വിട വാങ്ങട്ടെ
നമസ്കാരം പ്രിയ സുഹൃത്തേ
അങ്ങനെ നീണ്ട കുറെ നാളുകള്‍ക്ക് ശേഷം ഞാനും ഈ ഹുവാവെ ടെ പടവുകള്‍ ഇറങ്ങുന്നു!! പുതിയ സുഹൃത്തുക്കള്‍, പുതിയ ചുറ്റുപാടുകള്‍ എല്ലാം തേടിയുള്ള ഒരു യാത്ര. നിങ്ങളുടെ എല്ലാം ഒപ്പം ഉള്ള ഈ നീണ്ട കാലയളവ് ഞാന്‍ ശെരിക്കും ആസ്വദിച്ചു. ഞാന്‍ ഇവിടെ ഈ ഒരു ചുറ്റു പാടില്‍ തികച്ചും സന്തോഷവാന്‍ ആരുന്നു.. അതിനു ഒരായിരം നന്ദി. അക്കരപച്ച തേടിയുള്ള ഈ യാത്രയില്‍ ഇനി മേയാന്‍ ഇറങ്ങുന്ന പുല്‍മേട്ടിലും ഇതേ പോലത്തെ ഒരു സുഹൃത്ത് ബന്ധം കാണട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
അങ്ങനെ നാളെ ആണെന്റെ അവസാനത്തെ പ്രവൃത്തി ദിവസം ..
എന്നോടോത്തുണരുന്ന പുലരികളെ ... എന്നോടൊത്തു കിനാവ് കണ്ടു ചിരിക്കും ഉഷസുകളെ .....
യാത്ര തുടരുന്നു .... ശുഭ യാത്ര നേര്‍ന്നു വരൂ ......
യാത്ര തുടരുന്നു .... ശുഭ യാത്ര നേര്‍ന്നു വരൂ ......
അപ്പം ശെരി ...
അഖില്‍
ഈ മേല്പറഞ്ഞ മെയില്‍ ഇന്ന് എന്റെ ഒരു പഴയ സഹ പ്രവര്‍ത്തകന്‍ എടുത്തു അയച്ചു തന്നതാണ്. ഈ പുതിയ മേച്ചില്‍ പുറത്തു ഇപ്പം ഞാന്‍ പഴയ കമ്പനിയില്‍ ചിലവഴിച്ച അത്രയും സമയം തന്നെ ഏകദേശം ആകാറായി. എന്നാല്‍ അവിടെ ലഭിച്ചത് പോലെ ഉള്ള ഒരു സുഹൃത്ത് ബന്ധം എനിക്കിന്നും ഇവിടെ ഇല്ല.. എന്നാല്‍ സുഹൃത്ത് ബന്ധത്തിന് വേണ്ടി അല്ല ഞാന്‍ അവിടെ നിന്നും മാറിയത്.. എന്താരുന്നോ ഞാന്‍ ആ മാറ്റത്തിലൂടെ ആഗ്രഹിച്ചത് അതെല്ലാം എനിക്കീ പുതിയ കമ്പനിയില്‍ കിട്ടുകയും ചെയ്തു.. എന്നാലും അവിടം ശെരിക്കും ഒരു സ്വര്‍ഗം ആയിരുന്നു.. പല പല കാര്യങ്ങളും ഞാന്‍ ശെരിക്കും മിസ്സ് ചെയ്യുന്നു.. ആ ചിലതൊക്കെ നഷ്ടപ്പെട്ടാലല്ലേ മറ്റു പലതും നമുക്ക് നേടാന്‍ ആകൂ.. അത് കൊണ്ട് ഞാന്‍ ഇവിടെയും സന്തോഷവാന്‍ ആണ്.. എന്ന് എന്നെ തന്നെ ഞാന്‍ വിശ്വസിപ്പിച് ഇരിക്കുന്നു ഈ കഴിഞ്ഞ 2-3 വര്‍ഷങ്ങള്‍ കൊണ്ട് ...