ഇന്ന് രണ്ടായിരത്തി ഇരുപതാം ആണ്ടു സെപ്റ്റംബര്‍ മാസം അഞ്ചാം തീയതി.. നീണ്ട കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സുഹൃത്തുക്കള്‍ എല്ലാം സകുടുംബം ഒത്തു ചേരാന്‍ കിട്ടിയ ഒരു അവസരം.. പണ്ട് രണ്ടായിരത്തി നാലില്‍ തൊടുപുഴയില്‍ നിന്ന് പഠിച്ചു ഇറങ്ങിയപ്പോഴും.. പിന്നീട് കുറെ നാള്‍ ബാംഗ്ലൂരില്‍ നിന്നപ്പോഴും ഒന്നും ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഭാവിയില്‍ ഉണ്ടാകുമോ എന്ന് സംശയം ആയിരുന്നു.. ഇന്ന് പക്ഷെ അത് സംഭവിച്ചു...തൊടുപുഴയില്‍ വെച്ച് ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത് നന്നായി.. പഴയ കോളേജ്, "ഹൈ റേഞ്ച് ഹോട്ടല്‍", കുട്ടപ്പാസ്, വിനോദ് ചേട്ടന്‍റെ വീട്, തൊടുപുഴ അമ്പലം ഇതെല്ലാം ഒക്കെ ഒന്ന് കൂടി കാണാനും പറ്റി. ഈ ചടങ്ങിനു നമ്മുടെ ക്ലാസില്‍ ഉണ്ടായിരുന്ന കുറെ പേരും പിന്നെ ബാംഗ്ലൂരില്‍ ഞങ്ങളുടെ കൂടെ ഉണ്ടാരുന്ന തരകനും പച്ചാളവും വന്നിരുന്നു. എല്ലാവരുടെയും അലവലാതി തരത്തിന് വെല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് മാത്രം അല്ല.. എല്ലാത്തിന്‍റെയും പിള്ളേര്‍ അതിന്റെ അപ്പുറത്താണ് താനും..
ഇങ്ങനെ ഒരു ആശയം സായിപ്പ് ആണ് നമ്മളോട് പറഞ്ഞത്.. എല്ലാരും ഉടനെ അത് മാനേജ് ചെയ്തു പ്രാവര്‍ത്തികം ആക്കാന്‍ മത്തായിയെ ഏര്‍പ്പാടാക്കി.. മത്തായി അതും ഇതും പറഞ്ഞു പത്തു മുപ്പതു മെയില്‍ അയച്ചത് അല്ലാതെ ഒന്നും സംഭവിച്ചില്ല.. ഇന്ന് പറയും നമുക്ക് തൊടുപുഴയില്‍ കൂടം എന്ന്.. നാളെ മാറ്റി പറയും.. എറണാകുളം ആണ് എല്ലാവര്‍ക്കും എളുപ്പം എന്ന്. എറണാകുളത്തു പുതിയ ഫോറം വന്നിട്ടുണ്ടത്രേ!!..അതിനു??? ഇത്ര വര്‍ഷം ആയിട്ടും അവനു യാതൊരു മാറ്റവും ഇല്ലല്ലോ ഭഗവാനെ.. അവസാനം മത്തായിയെ മാനേജ് ചെയ്യുന്നതില്‍ നിന്നും മാറ്റിയപ്പോള്‍ ആണ് കാര്യങ്ങള്‍ക്കു ഒരു നീക്ക് ഉണ്ടായതു.. എല്ലാരും കൂടി മൌര്യ മൊണാര്‍ക്കില്‍ പത്തു ഫാമിലി റൂം ബുക്ക് ചെയ്തു രണ്ടു ദിവസത്തേക്ക്... മൊത്തം പതിമൂന്നു പേര് വന്നിരുന്നു എങ്കിലും ഷെല്ലാടും, വയറനും, തരകനും പാമ്പും അവരവരുടെ വീട്ടിലേക്കു പോയി.. തൊടുപുഴ തന്നെ വീട് ഉണ്ടായിട്ടും വീട്ടിലേക്കു പോകാതെ ഇരുന്ന ഒരു അലവലാതി ഉണ്ടാരുന്നു.. സോണി ശിതാവ്.. വെള്ളം അടിച്ചു കിണ്ടി ആയി മൌര്യയിലെ വെയിട്ടര്‍മാരെ തെറീം വിളിച്ചു അവന്‍ അവിടെ തന്നെ കിടന്നു ഉറങ്ങി.
നത്തോലിയും കടുകും ഒരുമിച്ചാണ് തൃശൂര്‍ നിന്ന് എത്തിയത്.. നത്തോലി ഒരു നാല്‍പ്പതു ഇഞ്ചിന്റെ പാന്റ്സ് ഒക്കെ ഇട്ടാണ് വന്നത്.. നത്തോലി കുഞ്ഞുങ്ങളെയും കൊണ്‍ഫിഡന്‍സ് ഉണ്ടാക്കുന്നതിന്റെ ഭാഗം ആയി ഒരു അഞ്ചു വര്‍ഷം കഴിഞ്ഞു ഇടണ്ട ഡ്രസ്സ് ആണ് ഇടീപ്പിച്ചിരുന്നത്. വന്ന പാടെ നത്തോലി കുടുംബം "കട്ടി" ആയിട്ട് എന്തേലും തിന്നാന്‍ എടുക്കാന്‍ പറയുന്നത് കേട്ടിട്ട് ഒരു "തൊലി" ഉണ്ട്.. അത് കട്ടി ആക്കീട്ട് വേണേല്‍ തിന്നോ എന്ന് സായിപ്പിന്റെ ഇളയ മോന്‍ പറയുന്നത് കേട്ടു. ഒരു പ്ലേറ്റ് ഇടലി വാങ്ങി നത്തോലി കുടുംബം മൊത്തത്തില്‍ ഇരുന്നു തിന്നു തുടങ്ങി.. പകുതി ആയപ്പം തന്നെ ഓരോരുത്തര്‍ ആയിട്ട് വാള്‍ ആയി തുടങ്ങി..അവസാനം എന്നെ അങ്ങ് എടുത്തോ എന്നും പറഞ്ഞു നത്തോലി പിതാവ് ഒരു സൈഡിലേക്കു ചാഞ്ഞു.. ചീന ചട്ടിയില്‍ കടുക് പൊട്ടിക്കുന്ന പോലെ ഉള്ള സൌണ്ട് ആണ് കടുകും കുഞ്ഞുങ്ങളുടെത്.. കടുകും പിള്ളേരും കൂടി കളിചോണ്ട് ഇരിക്കുന്ന സ്ഥലത്ത് നിന്നും സായിപ്പിന്‍ കുഞ്ഞു ഓടി വന്നു അച്ഛനോട് പറഞ്ഞു.. "Dad, one baby in that group is having a big mustache!!" ഉടന്‍ വന്നു തന്ത സായിപ്പിന്റെ മറുപടി:- "Vish, that's not a baby.. That's Naji Uncle!! He is 38 years old, don''t call him baby.."
കലാ പരിപാടികള്‍ ആരംഭിച്ചു.. ആദ്യം തൊലി കുടുംബത്തിന്റെ നൃത്ത ന്രിത്ത്യങ്ങള്‍.. കര്‍ട്ടന്‍ പൊങ്ങി..ഭരത നാട്യത്തിലെ ഒരു വര്‍ണം തുടങ്ങുന്നതിന്റെ മുന്നില്‍ ഉള്ള കീര്‍ത്തനം കേട്ട് തുടങ്ങി. തൊലിക്കുഞ്ഞുങ്ങള്‍ പറ്റം പറ്റം ആയിട്ട് തന്ത തൊലിയുടെ പിറകെ നടന്നു നീങ്ങി.. പാട്ട് ആരംഭിച്ചു.. എല്ലാം മറന്നു തൊലിക്കുഞ്ഞുങ്ങള്‍ എല്ലാം കൂടി ഒരു സൈഡിലേക്കു വളഞ്ഞു ചാടി.. പാട്ട് മുറുകുന്നതിനു അനുസരിച്ച്.. തൊലിക്കുഞ്ഞുങ്ങളുടെ ചാട്ടത്തിന്റെ വേഗവും കൂടി.. അവസാനം നരുന്ത് തൊലി കുഞ്ഞിന്റെ സ്നഗ്ഗി ഊരിപോയപ്പോള്‍ തൊലിക്കുഞ്ഞുങ്ങള്‍ അവനോടുള്ള ഐക്യ ദാര്‍ട്യം പ്രഖ്യാപിച്ചു സ്റ്റേജില്‍ നിന്നും ഇറങ്ങി.
സായിപ്പിന്റെം ചിരി മോന്റെയും കുടുംബങ്ങള്‍ ഒന്നിച്ചാണ് സ്റ്റേജില്‍ കയറിയത്.. രണ്ടും വന്‍ പ്ലന്നിംഗ് നടത്തി കയറി എന്ന് എല്ലാവര്‍ക്കും മനസ്സിലായി.. സായിപ്പും പിള്ളേരും കൂടി ഒരു ട്രിപ്പിള്‍ ഡ്രം, തബല, ചെണ്ട മുതലായ സാധനങ്ങള്‍ കൊട്ടുന്നു.. മറ്റേ സൈഡില്‍ ഒരു ഗിറ്റാറും പിടിച്ചു ചിരി മോനും.. വെളു വെളാന്നുള്ള ചിരിയും ആയിട്ട് കുറെ ചിരിക്കുട്ടന്മാരും.. ഏതു പാട്ട് സായിപ്പു വായിച്ചാലും ചിരിക്കുടുംബം ഹൃതിക് റോഷന്റെ സ്ടെപ്പ് തന്നെ ചെയ്യും..സായിപ്പു ഇതെല്ലം കണ്ടു സഹി കെട്ടിരുന്ന ആ സമയത്ത് നരുന്ത് ചിരി കുഞ്ഞു അവന്റെ അപ്പന്റെ തനിക്കൊണം കാണിച്ചു.. പ്ലാനിങ്ങില്‍ ഇല്ലാതിരുന്ന ഒരു ഐറ്റം.. ഒരു മകുടി എടുത്തു മരണ ഊത്ത്.. അപ്പന്‍ ചിരി പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.. എല്ലാവരും എന്ത് ചെയ്യണം എന്ന് അറിയാതെ ഇതി കര്‍ത്തവ്യതാ മൂടര്‍ ആയി നിന്ന ഈ നിമിഷം പെരും പാമ്പും കുറെ നീര്‍ക്കോലി കുഞ്ഞുങ്ങളും ആയി ആ സ്റ്റേജില്‍ മൊത്തം ഇഴഞ്ഞു കൊത്തി.. നാഗ നൃത്തം ആണത്രേ നാഗ നൃത്തം.. വൃത്തികെട്ടവന്മാര്‍.. ഇളയ നീര്‍ക്കോലി കുഞ്ഞു അവന്റെ നിക്കര്‍ എടുത്തു പറിച്ചു ഊരി എറിഞ്ഞു എന്നിട്ട് പാമ്പ് പടം കൊഴിഞ്ഞതാണെന്ന്!!
ഈ പരിപാടികള്‍ എല്ലാം നടക്കുന്ന സമയത്തും പ്ലാനര്‍ അജയും അവന്റെ അഞ്ചില്‍ പഠിക്കുന്ന മൂത്ത കൊച്ചും കൂടി ഇരുന്നു വന്‍ ഡിസ്കഷന്‍.. എല്ലാവരും വിചാരിച്ചു പിറ്റേ ദിവസം കഴിക്കുന്ന പ്രാതലിനെ കുറിച്ചാരിക്കും ഡിസ്കഷന്‍ എന്ന്.. എന്നാല്‍ കാര്യം അല്പം സീരിയസ് ആരുന്നു.. അഞ്ചാം ക്ലാസില്‍ പഠിക്കുന്നവന്റെ കൊച്ചിനെ എറണാകുളത് സ്കൂളില്‍ ചേര്‍ക്കണോ അതോ ബാംഗ്ലൂര്‍ മതിയോ? അതിനു അനുസരിച്ച് വേണം ഇനി അവന്‍ ആറാം ക്ലാസ്സില്‍ എവിടെ ചേരണം എന്ന് തീരുമാനിക്കാന്‍.. ഹോ..ഇത്രയും പ്ലാന്‍ ചെയ്യാന്‍ പറ്റുവാരുന്നേല്‍ ബാക്കി ഉള്ളവരൊക്കെ ഇപ്പം എവിടെ എത്തിയേനെ ??
അടുത്തത് പാമ്പിന്‍ കുഞ്ഞുങ്ങളുടെ കലാ പരിപാടി.. മാളത്തില്‍ നിന്നും പാമ്പിന്‍ കുഞ്ഞുങ്ങള്‍ എല്ലാം കൂടി ഇഴഞ്ഞു ചെന്ന്.. മായ ദേവകിക്ക് മകന്‍ പിറന്നെ.. മകന്‍ പിറന്നേ എന്ന് പാടുന്നു.. മറ്റേ സൈഡില്‍ നിന്ന് തന്ത പാമ്പ് ഒരു എക്സികുടീവ് വേഷത്തില്‍ വന്നു പെട്ടെന്ന് ഡ്രസ്സ് ഊരി മാറ്റീട്ട്, പെട്ടിക്കു അകത്തു നിന്നും ഒരു ത്ലാപ്പു എടുത്തു തെങ്ങില്‍ കേറാന്‍ നില്‍ക്കുന്നു എന്നിട്ട് ഉറക്കെ പാടുന്നു...നോ നോ നോ നോ നോ നോ നോ.. തരകനും പിള്ളേരും കൂടി ചാടി കേറി സ്റ്റേജില്‍ ചെന്നിട്ടു ഒരൊറ്റ ചോദ്യം.. "you staying here eh??" അതിനു ശേഷം വിവിധ വിഷയങ്ങളെ കുറിച്ച് തരകന്‍ അവിടെ കൂടി ഇരുന്നവര്‍ക്കായി ക്ലാസ്സ് എടുത്തു..ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന തരക പത്നിയും കുട്ടി തരകന്മാരും ആയിട്ട് അപ്പന്‍ തരകന്‍ മൌന വൃത്തത്തില്‍ ആണ് എപ്പോഴും.. എന്തേലും അവര്‍ ചോദിച്ചാലും "Yes", "No", "OK" ഇങ്ങനെ ഒക്കെ മാത്രമേ പറയാറുള്ളൂ
അടുത്ത പരിപാടി കടുകും കടുകുമണികളും കൂടി കമലാഹാസന്‍ പണ്ട് കുള്ളനായി അഭിനയിച്ച പാട്ട് ഇട്ടിട്ടു ഡാന്‍സ് കളിച്ചു.. കണ്ടു നിന്നവര്‍ എല്ലാം അമ്പരന്നു അത്രയ്ക്ക് ഒറിജിനാലിറ്റി.. ഫുഡ് അടിച്ചു മേലാതെ ഇരിക്കുവരുന്നെലും നത്തോലി ഓടി ചെന്ന് അവരെ അനുമോദിച്ചു.. യാതൊരു അതി ഭാവുകത്വവും ഇല്ലാതെ വളരെ നോര്‍മല്‍ ആയി തോന്നിയ ഒരു കലാ രൂപം.. ഇനി കാലു നിവര്‍ത്ത് എഴുന്നെറ്റൊളാന്‍ പറഞ്ഞപ്പോള്‍ ആണ് എല്ലാവര്‍ക്കും കാര്യം പിടി കിട്ടുന്നത്.. അവര്‍ എല്ലാരും നേരെ നിന്ന് തന്നെയാണ് കളിച്ചത്.. പൊക്കം ഇല്ലാത്തതിന്റെ ഓരോരോ ഗുണങ്ങളെ..
അതിനു ശേഷം മത്തായി കുടുംബത്തിന്റെ കലാപരിപാടി.. എല്ലാവരെയും ഞെട്ടിക്കാന്‍ ഒരു പുതിയ ഐറ്റം ആയിട്ടാണ് മത്തായി എത്തിയത്.. മെട്രിക്സ് എന്നാ സിനിമ അഞ്ചു മിനിറ്റ് കൊണ്ട് അവതരിപ്പിക്കുന്നു.. മത്തായിയുടെ മൂത്ത പുത്രന്‍ പൗലോസ് ആണ് നിയോ.. മത്തായി മോര്‍ഫിയൂസ് ആയിട്ട് ഒരു വെല്യ കോട്ടും ഒക്കെ ആയിട്ട് സ്റ്റേജിന്റെ നടുക്ക് നിന്നും നടന്നു തുടങ്ങി... മാസ്റ്റര്‍ ചന്തു സല്ലാട് ഇത് കണ്ടു തല തല്ലി കിടന്നു ചിരിക്കാന്‍ തുടങ്ങി.. എല്ലാര്‍ക്കും ചിരി വരുന്നു.. മത്തായിയുടെ വാമ ഭാഗം ഒഴികെ അത് കണ്ടു നിന്നവര്‍ എല്ലാം നിലത്തു കിടന്നു ഉരുണ്ടു ചിരിയാ.. മത്തായിയുടെ ഭാര്യക്ക് മാത്രം അവനെ ഓര്‍ത്തു അഭിമാനം.. ചിരിച്ചു ചിരിച്ചു അവസാനം ചന്തു സല്ലാട് കരയാന്‍ തുടങ്ങി..അവനു വയറു വേദന എടുക്കുന്നു അത്രേ.. പെട്ടെന്ന് എല്ലാരും കൂടി മത്തായിയോടു പരിപാടി ഗംഭീരം ആയി എന്ന് പറഞ്ഞു സംഭവം മതിയാക്കിച്ചു.. എന്നിട്ട് ചന്തു സല്ലാടിനെയും കൊണ്ട് ആശുപത്രിയില്‍ പോയി.. അവിടെ ചെന്ന ഡോക്ടര്‍ അവന്റെ ഷര്‍ട്ട് ഊരി വയറില്‍ നോക്കി.. ഡോക്ടര്‍ ഞെട്ടലോടെ പറഞ്ഞു.. ഓഹോ ഇതാരുന്നോ കാര്യം?? ചിരിച്ചു ചിരിച്ചു പൊക്കിള്‍ പുറത്തു ചാടിയതാ.. അഭിമാനത്തോടെ അതിലേറെ അഹങ്കാരത്തോടെ അപ്പന്‍ സല്ലാട് തന്റെ ഷര്‍ട്ട് ഊരി കാണിച്ചു.. ഡോക്ടറെ അത് പുറത്തു ചാടിയതല്ല.. എന്റെം എന്റെ മക്കടേം പൊക്കിള്‍ അങ്ങനെയാ.. "ടിം" എന്ന് ഒരു ഒച്ച കേട്ടു.. ഡോക്ടറും എന്തോ കണ്ടിട്ട് പേടിച്ച പോലെ അവിടെ ഉണ്ടാരുന്ന സല്ലാട് പത്നിയും ബോധം കേട്ടു താഴെ..
അവിടുന്ന് തിരിച്ചു വന്ന ചന്തു സല്ലാട് നേരെ ചെന്ന് നരുന്തിന്റെ അഞ്ചു മാസം മാത്രം പ്രായം ആയ പെണ്‍ കൊച്ചിനേം സുര്‍ജീടെ മൂത്ത പെണ്‍ കൊച്ചിനേം പ്രോപോസ് ചെയ്തു.. വിത്ത് ഗുണം പത്തു ഗുണം.. ബേബി സല്ലാട് ഇത്ര എങ്കിലും ചെയ്തില്ലെങ്കിലെ അതിശയം ഉള്ളൂ..
ഈ കലാപരിപാടി എല്ലാം കഴിയാറായപ്പോഴാണ് ശിതാവും കുഞ്ഞുങ്ങളും കൂടി എത്തിയത്.. എല്ലാവരും തിരക്കി എന്താണ് ഇത്ര വൈകിയത് എന്ന്.. ബേബി ശിതാവ് ആണ് മറുപടി പറഞ്ഞത്.. അപ്പന്റെ വാളു കോരുവാരുന്നു അത്രേ മക്കള്‍ എല്ലാരും കൂടി. അതിനു ശേഷം അപ്പനും മക്കളും കൂടി ഇരുന്നു വെള്ളം അടി, ചീട്ടു കളി, പിന്നെ "How I met your mother: 2500th episode" കണ്ടു തീര്‍ത്തു.. എല്ലാവരുടെയും മുഖത്ത് ലോകം കീഴടക്കിയ സന്തോഷം..
പ്ലാനെറിന്റെ മകനെ ബാംഗ്ലൂര്‍ പഠിപ്പിക്കാം എന്ന് തീരുമാനിച്ച ശേഷം അപ്പനും മകനും കൂടി ടെന്‍ഷന്‍ അടിച്ചു ഓടി വന്നു എല്ലാരോടും ആയി പറഞ്ഞു.. ഇനീം താമസിച്ചാല്‍ ഫുഡ് തണുത്തു പോകും.. എല്ലാരും കൂടി കഴിക്കാന്‍ ആയി ചെന്ന് നോക്കിയപ്പോള്‍ കണ്ട അവസ്ഥ.. വയറനും കുടുംബവും ഫുഡ് മുഴുവന്‍ തിന്നു തീര്‍ത്തു.. കുഞ്ഞു വയറന്റെ വയര്‍ അവന്റെ മൊത്തം ശരീര വലിപ്പത്തിലും കൂടുതല്‍ ആയി തിന്നു തിന്നു.. വേറെ ആര്‍ക്കും ഫുഡ് കിട്ടിയില്ലേലും മൊത്തം ഒറ്റയ്ക്ക് തിന്നു തീര്‍ത്ത സന്തോഷം കുഞ്ഞു വയറന്റെ മുഖത്ത് തെളിയുന്നുണ്ടാരുന്നു.. എന്നാലും നാണിച്ചു നാണിച്ചു അവന്‍ എന്തോ പറയാന്‍ ഉള്ള പോലെ ചന്തു സല്ലാടിന്റെ അനിയത്തിയുടെ അടുത്തേക്ക് ചെന്ന്.. എന്നിട്ട് പതുക്കെ പറഞ്ഞു.. ഞാന്‍ കുഞ്ഞു വയറന്‍.. ഒറ്റ ഇരിപ്പിന് ഒരു പറ ചോറ് തിന്നും.. ഈ വര്‍ഷത്തെ എന്റെ നെഴ്സറിയിലെ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഞാനാണ്.. "I love you!!" അപ്പന്‍ സല്ലാട് ഇത് കണ്ടു ഓടി വന്നു വയരനോട് ചൂടായി.. എന്നാലും നീ നിന്റെ ഗുരുവിന്റെ നെഞ്ജത്തോട്ടു തന്നെ വെച്ചല്ലോടാ..??
വിശന്നു വളഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പോകാന്‍ സമയം ആയപ്പോഴേക്കും ചന്തു സല്ലാടിന്റെ നേതൃത്വത്തില്‍ കുറെ കരടുകള്‍ എല്ലാം കൂടി സ്റ്റേജില്‍ കേറി നിന്ന് ഉറക്കെ പാടി (കരഞ്ഞു??) ഒരിക്കലും പിരിയില്ല നമ്മള്‍... ഒരിക്കലും പിരിയില്ല നമ്മള്‍..
ഇന്നലെ നടന്ന വെള്ളം അടി മുതല്‍ ഇന്ന് അവസാനം നടന്ന സല്ലാട് കുഞ്ഞിന്റെ ഒരിക്കലും പിരിയാത്ത പാട്ട് വരെ സുര്‍ജി കുഞ്ഞുങ്ങള്‍ അവരുടെ ഏറ്റവും പുതിയ ആണ്ട്രോയിട് ഫോണില്‍ ക്യാപ്ച്ചര്‍ ചെയ്യുന്നുണ്ടാരുന്നു. അമേരിക്കയില്‍ ഇരുന്നു സായിപ്പു പത്നിയായ ഡോറോത്തി മദാമ്മ..ഇതിനെ എല്ലാം പുച്ചിച്ചു കൊണ്ട് കമന്റ്സും എഴുതി വിട്ടു.. അങ്ങനെ വീണ്ടും ഒരിക്കല്‍ എല്ലാരും ആയി കാണാം എന്നുള്ള പ്രതീക്ഷയില്‍ നമ്മള്‍ വീണ്ടും പഴയ തിരക്കുള്ള ജീവിതത്തിലേക്ക്.. നാളെ ഇനി വീണ്ടും ഓഫീസില്‍ പോണം..മ് മ് ...