Showing posts with label Kerala state film award 2009 best singer male Yesudas. Show all posts
Showing posts with label Kerala state film award 2009 best singer male Yesudas. Show all posts

Thursday, April 8, 2010

നഷ്ടപ്പെട്ട ബാല്യം



മികച്ച ഗായകന്‍ ഉള്ള ദാസേട്ടന്റെ ഇരുപത്തി നാലാം കേരള സംസ്ഥാന അവാര്‍ഡ്‌ ആണ് ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാധാരണ ഗതിയില്‍ സംസ്ഥാന അവാര്‍ഡ്‌ ഒക്കെ കിട്ടുന്ന പാട്ടുകള്‍ നേരത്തെ തന്നെ കേട്ടിട്ടുണ്ടാവാന്‍ ആണ് സാധ്യത.. പക്ഷെ ഇത്തവണ ആ പതിവും ഞാന്‍ തെറ്റിച്ചു..ഇങ്ങനെ ഒരു പാട്ടിനെ പറ്റി ഞാന്‍ കേട്ടിരുന്നില്ല.. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട രണ്ടു പാട്ടുകള്‍ ഒന്ന് പിച്ച വെച്ച നാള്‍ മുതല്‍ക്കും.. പിന്നെ അനുരാഗ വിലോചനന്‍ ആയും ആരുന്നു.. ഇത്രയും അധികം റിയാലിടി ഷോകളും പാട്ടുകാരും ഉള്ള കേരളത്തില്‍ മേല്പറഞ്ഞ രണ്ടു പാട്ടും പാടിയത് മറുനാട്ടില്‍ നിന്നുള്ളവര്‍ ആണ് എന്നുള്ളത് ഒരു വിരോധാഭാസം ആയി തോന്നുന്നു .. ആദ്യത്തേത് ശങ്കര്‍ മഹാദേവനും മറ്റേതു ശ്രേയ ഗോശാലും.

മധ്യവേനല്‍ എന്നാ ചിത്രത്തിലെ സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന ഗാനത്തിന് ആണ് 2009 ഇലെ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചത്. ഒരു തവണ കേട്ട് നോക്കിയപ്പോള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു.. വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു ഇതിലെ വരികള്‍ കേള്‍ക്കുമ്പം.. തിരക്കേറിയ ഈ ജീവിതത്തില്‍ നഷ്ടപ്പെട്ടു പോകുന്ന പലതിനെ കുറിച്ചും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി തോന്നുന്നു ഈ ഗാനം. അത്യധികം ലളിതം ആയ വരികള്‍.. അത് പോലെ ലളിതം ആയ സംഗീതം.. ഇതില്‍ പ്രതിപാതിക്കുന്ന പല കാര്യങ്ങളും ഞാന്‍ എന്റെ ബാല്യത്തില്‍ അനുഭവിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം.. പക്ഷെ അതൊക്കെ എന്റെ ബാല്യത്തില്‍ അനുഭവിച്ചിരുന്നു..എന്നൊരു തോന്നല്‍ എനിക്ക് ഉണ്ടാകുന്നു ഈ ഗാനം കേള്‍ക്കുമ്പോള്‍.. അത് ഒരു പക്ഷെ ദാസേട്ടന്റെ ശബ്ദത്തിന്റെയും പിന്നെ ഈ വരികളുടെ ലാളിത്യത്തിന്റെയും ഫലം ആയിരിക്കാം. പിന്നെ സോഫ്റ്റ്‌ മെലഡീസ് എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു..

കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആണ് ഈ ലളിതസുന്ദരമായ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം നമ്പൂതിരിയുടെ സഹോദരന്‍ ആയ വിശ്വനാഥന്‍ നമ്പൂതിരി ആണ് ഈ ഗാനത്തിന്‍റെ സംഗീതം. പയ്യന്നൂരിലെ ശ്രുതിലയ എന്ന സംഗീത പഠന കേന്ദ്രം ഇദ്ദേഹം ആണ് നടത്തുന്നത്. മധ്യമാവതി എന്ന രാഗത്തില്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സാധാരണ ഒരു കച്ചേരി തീരുന്നത് ഈ രാഗത്തില്‍ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്‌. 
ഇതേ രാഗത്തില്‍ ചെയ്തിരിക്കുന്ന മറ്റു ചില മലയാളം പാട്ടുകള്‍ :- 

1. പുറപ്പാട് എന്ന ചിത്ത്രത്തിലെ ഇത്തിരി തേനിൽ പൊന്നുരച്ച് ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു എന്ന ഗാനം. 

2. ഹൃദയം ഒരു ക്ഷേത്രം എന്ന ചിത്ത്രത്തിലെ മംഗളം നേരുന്നു ഞാൻ മനസ്വിനി മംഗളം നേരുന്നു ഞാൻ എന്ന ഗാനം.

3. ഇന്ദ്രജാലം എന്ന ചിത്ത്രത്തിലെ കുഞ്ഞിക്കിളിയേ കൂടെവിടേ.. കുഞ്ഞോമനനിൻ കൂടെവിടെ.. എന്ന ഗാനം.

4. ചിത്രം എന്ന ചിത്ത്രത്തിലെ ഈറൻ മേഘം പൂവും കൊണ്ടേ എന്ന ഗാനം.


ഗാനത്തിന്റെ വരികള്‍ താഴെ കൊടുക്കുന്നു:- 

സ്വന്തം സ്വന്തം ബാല്യത്തിലൂടെ

ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ
കണ്ണാടി പുഴ കാണുമ്പോള്‍ 
കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ 
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ 

ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും
പൊന്‍ വിഷുക്കണിയും പൊന്നോണ രാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ്‌ ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ 

എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ 
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും 

ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക