Monday, June 24, 2013

Property Tax for Flats in Bangalore

Details about paying the property tax for flats in Bangalore.
My Flat is in Whitefield area - Tristar Aishwarya Apartments. Following are the documents required for paying the property tax. Since we had our registration in 2012, we had to pay the tax for Half Year 2012 and Full Year 2013. Visit the BBMP Office (In our case, it's at Hoodi Junction) with the following documents -
1. Photocopy of the Sale Deed Document
2. Photocopy of the Last Year's Property Tax Paid Receipt
3. RR Number of the electricity Bill for the apartment
4. Two Blank Cheques (1 for last year and 1 for the current year)

BBMP Officer will give 2 forms for filling. This will be in Kannada. You can either fill by yourself or get the help from the officer (100 Rupees, he charged) and forms costs 5 Rupees each. BBMP Officer will help in calculating the amount we need to pay for both years and accordingly we need to give the cheques with those amount in favour of BBMP.
BBMP Officer will give an acknowledgement slip and once the money is taken to BBMP account from your bank account, you need to visit once again and get the actual receipts for the tax payment.

Note - If the tax is paid in April - There is 10% of discount and 5% discount you will get upto June 5th or so.

Thursday, February 14, 2013

പൈന്‍ ആപ്പിള്‍ ജൂസും വിന്നാഗിരിയും

രണ്ടായിരത്തി രണ്ടില്‍ ആണെന്ന് തോന്നുന്നു. ഫെബ്രുവരി പതിമൂന്നാം തീയതി പാമ്പിന്റെ അറിയിപ്പ് വന്നു - വീട്ടില്‍ അച്ഛനും അമ്മയും എങ്ങോട്ടോ യാത്ര പോകുന്നു.. ലവന് ഒറ്റയ്ക്ക് കിടക്കാന്‍ പേടി ആണ്. അത് കൊണ്ട് എല്ലാരും വന്നു അവനു കൂട്ട് കിടക്കണം. ആറോ ഏഴോ ബൈക്കുകളിലും ബാക്കി ബസിലും ആയി ഒരു ഇരുപതു പേര് വൈകുന്നേരം അവന്റെ വീട്ടില്‍ ചെന്നു .. കൊട്ടാരം പോലെ ഒരു വീട്.. എത്ര മുറികള്‍ ഉണ്ടെന്നു പാമ്പിനു പോലും ഒരു ഐഡിയ ഇല്ല. ഒരു അമ്പതു ചപ്പാത്തി എങ്കിലും അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. കുറെ ചിക്കന്‍ കറിയും. പിന്നെ കുറെ ചോറും പുളിശ്ശേരിയും തോരനും. ചെന്ന പാടെ എല്ലാരും കുറെ പ്ലേറ്റ് ഒക്കെ എടുത്തു കഴിച്ചു തുടങ്ങി. വയറന്‍ നേരത്തെ തന്നെ ഊഹിച്ചാരുന്നു, അമ്പതു ചപ്പാത്തീം ചോറും ഒന്നും തികയാന്‍ പോകുന്നില്ല എന്ന്... അത് കൊണ്ട്  അവന്‍ ഒരു പത്തു കൂട് ബ്രെഡും കൂടി വാങ്ങി.. അതിനു കൂട്ടാന്‍ രണ്ടു കുപ്പി ജാമും. എല്ലാ സാധനങ്ങളും കഴിച്ച ഏകദേശം തീരാറായി. അവസാനം ആകെ മിച്ചം ഉള്ളത് കുറച്ചു ചോറ് മാത്രം അതിനു കൂട്ടാന്‍ ഒന്നും ഇല്ല താനും. എല്ലാവരും കഴിപ്പു നിര്‍ത്തി കൈ കഴുകി... രാഹുല്‍ .സി മാത്രം ചോറും ആയിട്ടിരിക്കുന്നു. അവസാനം അവിടെ ബാക്കി ഇരുന്ന ജാം എടുത്തു ആ ചോറ് മുഴുവന്‍ അവന്‍ കുഴച്ചു തിന്നു.. അത് വരെ കഴിച്ച ഐറ്റംസ് മൊത്തം റെന്നി ഈ കാഴ്ച  കണ്ടു വാള്‍  വെച്ച് കളഞ്ഞു.. 

അതിനു ശേഷം പാമ്പ് അവന്റെ സ്വന്തം തോട്ടത്തില്‍ ഉണ്ടാക്കിയത് ആണ് എന്നും പറഞ്ഞു രണ്ടു കുപ്പി ജ്യൂസ്‌ കൊണ്ട് വന്നു... മഞ്ഞ നിറം കണ്ടത് കൊണ്ട് എല്ലാവരും വിചാരിച്ചതു അത് പൈന്‍ ആപ്പിള്‍ ജ്യൂസ്‌ ആണെന്ന് ആരുന്നു.. എല്ലാവരും നല്ല രീതിയില്‍ കുടിച്ചു.. കാരണം മായം ചേര്‍ക്കാത്ത ശുദ്ധമായ സാധനം, അവന്റെ സ്വന്തം തോട്ടത്തിലെ... എപ്പോഴാണ് എല്ലാവരും ബോധം കേട്ട് ഉറങ്ങിപ്പോയത് എന്ന് ആര്‍ക്കും ഒരു ഐഡിയ ഇല്ല. പിറ്റേ ദിവസം ക്ലാസ്സില്‍ മാസ്സ് കട്ടിംഗ് .. ഇരുപതു പേരോളം ആബ്സെന്റ് ... 

ഉച്ചക്ക് ഒരു ഒരു മണിയോടെ ഉറക്കം തെളിഞ്ഞു എഴുന്നേറ്റ ഞാന്‍ പ്രകൃതിയുടെ വിളിക്ക് കാതോര്‍ക്കാന്‍ ആയി ഓടി .. ആ ദിവസം മുഴുവന്‍ ഞാന്‍ ഈ പ്രക്രിയ തുടര്‍ന്നു  . പുറത്തേക്കു ഇറങ്ങും.. പിന്നേം ഉറങ്ങിപ്പോകും .. പിന്നേം തിരിച്ചു കേറും. ഉച്ച കഴിഞ്ഞു ഫുട്ബോള്‍ മത്സരം ഉണ്ട്.. ആ ടീമിലെ അഞ്ചു പേര് ബോധം ഇല്ലാതെ പാമ്പിന്റെ വീട്ടില്‍ കിടന്നു ഉറങ്ങുന്നു. എതിര്‍ ടീമിന് വോക്കൊവര്‍ . ആഹാരം മൊത്തം വാളു വെച്ചു കളഞ്ഞിട്ടു ആ ജ്യൂസ്‌ മാത്രം കുടിച്ച റെന്നിക്കു കാഴ്ച നഷ്ടപ്പെട്ട അവസ്ഥ.
ഒന്നും എക്കാതെ - "എനിക്ക് ഒന്നും ആയില്ല അളിയാ" എന്ന ലൈനില്‍ പാമ്പ് ഇഴഞ്ഞു കൊത്തി നടക്കുന്നു.
അപ്പം പറഞ്ഞു വന്നത് ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പം പത്തു വര്‍ഷം  ആയി.. ഹാപ്പി വാലന്റൈന്‍സ് ഡേ !!!
ഓഫ്‌ :- അടിച്ചു ബോധം ഇല്ലാതെ കിടക്കാന്‍ വേണ്ടി  ആണ് വെള്ളം അടിക്ക്കുന്നത് എങ്കില്‍.. പൈന്‍ ആപ്പിള്‍ ജൂസില്‍ വിന്നാഗിരി  ഒഴിച്ചു കുടിക്കുക. ഒരു രണ്ടു കുപ്പി കൂടി ഉണ്ടാരുന്നേല്‍ അവിടെ ഒരു കൂട്ടക്കൊല നടന്നേനെ അന്ന് !! 

Tuesday, July 24, 2012

ടൈഫോയിഡും സീ-ടീ സ്കാനും


കേരളത്തില്‍ മൊത്തം പനി.. കൊതുക്, എലി, പന്നി അങ്ങനെ കണ്ടി കണ്ട ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാം പനി പകര്‍ത്തുന്നു.. ഇതാണ് എന്നും വാര്‍ത്ത‍...... 
കേരളത്തില്‍ പോകാന്‍ പറ്റി ഇല്ലെങ്കിലും മലയാളികളോടുള്ള ഐക്യ ദാര്ട്യം കാരണം.. ബാംഗ്ലൂരില്‍ ഓഫീസിനു ചേര്‍ന്നുള്ള ഒരു മലയാളി കടയില്‍ നിന്നും ഒരു ജൂസ് കുടിച്ചു.. അധികം താമസം വന്നില്ല, പനി പിടിച്ചു.. കണ്ട്രോളില്‍ നിക്കാത്ത പനി ആയതു കാരണം ഡോക്ടര്‍ അഡ്മിറ്റ്‌ ആകാന്‍ പറഞ്ഞു.. ടെസ്റ്റ്‌ ചെയ്യാവുന്നത് എല്ലാം ടെസ്റ്റ്‌ ചെയ്തു അവര്‍ ഒരു നിഗമനത്തില്‍ എത്തി.. എനിക്ക് ടൈഫോയിട് ആണെന്ന്. 
പിന്നീട് അറിഞ്ഞു.. ഒരു പതിമൂന്നു പേര്‍ ഓഫീസില്‍ നിന്ന് ടൈഫോയിട് പിടിച്ചു മേലണ്ടായി എന്ന്. 

അങ്ങനെ ഒരു ടൈഫോയിട് കാരന്റെ കഥന കഥ ആണ് ചുവടെ ചേര്‍ക്കുന്നത്...
ഹരീഷ് എന്നാണ് നമ്മുടെ കഥാ നായകന്റെ പേര്. ഹരീഷിനു ഒരു ദിവസം ഭയങ്കര തല വേദന..ചെറിയ തോതില്‍ ഉള്ള പനിയും.. ഗുളിക ഒക്കെ വാങ്ങി ഒരു സ്വയം ചികിത്സ നടത്തി നോക്കി.. രക്ഷ ഇല്ല.. പിന്നെ നേരെ സീ എം എച്  ഹോസ്പിടലിലേക്ക് വിട്ടു. ഡോക്ടറോട് കാര്യങ്ങള്‍ മൊത്തം വിശദീകരിച്ചു.. എല്ലാം കൂടെ പറഞ്ഞു പൊലിപ്പിച്ചു വന്നപ്പം ഡോക്ടറും രോഗിയും പനി എന്നാ അവസ്ഥയെ കുറിച്ച് മറന്നു പോയി... മൊത്തം പൊലിപ്പിക്കലും തലവേദനക്ക് മാത്രം ആയി പോയി. ഡോക്ടര്‍ തലവേദനയുടെ കാരണം കണ്ടെത്താന്‍ പുള്ളി പഠിച്ചതും കേട്ടതും ആയ ടെസ്റ്റ്‌ എല്ലാം ചെയ്യാന്‍ പറഞ്ഞു.. അങ്ങനെ ബ്ലഡ്, യൂറിന്‍ തുടങ്ങി സകല ടെസ്റ്റുകളും എടുത്തു.. കൂട്ടത്തില്‍ ഒരു സീ-ടീ സ്കാനും.

എല്ലാ റിപ്പോര്‍ട്ടും വന്നു.. എല്ലാം നോര്‍മല്‍.. ഡോക്ടറിനു ഒരു പിടിത്തവും കിട്ടുന്നില്ല.. അവസാനം സഹി കേട്ട്.. തലവേദനയും ആയി ഹരീഷ് നേരെ നാട്ടിലേക്കു വണ്ടി കയറി.. നാട്ടില്‍ ചെന്ന് ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു.. ഡോക്ടര്‍ ഒരു ചെറിയ ബ്ലഡ് ടെസ്റ്റ്‌ നടത്തി സംഭം ടൈഫോയിട് ആണെന്ന് പറഞ്ഞു.. ഇനി അടുത്ത അഞ്ചു ദിവസം വന്നു കുത്തി വെപ്പും എടുക്കണം.. എല്ലാം ഓക്കേ ആയിക്കൊള്ളും.. 
ഹരീഷ് പിറ്റേ ദിവസം കുത്ത് കൊല്ലാന്‍ ആയി പോകാന്‍ ഇറങ്ങിയപ്പം വീട്ടുകാര്‍ പറഞ്ഞു.. എടാ ആ സീ-ടീ സ്കാന്‍ റിപ്പോര്‍ട്ടും കൂടി കൊണ്ട് പൊയ്ക്കോ..ഏതായാലും കാശു കൊടുത്തു എടുത്തതല്ലേ..
ഹരീഷ് നേരെ ഡോക്ടറിന്റെ അടുത്ത് ചെന്ന് കുത്തി വെപ്പും കഴിഞ്ഞു കാര്യം അവതരിപ്പിച്ചു.. 
ഹരീഷ് :- അതെ ഡോക്ടറെ, എനിക്ക് ഭയങ്കര തലവേദന ആയിരുന്നു രണ്ടു ദിവസം മുന്നേ.. അത് കൊണ്ട് ബംഗ്ലൂരിലെ ഒരു ഡോക്ടറെ കാണിച്ചപ്പം ഒരു സീ-ടീ സ്കാനും കൂടി എടുത്തു.. ഇതാ അതിന്റെ റിപ്പോര്‍ട്ട്‌..
ഡോക്ടര്‍ :- പനി ആയിട്ട് ചെന്ന തന്റെ സീ-ടീ സ്കാനും എടുത്തോ?
ഹരീഷ് :- ഇന്നാള് ജലദോഷത്തിനു ചെന്നപ്പം.. ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ വേണം എന്ന് പറഞ്ഞ സ്ഥലമാ
ഡോക്ടര്‍ :- ആ ഏതായാലും ഒന്ന് നോക്കട്ടെ.. അവര് ചുമ്മാ എടുതെന്നെ ഉള്ളാരിക്കും
കുറച്ചു നേരം അതില്‍ കണ്ണ് നട്ടിരുന്ന ഡോക്ടറിന്റെ കണ്ണുകള്‍ വിടരുന്നു.. മൊത്തത്തില്‍ ഒരു പന്തികേട്‌ ഹരീഷിനു ഫീല്‍ ചെയ്തു തുടങ്ങി..
ഡോക്ടര്‍ അകത്തേക്ക് കയറി പോയി.. ഒരു റൂമിന് അകത്തു കേറി വേറെ കുറെ ഡോക്ടര്‍മാരും ആയിട്ട് ഭയങ്കര ഡിസ്കഷന്‍ . എല്ലാവരും മൂന്നു നാല് സ്ഥലത്ത് മാര്‍ക്ക്‌ ചെയ്തു വെച്ചിട്ട് പരസ്പരം നോക്കി നിക്കുന്നു.. ഹരീഷിനു ടെന്‍ഷന്‍ ആയി. കുറച്ചു നേരം കഴിഞ്ഞു ഡോക്ടര്‍ തിരിച്ചു ഇറങ്ങി വന്നു.. എന്നിട്ട് പറഞ്ഞു.. 
ഡോക്ടര്‍ :- അതെ കുഴപ്പം ഒന്നും ഇല്ലാരിക്കും... പക്ഷെ ഒരു സംശയം.. അത് തീര്‍ക്കാം എന്ന് വെച്ചു.. പട്ടാളത്തില്‍ ആരുന്നോ മുന്നേ?
ഹരീഷ് :- അല്ല.. എന്തെ?
ഡോക്ടര്‍ :- അല്ല ഒന്നും ഇല്ല.. ഇടക്ക് എപ്പോഴേലും വല്ല പോലീസ് വെടി വെപ്പിലും പെട്ടിട്ടുണ്ടോ.. ?
ഹരീഷ് :- ഇല്ല.. എന്തെ?
ഡോക്ടര്‍ :- അല്ല ഒന്നും ഇല്ല.. ഈ റിപ്പോര്‍ട്ട്‌ കണ്ടിട്ട് ഒരു സംശയം.. ഇത് ഇവിടുന്ന എടുത്തെന്ന് പറഞ്ഞത്..
ഹരീഷ് :-  സീ എം എച്  ഹോസ്പിടല്‍, ബാംഗ്ലൂര്‍ 
ഡോക്ടര്‍ :- അവിടുത്തെ ഡോക്ടറുടെ നമ്പര്‍ ഒന്ന് സങ്കടിപ്പിക്കാവോ?
ഹരീഷ് :-  ഡോക്ടറെ സത്യം പറ.. എനിക്ക് എന്താ പറ്റിയത്?
ഡോക്ടര്‍ :- ഏയ്‌.. അങ്ങനെ പേടിക്കാന്‍ ഒന്നും ഇല്ലായിരിക്കും.. ഒരു സംശയം അത്രേ ഉള്ളൂ. ഏതായാലും ആ നമ്പര്‍ ഒന്ന് താ..
ഹരീഷ് നമ്പര്‍ കൊടുക്കുന്നു.. ഡോക്ടര്‍ സീ എം എച്  ഹോസ്പിടലിലേക്ക് വിളിക്കുന്നു.. 
നാട്ടിലെ ഡോക്ടര്‍ :- അതെ ഞാന്‍ കേരളത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് വിളിക്കുവാ. ഹരീഷ് എന്നൊരാള്‍ ഇവിടെ ടൈഫോയിട് ആയിട്ട് ചികിത്സിക്കാന്‍ വന്നിട്ടുണ്ട് . പുള്ളി നിങ്ങളുടെ ഹോസ്പിറ്റലില്‍ നിന്ന്  ഒരു സീ ടീ സ്കാന്‍ എടുത്തു എന്ന് പറഞ്ഞു.. അതില്‍ നോക്കിയപ്പോ.. ബുള്ളെറ്റ് പോലെ പുള്ളിടെ തലയില്‍ ഒരു നാല് പാട് കാണുന്നല്ലോ.. പക്ഷെ ആ റിപ്പോര്‍ട്ട്‌ മൊത്തം അരിച്ചു പെറുക്കീട്ടും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.. നിങ്ങള്‍ അത് മിസ്സ്‌ ചെയ്തതാണോ അതോ.. എന്താണ് അത് റിപ്പോര്‍ട്ട്‌ ചെയ്യാത്തത് എന്ന് അറിയാന്‍ വേണ്ടി വിളിച്ചതാ.. ഇത് അറിഞ്ഞിട്ടു വേണം.. എമെര്‍ജെന്‍സി ഓപ്പറേഷന്‍ വേണോ എന്ന് തീരുമാനിക്കാന്‍
സീ എം എച്  ഡോക്ടര്‍ :- പോന്നു ഡോക്ടറേ.. അത് മൈന്‍ഡ് ചെയ്യണ്ട.. ഇടതു സൈഡില്‍ ഒന്നും വലതു സൈഡില്‍ മൂന്നും പാടുകള്‍ അല്ലെ കാണുന്നത്?
നാട്ടിലെ ഡോക്ടര്‍ :- അതെ .. അത് തന്നെ.. പക്ഷെ അത് മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാല്‍ എങ്ങിനെയാ..
സീ എം എച്  ഡോക്ടര്‍ :- അത് ഇവിടെ സീ ടീ സ്കാന്‍ എടുക്കുന്ന എല്ലാവര്‍ക്കും ഉള്ളതാ.. പ്രിന്‍റര്‍ കമ്പ്ലൈന്ടാ..എല്ലാവരുടേം  റിപ്പോര്‍ട്ടില്‍ അതെ സ്ഥലത്ത് നാല് പാടുകള്‍ ഉണ്ട്.. മൈന്‍ഡ് ചെയ്യണ്ട..അതാ ഒന്നും റിപ്പോര്‍ട്ടില്‍ കാണാത്തത് 

വാല്‍ക്കഷ്ണം:- ബാംഗ്ലൂരില്‍ നിന്നും റിപ്പോര്‍ട്ട്‌ എടുത്തു നാട്ടിലേക്കു ചെന്നത് കൊണ്ട്.. അവര്‍ ഒന്ന് വിളിച്ചു ചോദിച്ചു.. നാട്ടീന്നു റിപ്പോര്‍ട്ട്‌ എടുത്തു ബംഗ്ലൂരിലേക്ക് വന്നിരുന്നു എങ്കില്‍.. ഇപ്പം ഓപ്പറേഷന്‍ കഴിഞ്ഞു നാലു ബുള്ളറ്റും   രണ്ടു മിസ്സൈലും പുറത്തു എടുത്തേനെ.. 

Tuesday, July 3, 2012

യൂസീയീ കപ്പ്‌

യൂറോ കപ്പ് സ്പെയിന്‍ ജയിച്ചിട്ടു ഒരു ആഴ്ച തികഞ്ഞില്ല.. എട്ടു പത്തു കൊല്ലം മുന്നേ തൊടുപുഴയില്‍ നടന്ന ചില ഫുട്ബോള്‍ വിശേഷങ്ങള്‍ പങ്കു വെക്കുന്നു. ഇതൊരു കഥാ രൂപത്തില്‍ അല്ല.. സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കുന്ന ടൈപ്പ് കുറെ ഉത്തരങ്ങള്‍ മാത്രം.. 
ആദ്യത്തെ വര്‍ഷം മുതല്‍ അവസാന വര്‍ഷം വരെ നമ്മുടെ ബാച്ചിന് ആയിരുന്നു സ്ഥിരം ആയി ഫുട്ബോള്‍ ട്രോഫി കോളേജില്‍ വെച്ച് കിട്ടിക്കൊണ്ടിരുന്നത്.. അതിനു കാരണം കുറെ മെസ്സി റൊണാള്‍ഡോ നമ്മുടെ കൂട്ടത്തില്‍ ഉള്ളത് കൊണ്ടൊന്നും അല്ല..കീരിക്കാടന്‍, സ്പടികം ജോര്‍ജ്, ബാബു രാജ് (സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിനു മുന്നേ) ശ്രേണിയില്‍ പെടുത്താവുന്ന കുറെ മല്ലന്മാര്‍ നമ്മുടെ ബാച്ചില്‍ എങ്ങനെയോ വന്നു പെട്ടു. ജീവിതത്തില്‍ ആകെ ഉള്ള രണ്ടേ രണ്ടു ലക്‌ഷ്യം.. തിന്നുക പിന്നെ വീണ്ടും തിന്നുക..
ഓരോ കളിയും തുടങ്ങുന്നതിനു മുന്നേ എതിര്‍ ടീമില്‍ നല്ല വണ്ണം കളിയ്ക്കാന്‍ സാധ്യത ഉള്ള പയ്യന്മാരെ നോട്ട് ചെയ്തു വെക്കുക.. ഫുട് ബോളില്‍ നോക്കാതെ നേരെ ചെന്ന് ഈ പയ്യന്മാരുടെ കാലിനിട്ട് ചവിട്ടുക.. അവന്മാരെ ആരേലും വന്നു എടുത്തു കൊണ്ട് പോകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.. ഇത് മാത്രം ആണ് ഒരു മൂന്നു പേരുടെ ആകെ ഉള്ള കളിക്കളത്തിലെ ലക്‌ഷ്യം. കളി അറിയാവുന്ന ഒരുത്തന്‍ ഉണ്ട്.. അജയന്‍.. .. അവന്റെ ലക്‌ഷ്യം.. ഒരു ഗോള്‍ അടിക്കുക.. എന്നിട്ട് ജേഴ്സി ഊരി അതിലെ ഓടുക.. (പിത്ത തടിയും കുട വയറും ഇല്ലെന്നു അവനു സ്വയം എങ്കിലും അന്നൊക്കെ തോന്നുന്നുണ്ടാരുന്നിരിക്കണം) 
വേറെ ഒരു  താരം  ഉണ്ട് ജോണ്‍സന്‍ - ബോള്‍ ഒരു ഇരുപതു മീറ്റര്‍ അപ്പുറത്ത് കൂടി ഉരുണ്ടു പോവുക ആണെങ്കിലും അവന്‍ സിസര്‍ കട്ട് അടിക്കാന്‍ വേണ്ടി ഒരു ശ്രമം നടത്തി ഇരിക്കും.. നല്ല കൂര്‍ത്ത കല്ലും മണ്ണും നിറഞ്ഞ ഗ്രൌണ്ട് എന്ന് സ്നേഹത്തോടെ ആളുകള്‍ പറഞ്ഞിരുന്ന ആ സ്ഥലത്ത് ആണ് അവന്റെ ഈ വക ഡെമോ. സിസര്‍ കട്ട് അടിക്കാന്‍ ശ്രമിക്കുന്നു.. ദയനീയം ആയി പരാജയപ്പെടുന്നു.. "അളിയാ ഒരു രണ്ടു ഇഞ്ചു മാറിപ്പോയി " എന്ന് പറഞ്ഞു വീണ്ടും അതിനു വേണ്ടി ശ്രമിക്കുന്നു.... സ്വന്തം ടീമിനോ എതിര്‍ ടീമിനോ പുള്ളിയെ കൊണ്ട് യാതൊരു ശല്യവും ഇല്ല.. 
ഗോളി ആയിട്ട് നിക്കുന്നത് ഒരു അരുണ്‍ - അവന്‍ നിറഞ്ഞു ആ ഗോള്‍പോസ്റ്റില്‍ നിന്നാല്‍ ഒരു മൊട്ടു സൂചി പോലും പിന്നെ അതിലെ കടന്നു പോവില്ല.. അമ്മാതിരി ഒരു പട്ടിണി പാവം. 

ഇത് എ ടീം.. ഇതുപോലെ മല്ലന്മാര്‍ അല്ലാത്ത കുറെ എണ്ണം ചേര്‍ന്ന് ഒരു ബി ടീമും കാണും സ്ഥിരം ആയിട്ട്.. ആദ്യത്തെ റൌണ്ടില്‍ ഔട്ട്‌ ആകുക എന്നതില്‍ കവിഞ്ഞു ഇവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല.. അതില്‍ രണ്ടു മിനിറ്റ് ഓടി കഴിഞ്ഞാല്‍ എല്ലാര്ക്കും ഗോളി ആകണം.. ഒരു കളിയില്‍ ഹാഫ് ടൈം ആകാറായപ്പം മൊത്തം പന്ത്രണ്ടു ഗോളി.. സബ്സ്ടിട്യൂട്ട്  വന്നവന്‍ കളിയ്ക്കാന്‍ കേറീട്ടും അകത്തു നിന്നവന്‍ ഇറങ്ങി പോകുന്നില്ല.. അവനും ഗോളി ആവണം... അതും കഴിഞ്ഞപ്പം കുറെ എണ്ണം പുറത്തു കിടപ്പായി.. പതിനൊന്നു പേരെ തികക്കാന്‍ വേണ്ടീട്ടു.. പുറത്തു കണ്ടോണ്ടു നിന്നവനെ ഒക്കെ തള്ളി ഗ്രൌണ്ടിലേക്ക് വിട്ടു.. ശ്രിജിത് കുതിര ചാടുന്ന പോലെ ഒറ്റക്കാലില്‍ ചാടി ചാടി അവന്റെ പുതിയ ഷൂസ് ഇട്ടു എതിര്‍ ടീമിലെ നാലെണ്ണത്തിനെ ഓടിച്ചിട്ട്‌ ചവിട്ടി.. 
അങ്ങനെ ഇരിക്കുമ്പം ഒരു ലോങ്ങ്‌ ഷോട്ട് എടുക്കണം.. ഗോളി ആയിട്ട് നിന്നവന്‍ വിളിച്ചു ചോദിച്ചു.. എടാ.. എതവനെലും ലോങ്ങ്‌ എടുക്കാന്‍ അറിയാവോ? ഗോള്‍ പോസ്റ്റിന്റെ പുറകില്‍ കളി കണ്ടു കൊണ്ട് ഇരുന്ന ജോര്‍ജ് ചാടി എഴുന്നേറ്റു.. അളിയാ എനിക്കറിയാം ലോങ്ങ്‌ എടുക്കാന്‍.. 
എന്നാ വന്നു എടുത്തിട്ട് പോടാ.. .ഗോളി അലറി.. ജോര്‍ജ് പാന്റ് ഒക്കെ തിരുത്ത്‌ കേറ്റി.. ബോള്‍ പൊസിഷനില്‍ വെച്ചു.. പത്തു സ്റെപ് പുറകിലേക്ക് പോയി... കൊമ്പ് കുലുക്കി മുക്കുറ ഇട്ടു കുത്താന്‍ വരുന്ന ഒരു  കാളയെ   ഓര്‍മിപ്പിച്ചു ഓടി വന്നു.. എതിര്‍ ടീമിലെ പിള്ളേരും.. സ്വന്തം ടീമിലെ പിള്ളേരും എതിര്‍ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് ഓടി.. ജോര്‍ജ് ഓടി വന്നു ഒരൊറ്റ  തൊഴി .. എല്ലാവരുടെയും കണ്ണുകള്‍ ആകാശത്തേക്ക്.. ഇല്ല.. ആരും കാണുന്നില്ല.. എല്ലാവരുടെയും കണ്ണുകള്‍ താഴെ ഭൂമിയിലേക്ക്‌.. ................ അവിടെ മൊത്തം ഒരു ചുഴലിക്കാറ്റു അടിച്ച പ്രതീതി.. മൊത്തം പൊടി മയം .. ബോള്‍ ഒരു രണ്ടര സെന്റി മീറ്റര്‍ കാറ്റ് അടിച്ചു നീങ്ങി.. ജോര്‍ജ് കാലു ഉളുക്കി നിലത്തു കിടന്നു നിലവിളിക്കുന്നു.. ജോണ്‍സന്‍ വന്നു ഒരു സിസ്സെഴ്സ് കട്ട് അടിച്ചു കാണിച്ചിട്ട് ഇങ്ങനെ ചെയ്താല്‍ മതി ഉളുക്ക് പോകും എന്ന് പറയുന്നു.. 

ആ  വര്‍ഷവും പതിവ് പോലെ നമ്മുടെ എ ടീം കപ്പ്‌ ജയിച്ചു.. സന്തോഷ പ്രകടനങ്ങള്‍ ശ്രീജിത്തിന്റെ സാന്ട്രോയില്‍ മുട്ടം കവല വരെ... ഗോളി ആയിട്ട് നിന്നവന്‍ (ഗോള്‍പോസ്റ്റ് , മൊട്ടു സൂചി, പട്ടിണി പാവം) വണ്ടിയുടെ മുകളില്‍ കയറി  സദ്യ  ഉണ്ണാന്‍ ഇരിക്കുന്ന പോലെ ഇരിക്കുന്നു ട്രോഫിഉം പിടിച്ചു  .. ശ്രീജിത്ത്‌ രാത്രി വണ്ടി അളിയന് തിരികെ കൊണ്ട് ചെന്ന് കൊടുക്കുന്നു.. 
അളിയന്‍ - ശ്രീജിത്തെ.. എന്താടാ വണ്ടിയുടെ മുകളില്‍ രണ്ടു വെല്യ കുഴി????
ശ്രീജിത്ത്‌ :- നാളെ കോളേജില്‍ സമൂഹ  സദ്യ  - അതിനു വേണ്ടി ഉള്ള ഇരുപതു കിലോയുടെ രണ്ടു അരിച്ചാക്കു വണ്ടിയുടെ മുകളില്‍ വെച്ചാ ഇന്ന് കൊണ്ട് പോയത്.. 
അളിയന്‍ - അത് വല്ല ഡിക്കീലും വെച്ചാ പോരെ?
ശ്രീജിത്ത്‌ - ഡിക്കിയില്‍ ശ്വാസം കിട്ടത്തില്ല..
അളിയന്‍ - അരി ചാക്കിനോ??
ശ്രീജിത്ത്‌ - ആ അരിച്ചാക്കു പോലെ ഒക്കെ ഇരിക്ക്കും.. വിടളിയാ.. 
[ആത്മഗതം - എന്നാലും എന്‍റെ അരുണേ.. നിന്റെ ഒരു ചന്തി?]

Thursday, October 20, 2011

അളിയാ ഔട്പുട്ട് കിട്ടി

സാധാരണക്കാരുടെ ലാബ്‌ എക്സാംസ് തട്ടിക്കൂട്ടലുകളിലും .. ഒരു പാര്‍ഷ്യല്‍ ഔട്പുട്ടിലും ഒതുങ്ങി കൊണ്ടിരുന്ന തൊടുപുഴ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടായിരം മുതല്‍ രണ്ടായിരത്തി നാല് വരെയുള്ള കാലങ്ങള്‍.

ഭാഗം ഒന്ന് :- മത്തായി എന്ന ജീനിയസ്
ഏഴാമത്തെ സെമെസ്റ്ററില്‍ ആണെന്ന് തോന്നുന്നു.. നമുക്ക് ജാവയുടെ ലാബ്‌ എക്സാം ഉണ്ടാരുന്നത്. നമ്മുടെ ക്ലാസ്സില്‍ ഒരു മച്ചാന്‍ ഉണ്ടാരുന്നു.. പുള്ളി ക്ലാസ്സിലെ ബുജികളുടെ അടുത്ത് പോയി.. ഒരു മാതിരി ചോദിക്കാന്‍ സാധ്യത ഉള്ള എല്ലാ പ്രോഗ്രാമും അവരെ കൊണ്ട് തന്നെ എഴുതിച്ചു അതെല്ലാം കൂടി ഒരു ഫ്ലോപ്പി ഡിസ്കില്‍ ഇട്ടു കൊണ്ട് വന്നു എക്സാമിന്റെ തലേ ദിവസം എല്ലാ കംപ്യുട്ടെറിലും വിന്‍ഡോസ്‌ ഡയറക്ടറിക്ക് അകത്തു ബൂട്ട് അതിനകത്ത് ബി ബൂട്ട് എന്നൊരു ഫോള്‍ഡറില്‍ കൊണ്ട് വന്നു ഇടുക എന്നൊരു കര്‍മം മൂന്നാമത്തെ സെമസ്ടര്‍ മുതല്‍ മുടക്കില്ലാതെ ചെയ്തു പോന്നിരുന്നു.. അതെ വിവരം ക്ലാസ്സില്‍ ഉള്ള ബാക്കി ആളുകളെ അദ്ദേഹം അറിയിക്കുക കൂടി ചെയ്തത് കാരണം ഒരു പാര്‍ഷ്യല്‍ ഔട്പുട്ട് എങ്കിലും എല്ലാവര്‍ക്കും ഉറപ്പാരുന്നു.. അത് കൊണ്ട് തന്നെ മത്തായി എന്ന ജീനിയസ് ലാബ്‌ എക്സാമിന്റെ തലേ ദിവസം പോലും കാര്യമായിട്ട് ഒന്നും പഠിച്ചില്ല.. ആകെ അറിയാവുന്ന കാര്യം കമ്പ്യല്‍ ചെയ്ത് ഔട്പുട്ട് കാണിക്കും.. പക്ഷെ പ്രോഗ്രാം ബി ബൂട്ടില്‍ ഉണ്ടാവണം..ഈ ബൂട്ട് എന്നൊക്കെ ഫോള്ടെറിന്റെ പേര് ഇടുന്നത് കാരണം ലാബിലെ ചേട്ടന്മാരും ഇത് ഡിലീറ്റ് ചെയ്ത് കളയില്ല..

അങ്ങനെ മത്തായി ലാബില്‍ കേറി..ഒരു ചെറിയ ചാറ്റ് അപ്ലിക്കേഷന്‍ ചെയ്യാന്‍ ഉള്ള ചോദ്യം കിട്ടി.. ചെറിയ ചാറ്റ് അപ്ലിക്കേഷന്‍ എന്ന് വെച്ചാല്‍ ആകെ ഒരു ക്ലയന്റ് വിന്‍ഡോ വേണം..ഒരു സെര്‍വര്‍ വിന്‍ഡോ വേണം..രണ്ടും ചുമ്മാതെ ഡോസ് പ്രോമ്പ്റ്റ് മതി.. ഒന്നില്‍ ടൈപ്പ് ചെയ്തിട്ട് എന്റര്‍ അടിക്കുമ്പം മറ്റേതില്‍ കാണണം..അത്ര മാത്രം..

മത്തായിക്ക് സീറ്റ്‌ കിട്ടിയത് സാറിന്റെ തൊട്ടു അടുത്ത് തന്നെ.. സാര്‍ നോക്കി ഇരിക്കുന്നത് കാരണം എന്ത് ചെയ്തിട്ടും ബി ബൂട്ട് വരെ എത്തിപ്പെടാന്‍ പറ്റുന്നില്ല.. അത് കൊണ്ട് അറിയാവുന്ന ജാവ സാധനങ്ങള്‍ എല്ലാം തിരിച്ചും മറിച്ചും ഒരു നോട്ട്പാഡ് എടുത്തു വെച്ച് എഴുതുന്നതായിട്ടു അഭിനയിച്ചു.. സാര്‍ എപ്പം നോക്കിയാലും മത്തായി മരണ ടൈപ്പിംഗ്‌ ..എല്ലാം കൂടി അമ്പതു ലൈന്‍ കോഡ് എഴുതണ്ട പ്രോഗ്രാം മത്തായി എഴുതി എഴുതി ഒരു അഞ്ഞൂറ് ലൈന്‍ ആയി.. അങ്ങനെ ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞു.. വേറെ ആരോ ഔട്പുട്ട് കാണിക്കാന്‍ സാറിനെ വിളിച്ചു കൊണ്ട് പോയ സമയം നോക്കി.. മത്തായി ബി ബൂട്ടില്‍ കേറി ചാറ്റ് എന്ന് കണ്ട ഒരു പ്രോഗ്രാം എടുത്തു കൊണ്ട് വന്നു പഴയ നോട്ട്പാടിലേക്ക് ഇട്ടു..ഒന്ന് കമ്പയില്‍ ചെയ്ത് ഔട്പുട്ട് നോക്കിയ മത്തായി ഞെട്ടി..
യാഹൂ മെസ്സഞ്ചര്‍ പോലെ ഒരു സാധനം മുന്നില്‍.. ആരൊക്കെ ചാറ്റ് ചെയ്യാന്‍ ഉണ്ടെന്നു കാണിക്കുന്ന ഒരു സ്ക്രീന്‍, ക്ലയന്റ് വിന്‍ഡോയില്‍ ചാറ്റ് ചെയ്യുന്നതിന് മുന്നേ യൂസര്‍ നെയിം ചോദിക്കുന്ന ഒരു സെക്ഷന്‍, ടൈപ്പ് ചെയ്തിട്ട് എന്റര്‍ അടിക്കുന്നതിനു പകരം.. സെന്‍റ് എന്നൊരു ബട്ടണ്‍, ഒരു പത്തു ഇമോട്ടികോന്‍സ് അയക്കാന്‍ ഉള്ള സെറ്റപ്പ്, സെര്‍വര്‍ വിന്‍ഡോ നീല കളറിലും.. ക്ലയന്റ് വിന്‍ഡോ പച്ച കളറിലും.. ആകെ മൊത്തം ഒരു ഒന്നൊന്നര സംഭവം...

മത്തായി കോഡ് മൊത്തത്തില്‍ ഒന്ന് ഓടിച്ചു നോക്കി .. ഇല്ല രക്ഷ ഇല്ല.. എന്ത് സാധനം കമന്റ്‌ ചെയ്‌താല്‍ ഇതിന്റെ കളര്‍ പോകും എന്നോ.. ഇതിലെ സെന്‍റ് ബട്ടണ്‍ പോകുമെന്നോ ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല.. തന്നെയും അല്ല.. ഏതേലും ലൈന്‍ എടുത്തു കമന്റ്‌ ചെയ്‌താല്‍ ഇത് പിന്നെ വര്‍ക്ക്‌ ചെയ്യുവോ എന്നും അറിയില്ല.. അവസാനം മത്തായി രണ്ടും കല്‍പ്പിച്ചു സാറിനെ ഔട്പുട്ട് കാണിച്ചു.. സാര്‍ ഞെട്ടിത്തരിച്ചു ചോദിച്ചു.. ഇതെന്തിനാ ഇത്രയും ഭീകര സാധനം ചെയ്തെക്കുന്നെ? അഞ്ചു മിനിറ്റ് മുന്നേ വരെ ടൈപ്പ് ചെയ്തോണ്ട് ഇരുന്നിട്ട് ഇയാള്‍ കമ്പയില്‍ ചെയ്തപ്പം ഒരു എറര്‍ പോലും വന്നില്ലേ? ഹോ !!
മത്തായി :- ഓ ആദ്യം കിട്ടിയ ചോദ്യം ചല്ലെന്ജിംഗ് അല്ലാരുന്നു സാര്‍. ഭയങ്കര സിമ്പിള്‍ ആരുന്നു


ഭാഗം രണ്ടു :- പാമ്പിന്റെ പാര്‍ഷ്യല്‍ ഔട്പുട്ട്
മൂന്നാമത്തെ സെമസ്ടരില്‍ ഒരു നമ്പര്‍ പ്രൈം ആണോ അല്ലയോ എന്ന് കണ്ടു പിടിക്കുന്ന പ്രോഗ്രാം എഴുതാന്‍ വന്നു.. പാമ്പിന്റെ പ്രോഗ്രാമില്‍ എന്ത് നമ്പര്‍ കൊടുത്താലും ഉത്തരം പ്രൈം നമ്പര്‍ അല്ല എന്ന് കാണിക്കും.. പാമ്പിനു പാര്‍ഷ്യല്‍ ഔട്പുട്ട്.. പ്രൈം അല്ലാത്ത നമ്പറുകള്‍ കൊടുത്താല്‍ പ്രോഗ്രാം കറക്റ്റ് ആയി വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ..

ഭാഗം മൂന്നു:- മിനി പ്രൊജക്റ്റ്‌
അഞ്ചു ആറു പേര് കൂടി ഒരു ഗ്രൂപ്പ് ആയിട്ട് ആരുന്നു മിനി പ്രൊജക്റ്റ്‌.. പതിവ് പോലെ വെല്യ വെല്യ പ്ലാനിങ്ങില്‍ ആരുന്നു ഇവന്മാര്‍ എല്ലാരും.. ഫിന്ഗര്‍ പ്രിന്റ്‌ ഐടന്റിഫിക്കെഷന്‍ ചെയ്യാം എന്ന് ഇവന്മാര്‍ ആദ്യം തീരുമാനിച്ചു.. പിന്നെ ഉള്ള ആറു മാസം ഇതിനെക്കുറിച്ച്‌ മറന്നു പോയത് പോലെ നടന്നു.. അവസാനം ഡെമോ കാണിക്കുന്നതിന്റെ ഒരു ആഴ്ച മുന്നേ എല്ലാരും വീണ്ടും തീരുമാനം മാറ്റി.. ഫിന്ഗര്‍ പ്രിന്റ്‌ സംഭവം പാടാണ്, വേറെ ഹാര്‍ഡ്‌വെയര്‍ ഒക്കെ വേണം.. വെബ്‌ക്യാം വെച്ച് ഫേസ് റെക്കഗ്നിഷന്‍ ചെയ്യാം.. കൂട്ടത്തില്‍ അത്യാവശ്യം വെളിവുള്ള ഒരുത്തന്‍ പറഞ്ഞു.. എവിടുന്നേലും അത്യാവശ്യം വര്‍ക്ക്‌ ചെയ്യുന്ന ഒരു കോഡ് കിട്ടിയാല്‍.. ഞാന്‍ അത് റെഡി ആക്കി എടുത്തോളാം..എവിടുന്നോ കാശു കൊടുത്തു വര്‍ക്ക്‌ ചെയ്യും എന്ന് അവര്‍ അവകാശപ്പെട്ട ഒരു സാധനം ഡേമോയുടെ തലേ ദിവസം വാങ്ങിച്ചു..ചെയ്ത് നോക്കിയപ്പം ഒരാളെ പോലും അത് മര്യാദക്ക് റെക്കഗ്നൈസ് ചെയ്യുന്നില്ല.. പണി പാളി.
അന്ന് രാത്രി മുഴുവന്‍ റെഡി ആക്കം എന്ന് ഏറ്റവന്‍ കുത്തി ഇരുന്നു പണിതു.. രാവിലെ ആയപ്പം എല്ലാരോടും പറഞ്ഞു.. അളിയാ സംഭവം വര്‍ക്ക്‌ ചെയ്യും.. പക്ഷെ ചെറിയ കുറച്ചു കണ്ടീഷന്‍സ് ഉണ്ട്.. ഒരു കറുത്ത തുണി, പിന്നെ നമുക്ക് ആറു പേര്‍ക്കും.. നല്ല കാവടി കളറില്‍ ഉള്ള ആറു നിറങ്ങളില്‍ ഉള്ള ഒറ്റ കളര്‍ ഷര്‍ട്ട് വേണം...

അന്ന് ലാബില്‍ ഡെമോ :- ആദ്യം ഒരുത്തന്‍ കയറി വന്നു.. കടും പച്ച ഷര്‍ട്ടും കയില്‍ ഒരു വെബ്‌ക്യാമും, പുറകെ കടും ചുവപ്പ് ഷര്‍ട്ടും ഒരു കറുത്ത തുണിയും ആയി രണ്ടാമത്തവന്‍, പിന്നാലെ മഞ്ഞ, നീല, വെള്ള, ഓറഞ്ച് ഇങ്ങനെ മഴവില്ല് പോലെ എല്ലാരും വന്നു നിന്നു. ഡെമോ സമയത്ത് ഒരുത്തന്‍ കറുത്ത തുണിയും പിടിച്ചു നില്കും. ഓരോരുത്തര്‍ ആയിട്ട് ആ തുണിയുടെ മുന്നില്‍ വന്നു പോസ് ചെയ്യും.. ഇതെല്ലാം ഡേറ്റബേസില്‍ സ്റ്റോര്‍ ചെയ്യും. പിന്നീട് അതില്‍ ആരു വന്നു ഫോട്ടോ എടുത്തു ചെക്ക് ചെയ്താലും അത് കറക്റ്റ് ആയിട് ഡേറ്റബേസില്‍ നിന്നു അതെ ആളുടെ ഫോട്ടോ എടുത്തിട്ട് മാച്ച് ആയി എന്ന് മെസ്സേജ് കാണിക്കും..
ടീച്ചര്‍ വൈവക്കു ചോദിച്ചു.. ഐടന്റിക്കല്‍ ട്വിന്‍സ് ആണേല്‍ ഇത് ഡിട്ടക്റ്റ് ചെയ്യുവോ?
തള്ളാന്‍ വേണ്ടി മാത്രം ഈ ഭൂമിയില്‍ അവതാരം എടുത്തവന്‍ ചാടി കേറി പറഞ്ഞു :- ഇത് വരെയുള്ള ഫേസ് റെക്കഗ്നിഷന്‍ പ്രോഗ്രാംസ് എല്ലാം 92 ശതമാനം അക്കുറസി ആണ് തരുന്നത്.. നമ്മുടെ ഈ സാധനം, 98.42 ശതമാനം അക്കുറസി തരും.. അത് കൊണ്ട് എന്തായാലും ഡിട്ടക്റ്റ് ചെയ്യും.
ഡെമോ കഴിഞ്ഞു പുറത്ത് ഇറങ്ങി ഇവന്മാര്‍ രഹസ്യം പുറത്തു വിട്ടു.. പ്രോഗ്രാം മുഖം നോക്കുന്നെ ഇല്ല.. നല്ല കട്ട കളര്‍ ഉള്ള ഭാഗത്ത്‌ ഓരോ പിക്സലും എടുത്തു.. അതിലെ റെഡ് ഗ്രീന്‍ ബ്ലൂ വാല്യു എടുക്കും.. അത് വെച്ച് മാച്ച് ചെയ്ത് നോക്കും.. നീല ഇട്ടോണ്ട് ആരു വന്നാലും.. ഡേറ്റബേസിലെ നീല ഫോട്ടോ എടുത്തു കാണിക്കും..അങ്ങനെ അതിനും ഫുള്‍ ഔട്പുട്ട്

Thursday, August 25, 2011

എംബഡട് ഡൊമൈന്‍



ആദ്യമായി ജോലിക്ക് കേറിയത്‌ ഒരു ചൈനീസ് കമ്പനിയില്‍ ആരുന്നു.. അത് എങ്ങനെയാ ഒന്ന് ഉച്ചരിക്കുന്നത് എന്ന് പഠിച്ചു വന്നപ്പം തന്നെ ഒരു വര്‍ഷം കഴിഞ്ഞു.. ആദ്യം കേട്ടത് ഹുവായി എന്നാരുന്നു.. പിന്നെ കേട്ട് ഹവായി .. അവസാനം മനസ്സിലായി.. ഹുആവെ എന്ന് ആണ് പറയണ്ടത് എന്ന്.. അങ്ങനെ ആദ്യമായി ഒരു പ്രോജക്ടിലേക്ക് ഇട്ടു.. അന്ന് വരെ കേക്കാത്ത ഒരു സംഭവം കേട്ടു.. നമ്മള്‍ ചെയ്യുന്നത് എംബഡട് ഡൊമൈന്‍ ആണത്രേ.. ഹോ സമ്മതിക്കണം.. ഇനി ആരേലും ചോദിച്ചാലും കുറച്ചു നിലയും വിലയും ഉള്ള ഒരു പേരായി.. അത് കഴിയുമ്പം മുതല്‍ നാട്ടില്‍ ഒക്കെ ചെല്ലുമ്പം ആരേലും ചോദിച്ചാലും വെച്ച് കീച്ചും..
മോനെ ശരിക്കും നീ എന്താ അവിടെ ചെയ്യുന്നേ?
അത്‌ അമ്മച്ചീ.. കുറെ താഴെ ഉള്ള ലയറിലാ പണി.. അപ്പം കേള്‍ക്കുന്നവര്‍ തിരിച്ചു പറയും.. ആ തല്ക്കാലം ഇങ്ങനെ അങ്ങ് പോട്ടെ മോനെ.. കുറച്ചു കഴിയുമ്പം നമുക്ക് മുകളിലോട്ടു കേറി വരം.. അയ്യേ... അതല്ല.. അമ്മാവാ..ഈ ഹാര്‍ഡ്‌വെയര്‍ ഇല്ലേ? ഏ??

അങ്ങനെ ആദ്യത്തെ പ്രൊജക്റ്റ്‌ കിട്ടി.. ഞാനും മറ്റു മൂന്നു പേരും.. ഒരുത്തന്‍ സൂരത്കല്‍ ആര്‍ഈസി.. ഞാന്‍ തൊടുപുഴ ഐഐടി .. പിന്നെ ഉള്ള രണ്ടു പേര് കുറച്ചു നാളായിട്ട് അവിടെ ഉള്ളതാ.. ആര്‍ഈസി മച്ചാന്‍ ആണേല്‍ ഒരു മൂന്നു നാല് മാസം മുന്നേ ജോയിന്‍ ചെയ്തു.. അത്‌ മാത്രം അല്ല.. നല്ല വിവരം ഉണ്ട് താനും... ഇവരുടെ ഇടയില്‍ കിടത്തി എന്നെ ബുദ്ധിമുട്ടിക്കല്ലേ എന്റെ കൃഷ്ണാ എന്ന് ഇടക്ക് ഇടക്ക് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.. കുറെ എന്തൊക്കെയോ ചെയ്യാന്‍ പറഞ്ഞു.. ഇരുപതു ലൈന്‍ തികച്ചു എഴുതണ്ടാത്ത കോളേജിലെ ലാബ്‌ എക്സാമിന് ഒരു ഫുള്‍ ഔട്പുട്ട് ഒപ്പിക്കാന്‍ പാട് പെട്ടോണ്ട് ഇരുന്ന എന്നോട് ഒരു രണ്ടായിരം ലൈന്‍ അങ്ങ് എഴുതിക്കൊള്ളാന്‍.. ഒരു മടിയും കാണിച്ചില്ല.. വെച്ച് കാച്ചി.. പറഞ്ഞ സമയത്ത് തന്നെ ഞാന്‍ എഴുതി തീര്‍ത്തു... എന്താണ് അന്ന് അവിടെ ഇരുന്നു എഴുതിയത് എന്ന് ഇപ്പോഴും ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചാല്‍ അറിയില്ല.. മൊത്തം ഇരുന്നു എഴുതിയെങ്കിലും ഞാന്‍ ഒരു തവണ പോലും അതൊന്നു കമ്പൈല്‍ ചെയ്തില്ലാരുന്നു.. അവസാനം എല്ലാരുടെം പിന്നെ എന്റെം കൂടി മെര്‍ജ് ചെയ്തിട്ട് കമ്പൈല്‍ ചെയ്യാന്‍ ഒരു ശ്രമം നടത്തി.. ജീവിതത്തില്‍ ആദ്യമായി ഞാന്‍ കണ്ടു.. മൊത്തം 180 വാണിംഗ് പിന്നെ ഒരു 180 എറര്‍.. ഹോ.. അത്‌ കഴിഞ്ഞു അതില്‍ ഒരു കുറിപ്പടി.. മാക്സിമം ഇത്രയും കാണിക്കാനേ പറ്റുള്ളൂ എന്ന്.. അത്‌ കഴിഞ്ഞു ബാക്കി കാണിക്കാം എന്ന്..അതിനു മുന്നേ ഞാന്‍ ചെയ്ത ഏറ്റവും വലിയ പ്രോഗ്രാം ഒരു ഡബ്ലി ലിങ്ക്ഡ് ലിസ്റ്റ് ആരുന്നു. അതില്‍ എങ്ങനെ ഒക്കെ ഞാന്‍ ശ്രമിച്ചാലും ഇത്രയും എററും വാണിങ്ങും ഒപ്പിക്കാന്‍ പറ്റത്തില്ല.. ഞാന്‍ കുറെ നേരം മെനക്കെട്ടിരുന്നു..അതിലെ കുറെ എണ്ണം ശെരി ആക്കി.. അതിനു ശേഷം കമ്പൈല്‍ ചെയ്താലും അടിയില്‍ കാണിക്കുന്ന കുറുപ്പിന് യാതൊരു വ്യത്യാസവും ഉണ്ടാവുന്നില്ല.. വീണ്ടും 180 , 180. വിഷ്വല്‍ സ്റ്റുഡിയോക്ക് ഈ എറര്‍ എല്ലാം കൂടി കാണിച്ചു വല്ല സ്ടാക് ഓവര്‍ഫ്ലോയും അടിച്ചിരുന്നേല്‍..അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വന്നേനെ.

എല്ലാം കഴിഞ്ഞു നമ്മള്‍ ഈ സാധനം റിലീസ് ചെയ്യാന്‍ പോകുന്നതിനു തൊട്ടു മുന്നേ ടീമിലെ മുതിര്‍ന്ന രണ്ടു അംഗങ്ങള്‍ വിട്ടു പോയി.. പിന്നെ ആകെ.. ഞാനും സൂരത്കല്ലും മാത്രം.ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചു സംഭവം റിലീസ് ചെയ്തു.. ടെസ്റ്റിംഗ് ടീം ആണേല്‍.. നമ്മുടെ ഈ സെറ്റപ്പ് ഒക്കെ കണ്ടു.. ആദ്യം തന്നെ അവരുടെ നാല് ടെസ്റ്റിംഗ് സൈകിളിലും കൂടി കിട്ടേണ്ട എററിന്റെ എണ്ണം നല്ല വണ്ണം അങ്ങ് കൂട്ടി വെച്ചു.. ടെസ്റ്റിംഗ് തുടങ്ങി.. രണ്ടാം ദിവസം തന്നെ നമ്മള്‍ അവരെ നിരാശരാക്കി. നാല് സൈക്കിളിലും കൂടി കിട്ടേണ്ട എറര്‍ രണ്ടാം ദിവസം ആദ്യത്തെ സൈക്കിള്‍ തുടങ്ങിയ പാടെ ക്രോസ് ചെയ്തു.. പിന്നെ വന്ന ഓരോ ദിവസവും അവരെ നമ്മള്‍ കഷ്ടപ്പെടുത്തി.. അവര്‍ ഒരിക്കലും എത്തില്ല എന്നുള്ള രീതിയില്‍ ഉള്ള ഒരു നമ്പര്‍ പ്ലാന്‍ ചെയ്യും.. രണ്ടാം ദിവസം അതും ക്രോസ് ചെയ്യും.. എല്ലാം കഴിഞ്ഞു നാല് സൈക്കിളും തീര്‍ന്നപ്പം ടെസ്റ്റിംഗ് ടീമിനും നമുക്കും അവാര്‍ഡ്‌. പ്രൊജക്റ്റ്‌ മാനേജര്‍ നമ്മളെ അടുത്തു വിളിച്ചിട്ട് പറഞ്ഞു.. പഹയാ.. വല്ലാത്ത കോഡിംഗ് തന്നെ അന്റെ.. ഞമ്മള്‍ ബിചാരിച്ചില്ല.. ഞ്ഞിങ്ങള്‍ ഈ എറര്‍ എല്ലാം കൂടി ഫിക്സ് ചെയ്യും എന്ന്.. ഏ.. അയ്യേ.. അതിനാരുന്നോ ഈ അവാര്‍ഡ്‌..

അങ്ങനെ എംബഡട് ഡൊമൈനില്‍ വര്‍ക്ക്‌ ചെയ്തു അല്‍പ സ്വല്പം വിവരം ഒക്കെ വെച്ച് വന്നു കൊണ്ടിരിക്കെ.. ടീം മൊത്തത്തില്‍ ഒരു രണ്ടു ദിവസത്തെ ടീം ബില്‍ഡിംഗ്‌ എന്ന് വിളിക്കുന്ന ഒരു പരുപാടിക്കു പോയി. ഭീമെശ്വരി ഫിഷിംഗ് ആന്‍ഡ്‌ നേച്ചര്‍ ക്യാമ്പ്‌ ആണെന്ന് ആണ് എന്റെ ഓര്‍മ. ഓഫീസില്‍ നിന്ന് രാത്രി ബസില്‍ തിരിച്ചു ഏകദേശം രാവിലെ അവിടെ എത്തി. കുളിച്ചു കുറി തൊട്ടു രാവിലെ തന്നെ ഇറങ്ങി.. ഓരോരോ പരിപാടികള്‍ കഴിഞ്ഞു രാത്രി ആയപ്പോഴേക്കും ഫുഡ്‌ അടി.. ചിക്കന്‍ കബാബും റൊട്ടിയും പിന്നെ എന്തൊക്കെയോ കറികളും..ഷീജിടേം മുദിത്തിന്റെം ഒക്കെ കഴിപ്പ്‌ കണ്ടാല്‍.. അന്ന ഹസാരെ കിടന്ന പോലെ പത്തു പന്ത്രണ്ടു ദിവസം പട്ടിണി കിടന്നിട്ടു വന്നു കഴിക്കുവാണെന്ന് തോന്നും..
ഷീജി ഈ ടീം ബില്ടിങ്ങിനു മൂന്നു നാല് മാസം മുന്നേ കുറെ നാള്‍ ചൈനയ്ക്കു പോയാരുന്നു.. അവിടെ ചെന്ന് ഫ്രീ ആയിട്ട് ഉള്ള ചപ്പും ചവറും എല്ലാം തിന്നു വന്നപ്പം സോഡാക്കുപ്പി പോലെ അകത്തോട്ടു ഇരുന്ന അവന്റെ കവിളിലെ കുഴികള്‍ ഒരു മാതിരി ടിപ്പെറില്‍ മണ്ണ് നറച്ചു കൂന കൂട്ടിയത് പോലെ ആയി.. അമ്മാതിരി തീറ്റ. ഇതു കഴിഞ്ഞു നാട്ടില്‍ വന്നിട്ടും ഈ തീറ്റ അവന്‍ അങ്ങ് തുടര്‍ന്നു. ഉച്ചക്ക് നമ്മള്‍ കേരള സ്പൈസ് എന്നൊരു അവിഞ്ഞ കടയില്‍ കുറച്ചു നാള്‍ കഴിക്കാന്‍ പോകുവാരുന്നു. അവിടെ ചെന്നിട്ടു ഒരു നാല് പേര്‍ ഉണ്ണുന്ന ചോറും ഉണ്ണും.. എന്നിട്ട് തിരിച്ചു വരുന്ന വഴി ബേക്കറിയില്‍ കേറി ഒരു ജൂസും.. ഇതിന്റെ കൂടെ ഒരു ഡയലോഗ് :- വയറു ചുമ്മാ കിടന്നാല്‍ ഗ്യാസ് കേറും അളിയാ..

ഇവന്റെ കൂട്ടുകാര്‍ പറഞ്ഞത് കേട്ടിട്ട് VLCC കാര്‍ ഇവനെ ഒരിക്കല്‍ കാണാന്‍ വന്നു.. ഇവന്റെ പണ്ടത്തെ പടവും ഇപ്പോഴത്തെ രൂപത്തില്‍ ഉള്ള പടവും "ബിഫോറും ആഫ്ടറും" "ആഫ്ടറും ബിഫോറും" ആക്കി ഓര്‍ഡര്‍ നേരെ തിരിച്ചു അവരുടെ വെയിറ്റ് ലൂസിംഗ് പ്രോഗ്രാമിന്റെ പരസ്യത്തില്‍ കൊടുക്കാം അതാരുന്നു അവരുടെ ഉദ്ദേശം.. ഇവന്റെ പഴയ പടവും ഇപ്പോഴത്തെ രൂപവും കൂടി കണ്ടപ്പം അവര് പറഞ്ഞു.. അല്പം കൂടി വിശ്വസനീയമായിരുന്നേല്‍ ഞങ്ങള്‍ ഇത് വാങ്ങിയേനെ.. ഇതൊരു മാതിരി ആനേം പാപ്പാനും പോലെ ഉണ്ടല്ലോ.. ഇത് ശെരി ആവില്ല.

ഷീജിയും മുധിത്തും മുടിഞ്ഞ തീറ്റ.. ഞാന്‍ അവരുടെ സൈഡില്‍ ഇരുന്നു.. പട്ടിണി കിടക്കരുതല്ലോ എന്ന് കരുതി മാത്രം എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി. ഇതിന്റെ ഒരു ഏകദേശ കണക്കു എടുക്കുവാണേല്‍.. ഷീജിയും മുധിത്തും കൂടി ഏകദേശം ഒരു നാല്‍പ്പതു റൊട്ടിയും ഒരു മുപ്പതു ചിക്കനും കഴിച്ചു കാണും.. ഞാന്‍ ഇത് രണ്ടും ഓരോന്ന്.. കഷ്ടകാലം പിടിക്കാന്‍ ആയിട്ട് എനിക്ക് ഈ രണ്ടു സാധനത്തില്‍ എന്തോ ഒന്ന് വയറ്റില്‍ പിടിച്ചില്ല.. രാത്രി ഒരു എട്ടു പത്തു തവണ പോയി ശര്‍ധിച്ചു.. അതെ താഴെക്കൂടെയും മുകളില്‍ കൂടെയും.. അവസാനം ഒക്കെ ആയപ്പോഴേക്കും എഴുന്നേറ്റു പോയി ശര്‍ധിക്കാന്‍ മേലാത്ത അവസ്ഥയില്‍ എത്തി.. രാവിലെ ഞാന്‍ എഴുന്നേറ്റു ഒരു ചായയ്ക്ക് വേണ്ടി അങ്ങനെ നോക്കി ഇരിക്കുമ്പം ഷീജി ഓടി പാഞ്ഞു പോകുന്നു.. വയറു വെറുതെ കിടന്നിട്ടു അവനു ഗ്യാസ് കേറുന്നത്രേ.. രാവിലെ കഴിക്കാന്‍ റെഡി ആയോ എന്നറിയാന്‍ ഓടുവാ.. എടാ.. അലവലാതീ.. നീ ഒക്കെ കഴിച്ചതിനു അനുഭവിക്കുന്നത് ഞാന്‍ ആടാ..
വെല്യ താമസം ഇല്ലാതെ അവന്റെ മറുപടി വന്നു.. ഹോ നിനക്കൊക്കെ എന്ത് സുഖം ആടാ.. എന്ത് കഴിച്ചാലും ദേഹത്ത് പിടിക്കില്ല.. എത്ര വേണേലും കഴിക്കാം..
അല്പം കഴിഞ്ഞു ഭയങ്കര സെന്റി ആയി ഷീജി നടന്നു തിരികെ പോകുന്ന കണ്ടു അവനോടു കാര്യം തിരക്കി..
ഓ അളിയാ.. രാവിലെ ഫുഡ്‌ ചിക്കെനാ .. എനിക്കാണേല്‍ അത് ഒട്ടും താല്പര്യം ഇല്ല..
ആ ഞാന്‍ ഇന്നലെ കണ്ടാരുന്നു.. ആര്‍ത്തി എന്ന് പറയുന്ന വാക്ക് ഇവനാണോ കണ്ടു പിടിച്ചത്??

രാവിലെ എല്ലാവരും കഴിക്കാന്‍ പോയി.. എനിക്കാണേല്‍ രണ്ടു മിനിറ്റ് പോലും അവിടുന്ന് മാറാന്‍ മേലാത്ത അവസ്ഥ.. വരുന്നു പോകുന്നു.. വീണ്ടും വരുന്നു.. പോകുന്നു.. ഇത് തന്നെ അവസ്ഥ..
രാവിലെ അവിടെ ഉള്ള ഏതോ മലയുടെ മുകളിലേക്ക് എല്ലാവരും ട്രെക്കിങ്ങിനു പോകാന്‍ ഒരുങ്ങി.. എന്റെ ഈ ദയനീയ അവസ്ഥ കണ്ടു എല്ലാവരും ആവുന്നത് പറഞ്ഞു.. നീ വരണ്ട.. കഴിഞ്ഞ പത്തു മിനിറ്റ് ആയിട്ട് റൂമില്‍ തന്നെ ഇരിക്കാന്‍ പറ്റിയ ധൈര്യത്തില്‍ ഞാന്‍ ചോദിച്ചു.. എന്താ ഞാന്‍ കൂടെ വന്നാല്? നേരത്തെ പറഞ്ഞിരുന്നതല്ലേ.. എല്ലാരും മല കേറാന്‍ പോകുമ്പം ഞാനും വരുമെന്ന്.. ഷീജി സുരേഷ് ഗോപി പറയുന്ന പോലെ തല രണ്ടു സൈഡിലേക്കും ആട്ടിക്കൊണ്ട് പറഞ്ഞു.. പറഞ്ഞു.. നീ വരണ്ടാ....പറഞ്ഞു തീര്‍ന്നിട്ടും അവന്റെ കവിളുകള്‍ രണ്ടും വീണ്ടും വീണ്ടും ആടിക്കൊണ്ടിരുന്നു..

വിട മാട്ടെ!!! നീ എന്നെ ഇങ്ഗ നിന്ന് എന്ഗും അപ്പി ഇടാന്‍ പോക വിട മാട്ടെ? അയോഗ്യ നായെ.. എവ്വളവ് ധൈര്യം ഇരുന്താല്‍ എന്‍ മുന്നില്‍ ഇരുന്നു റൊട്ടിയും ചിക്കനും കഴിപ്പെന്‍?

അങ്ങനെ ഒരു ചെറിയ പ്ലാസ്റ്റിക്‌ കൂടും കെട്ടി വെച്ച് ഞാനും അവന്മാരുടെ കൂടെ മല കേറാന്‍ പോയി.. മല കേറി കേറി പകുതി ആയപ്പോള്‍ തന്നെ എനിക്കൊരു മലന്കോള് കിട്ടി.. ദൈവമേ.. ഒരു റൊട്ടിയും ഒരു കഷ്ണം ചിക്കെനും എന്റെ വയറ്റില്‍ കിടന്നു പെറ്റു പെരുകിയോ.. ഇതിനും മാത്രം സാധനം എവിടുന്നാ?
തപ്പിയും തടഞ്ഞും.. പ്ലാസ്റ്റിക്‌ കൂടില്‍ അമര്‍ത്തി പിടിച്ചും ഞാന്‍ ഒരു വിധത്തില്‍ തിരിച്ചു റൂമില്‍ എത്തി.. വന്ന വഴിക്ക് വീണ്ടും പോകാനും വരാനും ഉള്ള എന്റെ ധാര്‍മികം ആയ മൂല്യ ച്യുതി.. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ അന്നത്തെ ദിവസം മുഴുവനും ഞാന്‍ ഈ പരിപാടി ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ചെയ്തു ആനന്ദം കണ്ടെത്തി.. അങ്ങനെ തിരിച്ചു പോരാന്‍ ഉള്ള സമയം ആയി..
ഷീജി രണ്ടു വെല്യ ബിഗ്‌ ഷോപ്പര്‍ കവറും കൊണ്ട് ഓടി വന്നു.. ദൈവമേ.. ഇവന് ഇത്രക്കും സ്നേഹവോ?
എടാ.. ഞാന്‍ എന്റെ സാധനങ്ങള്‍ എല്ലാം എടുത്തു വെച്ചാരുന്നു..
പോഡെ പോഡെ.. അതിനൊന്നും അല്ല.. ഇത് നിന്റെ പുറകില്‍ വെച്ച് കെട്ടി തരാനാ..അല്ലേല്‍ ബസില്‍ കേറി നീ അലമ്പ് ആക്കിയാലോ?
ശവം..(ഇത് എന്റെ ആത്മഗതം)
അപ്പം മറ്റെ കവറോ?
ആ ഉച്ചക്കത്തെ കുറെ ചിക്കന്‍ മിച്ചം ഇരിപ്പുണ്ട്.. അത് പൊതിഞ്ഞു എടുക്കാനാ..അല്ലേല്‍ ഗ്യാസ് കേറും അളിയാ.. എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെ..?
ശെരിയാ ശെരിയാ..
ഒരു വിധത്തില്‍ ബസില്‍ കേറി കിടന്നു.. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു.. എങ്ങനെ ഏലും ഒന്ന് ബാംഗ്ലൂര്‍ എത്തിച്ചു തരണേ.. അതിനുള്ളില്‍.. ബിഗ്‌ ഷോപ്പര്‍ ചീത്ത ആക്കാന്‍ ഇട വരുത്തരുതേ..എല്ലാം ഭംഗി ആയി കലാശിച്ചാല്‍ ബാംഗ്ലൂര്‍ ചെന്ന് കഴിയുമ്പം ഷീജിടെ ചിക്കന്‍ ബിഗ്‌ ഷോപ്പറും ഇതും കൂടി പരസ്പരം മാറ്റി.. ഷീജിക്ക് കൊടുത്തു വിട്ടു കൊള്ളാമെ..
ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല.. കുടിച്ചാല്‍ അതും താഴെ കൂടി ഇങ്ങു പോരും.. ഒരു വിധത്തില്‍ ലീല പാലസിന്റെ പുറകില്‍ വന്നു ഇറങ്ങി.. ഷീജി നേരെ എന്റെ റൂം മേറ്റ്‌ അലക്സനെ വിളിച്ചു വരുത്തി.. എന്നിട്ട് എന്നെ മണിപ്പാലിലേക്ക് കൊണ്ട് പൊക്കോള്ളാന്‍ പറഞ്ഞു..
ഞാന്‍ ചോദിച്ചു :- അതെന്താ... നീ വരുന്നില്ലേ.. എന്നെ ഈ അവസ്ഥയില്‍ ആക്കിയിട്ടു പോകാതെടാ..
എടാ.. അലക്സന്‍ ഇപ്പം വരും.. എനിക്ക് വയറു ചുമ്മാതെ കിടന്നിട്ടു ഗ്യാസ് കേറുന്നു..
ഓ.. നിന്റെ ചിക്കന്‍ ഉണ്ടല്ലോ അല്ലെ.. അത് തിന്നാന്‍ ആണോ?
അത് തീര്‍ന്നു അളിയാ.. ബസില്‍ കുറെ നേരം ചുമ്മാതെ ഇരുന്നപ്പം ബോര്‍ അടിച്ചു.. ഞാന്‍ എടുത്തു തിന്നു.. ഞാന്‍ മലബാര്‍ ബിരിയാണി തിന്നാലോ എന്നാലോചിക്കുവാ?

കുറച്ചു കഴിഞ്ഞു.. അലക്സന്‍ വന്നു.. ഞാനും അലക്സനും കൂടി നേരെ മണിപ്പാലിലേക്ക് കടന്നു.. മൊത്തം പതിനാറു തവണ ഞാന്‍ പല ഭാഗത്ത്‌ കൂടെ ശര്‍ദിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ ആശുപത്രിക്കാന്‍ എന്നെ കിടത്തി ആണ് കൊണ്ട് പോയത്.. നേരെ അഡ്മിറ്റ്‌ ആയി കൊള്ളാന്‍ ഉപദേശിച്ചു.. പിന്നെ പറഞ്ഞു.. കഞ്ഞി മാത്രമേ കുടിക്കാവൂ..

അലക്സന്‍ നേരെ മഞ്ജുവിനെ വിളിച്ചു.. എടീ.. അഖില്‍ കുറെ കഴിച്ച് മേലാണ്ടായി.. മണിപ്പാലില്‍ അഡ്മിറ്റ്‌ ആയി.. അത് കൊണ്ട് വൈകുന്നേരം ആകുമ്പോഴേക്കും രണ്ടു പ്ലേറ്റ് കഞ്ഞി കൊണ്ട് വരണം.
ഞാന്‍ പറഞ്ഞു.. എടാ ഞാന്‍ അല്ല കഴിച്ചത്.. ഷീജിയാ.. എനിക്ക് മേലാണ്ടായി എന്നെ ഉള്ളൂ

അല്പം കഴിഞ്ഞു.. ഡോക്ടര്‍ വന്നു.. പരിശോധന തുടങ്ങി.. ഡോക്ടര്‍ ചോദിച്ചു.. വല്ലോം കഴിച്ചരുന്നോ? ഞാന്‍ പറഞ്ഞു.. കഞ്ഞി കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്.. ഏയ്‌ അതൊന്നും വേണ്ട.. നിങ്ങള്‍ക്കുള്ള ഫുഡ്‌ ഇവിടുന്നു തന്നെ കിട്ടും..
അലക്സന്‍ നേരെ മഞ്ജുവിനെ വീണ്ടും വിളിക്കുന്നു .. എടീ രണ്ടു കഞ്ഞി വേണ്ട.. ഒരെണ്ണം മതി..
മഞ്ജു:- ഏ ? അതെന്താഡാ.. നിനക്ക് വേണ്ടേ?
അലക്സന്‍ :- എനിക്ക് മാത്രം മതി.. അവനു ആശുപത്ത്രീന്നു കിട്ടും..
മഞ്ജു :- വിട്ടു പോടാ ചെക്കാ.. ആ കേരള സ്പൈസില്‍ എങ്ങാനും പോയി വല്ലോം കഴിക്കു..
അലക്സന്‍ :- എടി പ്ലീസ്‌... കുറെ നാളായി കഞ്ഞി കുടിച്ചിട്ട്.. ഇങ്ങനെ ഒക്കെ അല്ലെ അതിനു ഒരു അവസരം വരൂ..
മഞ്ജു:- ആ ശെരി.. ശെരി.. കരയാതെ... കൊണ്ട് വന്നു തരാം..
അലക്സന്‍ :- കൊണ്ട് വരുവോന്നും വേണ്ട.. ഞാന്‍ വന്നു വാങ്ങിച്ചോളാം

ഡോക്ടറിന്റെ ഇനിയുള്ള ചോദ്യം ഇംഗ്ലീഷില്‍ തന്നെ കൊടുക്കാം
ഡോക്ടര്‍ :- Do you have pain in your abdomen?
ABDOMEN - എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഞാന്‍ ഈ വാക്ക് കേക്കുന്നത്.. എനിക്ക് സംശയം ആയി.. ഡോക്ടര്‍ എന്താണ് ചോദിച്ചത് എന്ന്... സംശയം തീര്‍ക്കാന്‍ അയയി ഞാന്‍ ചോദിച്ചു
WHICH DOMAIN?
കാരണം ഞാന്‍ കേട്ടത്.. ABDOMAIN അങ്ങനെ എന്തോ ഒരു വാക്ക് ആരുന്നു.. ആകെ ഇത് വരെ കേട്ടിരിക്കുന്ന ഒരേ ഒരു ഡൊമൈന്‍ എംബഡട് ഡൊമൈന്‍ ആരുന്നു.. അത് പോലെ മറ്റെന്തോ ആണ് ഈ സാധനം എന്നാ ഞാന്‍ വിചാരിച്ചത്..
ഒരിക്കലും ഒരു പട്ടിക്കുറുക്കനേം ഫോണ്‍ വിളിക്കാത്ത അലക്സന്‍, അവന്റെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള എല്ലാവരെയും വിളിച്ചു ഇത് ഒരു കഥാ രൂപത്തില്‍ പറഞ്ഞു കേള്‍പ്പിക്കുന്നു..
എനിക്ക് മേലാതെ കിടക്കുവാരുന്നു.. അല്ലേല്‍ ഇത് അവന്റെ പേരില്‍ അടിച്ചു ഇറക്കി വിടാരുന്നു...അവനാണ് ഇത് പറഞ്ഞത് എന്ന് പറഞ്ഞാല്‍ ലോകം മുഴുവനും വിശ്വസിച്ചേനെ..
അങ്ങനെ ഷീജിയും മുധിത്തും കൂടി കുറെ റൊട്ടിയും ചിക്കനും തിന്നതിന്.. ഞാന്‍ നാല് ദിവസം അഡ്മിറ്റ്‌ ആയി.. മൊത്തം ഏഴായിരം രൂപ പോയി.. ഹോ.. ഒരു കാലിചായയില്‍ ഒതുങ്ങേണ്ട സാധനമാ.. ഏഴായിരം രൂപ..
ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതിന് ഞാന്‍ ഏഴു വര്‍ഷം തികക്കും..
വിച്ച് ഡൊമൈന്‍? എംബഡട് ഡൊമൈന്‍

Monday, August 22, 2011

നള പാചകം - മുളകു ബജി

നള പാചകം എന്ന് കേട്ടിരുന്നതല്ലാതെ നേരിട്ട് ഇത് വരെയും അധികം ഒന്നും കണ്ടിരുന്നില്ല. ഏതേലും ഹോട്ടലില്‍ പോകുമ്പം അവിടുത്തെ ചേട്ടന്‍ പൊറോട്ട അടിക്കുന്നതും പിന്നെ വല്ല സദ്യക്ക് ഏതേലും ദേഹണ്ഡക്കാര്‍ വന്നു പത്തഞ്ഞൂറു പേര്‍ക്ക് വെച്ച് വിളമ്പുന്നതും മാത്രം ആണ് ഇതിനു മുന്നേ അടുത്തു കണ്ടിരിക്കുന്നത്.. ഇപ്പോള്‍ ഞാന്‍ തന്നെ ഓരോന്ന് ഓരോന്ന് ആയിട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം ആയി മുളക് ബജി ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തി.. മോശം പറയരുതല്ലോ.. കഴിക്കാവുന്ന അവസ്ഥയില്‍ സംഭവം ഉരുത്തിരിഞ്ഞു വന്നു.



ഇതിനു വേണ്ട സാധനങ്ങള്‍ 
കടലമാവ് :- ഒന്നര കപ്പ്‌ 
നീളത്തില്‍ നടുവേ കീറിയ മുളക് :- അഞ്ചു എണ്ണം കീറിയാല്‍ മൊത്തം പത്തു എണ്ണം കിട്ടും
ഉപ്പു, മുളകുപൊടി - ഇതൊക്കെ എല്ലാരും പറയുന്ന പോലെ ആവശ്യത്തിനു..ഈസ്ടെണിന്റെ കാശ്മീരി മുളക് പൊടി എന്നൊരു സാധനം കിട്ടും.. അല്പം എരുവ് കുറവാണേലും നല്ല കളര്‍ കിട്ടും.. കണ്ടാല്‍ ഒരു സുഖം കാണും  [ഇതൊന്നും ഇപ്പം കുറച്ചു കൂടുതല്‍ ആയാലും കുഴപ്പം ഒന്നും ഇല്ല.. നമ്മള്‍ തന്നെ തിന്നുവല്ലേ.. വേറെ ആര്‍ക്കും കൊടുക്കാതെ ഇരുന്നാല്‍ മതി. ]
ഇതേ വരെ  ഉണ്ടാക്കിയ മുളക് ബജികളില്‍ നിന്നും വ്യത്യസ്തത ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കുറച്ചു മഞ്ഞപ്പൊടി, കുറച്ചു ഗരം മസാല, അല്പം കുരു മുളക് പൊടി.. ഇവയും കരുതി വെക്കുക.

ഉണ്ടാക്കേണ്ട വിധം 
ആദ്യം കടലമാവ് എടുത്തു ഒരു പാത്രത്തില്‍ ഇടുക.. അതിലേക്കു കുറച്ചു ഉപ്പും മുളകുപൊടിയും ഇടുക.
 അതില്‍ കുറെ വെള്ളം ഒഴിക്കുക.. എന്നിട്ട് നല്ലവണ്ണം അങ്ങ് ഇളക്കുക.. ഇളക്കുംബം ശ്രദ്ധിക്കേണ്ട കാര്യം കൈ ഉപയോഗിച്ച് ഇളക്കാതെ ഇരിക്കുക എന്നാണു.. അല്ലേല്‍ ഈ സാധനം എല്ലാം കൂടി കയില്‍ ഒട്ടിപ്പിടിച്ചു ഇരിക്കും.. പിന്നെ കൈ കഴുകി അതില്‍ തന്നെ ഒഴിക്കണ്ടി വരും. ഒരു സ്പൂണ്‍ ഉപയോഗിച്ച് അങ്ങ് ഇളക്കി ഒരു മാതിരി കൊഴമ്പു പരുവം ആകണം.. കഴച്ചതു പാകം ആയോ.. അതോ ഓവര്‍ ആയോ എന്നറിയാന്‍.. മുന്നേ കീറി വെച്ചിരിക്കുന്ന ഒരു മുളക് എടുത്തു ഈ മാവില്‍ മുക്കി നോക്കുക.. രണ്ടു സൈഡിലും നന്നായി മാവ് ഒട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ടെല്‍ പാകം ആയി എന്നര്‍ത്ഥം. അല്ലേല്‍.. കുറച്ചു പൊടി ഇടുകയോ.. അല്ലേല്‍ കുറച്ചു വെള്ളം ഒഴിക്കുകയോ എന്താണെന്നു വെച്ചാല്‍ മനോധര്‍മം അനുസരിച്ച് പ്രവര്‍ത്തിക്കാം. ഇതിനു ശേഷം ഇതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും മഞ്ഞപ്പൊടിയും കൂടി ചേര്‍ത്തിട്ടു വീണ്ടും കുഴക്കുക..

ഇത്രയും ആയിക്കഴിഞ്ഞാല്‍.. ഒരു ചീനച്ചട്ടി എടുത്തു അതിലേക്കു കുറച്ചു എണ്ണ ഒഴിക്കുക.. അത് ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യുക.. ചൂടായോ എന്നറിയാന്‍ കുറച്ചു മാവ് എടുത്തു അതിലേക്കു ഇട്ടു നോക്കാം.. ശൂ എന്നൊരു ശബ്ദം ഉണ്ടായാല്‍.. നമ്മുടെ പാത്ത്രത്തിലെ മുളകുകള്‍ ഓരോന്നോരോന്നു ആയി.. മാവില്‍ മുക്കി എടുത്തു നേരെ എണ്ണയിലേക്ക് ഇടുക.. നല്ല രീതിയില്‍ മുളകിന്റെ രണ്ടു വശത്തും മാവ് പിടിക്കുന്നില്ല എങ്കില്‍.. ഒരു സ്പൂണ്‍ എടുത്തു പറ്റാത്ത സ്ഥലങ്ങളില്‍ ഒക്കെ കോരി ഒഴിക്കുക.. തിരിച്ചും മറിച്ചും ഒന്ന് ഇട്ടേക്കുക.. 
സംഭവം തീര്‍ന്നു.. മുളക് ബജി റെഡി.. ഇനി അടുത്ത പ്രശ്നം.. വാങ്ങിച്ച മുളക് തീര്‍ന്നു.. പക്ഷെ കലക്കി വെച്ച കടല മാവ് തീര്‍ന്നില്ല എന്നതാണ്.. ഇതിനു വേണ്ടി.. ഒരു ഉരുളക്കിഴങ്ങ് എടുത്തു വട്ടത്തില്‍ അരിഞ്ഞു മാവില്‍ മുക്കി എണ്ണയിലേക്ക് ഇടുക.. അങ്ങനെ അതും റെഡി ആയി 




ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നതാണ് സ്വാധിഷ്ടം ആയ മുളക് ബജിയും ഉരുളക്കിഴങ്ങ് ബജിയും...  ഇനി ഇതെല്ലാം കൂടി ഏതേലും ഒരു പാത്ത്രത്തിലേക്ക് എടുത്തു വെച്ചിട്ട് സ്വയം കഴിച്ചു നോക്കുക.. സാധാരണ ഗതിയില്‍.. മറ്റാരെയും ഈ ഉദ്യമത്തില്‍ പങ്കെടുപ്പിക്കാതെ ഇരുപ്പിക്കുന്നതാരിക്കും ഉചിതം.. അതും കഴിഞ്ഞു നമുക്ക് ബോധ്യം വന്നാല്‍.. ബാക്കി വല്ലതും ഉണ്ടെങ്കില്‍.. വീട്ടില്‍ ഉള്ളവര്‍ക്കും കൊടുക്കാം..


നമ്മള്‍ സ്വയം ഉണ്ടാക്കുന്ന സാധനങ്ങള്‍ അതെത്ര ചവറായാലും നല്ല രുചി ആണെന്ന് നമുക്ക് മാത്രമേ അറിയൂ.. ഈ സാധനം വേറെ ആര്‍ക്കേലും കൊടുക്കുന്നുണ്ടെങ്കില്‍ അവരെയും ഈ പ്രപഞ്ച സത്യം പറഞ്ഞു മനസ്സിലാക്കി നിങ്ങളെ അഭിനന്ദിക്കാന്‍ പറയൂ