Sunday, April 5, 2009

ദാസേട്ടന്‍ ശരത്തിന് എതിരെ..









മറ്റു ചില മാധ്യമങ്ങളിലെ ചില സംഗീത പരിപാടികളില്‍.. പേരെടുത്തു പറയാന്‍ ഞാന്‍ ഉദേശിക്കുന്നില്ല.. തന്നെയും അല്ല.. അത് ചെയ്യുന്നവര്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവര്‍ ആണ് താനും.. ചില പാട്ടൊക്കെ കഴിയുമ്പം.. മോനെ.. സംഗതികളൊക്കെ അങ്ങ് വഴുക്കി പോയി കേട്ടോ.. ഇതൊട്ടും ശെരിയായില്ല കേട്ടോ.. ഇമ്മാതിരി ഉള്ള കൊമ്മെന്സ് കുട്ടികളെ വേദനിപ്പിക്കും.. ഞാന്‍ ഈ ഗന്ധര്‍വ സംഗീതത്തിന്‍റെ വിധി കര്‍ത്താക്കളോട് പറഞ്ഞിരുന്നു.. ഇങ്ങനെ ഉള്ള എന്തേലും ചെയ്താലേ ഈ ഷോ മുന്നോട്ടു പോകുവോള്ളൂ എന്ന് നിങ്ങള്ക്ക് എന്ന് തോന്നുന്നുവോ... അന്ന് രാവിലെ എന്നെ ഒന്ന് വിളിച്ചു അറിയിക്കണം.. ഇതില്‍ നിന്നും ഞാന്‍ എന്‍റെ പേര് അങ്ങ് പിന്‍ വലിചേക്കാം...ഈ മേല്‍പറഞ്ഞ വാചകം ഗാനഗന്ധര്‍വന്‍ യേശുദാസ് അദ്ധേഹത്തിന്‍റെ തന്നെ പേരില്‍ കൈരളി എന്ന മാധ്യമം നടത്തുന്ന ഗന്ധര്‍വ സംഗീതം ജൂനിയര്‍ എന്ന റിയാലിറ്റി ഷോയുടെ മെഗാ ഫൈനല്‍ ഏപ്രില്‍ നാലിന് വൈകിട്ട് ചെന്നൈ-ഇല്‍ വെച്ച് നടത്തിയപ്പം പറഞ്ഞ വാക്കുകള്‍ ആണ്. അദ്ദേഹം ഇത് പറഞ്ഞത് തന്നെ.. ഏഷ്യാനെറ്റ് നടത്തുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ ശരത് എന്ന സംഗീത സംവിധായകനെ അനുകരിച്ചു കൊണ്ടാണ്.

എന്ത് കൊണ്ടാണ് ദാസേട്ടന്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം ശരത്തിനെ കുറിച്ച് നടത്തിയത് എന്ന് അറിയില്ല. ഒരു പക്ഷെ ഇമ്മാതിരി ഉള്ള അഭിപ്രായ പ്രകടനങ്ങള്‍ കുട്ടികളെ വല്ലാതെ തളര്‍ത്തും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവം.. പിന്നീട് അദ്ദേഹം പറഞ്ഞത് ഒരു പാട്ട് സംഗീത സംവിധായകന്‍ പല തവണ പറഞ്ഞു കൊടുത്തതിനു ശേഷം ആണ് ഒരു ഗായകന്‍ അത് ആലപിക്കുന്നത്. അത് തന്നെ പല തവണകള്‍ ആയിട്ടാണ് റെക്കോര്‍ഡ് ചെയ്യുന്നത്. ഇതെല്ലം കഴിഞ്ഞാണ് ഒരു പാട്ട് പുറത്തു വരുന്നത്.. ആ പാട്ട് ആണ് ഈ കുട്ടികള്‍ കാണാതെ പഠിച്ചു അത് പോലെ പാടേണ്ടത്.. അതില്‍ ഒരു പക്ഷെ അപാകതകള്‍ ഉണ്ടായേക്കാം..അപ്പം അവരോടു.. മോനെ നന്നായിട്ടുണ്ട്.. കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായീന്ന് നിനക്ക് തന്നെ അറിയാമല്ലോ.. അതൊക്കെ നന്നാക്കാന്‍ ശ്രമിക്കണം എന്ന് പറയുക ആണെങ്ങില്‍.. അവരുടെ മനസ്സില്‍ ഒരു വേദന ഉണ്ടാവില്ല.

പക്ഷെ ഇത് തന്നെ ആണ് ബാക്കി ഉള്ള എല്ലാ ഷോസിലും പറയുന്നത്.. ഇത് കേട്ടാല്‍ ഒരു പക്ഷെ സംഗീതം നന്നായിട്ട് അറിയാവുന്നവര്‍ക്ക് ഒരു പക്ഷെ മനസ്സിലായേക്കും.. പക്ഷെ ഒരു സാധാരണ പ്രേക്ഷകന് ഇതില്‍ നിന്ന് എന്താണ് പഠിക്കാന്‍ ഉള്ളത്.. ഒന്നും ഇല്ല... എന്തൊക്കെയോ പ്രശ്നം ഉണ്ട് എന്ന് എല്ലാ പാട്ട് കഴിയുമ്പോഴും അതിന്‍റെ വിധി കര്‍ത്താക്കള്‍ പറയുന്നു അല്ലാതെ എന്താ? പക്ഷെ ശരത് എന്ന സംഗീത സംവിധായകന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ വന്നതോട് കൂടി പല കാര്യങ്ങളും കേരളത്തിലെ സാധാരണ ശ്രോതാക്കള്‍ക്ക് മനസ്സിലായി തുടങ്ങി. ഇപ്പം ഒരു പാട്ട് കേട്ട് കഴിഞ്ഞാല്‍ അതിനെ കീറി മുറിച്ചു കേള്‍ക്കുക എന്നത് ഒരു മാതിരി സംഗീതത്തെ സ്നേഹിക്കുന്ന സാധാരണക്കാരുടെ പോലും ഒരു ശീലം ആയി എന്ന് തോന്നുന്നു..
തന്നെയും അല്ല.. ഇപ്പോള്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഗീത ബോധത്തെ കുറിച്ച് ഒരു സര്‍വ്വേ നടത്തിയാല്‍.. കേരളം ഒരു പക്ഷെ മുന്‍ പന്തിയില്‍ എത്തും..

ചുമ്മാതെ ഏതു പാട്ട് കേട്ടാലും ചുമ്മാ പാടികൊണ്ട് നടന്നിരുന്ന ഞാന്‍ ഇപ്പോള്‍.. കുറച്ചു കൂടി.. വിവിധ നോട്സിനെ കുറിച്ച് ബോധവാനായി.. ഹൈ റെന്‍ജിലും ലോ റെന്‍ജിലും ഒക്കെ എപ്പോഴാണ് ശബ്ദം ചെന്ന് തട്ടുന്നത് എന്ന് മനസ്സിലായി. ശ്രുതി, ടെമ്പോ, താളം, സംഗതി അങ്ങരെ കുറെ വാക്കുകള്‍ സുപരിചിതമായി. പണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് സംഗീത വിവരം മാത്രം ഉണ്ടാരുന്ന ആളുകള്‍ക്ക് മനസ്സിലാവുന്ന കുറെ കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായി തുടങ്ങി..ഇതെല്ലം ശരത് എന്ന ഒരു വ്യക്തിയുടെ വിജയം ആയിട്ട് ഞാന്‍ കാണുന്നു. ഈ പരിപാടി കണ്ടു തുടങ്ങിയത് തന്നെ ശരത് എന്ന വ്യക്തിയുടെ വിലയിരുത്തലുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ആരുന്നു. ഈ കാരണങള്‍ എല്ലാം കൊണ്ടും ദാസേട്ടന്‍ പറഞ്ഞ ആ വാചകത്തോട്‌ ഞാന്‍ എതിര്‍ക്കുന്നു.

പക്ഷെ പറഞ്ഞത് ദാസേട്ടന്‍ ആണ്.. ഭൂമി മലയാളത്തിനു ഗന്ധര്‍വന്‍ സ്വന്തം സ്വരം നല്‍കി അനുഗ്രഹിച്ച മഹാനായ കലാകാരന്‍. ദാസേട്ടന്‍, ലാലേട്ടന്‍, കള്ളു, കപ്പ, കരിമീന്‍, കടല്‍, ആന.. ഇങ്ങനെ സാധാരണ മലയാളിക്ക് എത്ര കിട്ടിയാലും, കണ്ടാലും, അനുഭവിച്ചാലും മതിയാകാത്ത ഒരു സമ്പത്ത്. അത് കൊണ്ട് ഈ ലോകത്ത് ഇത് വരെയും ഒന്നും ആയി തീരാന്‍ സാധിക്കാത്ത ഞാന്‍ അദ്ധേഹത്തെ എതിര്‍ത്ത് പറയാന്‍ ആളല്ല.. ആ എതിര്‍പ്പ് എന്ന വാക്ക് മാറ്റി... ഞാന്‍ അത് എന്‍റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുന്നു എന്ന് തിരുത്തുന്നു...

ദാസേട്ടന്‍ ശരത്തിന് എതിരായിട്ട്‌ ആണ് പറഞ്ഞതെങ്കിലും പവിത്രം എന്ന സിനിമയില്‍ "ശ്രീ രാഗമോ" എന്നൊരു ഗാനം ഉണ്ട്... ONV സാറിന്‍റെ രചന.. ശരത് സംഗീതം.. ദാസേട്ടന്‍ ആലാപനം... പ്ലാവില പൊന്‍ തളികയില്‍ .. പാല്‍ പായസ ചോറ് ഉണ്ണുവാന്‍ ... വര്‍ണിക്കുവാന്‍ വാക്കുകളില്ലാത്ത കവി ഭാവന.. അതിര്‍ വരംബുകളില്ലാത്ത സംഗീതം.. ദൈവ തുല്യമായ ശബ്ദം...

പിന്നെ ദേവദാസി എന്ന സിനിമയില്‍ ചലല് ചന്ജല ചിലംബോലിയോ എന്നൊരു ഗാനം ഉണ്ട്. ശരത് സംഗീതം.. ദാസേട്ടന്റെ ആലാപനം.. എന്ത് മാത്രം പാടാണ് ഈ പട്ടു പാടാന്‍ എന്ന് മനസ്സിലായത്‌ ഈ സങ്ങതികളെ കുറിച്ച് മനസ്സിലായതിനു ശേഷം മാത്രം ആണ്..

അത് കൊണ്ട് ഞാന്‍ ഈ രണ്ടു മഹത് വ്യക്തികളെയും നമിക്കുന്നു.. ഇനിയും.. ഇത് പോലെ ഉള്ള മഹത് സൃഷ്ടികള്‍.. നിങ്ങളില്‍ നിന്ന് ഈ ഭൂമി മലയാളം പ്രതീക്ഷിക്കുന്നു..