പല കമ്പനികളും (നമ്മുടേത് ഉൾപെടെ) ആളുകളെ പറഞ്ഞു വിട്ടു കൊണ്ടിരിക്കുന്നത് കൊണ്ട്.. പതുക്കെ ഒരു ജോലി നോക്കി തുടങ്ങാം എന്നുള്ള ആലോചന പൂർവാധികം ശക്തമായി തോന്നി തുടങ്ങി.. അങ്ങനെ ആലോചിച്ചപ്പോൾ പണ്ട് അറ്റൻഡ് ചെയ്ത ഇന്റർവ്യൂകൾ ഓരോന്ന് ഓരോന്ന് ആയി മനസ്സിൽ കൂടി കടന്നു പോയി..
കാലം 2003 : ഇൻഫോസിസ് വരുന്നു ഷ്രെഡ്സ് എന്ന സ്ഥാപനത്തിലേക്ക് -
നമ്മൾ ഫൈനൽ ഇയർ തുടങ്ങിയതെ ഉള്ളൂ. കൊണ്ഫിടന്സിനു പിന്നെ കുറവൊന്നും ഇല്ലാത്തത് കാരണം ജോലി കിട്ടും എന്നുള്ള കാര്യം ഉറപ്പാരുന്നു. ആകെ ഉള്ളത് 'പത്തു പസ്സിൽ'. ഇന്റർവ്യൂ പോലും ഇല്ലാതെ ജോലി. ഭീകരം ആയ പ്ലാനിങ്ങിനു ശേഷം 'പസ്സിൽ' പുലികളുടെ (മത്തായി ആണെന്നു തോന്നുന്നു) കൂടെ കേറാൻ തിക്കും തിരക്കും. അല്ലേലും 'പസ്സിൽ' എന്ന് പറയുമ്പോഴേ മത്തായിടെ മുഖം ആണ് മനസ്സില് വരുന്നത്. ഭീകരം ആയ പസ്സിലുകൾ പുഷ്പം പോലെ ചെയ്തു വിട്ട മത്തായി അവസാനം 2, 4, 6, 8 ... അടുത്തത് എന്ത് എന്ന് ചോദിച്ചാൽ കുറെ നേരം കാൽകുലേറ്റ് ചെയ്തു സ്കൊയർ റൂട്ടും, ലോഗും ഒക്കെ വെച്ച് അലക്കി അവസാനം വന്നു പറയും ആൻസർ 3.56 ആണെന്ന്. പസിലുകൾ ചെയ്തു ചെയ്തു.. ന്യൂറോസിസിന്റെയും സൈക്കൊസിസിന്റെയും ഇടയിൽ കൂടി മത്തായി ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്ന കാലം..അങ്ങനെ അകത്തു കേറിയ വഴിക്ക് നമ്പർ ഒക്കെ എടുപ്പിച്ചു അവർ നമ്മളെ പല ഭാഗത്തു കൊണ്ടു ചെന്നിരുത്തി. അടുത്തിരിക്കുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഹിന്ദിക്കാരനെ പതിവ് തെറ്റിക്കാതെ പുച്ചിച്ചു കളിയാക്കി വിട്ടു. പത്തു പസ്സിലിൽ എട്ടു എണ്ണം ശെരി ആയി എന്ന വിശ്വാസത്തിൽ പുറത്തിറങ്ങി. ഇറങ്ങിയ വഴിക്ക് മനസ്സിലായി, അതിൽ മൂന്നു എണ്ണം കൂടി തെറ്റി പോയി എന്ന്. ഉത്തരങ്ങൾ കേട്ട് തുടങ്ങിയപ്പം മനസ്സിലായി അടുത്തിരുന്ന ഹിന്ദിക്കാരൻ ഇതെല്ലാം ശെരി ആക്കി എന്ന്. അവന്റെ ഈ ഉത്തരങ്ങൾ കണ്ടപ്പോൾ ആണ്, ചെക്കനു വിവരം ഇല്ല, അത് കൊണ്ട് ഇനി അവന്റെ നോക്കി എഴുതീട്ട് കാര്യം ഇല്ല എന്ന് ഞാൻ തീരുമാനിച്ചതും അവനെ പുച്ചിച്ചതും. അവസാനം റിസല്റ്റ് വന്നപ്പം നമ്മുടെ ക്ലാസ്സിൽ നിന്ന് മൂന്നു പേർക്കും ഇലക്ട്രോണിക്സിൽ നിന്ന് ഒരാൾക്കും ജോലി കിട്ടി. അപ്പോൾ വന്ന വികാരം സന്തോഷം ആണോ, സങ്കടം ആണോ എന്ന് പറഞ്ഞു അറിയിക്കാൻ പറ്റിയില്ല.. കാരണം മത്തായി, സായിപ്പ്, പാമ്പ്, ഫ്രൂഷെലാഡ്, റെന്നി ഉൾപ്പെടെ നമ്മുടെ കൂട്ടത്തിൽ ഒരുത്തനും രക്ഷപെട്ടില്ലല്ലോ എന്ന ആശ്വാസം ...അത് ഒത്തിരി വലുതാരുന്നു.
പിന്നെ ഒരു മാസം കഴിഞ്ഞപ്പം വിപ്രോ വന്നു.. നമ്മൾ പതിവ് തെറ്റിച്ചില്ല, കെട്ടിക്കേറി പോയി. ഇത്തവണ കോളേജിൽ നിന്ന് എല്ലാര്ക്കും പോകാൻ കഴിഞ്ഞില്ല..കാരണം വിപ്രോ 75% എന്തോ കട്ട് ഓഫ് വെച്ചിരുന്നു. അങ്ങനെ ആദ്യമായി ബാക്കി ഉള്ള യൂണിവേഴ്സിട്ടിയിലെ കുട്ടികൾക്ക് MG യൂണിവേഴ്സിട്ടിക്കാരോട് അസൂയ തോന്നി...ആദ്യം ഒരു ടെസ്റ്റ്. ടെസ്റ്റ് കഴിഞ്ഞു സിനിമക്ക് പോകാൻ പ്ലാൻ ഇട്ടിരുന്ന നമ്മൾ ഞെട്ടി. നമ്മുടെ കൂട്ടത്തിൽ നിന്നും കുറെ എണ്ണം (ഞാൻ ഉൾപ്പെടെ) അടുത്ത റൌണ്ടിൽ കടന്നു. അതൊരു ടെക്നിക്കൽ ഇന്റർവ്യൂ... ഭീകര മണ്ടത്തരങ്ങൾ ഒന്നും പറ്റിയതായി ഓർക്കുന്നില്ല .. അതും കേറി.. നമ്മുടെ കോളേജിൽ നിന്നും ആറു പേര്...പിന്നെയുള്ളത് HR റൌണ്ട് ... അതു സിമ്പിൾ അല്ലെ എന്നോർത്തു ...ഹോ എനിക്കു ജോലി.. അതും ഒട്ടും ബുദ്ധിമുട്ടാതെ..ദൈവമേ ഞാൻ ഇത്രക്കും വെല്യ സംഭവം ആരുന്നോ? ഞാൻ എന്നോട് തന്നെ പറഞ്ഞു.. വിനയം... അഹങ്കാരം അരുത്..നേരെ HR റൌണ്ടിന് കേറി..ഒരു അലവലാതി അവിടെ ഒരു താല്പര്യവും ഇല്ലാതെ ഇരിപ്പുണ്ട്..അവൻ എന്നെ ഒന്ന് പരിചയപ്പെടുത്താൻ പറഞ്ഞു.. ഞാൻ അത് ചെയ്തു (കാണാതെ പടിച്ചിട്ടുണ്ടാരുന്നു, എന്നേലും ഒരു ഇന്റർവ്യൂനു പറയേണ്ടി വന്നാലോ എന്ന് ആലോചിച്ചു...)പിന്നേം കുറെ എന്തൊക്കെയോ അവൻ ചോദിച്ചു.. ഞാൻ എനിക്കാവുന്ന പോലെ ഒക്കെ പറഞ്ഞു ഒപ്പിച്ചു.. ആകെ സെമിനാർ എടുക്കാനും വൈവ പറയാനും മാത്രം ഇംഗ്ലീഷിൽ സംസാരിച്ചിട്ടുള്ള എനിക്ക് ആകെ മൊത്തത്തിൽ ഒരു പന്തികേട് തോന്നി തുടങ്ങി.. അവൻ ആണേൽ എന്നെ ആക്കുന്ന രീതിയിൽ ആണ് മൊത്തം ഇടപെടൽ.. പെട്ടെന്ന് അവൻ എന്നോട് ചോദിച്ചു.."Do you have stammering?" സത്യം പറയാവല്ലോ.. ആ വാക്ക് ഞാൻ ആദ്യം കേക്കുവാരുന്നു.. പിന്നെ സന്തർഭവും സാരസ്യവും വെച്ച് ഞാൻ ഊഹിച്ചു.. വിക്കു ആരിക്കും ഉദ്ധേശിച്ചത് എന്ന്.. ഞാൻ ഏയ്, എനിക്കങ്ങനെ ഒന്നും ഇല്ല എന്നുള്ള എങ്ങും തൊടാതെ ഉള്ള ഒരു മറുപടി കൊടുത്തു. "Then why are you talking like this?"എന്ന് അവൻ ചോദിച്ചു.സേതുരാമയ്യരുടെ മുന്നില് അകപ്പെട്ട കുറ്റവാളിയെ പോലെ ഞാൻ നിന്ന് വിയർത്തു .. അവൻ എന്നോട് അവൻറെ മൊബൈൽ ഫോണ് തന്നിട്ട് അത് വിക്കാൻ പറഞ്ഞു. എനിക്ക് തന്നെ കണ്ഫ്യുഷൻ ആയി.. ഇത് എന്തിനുള്ള ഇന്റർവ്യൂ ആണെന്ന്. ഞാൻ ആ സാധനം കയിൽ എടുത്തിട്ട്.. അതിൽ ഫോണ് വിളിക്കാം മെസ്സേജ് അയക്കാം. ഇത് നല്ലതാ.. വാങ്ങിക്കൊള്ളൻ പറഞ്ഞു.. അവൻ:- ശെരി എന്നാ.. പിന്നെ കാണാം എന്നും പറഞ്ഞു..
അതിൻറെ റിസൾട്ട്, 2 ആഴ്ച കഴിഞ്ഞു വന്നു.. സായിപ്പിനും, ജയന്തിനും ഉൾപ്പെടെ നാല് പേർക്ക് ജോലി.. ആകെ അവർ HR റൌണ്ടിൽ നമ്മുടെ കോളേജിൽ നിന്നും തട്ടിയത് രണ്ടു പേരെ..
ഭയങ്കരമായ വിഷമം ആയി.. എനിക്ക് കിട്ടാത്തതിൽ അല്ല.. ആ രണ്ടു അലവലാതികൾക്ക് കിട്ടിയതിൽ...
പിന്നെ സ്വയം പറഞ്ഞു സമാധാനിപ്പിച്ചു.. ആ രണ്ടിനും നല്ല ബുദ്ധി ഉള്ളതല്ലേ.. പോട്ടെ നമ്മുടെ സമയം വരും...
പിന്നീട് 'സത്യം' വന്നു കുറെ എണ്ണത്തിനെ എടുത്തോണ്ട് പോയപ്പം.. മേല്പ്പറഞ്ഞ ബോൾഡിൽ ഉള്ള വാചകവും എന്നെ സമാദാനിപ്പിക്കാൻ പ്രാപ്തം ആകുമാരുന്നില്ല..കാരണം അന്നു കിട്ടിയവന്മാരെ ഒന്നും അത് വരെയും ഞാൻ അങ്ങനെ ബഹുമാനത്തോടെ കണ്ടിരുന്നില്ല.. എല്ലാം നമ്മുടെ ഒരു റേഞ്ച് എന്ന് വിശ്വസിച്ചിരുന്നു..
അതോടെ എന്നെ സമാദാനിപ്പിക്കാൻ ഞാൻ പുതിയ ഒരു വാചകം കണ്ടു പിടിച്ചു.. V. Arun...ഇത്രയും മിടുക്കനായ അവനു ഇതുവരെ ജോലി കിട്ടിയില്ല.. പിന്നെ ഞാൻ വിഷമിക്കുന്നതിൽ അർഥം ഇല്ല.. (എന്നാലും പാമ്പു, ബോബു, ജോർജ് , ജോജി ....ഹോ 'സത്യം' എന്നെ മാനസികം ആയി തകർത്തു കളഞ്ഞിരുന്നു.. ...!!!)

അവസാനം CTS വന്നു V. Arun ഇനേം കൊണ്ട് പോയി.. ഇനി എന്ത് പറഞ്ഞു ഞാൻ എന്നെ തന്നെ സമാദാനിപ്പിക്കും എന്ന് ചിന്തിച്ചിരിക്കുംബം ഒരു വിളറിയ "ചിരി" പോലെ പ്രശാന്ത് തോമസ് മനസ്സിലേക്ക് വന്നു.. പിന്നെ അത് വെച്ച് കുറെ നാൾ അട്ജസ്റ്റ് ചെയ്തു.. ആ ഇടക്ക് പ്രശാന്തിന്റെ നാട്ടില നെമ്മാറ വേല..അത് ഒരു ശെനി ആഴ്ച.. ഞായറാഴ്ച.. IGate ന്റെ ടെസ്റ്റ്.. വ്യാഴാഴ്ച തന്നെ ഒരു ബസ് വിളിച്ചു.. ഒരു 50 പേര് നെമ്മാറ വേലക്കും.. അത് വഴി.. കടുകിന്റെ വീട്ടിൽ ഫുഡ് അടിക്കാനും ആയി പോയി.. തിരിച്ചു വരുന്ന വഴിക്ക് ഒരു മൂഡ് ഉണ്ടേൽ IGate എഴുതാം.. ആകെ വാസുദേവന് മാത്രം കിട്ടി... സാധാരണ ബാക്കി ഉള്ളവരെ പ്രാകുന്ന വാസുദേവനെ നമ്മൾ എല്ലാം കൂടി പ്രാകി.. അവസാനം IGate അവനെ ജോയിൻ ചെയ്യാൻ വിളിച്ചില്ല.. ഈ പ്രാക്കിന്റെ ഒക്കെ ഒരു ശക്തിയെ..
പിന്നീട് ഒരിക്കൽ സിമ്പൽ ടെക്നോളജീസ് എന്നൊരു സ്ഥലത്ത് ടെസ്റ്റ് കേറി ഇന്റർവ്യൂ നു പോയി.. അവർ ഒരു ചോദ്യം ചോദിച്ചു.. 'സീ' യിൽ ഒരു ഇൻഫിനിറ്റ് ലൂപ് എഴുതാൻ.. പെട്ടെന്ന് എഴുതി.. while (1) { }.. അവർ ചോദിച്ചു.. While (10) ആണേൽ എത്ര തവണ എക്സിക്യൂട്ട് ചെയ്യും.. എനിക്ക് സംശയം ഇല്ലാരുന്നു.. 10 തവണ.. അവർ ഞെട്ടി.. വീണ്ടും ചോദ്യം.. while(0) ആണെലോ? പൂജ്യം തവണ.. അവർ വീണ്ടും സംശയ നിവാരണം നടത്തി.. മൂന്നു ചോദ്യങ്ങളും ഒരാവർത്തി കൂടി ചോദിച്ചു.. എന്റെ ഉത്തരങ്ങൾക്കു മാറ്റമില്ല.. അവർ കുറച്ചു നെറ്റ് വർകിംഗ് ബേസിക് ചോദ്യങ്ങൾ ചോദിച്ചു.. ഞാൻ ഉത്തരം പറഞ്ഞു.. അവർ ചോദിച്ചു.. "Dining Philisophers problem" കേട്ടിട്ടുണ്ടോ എന്ന്.. അത് വായിച്ചത് ഓപ്പറെറ്റിംഗ് സിസ്റെതിന്റെ പുസ്തകത്തിൽ ആണെന്ന് ഞാൻ ഓര്ത്തില്ല.. ഇതിനു മുന്നത്തെ സാധനങ്ങൾ വന്നത് നെറ്റ് വർകിംഗ് അല്ലെ.. അപ്പം ഇതും അവിടുന്ന് ആരിക്കും..."Shortest Path Algorithm" മനസ്സിൽ വന്നു.. വെച്ച് അലക്കി.. ഒരു മേശ.. കുറെ ഫിലോസഫെർസ് ഇരുന്നു കഴിക്കുന്നു.. നടുക്ക് കറങ്ങുന്ന മറ്റൊരു ടേബിൾ ഉണ്ട്.. അതിൽ കുറെ കറികൾ ഉണ്ട്.. അത് ഏറ്റവും ചെറിയ ദൂരം കൊണ്ട് എങ്ങനെ എല്ലാ ഫിലോസഫെർസ് ന്റെ അടുത്തും ചെല്ലും... ആ അൽഗോരിതം നമ്മൾ "Shortest Path Algorithm" എന്ന പേരിൽ വിളിക്കുന്നു...
ചോദ്യകർത്താവ് : - അതിനു ചോദ്യം.."Dining Philisophers problem" എന്നതിനെ കുറിച്ചാരുന്നു ...
ഇത് രണ്ടും ഒന്നാ... എനിക്ക് സംശയം ഇല്ലാരുന്നു..
ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയ എനിക്കൊരു ഇന്റർവ്യൂ നു പോകാൻ ഉള്ള ഒരു ധാർമികമായ ഒരു ശക്തി ഇന്നത്തെ നിലക്ക് ഇല്ല...പിന്നെ വേറെ ഒരു പണിയും അറിഞ്ഞു കൂടാത്തതും.. കുടുംബത്ത് ആവശ്യത്തിനു കാശില്ലാത്തതും കാരണം... വീണ്ടും ഒരു ജോലി കിട്ടും എന്ന് ഒരു പ്രതീക്ഷ..
Extra Time :- കുറച്ചു കാലം മുന്നേ ഒരു ഇന്റർവ്യൂ നു പോയി.. മച്ചാൻ എന്നോട് ഞാൻ പണ്ട് ചെയ്ത ഒരു പ്രോടോകോൾ പറയിപ്പിക്കാൻ ശ്രമിച്ചു.. അന്പേ പരാജയപ്പെട്ടു.. അവസാനം എനിക്കറിയാവുന്ന പോലെ ഒക്കെ പുള്ളി സഹായിച്ചു ചെയ്യിച്ചു ഒരു പുതിയ പ്രോടോകോൾ ഉണ്ടാക്കി.. അങ്ങനെ ഒരു ഇന്റർവ്യൂ നു പോയി.. ഞാൻ ഒരു പേറ്റന്റ് (ഇത് വരെ ആരും കണ്ടു പിടിക്കാത്ത ഒരു പുതിയ പ്രോടോകോൾ )ആയി തിരിച്ചിറങ്ങി...ഇനി കുറെ നാളത്തേക്ക് ഈ സാഹസത്തിനു ഞാൻ മുതിരാതെ ഇരിക്കുന്നത് ആണ്.. പേറ്റന്റ് കമ്മിറ്റിക്ക് നല്ലത്......
വീട്ടില് വന്നിട്ട് ഇന്റർവ്യൂ ചെയ്ത മച്ചാന്റെ ലിങ്ക്ടിൻ പ്രൊഫൈൽ എടുത്തു നോക്കി..
IIT BTech, IIT MTech (Robotics), IIM A, 10 Patents, 15 White Papers, 8 Certifications...എന്ത് കൊണ്ട് മച്ചാൻ എന്നെ ഒരു മണിക്കൂർ പുതിയ പ്രോടോകോൾ ഉണ്ടാക്കാൻ സഹായിച്ചു എന്നാ ചോദ്യം മാത്രം ബാക്കി ആയി.. ആദ്യത്തെ പത്തു മിനിറ്റ് കൊണ്ട് എനിക്ക് മനസ്സിലായാരുന്നു ... ഞാൻ ഒരു വെല്യ തെറ്റ് ചെയ്തിരിക്കുന്നു എന്ന്..