്കുന്നു.. പുള്ളിയെ ഒന്ന് പരിചയപ്പെടാം.. ഇദ്ധേഹം.. അവിടുത്തെ വെല്യ ടീം ആണ്.. അവരുടെ ക്ലാസ്സിലെ ചേച്ചിമാര്‍ എല്ലാം കൂടി സ്റ്റേജില്‍ ഡാന്‍സ് കളിക്കുംബം.. പുള്ളി.. കാണികള്‍ക്ക്‌ ഇടയില്‍ വന്നു നിന്ന് സ്വന്തം കലാപരിപാടി തുടങ്ങും.. പിന്നെ സ്റ്റേജില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് ആരും നോക്കില്ല.. കാരണം പുള്ളി അത്രയ്ക്ക് നല്ല രീതിയില്‍ ആണ് ഇവിടെ കിടന്നു കളിക്കുന്നത്.. സായിപ്പിന്റെ ഒരു ഇംബിടി വെല്യ രൂപം.. എവിടെ ഒക്കെ ഡെമോ കാണിക്കാവോ.. അതൊന്നും ആശാന്‍ വിടില്ല.. പുള്ളി രണ്ടു കായും നീട്ടി ആ ഓഫര്‍ സ്വീകരിച്ചു... മച്ചാന്‍ ഏതോ ഒരു കുട്ടിടെ ഒരു ദുപ്പട്ട വാങ്ങി അരയില്‍ കെട്ടി.. ഒരു ജീന്‍സും ടി ഷര്‍ട്ടും ഇട്ടു.. അരയില്‍ ഒരു കെട്ടും ആയിട്ട്.. ക്ലാസിക്കല്‍ ഡാന്സിനു കേറി.. ഏതോ ഒരു റഹ്മാന്‍ പാട്ട്.. പുള്ളിടെ ഡാന്‍സ് കണ്ടതോട്‌ കൂടി ഞാന്‍ ഫാന്‍ ആയി എന്ന് മാത്രം അല്ല.. എന്റെ ഉള്ളിലെ സകല നാടി ഞരമ്പുകളും നിലച്ചു.. ഇത് പോലെ ഒന്നാണ് കനിക്കുന്നതെങ്ങില്‍.. കുറഞ്ഞത് കാണികളുടെ ഒരു പിന്തുണ എങ്ങിലും കിട്ടും.. ഞാന്‍ അവിടെ പോയി നശിപ്പിച്ചു ഒരു പരുവം ആക്കും.. ഈശ്വരാ.... ഇനി ഞാന്‍ കേരണം.. തോറിന്റെ ഒരു സുഹൃത്ത്‌ വന്നു എന്റെ കാലില്‍ ഒരു ചിലന്ഗ കെട്ടി തന്നു.. ഒരു മാലയും ഇട്ടു... അന്നേരം ആണ് ഞാന്‍ അപ്പം ഡ്രസ്സ്‌?? ഈ ചോദ്യം കേട്ട്.. തോറിന്‍ നാണിച്ചു തല താഴ്ത്തി.. എന്നിട്ട് പറഞ്ഞു.. അതൊന്നും തരാന്‍ പറ്റില്ല.. ആ മുണ്ട് എടുത്തു ചുരുട്ടി പുറകില്‍ തിരുകി വെക്കാന്‍.. പൂജാരികള്‍ ഒക്കെ വെക്കുന്ന പോലെ.. അതിനെക്കാളും.. നല്ല ഉപമ.. തെങ്ങ് കേറുമ്പം വെക്കുന്ന പോലെ.. എന്ന് പറയുന്നതാ.. ഞാന്‍ രണ്ടും കല്‍പ്പിച്ചു എന്റെ താര്‍ പാച്ചി.. പതുക്കെ പതുക്കെ സ്റ്റേജിലേക്ക് നടന്നു.. ജില്‍ ജില്‍ എന്നാ നൂപുരദ്വനികള്‍.. അന്തരീക്ഷത്തെ മുഖരിതം ആക്കി.. കര്‍ട്ടന്‍ ഇത് വരെ പൊങ്ങിയിട്ടില്ല.. എന്റെ ബാച്ചിലെ സകല ആളുകളും വന്നു ദൈര്യം പകര്‍ന്നു.. ആരും കൂവില്ല.. സീനിയേഴ്സിനെ ഒക്കെ എല്ലാം പറഞ്ഞു മനസ്സിലാക്കീട്ടുണ്ട്.. ഞാന്‍ എന്റെ മാനം ത്യജിക്കാന്‍ പോകുന്നു.. ഒരു പെണ്‍കുട്ടിക്ക് വേണ്ടി... എല്ലാവര്ക്കും എന്നോട് സ്നേഹം, സഹതാപം അങ്ങനെ ഉള്ള വികാരങ്ങള്‍ മാത്രമേ ഉള്ളൂ.. അത് കൊണ്ട് ആരും കൂവില്ല.. ഞാന്‍ പതുക്കെ നടന്നു ചെന്നു ആ കാസെറ്റ് അവിടെ ഇരുന്ന ചേട്ടന്റെ കയില്‍ കൊടുത്തു.. ചേട്ടന്‍ ചോദിച്ചു ഇതു സൈഡ്? ഇതു പാട്ട്? ഞാന്‍ പറഞ്ഞു.. ഓ എനിക്കങ്ങനെ ഒന്നും ഇല്ല.. ഏതേലും സൈഡ്.. ഏതേലും പാട്ട്.. ഇവിടെ എന്തും പോകും.. കര്‍ട്ടന്‍ പൊങ്ങി.. ഏതോ ഒരു പാട്ട് കേട്ട് തുടങ്ങി.. അതോ എനിക്ക് തോന്നുന്നത് ആണോ? എന്തായാലും.. ഞാന്‍ കൈ നിവര്‍ത്തി.. കാല്‍ കവച്ചു വെച്ച് ഒരൊറ്റ ചാട്ടം.. ഹൂ.. ആളുകള്‍ വന്‍ കൈ അടി.. ഇവന്‍ അപ്പം ഏതാണ്ടൊക്കെ പഠിച്ചിട്ടുണ്ട്.. ഇക്കണക്കിനു പോയാല്‍.. തോറിനു സെക്കന്റ്‌ ആയി പോകുവോ? ആ ഏതായാലും കാത്തിരുന്ന് കാണാം.. ആരും കൂവുന്നില്ല.. എല്ലാവരും വന്‍ സപ്പോര്‍ട്ട്.. ഞാന്‍ വീണ്ടും മറ്റേ സൈഡില്‍ ചാടി.. കൈ അടി കുറഞ്ഞു.. കൂവല്‍ തുടങ്ങി.. ഞാന്‍ മൂന്നാമത്തെ സൈഡില്‍ ചാടി.. കൈ അടി മിക്കവാറും തീര്‍ന്നു.. നാലാമത്തെ സൈഡ് ചാടിയപ്പോഴേക്കും.. മുഴുവനും കൂവല്‍ ആയി.. എന്നെ സപ്പോര്‍ട്ട് ചെയ്യാം എന്ന് ഏറ്റു ഇരുന്ന സീനിയേര്‍സ്‌ എല്ലാം കൂവല്‍.. എന്റെ കൂടെ ഉള്ളവന്മാര്‍ എല്ലാം എന്താണ് ചെയ്യണ്ടത്.. കൂവാണോ.. വേണ്ടയോ.. എന്നറിയാതെ ഇതി കര്തവ്യത മൂടരായി...നില്‍ക്കുന്നൂ..ഈ ചട്ടം, പിന്നെ വേറെ ഒരു സ്റ്റെപ്പ്.. ഇത് ഞാന്‍ ഒരു ലൂപില്‍ അങ്ങ് ഇട്ടു കൊടുത്തു.. ഇതിങ്ങനെ വീണ്ടും വീണ്ടും റിപീറ്റ് ചെയ്യുന്നു... കാണികള്‍ കൂവി ക്ഷീണിക്കാറായി.. അതിനിടക്കുള്ള എന്റെ ഒരു ചാട്ടം പിഴച്ചു.. ഞാന്‍ ഉടുത്തിരുന്ന മുണ്ട് ഒരു സൈഡില്‍ എക്ക് മാറിപോയി.. ചുരുക്കത്തില്‍.... അര്‍ത്ഥ നഗ്നനായി സ്റ്റേജില്‍ കേറിയ ഞാന്‍ പൂര്‍വ നഗ്നനായ ഒരു അവസ്ഥ വന്നു... അതോടു കൂടി കര്‍ട്ടന്‍ താഴ്ത്താന്‍ ഞാന്‍ പറഞ്ഞു... എന്റെ മനം കപ്പം കേറിയല്ലോ.. ആ ഒരു സമാധാനം ഉണ്ടല്ലോ.. ഞാന്‍ താഴെ വരുന്നു.. നാനാ ഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹം.. ആരും എന്റെ ഡാന്‍സ് നല്ലതാണു എന്ന് പറയുന്നില്ല.. എന്റെ തൊലിക്കട്ടി.. എന്റെ ത്യാഗ മനസ്ഥിതി ഇതെല്ലാം എല്ലാവര്ക്കും ബോധിച്ചു അത്രേ.. അതിനു ശേഷം തോറിന്‍ ഡാന്‍സ് ചെയ്തു.. എല്ലാം കഴിഞ്ഞു ഞങ്ങള്‍ റിസള്‍ട്ട്‌നു ആയി കാത്തിരുന്ന്.. ആദ്യം പ്രഖ്യാപിച്ചത് സെക്കന്റ്‌ പ്രൈസ് :- തോറിന്‍ മേമസ്.. ഞാന്‍ ഉള്‍പ്പടെ എല്ലാവരും ഞെട്ടി.. ദൈവമേ ഇവന് ഫസ്റ്റ് ഓ? ഏയ്... ഇനി എങ്ങാനും അങ്ങനെ ആണെങ്കിലോ ? അങ്ങനെ ഇരിക്കുമ്പം അടുത്ത പ്രഖ്യാപനം.. ബാക്കി ഉള്ള രണ്ടു പേരും "DISQUALIFIED"... കാരണം ബാക്കി ഉള്ളവര്‍ രണ്ടും ചെയ്തത് ഭരതനാട്യം അല്ല അത്രേ.. പിന്നെ ഫസ്റ്റ് കൊടുക്കാന്‍ മാത്രം സ്റ്റാന്‍ഡേര്‍ഡ് തോറിന്റെ ഡാന്സിനു ഇല്ലാരുന്നു അത്രേ.. അങ്ങനെ സാധിച്ചു... ഹോ മൂന്നു പരിപാടിക്ക്‌ സ്റ്റേജില്‍ കേറി.. മൂന്നിനും "DISQUALIFIED" ആകുക.. അധികം ആര്‍ക്കും സാധിക്കാത്ത ഒരു നേട്ടം.. കുറച്ചു പാട് പെട്ടെന്കില്‍ എന്ത്.. അവസാനം നേടി എടുത്തില്ലേ.. എല്ലാം കഴിഞ്ഞു വൈകുന്നേരം സങ്കടം ഇരട്ടി ആക്കുന്ന ആ വാര്‍ത്തയും വന്നൂ.. സായിപ്പിന് ട്രിപ്പിള്‍ ഡ്രം കൊട്ടാന്‍ പോയതിനു സെക്കന്റ്‌ പ്രൈസ്.. വൃത്തികെട്ടവന്‍.. വന്ജകന്‍ ദ്രോഹി.. നമുക്ക് കിട്ടാത്തതില്‍ അല്ല കൂടുതല്‍ സങ്കടം... നമ്മുടെ കൂടെ ഉള്ള ഒരുത്തന് കിട്ടിയതില്‍ ആണ്..ഛെ എന്നാലും ഞാന്‍ കളിച്ചത് ഭരതനാട്യം അല്ല എന്ന് ആ സാമദ്രോഹി പറഞ്ഞു കളഞ്ഞല്ലോ..

3 comments:

Sonu said...

kashtam ...syantham pallida kithi nattikanno...btw why didnt u mention jue's blockbuster idea which he keeps on repeating?? the thenggukettakkaran and the suitcase one??

Hermit said...

Entammo lol ! Btw, u missed out sharoon maddy altogether :)

Jue George said...

enthinada enoodu ee krooratha... oru kootukaranu cheyavunna maximum njan ninne support cheythille?? :P ente triple drum, monoact enne inagalil kittiya samanam paramarshichilla..:)