Monday, April 21, 2014

"സെവന്ത് ഡേ" & "വണ്‍ ബൈ ടു"

രണ്ടു മലയാളം സിനിമകൾ കണ്ടു - "സെവന്ത് ഡേ" & "വണ്‍ ബൈ ടു". പ്രതീക്ഷ കൂടുതൽ "വണ്‍ ബൈ ടു" വിനു ആരുന്നു. കാരണം മുരളി ഗോപി, അരുണ്‍ കുമാർ അരവിന്ദ് എന്നിവരുടെ കോമ്പിനേഷൻ. ഒന്നുകിൽ എനിക്ക് അവർ ഉദ്ദേശിച്ച  അത്ര ഒരു ബൌദ്ധിക നിലവാരം ഇല്ല, അല്ലെങ്കിൽ അവർ മര്യാദക്കു കാര്യങ്ങൾ പറഞ്ഞിട്ടില്ല..എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. കാരണം സിനിമ മുഴുവൻ കണ്ടു തീരാറായപ്പം എന്റെ ഉള്ളിൽ വന്ന ചോദ്യം - സലിം കുമാർ പറഞ്ഞത് പോലെ - "അപ്പോൾ എന്റെ ചോദ്യം ഇതാണ് - ആരാണ് ഞാൻ?" ഇരട്ടകളിൽ ആരോ വണ്ടി ഇടിച്ചു മരിക്കുന്നു. അവരുടെ അച്ഛൻ അത് കാശ് കൊടുത്തു ഒതുക്കുന്നു. എന്തിനു? കൊന്ന ലോറിയുടെ ഡ്രൈവർ ബാലകൃഷ്ണൻ എന്നാ ഡോക്ടറെ വിളിച്ചിട്ടുണ്ട്, പക്ഷെ ഇരട്ടകളുടെ അച്ഛൻ എന്തിനു വേണ്ടി കേസ് ഒതുക്കുന്നു?
സിവിൽ എഞ്ചിനീയർ ആയ ഒരാള് എങ്ങനെ ഓപ്പറേഷൻ ചെയ്യുന്നു? ഫഹദ് ഫാസിലിന്റെ മകൻ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ അല്ല മരിക്കുന്നത്. ഇതൊക്കെ എങ്ങനെ സംഭവിച്ചു? രണ്ടു ഇരട്ടകൾക്കും ഭ്രാന്ത്, ഫഹദ് ഫാസിലിനും എന്തോ പ്രശ്നം.. എല്ലാര്ക്കും പ്രശ്നം.. അവസാനം കണ്ടോണ്ടു ഇരിക്കുന്ന നമ്മക്കും തലയ്ക്കു ഒരു പെരിപ്പ്. കഥകളിയെ കൂട്ട് പിടിച്ചത് കൂടുതൽ എന്തൊക്കെയോ പെർഫോം ചെയ്യാം എന്നുള്ള പ്രതീക്ഷയിൽ ആരിക്കാം. പക്ഷെ ഒന്നും കണ്ടില്ല.. പക്ഷെ ആളുകളിൽ ഒരു കണ്ഫ്യുഷൻ നില നിർത്തുന്നതിൽ സംവിധായകാൻ വിജയിച്ചു..

"സെവന്ത് ഡേ" - വെല്യ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയി.. നിരാശ ആവില്ല.
തമ്മിൽ ഭേദം ഇവൻ തന്നെ. പ്രിത്വിരാജും, പുതിയ പയ്യന്മാരും.. മാന്യമായി അഭിനയിച്ചു. നല്ല ഫോട്ടോഗ്രഫി, നല്ല ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌. ഒരു തവണ കാണാം 

No comments: