അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു കുതിരപ്പുറത്തു കയറി..ഊട്ടി ലേയ്കിന്റെ അടുത്ത് വെച്ചാണ് ഈ മഹത്തായ സംഭവം അരങ്ങേറിയത്. കുതിരയെ ദൂരെ നിക്കുന്ന കണ്ടപ്പം മനസ്സില്‍ കടന്നു വന്ന സീന്‍ പഴശിരാജയിലെ മമ്മൂട്ടിയുടെ ഒരു വരവാരുന്നു..ഒരു കൈ കൊണ്ട് കടിഞ്ഞാണ്‍ ഒക്കെ പിടിച്ചു.. മറ്റേതു വായുവില്‍ ഉയര്‍ത്തി പിടിച്ചു.. ഇങ്ങനെ കുതിര കുളമ്പടി ഒക്കെ കേള്‍പ്പിച്ചു ഊട്ടിയെ പ്രകമ്പനം കൊള്ളിക്കുക.. കണ്ടു നിക്കുന്നവര് എല്ലാം.. ശെടാ.. ചെറുക്കന് കൊള്ളാവല്ലോ എന്ന് പറയുക.. പക്ഷെ കേറാന്‍ ആയിട്ട് അടുത്ത് ചെന്നപ്പം അവന്മാര് അവിടെ നിന്നതില്‍ ഏറ്റവും അനുസരണ ഇല്ലാത്ത ഒരെണ്ണത്തിനെ തപ്പിക്കൊണ്ടു വന്നു.. എന്റെ അടുത്ത് വന്നതും അതിനിട്ടു ഒരു ചാട്ട വെച്ച് ഒറ്റ അടി.. നമ്മളെ പേടിപ്പിക്കുക എന്നതാരുന്നു എന്ന് തോന്നുന്നു അവന്മാരുടെ ലക്ഷ്യം..ഇതാകുംബം നമ്മള് അധികം നേരം അതിന്റെ പുറത്തു ഇരിക്കണം എന്ന് പറയില്ലല്ലോ.. അല്ലേലും ആ കുതിരയെ കണ്ടതോട് കൂടി പഴശിരാജ പോയി.. ഒരു "ശശി" ആയാരുന്നു. ഒരു വിധത്തില്‍ അതിന്റെ പുറത്തു ചാടി കേറി.. നേരെ ഒരു കുത്തനെ ഉള്ള കേറ്റം.. നമ്മള് പുറകോട്ടു മറിഞ്ഞു പോകുന്ന പോലത്തെ ഒരു അവസ്ഥ.. റോഡില്‍ എത്തിയതും കുതിരക്ക് ഒരു സൈഡ് വലിവ്.. അത് നേരെ പോകുന്നില്ല.. മതിലിനിട്ടു ഇടിക്കാന്‍ ഉള്ള പോക്കാ..ഞാന്‍ എനിക്ക് അറിയാവുന്ന തമിഴില്‍ മൊഴിഞ്ഞു..
ഞാന്‍:- അണ്ണാ.. ഈ വണ്ടി നേരെ അല്ല പോകുന്നത്..
അണ്ണാച്ചി:- എന്ന സാര്‍ എല്ലാ കുതിരയും ഇന്ത മാതിരി താന്‍.. എന്ന സാര്‍ ചിന്ന കൊളന്ത മാതിരി?
സാര്‍ ഇന്ത റോഡ് സുറ്റി വരതുക്ക് മുന്നൂറു രൂപ ആക്കും.. അന്ത ഓട്ടോ സ്റ്റാന്റ് വരെ പോകതുക്ക് നൂറു രൂപ പോതും..
ഞാന്‍:- അന്ത ഓട്ടോ സ്റ്റാന്റ് താന്‍ പോതും അണ്ണാ..
അണ്ണാച്ചി:- എന്ന സാര്‍ ഇത്? ഇരുനൂറു രൂപ താനെ എക്സ്ട്രാ?
ഞാന്‍:- പൈസയുടെ അല്ല അണ്ണാ.. ഈ ഇരിപ്പ് അത്ര സുഖം ഇല്ല..
കച്ചി പുറത്തു ഓന്ത് ഇരിക്കുന്ന പോലെ ഒരു മാതിരി പേടിച്ചു വിറച്ചു ഞാന്‍ ഇരിക്കുന്നു..
ഊട്ടിയെ പ്രകമ്പനം കൊള്ളിക്കാന്‍ ആയി ഇരുന്ന എന്നെ നോക്കി.. രണ്ടു വയസ്സുള്ള ചിന്ന കൊളന്തകള് മുതല്‍ തൊണ്ണൂറു വയസ്സുള്ള തൈക്കിളവികള്‍ വരെ ആര്‍ത്തു ഉല്ലസിച്ചു ചിരിക്കുന്നു..
തിരിച്ചു മുന്നേ കേറിയ ആ കേറ്റം ഇറങ്ങാന്‍ പോകുന്നു.. ഞാന്‍ അവിടെ ഇരുന്നു കരഞ്ഞു പറഞ്ഞു.. അണ്ണാ.. മെതുവേ.. പയ്യെ.. താഴെ വീഴ്തരുത് പ്ലീസ്...
അണ്ണാ പുറകോട്ടു കുറച്ചു ചെരിഞ്ഞു ഇരുന്നോ.. അല്ലെങ്കില്‍... മുന്നോട്ട് തല കുത്തി വീഴും...
ദൈവമേ.. അങ്ങനെ എങ്ങാനും വീണാല്‍.. ഈ ആന പോലെ ഉള്ള കുതിരയുടെ ഒരു ചവിട്ടിനു എന്റെ സര്‍വകലാശാല ഉള്‍പ്പടെ എല്ലാം തകരും.. പുറകോട്ടു എങ്കില്‍ പുറകോട്ടു..
ഒടുവില്‍ വെല്യ പരുക്കുകള്‍ ഇല്ലാതെ ഇറങ്ങി പോന്നു..
നൂറു രൂപ പോയെങ്കില്‍ എന്താ..
കുതിരപ്പുറത്തു കേറിയില്ലേ?
ഊട്ടിയെ പ്രകമ്പനം കൊള്ളിച്ചില്ലേ?
ജീവന് തരിച്ചു കിട്ടിയില്ലേ?
ആളുകളോട് എന്താണ് എപ്പോഴാണ് പറയണ്ടത് എന്നുള്ള കാര്യം പണ്ട് മുതലേ എന്റെ ഒരു പ്രശ്നം ആണ്.. അത് പോലെ തന്നെ ആണ് ഈ ബ്ലോഗും.. എന്താണ് എപ്പോഴാണ് എഴുതണ്ടത് എന്ന് എനിക്ക് ഒരു വ്യക്തമായ ധാരണ ഒന്നും ഇല്ല.. അത് കൊണ്ട്.. കണ്ട ചപ്പും ചവറും എല്ലാം കാണും.. എന്തെങ്കിലും ഇഷ്ടമായില്ലെങ്കില്‍ സാദരം ക്ഷമിക്കുക.. മനപ്പൂര്‍വം ആയി ആരെയും വേദനിപ്പിക്കുവാന്‍ ഞാന്‍ മനസാ വാചാ കര്‍മണ ചിന്തിച്ചിട്ടില്ല... സ്വാമി ശരണം..
Thursday, January 6, 2011
Monday, July 26, 2010
തൊലിക്കുഞ്ഞുങ്ങളും കടുക് മണികളും പിന്നെ ചന്തു സല്ലാടും
ഇന്ന് രണ്ടായിരത്തി ഇരുപതാം ആണ്ടു സെപ്റ്റംബര്‍ മാസം അഞ്ചാം തീയതി.. നീണ്ട കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സുഹൃത്തുക്കള്‍ എല്ലാം സകുടുംബം ഒത്തു ചേരാന്‍ കിട്ടിയ ഒരു അവസരം.. പണ്ട് രണ്ടായിരത്തി നാലില്‍ തൊടുപുഴയില്‍ നിന്ന് പഠിച്ചു ഇറങ്ങിയപ്പോഴും.. പിന്നീട് കുറെ നാള് ബാംഗ്ലൂരില്‍ നിന്നപ്പോഴും ഒന്നും ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഭാവിയില്‍ ഉണ്ടാകുമോ എന്ന് സംശയം ആയിരുന്നു.. ഇന്ന് പക്ഷെ അത് സംഭവിച്ചു...തൊടുപുഴയില്‍ വെച്ച് ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത് നന്നായി.. പഴയ കോളേജ്, "ഹൈ റേഞ്ച് ഹോട്ടല്‍", കുട്ടപ്പാസ്, വിനോദ് ചേട്ടന്റെ വീട്, തൊടുപുഴ അമ്പലം ഇതെല്ലാം ഒക്കെ ഒന്ന് കൂടി കാണാനും പറ്റി. ഈ ചടങ്ങിനു നമ്മുടെ ക്ലാസില്‍ ഉണ്ടായിരുന്ന കുറെ പേരും പിന്നെ ബാംഗ്ലൂരില്‍ ഞങ്ങളുടെ കൂടെ ഉണ്ടാരുന്ന തരകനും പച്ചാളവും വന്നിരുന്നു. എല്ലാവരുടെയും അലവലാതി തരത്തിന് വെല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് മാത്രം അല്ല.. എല്ലാത്തിന്റെയും പിള്ളേര് അതിന്റെ അപ്പുറത്താണ് താനും..
ഇങ്ങനെ ഒരു ആശയം സായിപ്പ് ആണ് നമ്മളോട് പറഞ്ഞത്.. എല്ലാരും ഉടനെ അത് മാനേജ് ചെയ്തു പ്രാവര്‍ത്തികം ആക്കാന്‍ മത്തായിയെ ഏര്‍പ്പാടാക്കി.. മത്തായി അതും ഇതും പറഞ്ഞു പത്തു മുപ്പതു മെയില്‍ അയച്ചത് അല്ലാതെ ഒന്നും സംഭവിച്ചില്ല.. ഇന്ന് പറയും നമുക്ക് തൊടുപുഴയില്‍ കൂടം എന്ന്.. നാളെ മാറ്റി പറയും.. എറണാകുളം ആണ് എല്ലാവര്ക്കും എളുപ്പം എന്ന്. എറണാകുളത്തു പുതിയ ഫോറം വന്നിട്ടുണ്ടത്രേ!!..അതിനു??? ഇത്ര വര്‍ഷം ആയിട്ടും അവനു യാതൊരു മാറ്റവും ഇല്ലല്ലോ ഭഗവാനെ.. അവസാനം മത്തായിയെ മാനേജ് ചെയ്യുന്നതില്‍ നിന്നും മാറ്റിയപ്പോള്‍ ആണ് കാര്യങ്ങള്‍ക്കു ഒരു നീക്ക് ഉണ്ടായതു.. എല്ലാരും കൂടി മൌര്യ മൊണാര്‍ക്കില്‍ പത്തു ഫാമിലി റൂം ബുക്ക് ചെയ്തു രണ്ടു ദിവസത്തേക്ക്... മൊത്തം പതിമൂന്നു പേര് വന്നിരുന്നു എങ്കിലും ഷെല്ലാടും, വയറനും, തരകനും പാമ്പും അവരവരുടെ വീട്ടിലേക്കു പോയി.. തൊടുപുഴ തന്നെ വീട് ഉണ്ടായിട്ടും വീട്ടിലേക്കു പോകാതെ ഇരുന്ന ഒരു അലവലാതി ഉണ്ടാരുന്നു.. സോണി ശിതാവ്.. വെള്ളം അടിച്ചു കിണ്ടി ആയി മൌര്യയിലെ വെയിട്ടര്മാരെ തെറീം വിളിച്ചു അവന് അവിടെ തന്നെ കിടന്നു ഉറങ്ങി.
നത്തോലിയും കടുകും ഒരുമിച്ചാണ് തൃശൂര്‍ നിന്ന് എത്തിയത്.. നത്തോലി ഒരു നാല്‍പ്പതു ഇഞ്ചിന്റെ പാന്റ്സ് ഒക്കെ ഇട്ടാണ് വന്നത്.. നത്തോലി കുഞ്ഞുങ്ങളെയും കൊണ്ഫിഡന്സ് ഉണ്ടാക്കുന്നതിന്റെ ഭാഗം ആയി ഒരു അഞ്ചു വര്‍ഷം കഴിഞ്ഞു ഇടണ്ട ഡ്രസ്സ് ആണ് ഇടീപ്പിച്ചിരുന്നത്. വന്ന പാടെ നത്തോലി കുടുംബം "കട്ടി" ആയിട്ട് എന്തേലും തിന്നാന്‍ എടുക്കാന്‍ പറയുന്നത് കേട്ടിട്ട് ഒരു "തൊലി" ഉണ്ട്.. അത് കട്ടി ആക്കീട്ട് വേണേല്‍ തിന്നോ എന്ന് സായിപ്പിന്റെ ഇളയ മോന് പറയുന്നത് കേട്ടു. ഒരു പ്ലേറ്റ് ഇടലി വാങ്ങി നത്തോലി കുടുംബം മൊത്തത്തില്‍ ഇരുന്നു തിന്നു തുടങ്ങി.. പകുതി ആയപ്പം തന്നെ ഓരോരുത്തര് ആയിട്ട് വാള് ആയി തുടങ്ങി..അവസാനം എന്നെ അങ്ങ് എടുത്തോ എന്നും പറഞ്ഞു നത്തോലി പിതാവ് ഒരു സൈഡിലേക്കു ചാഞ്ഞു.. ചീന ചട്ടിയില്‍ കടുക് പൊട്ടിക്കുന്ന പോലെ ഉള്ള സൌണ്ട് ആണ് കടുകും കുഞ്ഞുങ്ങളുടെത്.. കടുകും പിള്ളേരും കൂടി കളിചോണ്ട് ഇരിക്കുന്ന സ്ഥലത്ത് നിന്നും സായിപ്പിന് കുഞ്ഞു ഓടി വന്നു അച്ഛനോട് പറഞ്ഞു.. "Dad, one baby in that group is having a big mustache!!" ഉടന്‍ വന്നു തന്ത സായിപ്പിന്റെ മറുപടി:- "Vish, that's not a baby.. That's Naji Uncle!! He is 38 years old, don''t call him baby.."
കലാ പരിപാടികള്‍ ആരംഭിച്ചു.. ആദ്യം തൊലി കുടുംബത്തിന്റെ നൃത്ത ന്രിത്ത്യങ്ങള്‍.. കര്ട്ടന് പൊങ്ങി..ഭരത നാട്യത്തിലെ ഒരു വര്‍ണം തുടങ്ങുന്നതിന്റെ മുന്നില്‍ ഉള്ള കീര്‍ത്തനം കേട്ട് തുടങ്ങി. തൊലിക്കുഞ്ഞുങ്ങള്‍ പറ്റം പറ്റം ആയിട്ട് തന്ത തൊലിയുടെ പിറകെ നടന്നു നീങ്ങി.. പാട്ട് ആരംഭിച്ചു.. എല്ലാം മറന്നു തൊലിക്കുഞ്ഞുങ്ങള്‍ എല്ലാം കൂടി ഒരു സൈഡിലേക്കു വളഞ്ഞു ചാടി.. പാട്ട് മുറുകുന്നതിനു അനുസരിച്ച്.. തൊലിക്കുഞ്ഞുങ്ങളുടെ ചാട്ടത്തിന്റെ വേഗവും കൂടി.. അവസാനം നരുന്ത് തൊലി കുഞ്ഞിന്റെ സ്നഗ്ഗി ഊരിപോയപ്പോള്‍ തൊലിക്കുഞ്ഞുങ്ങള്‍ അവനോടുള്ള ഐക്യ ദാര്ട്യം പ്രഖ്യാപിച്ചു സ്റ്റേജില്‍ നിന്നും ഇറങ്ങി.
സായിപ്പിന്റെം ചിരി മോന്റെയും കുടുംബങ്ങള്‍ ഒന്നിച്ചാണ് സ്റ്റേജില്‍ കയറിയത്.. രണ്ടും വന്‍ പ്ലന്നിംഗ് നടത്തി കയറി എന്ന് എല്ലാവര്ക്കും മനസ്സിലായി.. സായിപ്പും പിള്ളേരും കൂടി ഒരു ട്രിപ്പിള്‍ ഡ്രം, തബല, ചെണ്ട മുതലായ സാധനങ്ങള്‍ കൊട്ടുന്നു.. മറ്റേ സൈഡില്‍ ഒരു ഗിറ്റാറും പിടിച്ചു ചിരി മോനും.. വെളു വെളാന്നുള്ള ചിരിയും ആയിട്ട് കുറെ ചിരിക്കുട്ടന്മാരും.. ഏതു പാട്ട് സായിപ്പു വായിച്ചാലും ചിരിക്കുടുംബം ഹൃതിക് റോഷന്റെ സ്ടെപ്പ് തന്നെ ചെയ്യും..സായിപ്പു ഇതെല്ലം കണ്ടു സഹി കെട്ടിരുന്ന ആ സമയത്ത് നരുന്ത് ചിരി കുഞ്ഞു അവന്റെ അപ്പന്റെ തനിക്കൊണം കാണിച്ചു.. പ്ലാനിങ്ങില്‍ ഇല്ലാതിരുന്ന ഒരു ഐറ്റം.. ഒരു മകുടി എടുത്തു മരണ ഊത്ത്.. അപ്പന് ചിരി പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.. എല്ലാവരും എന്ത് ചെയ്യണം എന്ന് അറിയാതെ ഇതി കര്‍ത്തവ്യതാ മൂടര്‍ ആയി നിന്ന ഈ നിമിഷം പെരും പാമ്പും കുറെ നീര്‍ക്കോലി കുഞ്ഞുങ്ങളും ആയി ആ സ്റ്റേജില്‍ മൊത്തം ഇഴഞ്ഞു കൊത്തി.. നാഗ നൃത്തം ആണത്രേ നാഗ നൃത്തം.. വൃത്തികെട്ടവന്മാര്.. ഇളയ നീര്‍ക്കോലി കുഞ്ഞു അവന്റെ നിക്കര്‍ എടുത്തു പറിച്ചു ഊരി എറിഞ്ഞു എന്നിട്ട് പാമ്പ് പടം കൊഴിഞ്ഞതാണെന്ന്!!
ഈ പരിപാടികള്‍ എല്ലാം നടക്കുന്ന സമയത്തും പ്ലാനര്‍ അജയും അവന്റെ അഞ്ചില്‍ പഠിക്കുന്ന മൂത്ത കൊച്ചും കൂടി ഇരുന്നു വന്‍ ഡിസ്കഷന്.. എല്ലാവരും വിചാരിച്ചു പിറ്റേ ദിവസം കഴിക്കുന്ന പ്രാതലിനെ കുറിച്ചാരിക്കും ഡിസ്കഷന് എന്ന്.. എന്നാല്‍ കാര്യം അല്പം സീരിയസ് ആരുന്നു.. അഞ്ചാം ക്ലാസില്‍ പഠിക്കുന്നവന്റെ കൊച്ചിനെ എറണാകുളത് സ്കൂളില്‍ ചേര്‍ക്കണോ അതോ ബാംഗ്ലൂര്‍ മതിയോ? അതിനു അനുസരിച്ച് വേണം ഇനി അവന് ആറാം ക്ലാസ്സില്‍ എവിടെ ചേരണം എന്ന് തീരുമാനിക്കാന്‍.. ഹോ..ഇത്രയും പ്ലാന്‍ ചെയ്യാന്‍ പറ്റുവാരുന്നേല് ബാക്കി ഉള്ളവരൊക്കെ ഇപ്പം എവിടെ എത്തിയേനെ ??
അടുത്തത് പാമ്പിന് കുഞ്ഞുങ്ങളുടെ കലാ പരിപാടി.. മാളത്തില്‍ നിന്നും പാമ്പിന് കുഞ്ഞുങ്ങള്‍ എല്ലാം കൂടി ഇഴഞ്ഞു ചെന്ന്.. മായ ദേവകിക്ക് മകന് പിറന്നെ.. മകന് പിറന്നേ എന്ന് പാടുന്നു.. മറ്റേ സൈഡില്‍ നിന്ന് തന്ത പാമ്പ് ഒരു എക്സികുടീവ് വേഷത്തില്‍ വന്നു പെട്ടെന്ന് ഡ്രസ്സ് ഊരി മാറ്റീട്ട്, പെട്ടിക്കു അകത്തു നിന്നും ഒരു ത്ലാപ്പു എടുത്തു തെങ്ങില്‍ കേറാന്‍ നില്ക്കുന്നു എന്നിട്ട് ഉറക്കെ പാടുന്നു...നോ നോ നോ നോ നോ നോ നോ.. തരകനും പിള്ളേരും കൂടി ചാടി കേറി സ്റ്റേജില്‍ ചെന്നിട്ടു ഒരൊറ്റ ചോദ്യം.. "you staying here eh??" അതിനു ശേഷം വിവിധ വിഷയങ്ങളെ കുറിച്ച് തരകന് അവിടെ കൂടി ഇരുന്നവര്‍ക്കായി ക്ലാസ്സ് എടുത്തു..ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന തരക പത്നിയും കുട്ടി തരകന്മാരും ആയിട്ട് അപ്പന് തരകന് മൌന വൃത്തത്തില്‍ ആണ് എപ്പോഴും.. എന്തേലും അവര്‍ ചോദിച്ചാലും "Yes", "No", "OK" ഇങ്ങനെ ഒക്കെ മാത്രമേ പറയാറുള്ളൂ
അടുത്ത പരിപാടി കടുകും കടുകുമണികളും കൂടി കമലാഹാസന് പണ്ട് കുള്ളനായി അഭിനയിച്ച പാട്ട് ഇട്ടിട്ടു ഡാന്‍സ് കളിച്ചു.. കണ്ടു നിന്നവര്‍ എല്ലാം അമ്പരന്നു അത്രയ്ക്ക് ഒറിജിനാലിറ്റി.. ഫുഡ് അടിച്ചു മേലാതെ ഇരിക്കുവരുന്നെലും നത്തോലി ഓടി ചെന്ന് അവരെ അനുമോദിച്ചു.. യാതൊരു അതി ഭാവുകത്വവും ഇല്ലാതെ വളരെ നോര്‍മല്‍ ആയി തോന്നിയ ഒരു കലാ രൂപം.. ഇനി കാലു നിവര്‍ത്ത് എഴുന്നെറ്റൊളാന് പറഞ്ഞപ്പോള്‍ ആണ് എല്ലാവര്ക്കും കാര്യം പിടി കിട്ടുന്നത്.. അവര്‍ എല്ലാരും നേരെ നിന്ന് തന്നെയാണ് കളിച്ചത്.. പൊക്കം ഇല്ലാത്തതിന്റെ ഓരോരോ ഗുണങ്ങളെ..
അതിനു ശേഷം മത്തായി കുടുംബത്തിന്റെ കലാപരിപാടി.. എല്ലാവരെയും ഞെട്ടിക്കാന്‍ ഒരു പുതിയ ഐറ്റം ആയിട്ടാണ് മത്തായി എത്തിയത്.. മെട്രിക്സ് എന്നാ സിനിമ അഞ്ചു മിനിറ്റ് കൊണ്ട് അവതരിപ്പിക്കുന്നു.. മത്തായിയുടെ മൂത്ത പുത്രന് പൗലോസ് ആണ് നിയോ.. മത്തായി മോര്‍ഫിയൂസ് ആയിട്ട് ഒരു വെല്യ കോട്ടും ഒക്കെ ആയിട്ട് സ്റ്റേജിന്റെ നടുക്ക് നിന്നും നടന്നു തുടങ്ങി... മാസ്റ്റര്‍ ചന്തു സല്ലാട് ഇത് കണ്ടു തല തല്ലി കിടന്നു ചിരിക്കാന്‍ തുടങ്ങി.. എല്ലാര്ക്കും ചിരി വരുന്നു.. മത്തായിയുടെ വാമ ഭാഗം ഒഴികെ അത് കണ്ടു നിന്നവര്‍ എല്ലാം നിലത്തു കിടന്നു ഉരുണ്ടു ചിരിയാ.. മത്തായിയുടെ ഭാര്യക്ക് മാത്രം അവനെ ഓര്‍ത്തു അഭിമാനം.. ചിരിച്ചു ചിരിച്ചു അവസാനം ചന്തു സല്ലാട് കരയാന്‍ തുടങ്ങി..അവനു വയറു വേദന എടുക്കുന്നു അത്രേ.. പെട്ടെന്ന് എല്ലാരും കൂടി മത്തായിയോടു പരിപാടി ഗംഭീരം ആയി എന്ന് പറഞ്ഞു സംഭവം മതിയാക്കിച്ചു.. എന്നിട്ട് ചന്തു സല്ലാടിനെയും കൊണ്ട് ആശുപത്രിയില്‍ പോയി.. അവിടെ ചെന്ന ഡോക്ടര്‍ അവന്റെ ഷര്‍ട്ട് ഊരി വയറില്‍ നോക്കി.. ഡോക്ടര്‍ ഞെട്ടലോടെ പറഞ്ഞു.. ഓഹോ ഇതാരുന്നോ കാര്യം?? ചിരിച്ചു ചിരിച്ചു പൊക്കിള്‍ പുറത്തു ചാടിയതാ.. അഭിമാനത്തോടെ അതിലേറെ അഹങ്കാരത്തോടെ അപ്പന് സല്ലാട് തന്റെ ഷര്‍ട്ട് ഊരി കാണിച്ചു.. ഡോക്ടറെ അത് പുറത്തു ചാടിയതല്ല.. എന്റെം എന്റെ മക്കടേം പൊക്കിള്‍ അങ്ങനെയാ.. "ടിം" എന്ന് ഒരു ഒച്ച കേട്ടു.. ഡോക്ടറും എന്തോ കണ്ടിട്ട് പേടിച്ച പോലെ അവിടെ ഉണ്ടാരുന്ന സല്ലാട് പത്നിയും ബോധം കേട്ടു താഴെ..
അവിടുന്ന് തിരിച്ചു വന്ന ചന്തു സല്ലാട് നേരെ ചെന്ന് നരുന്തിന്റെ അഞ്ചു മാസം മാത്രം പ്രായം ആയ പെണ് കൊച്ചിനേം സുര്ജീടെ മൂത്ത പെണ് കൊച്ചിനേം പ്രോപോസ് ചെയ്തു.. വിത്ത് ഗുണം പത്തു ഗുണം.. ബേബി സല്ലാട് ഇത്ര എങ്കിലും ചെയ്തില്ലെങ്കിലെ അതിശയം ഉള്ളൂ..
ഈ കലാപരിപാടി എല്ലാം കഴിയാറായപ്പോഴാണ് ശിതാവും കുഞ്ഞുങ്ങളും കൂടി എത്തിയത്.. എല്ലാവരും തിരക്കി എന്താണ് ഇത്ര വൈകിയത് എന്ന്.. ബേബി ശിതാവ് ആണ് മറുപടി പറഞ്ഞത്.. അപ്പന്റെ വാളു കോരുവാരുന്നു അത്രേ മക്കള്‍ എല്ലാരും കൂടി. അതിനു ശേഷം അപ്പനും മക്കളും കൂടി ഇരുന്നു വെള്ളം അടി, ചീട്ടു കളി, പിന്നെ "How I met your mother: 2500th episode" കണ്ടു തീര്‍ത്തു.. എല്ലാവരുടെയും മുഖത്ത് ലോകം കീഴടക്കിയ സന്തോഷം..
പ്ലാനെറിന്റെ മകനെ ബാംഗ്ലൂര്‍ പഠിപ്പിക്കാം എന്ന് തീരുമാനിച്ച ശേഷം അപ്പനും മകനും കൂടി ടെന്‍ഷന്‍ അടിച്ചു ഓടി വന്നു എല്ലാരോടും ആയി പറഞ്ഞു.. ഇനീം താമസിച്ചാല്‍ ഫുഡ് തണുത്തു പോകും.. എല്ലാരും കൂടി കഴിക്കാന്‍ ആയി ചെന്ന് നോക്കിയപ്പോള്‍ കണ്ട അവസ്ഥ.. വയറനും കുടുംബവും ഫുഡ് മുഴുവന്‍ തിന്നു തീര്‍ത്തു.. കുഞ്ഞു വയറന്റെ വയര്‍ അവന്റെ മൊത്തം ശരീര വലിപ്പത്തിലും കൂടുതല്‍ ആയി തിന്നു തിന്നു.. വേറെ ആര്‍ക്കും ഫുഡ് കിട്ടിയില്ലേലും മൊത്തം ഒറ്റയ്ക്ക് തിന്നു തീര്‍ത്ത സന്തോഷം കുഞ്ഞു വയറന്റെ മുഖത്ത് തെളിയുന്നുണ്ടാരുന്നു.. എന്നാലും നാണിച്ചു നാണിച്ചു അവന് എന്തോ പറയാന്‍ ഉള്ള പോലെ ചന്തു സല്ലാടിന്റെ അനിയത്തിയുടെ അടുത്തേക്ക് ചെന്ന്.. എന്നിട്ട് പതുക്കെ പറഞ്ഞു.. ഞാന്‍ കുഞ്ഞു വയറന്‍.. ഒറ്റ ഇരിപ്പിന് ഒരു പറ ചോറ് തിന്നും.. ഈ വര്‍ഷത്തെ എന്റെ നെഴ്സറിയിലെ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഞാനാണ്.. "I love you!!" അപ്പന് സല്ലാട് ഇത് കണ്ടു ഓടി വന്നു വയരനോട് ചൂടായി.. എന്നാലും നീ നിന്റെ ഗുരുവിന്റെ നെഞ്ജത്തോട്ടു തന്നെ വെച്ചല്ലോടാ..??
വിശന്നു വളഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പോകാന്‍ സമയം ആയപ്പോഴേക്കും ചന്തു സല്ലാടിന്റെ നേതൃത്വത്തില്‍ കുറെ കരടുകള്‍ എല്ലാം കൂടി സ്റ്റേജില്‍ കേറി നിന്ന് ഉറക്കെ പാടി (കരഞ്ഞു??) ഒരിക്കലും പിരിയില്ല നമ്മള്... ഒരിക്കലും പിരിയില്ല നമ്മള്..
ഇന്നലെ നടന്ന വെള്ളം അടി മുതല്‍ ഇന്ന് അവസാനം നടന്ന സല്ലാട് കുഞ്ഞിന്റെ ഒരിക്കലും പിരിയാത്ത പാട്ട് വരെ സുര്‍ജി കുഞ്ഞുങ്ങള്‍ അവരുടെ ഏറ്റവും പുതിയ ആണ്ട്രോയിട് ഫോണില്‍ ക്യാപ്ച്ചര്‍ ചെയ്യുന്നുണ്ടാരുന്നു. അമേരിക്കയില്‍ ഇരുന്നു സായിപ്പു പത്നിയായ ഡോറോത്തി മദാമ്മ..ഇതിനെ എല്ലാം പുച്ചിച്ചു കൊണ്ട് കമന്റ്സും എഴുതി വിട്ടു.. അങ്ങനെ വീണ്ടും ഒരിക്കല്‍ എല്ലാരും ആയി കാണാം എന്നുള്ള പ്രതീക്ഷയില്‍ നമ്മള് വീണ്ടും പഴയ തിരക്കുള്ള ജീവിതത്തിലേക്ക്.. നാളെ ഇനി വീണ്ടും ഓഫീസില്‍ പോണം..മ് മ് ...
Tuesday, May 11, 2010
Thursday, April 29, 2010
ഒരു വിശറി ആരുന്നു നല്ലത്
ഇതിനു മുന്നേ എഴുതിയ താളിയോലയില്‍ ഉള്ള കല്യാണക്കുറിയുടെ അനുബന്ധ സംഭവങ്ങള്‍ ആണ് താഴെ കുറിച്ചിരിക്കുന്നത്.
താളിയോലയിലെ കല്യാണക്കുറി തപ്പി നടന്നിട്ട് അവസാനം കന്നഡ ചെറുക്കന്മാരുടെ തല്ലു കൊള്ളാതെ ഒരു വിധത്തിലാ തിരിച്ചു വീട്ടില്‍ എത്തിയത്.. എന്നിട്ട് അതിനു പകരം അവിടുന്ന് ഒരു ചെറിയ കല്യാണക്കുറി തപ്പി എടുത്താരുന്നു. തൂ വെള്ള നിറത്തില്‍ ഗണപതിയുടെ പടം ഒക്കെ വെച്ച് ഒരു സംഭവം.. ഒരു വെല്യ ബാഗ് എടുത്താല്‍ മേല്പറഞ്ഞ സാധനം ഒരെണ്ണം വെക്കാം.. സ്മോള്‍ പീസ് ..ഒരു മാതിരി മുറം ഒക്കെ പോലെ ഇരിക്കും.. എന്നിട്ട് അത് മലയാളത്തില്‍ പ്രിന്റ് ചെയ്യണം എന്നും പറഞ്ഞു കുറെ നടന്നു.. എവിടെ ഒക്കെ ചോദിച്ചിട്ടും അതില്‍ കൊടുക്കണ്ട നല്ലൊരു മാറ്റര്‍ കിട്ടുന്നില്ല.. എന്റെ മനസ്സില്‍ മുഴുവന്‍ കടു കട്ടി മലയാളം അമ്മാനം ആടുന്ന ഒരു കാര്‍ഡ് ആരുന്നു.. ഒരു സാമ്പിള്‍ ഞാന്‍ വീട്ടുകാരെ കാണിച്ചു.. "നാട്ടകം പഞ്ചായത്തില്‍ മൂലവട്ടം കരയില്‍ ശ്രീമാന്‍ അഖില്‍ ചന്ദ്രന്റെ മാങ്കല്യം തം തുനാനേന" എന്നൊക്കെ സ്റ്റാര്‍ട്ട് ചെയ്യുന്ന ഒരു കിടിലന്‍ പീസ്.. കണ്ട വഴിയെ അമ്മ പുച്ചിച്ചു തള്ളി.. ഒരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആണേല്‍ ഇമ്മാതിരി എഴുത്ത് ശൈലി ഓക്കേ ആണത്രേ.. പിന്നെ കിട്ടിയത് എല്ലാം ഒരു മാതിരി.. എന്റെ മകന് വിവാഹിതന് ആകുന്നു.. താങ്കളുടെ കുടുംബസമേധം ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു എന്നൊക്കെ... അത് കണ്ടാല്‍ അതിനു യാതൊരു പ്രത്യേകതയും ഇല്ല.. ഞാനും പുച്ചിച്ചു തള്ളി.. അങ്ങനെ നമ്മള് ഇംഗ്ലീഷിലേക്ക് തന്നെ തിരിച്ചു ചെന്നു.. ജോലി കിട്ടാന്‍ വേണ്ടി പഠിച്ചപ്പോള്‍ ആണ് അവസാനം ആയി ഡിക്ഷനറി എടുത്തത്.. അതിനു ശേഷം ഈ സമയത്തും... ഞാന്‍ അവിടുന്നും ഇവിടുന്നും ഒക്കെ കേട്ട് കഴിഞ്ഞാല്‍ ഞെട്ടുന്ന കുറെ സാധനങ്ങളും ആയി ഒരു നാലഞ്ചു സെന്‍ടെന്‍സ് ഉണ്ടാക്കി കൊണ്ട് ചെന്നു..
അമ്മ :- ഒന്നാമതെ ഈ വൃത്തികെട്ട കുറിക്കു തന്നെ നല്ല ഭാരവും വലിപ്പവും ഉണ്ട്.. ഇനി നീ ഒരു ഡിക്ഷനറി കൂടി ഇതിന്റെ കൂടെ കൊടുക്കുന്നുണ്ടോ എല്ലാര്ക്കും? എന്താ ഇതില്‍ എഴുതി പിടിപ്പിച്ചെക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാന്‍?
ഞാന്‍ :- അല്പം ഓവര്‍ ആയി അല്ലെ?
അമ്മ:- അല്പവോ? നല്ല ഓവര്‍ ആയി..
ഞാന്‍ :- എന്നാ വേണ്ട.. ക്രിയെടിവ് റയ്ടിങ്ങിനു കേരളത്തില്‍ ഇത്രയ്ക്കു സ്കോപ് ഇല്ലേ? [ആത്മഗതം:-"അടുത്ത സന്തതി പരമ്പരകളെ എങ്കിലും രക്ഷ പെടുത്താം.. കേരളത്തിലേക്ക് ഇനി ഇല്ലേ ഇല്ല"]
അമ്മ :- എന്റെ മോനെ, ശെരിക്കും എന്താ നിന്റെ പ്രശ്നം? എല്ലാരും ചെയ്യുന്ന പോലത്തെ ഒരു കാര്‍ഡ് പോരെ..അതിന്റെ ആവശ്യം അല്ലെ ഉള്ളൂ? സെലെബ്രിടി വെഡിംഗ് ഒന്നും അല്ലല്ലോ?
ഞാന്‍:- എന്നാല്‍ ശെരി.. ഞാന്‍ ആയിട്ട് ഇനി ഒന്നും പതിവില്ലാത്തത് ചെയ്യുന്നില്ല..
അങ്ങനെ വെറും സാധാരണമായ വാചകങ്ങളും ആയി ഒരു കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ ഞാന്‍ പോയി.. എന്നാലും മനസ്സിന് അപ്പിടി ഒരു വിഷമം.. ഒരു ചെറിയ ഡെമോ എങ്കിലും ഇല്ലെങ്കില്‍ എന്ത് കല്യാണക്കുറി ?
അങ്ങനെ വീട്ടുകാര്‍ അറിയാതെ സംസ്കൃതത്തില്‍ നിന്ന് ഒരു ശ്ലോകം തപ്പി എടുത്തു.. അഥര്‍വവേദത്തില്‍ നിന്നും ഒപ്പി എടുത്ത ഒരു ചെറിയ സാധനം..
താളിയോലയിലെ കല്യാണക്കുറി തപ്പി നടന്നിട്ട് അവസാനം കന്നഡ ചെറുക്കന്മാരുടെ തല്ലു കൊള്ളാതെ ഒരു വിധത്തിലാ തിരിച്ചു വീട്ടില്‍ എത്തിയത്.. എന്നിട്ട് അതിനു പകരം അവിടുന്ന് ഒരു ചെറിയ കല്യാണക്കുറി തപ്പി എടുത്താരുന്നു. തൂ വെള്ള നിറത്തില്‍ ഗണപതിയുടെ പടം ഒക്കെ വെച്ച് ഒരു സംഭവം.. ഒരു വെല്യ ബാഗ് എടുത്താല്‍ മേല്പറഞ്ഞ സാധനം ഒരെണ്ണം വെക്കാം.. സ്മോള്‍ പീസ് ..ഒരു മാതിരി മുറം ഒക്കെ പോലെ ഇരിക്കും.. എന്നിട്ട് അത് മലയാളത്തില്‍ പ്രിന്റ് ചെയ്യണം എന്നും പറഞ്ഞു കുറെ നടന്നു.. എവിടെ ഒക്കെ ചോദിച്ചിട്ടും അതില്‍ കൊടുക്കണ്ട നല്ലൊരു മാറ്റര്‍ കിട്ടുന്നില്ല.. എന്റെ മനസ്സില്‍ മുഴുവന്‍ കടു കട്ടി മലയാളം അമ്മാനം ആടുന്ന ഒരു കാര്‍ഡ് ആരുന്നു.. ഒരു സാമ്പിള്‍ ഞാന്‍ വീട്ടുകാരെ കാണിച്ചു.. "നാട്ടകം പഞ്ചായത്തില്‍ മൂലവട്ടം കരയില്‍ ശ്രീമാന്‍ അഖില്‍ ചന്ദ്രന്റെ മാങ്കല്യം തം തുനാനേന" എന്നൊക്കെ സ്റ്റാര്‍ട്ട് ചെയ്യുന്ന ഒരു കിടിലന്‍ പീസ്.. കണ്ട വഴിയെ അമ്മ പുച്ചിച്ചു തള്ളി.. ഒരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആണേല്‍ ഇമ്മാതിരി എഴുത്ത് ശൈലി ഓക്കേ ആണത്രേ.. പിന്നെ കിട്ടിയത് എല്ലാം ഒരു മാതിരി.. എന്റെ മകന് വിവാഹിതന് ആകുന്നു.. താങ്കളുടെ കുടുംബസമേധം ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു എന്നൊക്കെ... അത് കണ്ടാല്‍ അതിനു യാതൊരു പ്രത്യേകതയും ഇല്ല.. ഞാനും പുച്ചിച്ചു തള്ളി.. അങ്ങനെ നമ്മള് ഇംഗ്ലീഷിലേക്ക് തന്നെ തിരിച്ചു ചെന്നു.. ജോലി കിട്ടാന്‍ വേണ്ടി പഠിച്ചപ്പോള്‍ ആണ് അവസാനം ആയി ഡിക്ഷനറി എടുത്തത്.. അതിനു ശേഷം ഈ സമയത്തും... ഞാന്‍ അവിടുന്നും ഇവിടുന്നും ഒക്കെ കേട്ട് കഴിഞ്ഞാല്‍ ഞെട്ടുന്ന കുറെ സാധനങ്ങളും ആയി ഒരു നാലഞ്ചു സെന്‍ടെന്‍സ് ഉണ്ടാക്കി കൊണ്ട് ചെന്നു..
അമ്മ :- ഒന്നാമതെ ഈ വൃത്തികെട്ട കുറിക്കു തന്നെ നല്ല ഭാരവും വലിപ്പവും ഉണ്ട്.. ഇനി നീ ഒരു ഡിക്ഷനറി കൂടി ഇതിന്റെ കൂടെ കൊടുക്കുന്നുണ്ടോ എല്ലാര്ക്കും? എന്താ ഇതില്‍ എഴുതി പിടിപ്പിച്ചെക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാന്‍?
ഞാന്‍ :- അല്പം ഓവര്‍ ആയി അല്ലെ?
അമ്മ:- അല്പവോ? നല്ല ഓവര്‍ ആയി..
ഞാന്‍ :- എന്നാ വേണ്ട.. ക്രിയെടിവ് റയ്ടിങ്ങിനു കേരളത്തില്‍ ഇത്രയ്ക്കു സ്കോപ് ഇല്ലേ? [ആത്മഗതം:-"അടുത്ത സന്തതി പരമ്പരകളെ എങ്കിലും രക്ഷ പെടുത്താം.. കേരളത്തിലേക്ക് ഇനി ഇല്ലേ ഇല്ല"]
അമ്മ :- എന്റെ മോനെ, ശെരിക്കും എന്താ നിന്റെ പ്രശ്നം? എല്ലാരും ചെയ്യുന്ന പോലത്തെ ഒരു കാര്‍ഡ് പോരെ..അതിന്റെ ആവശ്യം അല്ലെ ഉള്ളൂ? സെലെബ്രിടി വെഡിംഗ് ഒന്നും അല്ലല്ലോ?
ഞാന്‍:- എന്നാല്‍ ശെരി.. ഞാന്‍ ആയിട്ട് ഇനി ഒന്നും പതിവില്ലാത്തത് ചെയ്യുന്നില്ല..
അങ്ങനെ വെറും സാധാരണമായ വാചകങ്ങളും ആയി ഒരു കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ ഞാന്‍ പോയി.. എന്നാലും മനസ്സിന് അപ്പിടി ഒരു വിഷമം.. ഒരു ചെറിയ ഡെമോ എങ്കിലും ഇല്ലെങ്കില്‍ എന്ത് കല്യാണക്കുറി ?
അങ്ങനെ വീട്ടുകാര്‍ അറിയാതെ സംസ്കൃതത്തില്‍ നിന്ന് ഒരു ശ്ലോകം തപ്പി എടുത്തു.. അഥര്‍വവേദത്തില്‍ നിന്നും ഒപ്പി എടുത്ത ഒരു ചെറിയ സാധനം..
इहेमाविन्द्र सं नुद चक्रवाकेव दम्पती ।
प्रजयौनौ स्वस्तकौ विस्वमायुर्व्यऽशनुताम् ॥
प्रजयौनौ स्वस्तकौ विस्वमायुर्व्यऽशनुताम् ॥
ഇതിന്റെ അര്‍ഥം ആയിരുന്നില്ല എനിക്കു പ്രധാനം... ആളുകള്‍ കുറി കണ്ടു കഴിയുമ്പം ശെടാ.. ഇവന് കൊള്ളാല്ലോ.. എന്ന് പറയണം.. അത്ര മാത്രം.. ഈ സാധനം പ്രിന്റ് ചെയ്യാന്‍ കൊണ്ടു കൊടുത്തു കഴിഞ്ഞപ്പം.. പ്രസ്സിലെ ചേട്ടന് ഞെട്ടിയില്ല.. ചേട്ടന് മാത്രം അല്ല.. ഇത് കണ്ടവരാരും ഇത് വരെ ഞെട്ടിയില്ല.. ഞാന്‍ മാത്രം ഇടക്ക് ഇടക്ക് എടുത്തു അതില്‍ ദുഖഭാരത്തോടെ നോക്കി ഒന്ന് ഞെട്ടും..
അങ്ങനെ ഞാന്‍ എന്റെ ആദ്യത്തെ വിവാഹ ക്ഷണ കര്മത്തിലേക്ക് കടന്നു. ജീവിതത്തിലെ നല്ല മൂന്നു നാല് വര്‍ഷങ്ങള്‍ ചിലവഴിച്ച തൊടുപുഴ തന്നെ ഇതിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ യാദൃശ്ചികം ആയിരിക്കാം.. നഷ്ടപ്പെട്ട പല നല്ല ഓര്‍മകളും, മനസ്സില്‍ നല്ല ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളും തരുന്ന തൊടുപുഴ.. നാല് വര്‍ഷം ഞങ്ങള്‍ വാടകയ്ക്ക് താമസിച്ച ബിന്ദു ചേച്ചിയുടെ വീട്ടില്‍ തന്നെ വേണം ആദ്യത്തെ കുറി കൊടുക്കാന്‍.. ഇത്രയും ക്ഷമാശീലം ഉള്ള ഒരു ചേച്ചിയെ ഞാന്‍ അടുത്തെങ്ങും കണ്ടിട്ടില്ല.. അല്ലെങ്കില്‍ പത്തു പതിനഞ്ചു കാടാമുട്ടന്മാര്‍ അവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ എത്രയോ രാത്രികളില്‍ കുടിച്ചു കൂത്താടി ചീട്ടും കളിച്ചു ബഹളം വെച്ചിരിക്കുന്നു.. ഒരു വാക്ക് ചീത്ത ആയി ഇത് വരെ പറഞ്ഞിട്ടില്ല..അത് മുകളിലത്തെ നിലയില്‍ നിന്ന് ബഹളം വരാത്തത് കൊണ്ടൊന്നും അല്ല.. എന്റെ അമ്മ അവിടെ കുറെ നാള് താമസിച്ചു മോനും മോന്റെ സുഹൃത്തുക്കളും വളരെ നല്ലവര്‍ ആണെന്നുള്ള ഒരു പ്രതീതി ഉണ്ടാക്കിയത് കൊണ്ട് മാത്രം ആണെന്ന് തോന്നുന്നു..
എന്തൊക്കെ ആയാലും ബിന്ദു ചേച്ചിക്ക് ഞാന്‍ എന്റെ കടിഞ്ഞൂല്‍ കല്യാണക്കുറി കൊടുത്തു..
ബിന്ദു ചേച്ചി അത് വാങ്ങിച്ചു നോക്കീട്ടു
ബിന്ദു ചേച്ചി:- ഹോ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ലാ..
ഞാന്‍ :- ഏ??? അതെന്താ ബിന്ദു ചേച്ചി അങ്ങനെ പറയുന്നേ? എനിക്കൊരു പെണ്ണ് കിട്ടും എന്ന് ബിന്ദു ചേച്ചിക്ക് പോലും വിശ്വാസം ഇല്ലാരുന്നോ?
ബിന്ദു ചേച്ചി:- അതല്ല കൊച്ചുമോനെ.. എന്ത് പെട്ടെന്നാ സമയം പോകുന്നത്.. ഇന്നലെ ഇവിടുന്നു പോയ പോലെ തോന്നുവാ.. കല്യാണം ഒക്കെ കഴിക്കാന്‍ ഉള്ള പ്രായം ഒക്കെ ആയി അല്ലെ..?
ഞാന്‍:- ഹോ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇത് വരെ കണ്ടവര്‍ എല്ലാരും പറഞ്ഞത് ഒരു മാതിരി പന്നി പോലെ വളര്‍ന്നല്ലോടെ എന്നാ.. ഇതിപ്പം ആദ്യമായിട്ടാ ഇങ്ങനെ.
ബിന്ദു ചേച്ചി:- അല്ല അത് അങ്ങനെ ഒക്കെ തന്നെയാ.. എന്നാലും സമയം പോയത് എന്ത് പെട്ടെന്നാ?
ഞാന്‍:- ഓ അങ്ങനെ.. ആ അതൊക്കെ പോട്ടെ.. ബിന്ദു ചേച്ചി ആ കാര്‍ഡ് ഒന്ന് നോക്കിക്കേ.. ഞെട്ടിക്കാന്‍ ഒരു സാധനം ഞാന്‍ അതില്‍ വെച്ചിട്ടുണ്ട്..
ബിന്ദു ചേച്ചി:- ആ അഖില്‍ എന്നുള്ള പേരല്ലേ.. ഞാന്‍ ഞെട്ടി..
ഞാന്‍:- അയ്യേ.. ഇതെന്താ ഇങ്ങനെ.. അതല്ല.. ആ കാര്‍ഡിന്റെ മുകളില്‍ ഒരു രണ്ടു ലൈന്‍..
ബിന്ദു ചേച്ചി:- എ? ഇതെന്താ ഹിന്ദിയോ? കൊച്ചുമോനെ പണി പറ്റിച്ചോ? പെങ്കൊച്ചു ഹിന്ദിക്കാരിയാണോ?
ഞാന്‍:- അയ്യേ.. അത് ഹിന്ദി അല്ല.. സംസ്കൃതം.. കേട്ടിട്ടില്ലേ പണ്ട് പഠിച്ചിരിക്കുന്നത് സംസ്കൃതം ഏക് ദേവ നാഗരി ഭാഷ ഹേ...പിന്നെ ഇതി വാര്‍ത്താഹ..എന്നൊക്കെ..
[എന്നാലും എനിക്കൊരു ഹിന്ദിക്കാരി പെങ്കൊച്ചിനെ പ്രേമിച്ചു കല്യാണം കഴിക്കാന്‍ ഉള്ള ഗെറ്റപ്പ് ഒക്കെ ആയി എന്ന് ബിന്ദു ചേച്ചി വിചാരിച്ചു കളഞ്ഞല്ലോ.. ഈ ബിന്ദു ചേച്ചിടെ ഒരു കാര്യം.. ]
ബിന്ദുചേച്ചി:- ഇതെന്താ ഈ കാര്‍ഡിന് ഇത്രക്കും വലിപ്പം?
ഞാന്‍:- നമ്മള് ഒരിക്കലും മോശക്കാര് ആവരുതല്ലോ.. അത് കൊണ്ട് അവിടെ ഉള്ളതില്‍ ഏറ്റവും തികഞ്ഞത് നോക്കി എടുത്തതാ..എങ്ങനെ ഉണ്ട്?
ബിന്ദുചേച്ചി:- ആ ചൂടുകാലം ഒക്കെ അല്ലെ.. ഇത്രയും വലിപ്പം ഉള്ളത് കൊണ്ട് വീശാന്‍ കൊള്ളാം..
ഞാന്‍:- [ആത്മഗതം: എന്നാല്‍ പിന്നെ ഒരു വിശറി പോലത്തെ കാര്‍ഡ് ഉണ്ടാക്കി തരാം.. ഇരുന്നു വീശിക്കോ.. ഇത്രയും കാശും കൊടുത്തു സംസ്കൃതവും അടിച്ചു കൊണ്ട് വന്ന കാര്‍ഡാ.. വീശാന്‍ കൊള്ളാം അത്രേ..]
ബിന്ദു ചേച്ചി:- ആ ഞാന്‍ എന്തായാലും പോയി ഒരു ചായ എടുത്തോണ്ട് വരം.. നിങ്ങള്‍ ഇരിക്ക്..
ഞാനും കൂടെ വന്ന ശ്രീജിത്തും അവിടെ ഇരുന്നു.. ശ്രിജിത് എന്റെ കൈയില്‍ ബാക്കി ഉണ്ടാരുന്ന ഒരു കുറി എടുത്തു സംസ്കൃതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഉള്ള തീവ്ര ശ്രമം.. എവിടുന്നു.. ഇത് കോപ്പി അടിച്ചു വെച്ച എനിക്കിത് വരെ മനസ്സിലായിട്ടില്ല എന്താണ് ശെരിക്കും അര്‍ഥം എന്ന്.. പിന്നെയാ ഇനി ഇവന്.. ഒന്ന് പോടാ ചെക്കാ.. ബിന്ദു ചേച്ചി ചായയും ആയി വന്നപ്പോഴേക്കും ശ്രിജിത് ആദ്യത്തെ ഒരു വാക്ക് വായിച്ചു.. ബിന്ദു ചേച്ചി പറഞ്ഞു.. ചായ കുടിക്കു..
ശ്രിജിത് ചായ ഊതി ഊതി ഭയങ്കര കുടി.. ഹരികൃഷ്ണന്‍സ് സിനിമ കണ്ടതില്‍ പിന്നെ ഇവന് ഇങ്ങനെയാ.. അതില്‍ മീര പറയുന്നുണ്ടല്ലോ.. ഗുപ്തന് ചായ ഊതി ഊതി കുടിക്കുന്നതാ ഇഷ്ടം എന്ന്..
ബിന്ദു ചേച്ചി:- ശ്രിജിത്തേ കൊച്ചിന് പേരിട്ടോ?
ശ്രിജിത്:- ഇല്ല, ഒന്ന് രണ്ടു പേര് ഇങ്ങനെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്.. അഫിനവ്, അഫിമന്യു, അഫിജിത് .. ഇതൊക്കെയാ എല്ലാര്ക്കും ഇഷ്ടപ്പെട്ടത്.. പക്ഷെ ഞാന്‍ വേറെ ഒരെണ്ണം കണ്ടു പിടിച്ചു വെച്ചിടുണ്ട്.. "മോഹിനി വര്‍മ".
ബിന്ദു ചേച്ചി:- എ? അതിനു ആണ്‍കുട്ടി അല്ലെ..
ശ്രിജിത്:- ശെരിക്കും മോഹിനി വര്‍മ ആണാരുന്നല്ലോ..
ബിന്ദു ചേച്ചി:- ഏതു മോഹിനി വര്‍മ?
ശ്രിജിത്:- ഹരികൃഷ്ണന്‍സ് സിനിമ ബിന്ദു ചേച്ചി കണ്ടില്ലേ? അതിന്റെ കുഴപ്പമാ ഇതെല്ലാം. ശെരിക്കും മോഹിനി വര്‍മ കുഞ്ഞ്ജാക്കോ ബോബന് ആരുന്നു.
എന്റെ ബിന്ദു ചേച്ചി.. ഇവന് ചുമ്മാ അതും ഇതും ഒക്കെ പറഞ്ഞോണ്ട് ഇരിക്കും.. ഞാന്‍ ഇനി എന്റെ ഔദ്യോദികം ആയ കല്യാണം വിളി നടത്തട്ടെ..
ഞാന്‍:- കലിയുഗം തുടങ്ങി 1185 സംവത്സരങ്ങള്‍ കഴിഞ്ഞു ഇടവ മാസം ഒന്‍പതാം തീയതി സൂര്യോദയം കഴിഞ്ഞു ആറു നാഴികയും 57 വിനാഴികയും ആവുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഞാന്‍ അഗ്നിസാക്ഷിയായി ഇലത്താലി അണിയിക്കാന്‍ ഉള്ള സുദൃടമായ തീരുമാനം കൈകൊണ്ടിരിക്കുന്നു.. തഥവസരത്തില്‍ ..
ബിന്ദു ചേച്ചി:- കൊച്ചുമോനെ..എനിക്കൊന്നും മനസ്സിലായില്ല.. കല്യാണം വിളിച്ചത് തന്നെ ആണോ? അതോ ജാതകതിന്റെം ആദ്യത്തെ കുറച്ചു ഭാഗം വായിച്ചു കേള്‍പ്പിച്ചതാണോ?
ഞാന്‍:- അത് ബിന്ദു ചേച്ചി.. കല്യാണക്കുറിയില്‍ കുറച്ചു കടുകട്ടി മലയാളം വാക്ക് ഇടണം എന്ന് ആഗ്രഹിച്ചിട്ടു അമ്മ സമ്മതിച്ചില്ല.. അത് കൊണ്ടാ ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്..
ബിന്ദുചേച്ചി :- ഇത് കാണാതെ പഠിച്ചു പറയുവാണോ?
ഞാന്‍:- ഏയ്... അല്ല.. എല്ലാം നന്നായി മനസ്സിലാക്കി സമയം എടുത്തു പഠിച്ചു പറയുന്നതാ..
ബിന്ദുചേച്ചി :- അല്ല ഇങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കേലും എന്തേലും മനസ്സിലാകുവോ?
ഞാന്‍:- ആ അത്രയുവേ ഞാനും ഉദ്ദേശിക്കുന്നുള്ളൂ.. കേള്‍ക്കുമ്പം ഒന്ന് ഞെട്ടണം..
ബിന്ദുചേച്ചി:- ആ ഞാന്‍ ഞെട്ടി. വന്നു കേറിയപ്പം മുതലേ ഒരു ഞെട്ടല്‍ ഉണ്ടാരുന്നു.. ഇപ്പം പൂര്‍ത്തിയായി.. ശെരിക്കും കല്യാണം ആയോ? സാധാരണ കല്യാണക്കുറി ഇങ്ങനെ അല്ല.. കല്യാണം വിളിക്കുന്നതും ഇങ്ങനെ അല്ല.. അത് കൊണ്ട് ചോദിച്ചതാ..
ഞാന്‍:- ഉയ്യോ.. ഇത്രക്കും വെല്യ ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചില്ല.. ഞാന്‍ കല്യാണം പിന്നീട് അമ്മയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചോളാം. ശെരി ബിന്ദു ചേച്ചി.. ഞങ്ങള്‍ ഇറങ്ങുവാ.. ഇനി കുറെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ഉള്ളതാ..
ബിന്ദു ചേച്ചി:- അത് വേണോ കൊച്ചുമോനെ?
വാല്‍ക്കഷ്ണം:- പിന്നീട് ഫോണില്‍..
ഞാന്‍:- അമ്മെ.. ആരെയും ഞെട്ടിക്കാതെ എങ്ങനെയാ കല്യാണം വിളിക്കുക? എല്ലാവരും ചെയ്യുന്ന പോലത്തെ സിമ്പിള്‍ ആയിട്ടുള്ള സാധനങ്ങള്‍ മാത്രം മതി.. മനസ്സിലാകാത്ത വാക്ക് ഒന്നും വേണ്ട..
അമ്മ:- എ? നീ ഇതിലെ പറഞ്ഞോണ്ട് നടന്ന സാധനങ്ങള്‍ ഏതേലും വീട്ടില്‍ ചെന്ന് പറഞ്ഞോ? അത് നീ അപ്പം തമാശക്ക് പറഞ്ഞോണ്ട് നടന്നതല്ലേ? എന്റെ കൃഷ്ണാ.. എന്താ ഇവന് ഇങ്ങനെ?...
അങ്ങനെ ഞാന്‍ എന്റെ ആദ്യത്തെ വിവാഹ ക്ഷണ കര്മത്തിലേക്ക് കടന്നു. ജീവിതത്തിലെ നല്ല മൂന്നു നാല് വര്‍ഷങ്ങള്‍ ചിലവഴിച്ച തൊടുപുഴ തന്നെ ഇതിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ യാദൃശ്ചികം ആയിരിക്കാം.. നഷ്ടപ്പെട്ട പല നല്ല ഓര്‍മകളും, മനസ്സില്‍ നല്ല ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളും തരുന്ന തൊടുപുഴ.. നാല് വര്‍ഷം ഞങ്ങള്‍ വാടകയ്ക്ക് താമസിച്ച ബിന്ദു ചേച്ചിയുടെ വീട്ടില്‍ തന്നെ വേണം ആദ്യത്തെ കുറി കൊടുക്കാന്‍.. ഇത്രയും ക്ഷമാശീലം ഉള്ള ഒരു ചേച്ചിയെ ഞാന്‍ അടുത്തെങ്ങും കണ്ടിട്ടില്ല.. അല്ലെങ്കില്‍ പത്തു പതിനഞ്ചു കാടാമുട്ടന്മാര്‍ അവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ എത്രയോ രാത്രികളില്‍ കുടിച്ചു കൂത്താടി ചീട്ടും കളിച്ചു ബഹളം വെച്ചിരിക്കുന്നു.. ഒരു വാക്ക് ചീത്ത ആയി ഇത് വരെ പറഞ്ഞിട്ടില്ല..അത് മുകളിലത്തെ നിലയില്‍ നിന്ന് ബഹളം വരാത്തത് കൊണ്ടൊന്നും അല്ല.. എന്റെ അമ്മ അവിടെ കുറെ നാള് താമസിച്ചു മോനും മോന്റെ സുഹൃത്തുക്കളും വളരെ നല്ലവര്‍ ആണെന്നുള്ള ഒരു പ്രതീതി ഉണ്ടാക്കിയത് കൊണ്ട് മാത്രം ആണെന്ന് തോന്നുന്നു..
എന്തൊക്കെ ആയാലും ബിന്ദു ചേച്ചിക്ക് ഞാന്‍ എന്റെ കടിഞ്ഞൂല്‍ കല്യാണക്കുറി കൊടുത്തു..
ബിന്ദു ചേച്ചി അത് വാങ്ങിച്ചു നോക്കീട്ടു
ബിന്ദു ചേച്ചി:- ഹോ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ലാ..
ഞാന്‍ :- ഏ??? അതെന്താ ബിന്ദു ചേച്ചി അങ്ങനെ പറയുന്നേ? എനിക്കൊരു പെണ്ണ് കിട്ടും എന്ന് ബിന്ദു ചേച്ചിക്ക് പോലും വിശ്വാസം ഇല്ലാരുന്നോ?
ബിന്ദു ചേച്ചി:- അതല്ല കൊച്ചുമോനെ.. എന്ത് പെട്ടെന്നാ സമയം പോകുന്നത്.. ഇന്നലെ ഇവിടുന്നു പോയ പോലെ തോന്നുവാ.. കല്യാണം ഒക്കെ കഴിക്കാന്‍ ഉള്ള പ്രായം ഒക്കെ ആയി അല്ലെ..?
ഞാന്‍:- ഹോ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇത് വരെ കണ്ടവര്‍ എല്ലാരും പറഞ്ഞത് ഒരു മാതിരി പന്നി പോലെ വളര്‍ന്നല്ലോടെ എന്നാ.. ഇതിപ്പം ആദ്യമായിട്ടാ ഇങ്ങനെ.
ബിന്ദു ചേച്ചി:- അല്ല അത് അങ്ങനെ ഒക്കെ തന്നെയാ.. എന്നാലും സമയം പോയത് എന്ത് പെട്ടെന്നാ?
ഞാന്‍:- ഓ അങ്ങനെ.. ആ അതൊക്കെ പോട്ടെ.. ബിന്ദു ചേച്ചി ആ കാര്‍ഡ് ഒന്ന് നോക്കിക്കേ.. ഞെട്ടിക്കാന്‍ ഒരു സാധനം ഞാന്‍ അതില്‍ വെച്ചിട്ടുണ്ട്..
ബിന്ദു ചേച്ചി:- ആ അഖില്‍ എന്നുള്ള പേരല്ലേ.. ഞാന്‍ ഞെട്ടി..
ഞാന്‍:- അയ്യേ.. ഇതെന്താ ഇങ്ങനെ.. അതല്ല.. ആ കാര്‍ഡിന്റെ മുകളില്‍ ഒരു രണ്ടു ലൈന്‍..
ബിന്ദു ചേച്ചി:- എ? ഇതെന്താ ഹിന്ദിയോ? കൊച്ചുമോനെ പണി പറ്റിച്ചോ? പെങ്കൊച്ചു ഹിന്ദിക്കാരിയാണോ?
ഞാന്‍:- അയ്യേ.. അത് ഹിന്ദി അല്ല.. സംസ്കൃതം.. കേട്ടിട്ടില്ലേ പണ്ട് പഠിച്ചിരിക്കുന്നത് സംസ്കൃതം ഏക് ദേവ നാഗരി ഭാഷ ഹേ...പിന്നെ ഇതി വാര്‍ത്താഹ..എന്നൊക്കെ..
[എന്നാലും എനിക്കൊരു ഹിന്ദിക്കാരി പെങ്കൊച്ചിനെ പ്രേമിച്ചു കല്യാണം കഴിക്കാന്‍ ഉള്ള ഗെറ്റപ്പ് ഒക്കെ ആയി എന്ന് ബിന്ദു ചേച്ചി വിചാരിച്ചു കളഞ്ഞല്ലോ.. ഈ ബിന്ദു ചേച്ചിടെ ഒരു കാര്യം.. ]
ബിന്ദുചേച്ചി:- ഇതെന്താ ഈ കാര്‍ഡിന് ഇത്രക്കും വലിപ്പം?
ഞാന്‍:- നമ്മള് ഒരിക്കലും മോശക്കാര് ആവരുതല്ലോ.. അത് കൊണ്ട് അവിടെ ഉള്ളതില്‍ ഏറ്റവും തികഞ്ഞത് നോക്കി എടുത്തതാ..എങ്ങനെ ഉണ്ട്?
ബിന്ദുചേച്ചി:- ആ ചൂടുകാലം ഒക്കെ അല്ലെ.. ഇത്രയും വലിപ്പം ഉള്ളത് കൊണ്ട് വീശാന്‍ കൊള്ളാം..
ഞാന്‍:- [ആത്മഗതം: എന്നാല്‍ പിന്നെ ഒരു വിശറി പോലത്തെ കാര്‍ഡ് ഉണ്ടാക്കി തരാം.. ഇരുന്നു വീശിക്കോ.. ഇത്രയും കാശും കൊടുത്തു സംസ്കൃതവും അടിച്ചു കൊണ്ട് വന്ന കാര്‍ഡാ.. വീശാന്‍ കൊള്ളാം അത്രേ..]
ബിന്ദു ചേച്ചി:- ആ ഞാന്‍ എന്തായാലും പോയി ഒരു ചായ എടുത്തോണ്ട് വരം.. നിങ്ങള്‍ ഇരിക്ക്..
ഞാനും കൂടെ വന്ന ശ്രീജിത്തും അവിടെ ഇരുന്നു.. ശ്രിജിത് എന്റെ കൈയില്‍ ബാക്കി ഉണ്ടാരുന്ന ഒരു കുറി എടുത്തു സംസ്കൃതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഉള്ള തീവ്ര ശ്രമം.. എവിടുന്നു.. ഇത് കോപ്പി അടിച്ചു വെച്ച എനിക്കിത് വരെ മനസ്സിലായിട്ടില്ല എന്താണ് ശെരിക്കും അര്‍ഥം എന്ന്.. പിന്നെയാ ഇനി ഇവന്.. ഒന്ന് പോടാ ചെക്കാ.. ബിന്ദു ചേച്ചി ചായയും ആയി വന്നപ്പോഴേക്കും ശ്രിജിത് ആദ്യത്തെ ഒരു വാക്ക് വായിച്ചു.. ബിന്ദു ചേച്ചി പറഞ്ഞു.. ചായ കുടിക്കു..
ശ്രിജിത് ചായ ഊതി ഊതി ഭയങ്കര കുടി.. ഹരികൃഷ്ണന്‍സ് സിനിമ കണ്ടതില്‍ പിന്നെ ഇവന് ഇങ്ങനെയാ.. അതില്‍ മീര പറയുന്നുണ്ടല്ലോ.. ഗുപ്തന് ചായ ഊതി ഊതി കുടിക്കുന്നതാ ഇഷ്ടം എന്ന്..
ബിന്ദു ചേച്ചി:- ശ്രിജിത്തേ കൊച്ചിന് പേരിട്ടോ?
ശ്രിജിത്:- ഇല്ല, ഒന്ന് രണ്ടു പേര് ഇങ്ങനെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്.. അഫിനവ്, അഫിമന്യു, അഫിജിത് .. ഇതൊക്കെയാ എല്ലാര്ക്കും ഇഷ്ടപ്പെട്ടത്.. പക്ഷെ ഞാന്‍ വേറെ ഒരെണ്ണം കണ്ടു പിടിച്ചു വെച്ചിടുണ്ട്.. "മോഹിനി വര്‍മ".
ബിന്ദു ചേച്ചി:- എ? അതിനു ആണ്‍കുട്ടി അല്ലെ..
ശ്രിജിത്:- ശെരിക്കും മോഹിനി വര്‍മ ആണാരുന്നല്ലോ..
ബിന്ദു ചേച്ചി:- ഏതു മോഹിനി വര്‍മ?
ശ്രിജിത്:- ഹരികൃഷ്ണന്‍സ് സിനിമ ബിന്ദു ചേച്ചി കണ്ടില്ലേ? അതിന്റെ കുഴപ്പമാ ഇതെല്ലാം. ശെരിക്കും മോഹിനി വര്‍മ കുഞ്ഞ്ജാക്കോ ബോബന് ആരുന്നു.
എന്റെ ബിന്ദു ചേച്ചി.. ഇവന് ചുമ്മാ അതും ഇതും ഒക്കെ പറഞ്ഞോണ്ട് ഇരിക്കും.. ഞാന്‍ ഇനി എന്റെ ഔദ്യോദികം ആയ കല്യാണം വിളി നടത്തട്ടെ..
ഞാന്‍:- കലിയുഗം തുടങ്ങി 1185 സംവത്സരങ്ങള്‍ കഴിഞ്ഞു ഇടവ മാസം ഒന്‍പതാം തീയതി സൂര്യോദയം കഴിഞ്ഞു ആറു നാഴികയും 57 വിനാഴികയും ആവുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഞാന്‍ അഗ്നിസാക്ഷിയായി ഇലത്താലി അണിയിക്കാന്‍ ഉള്ള സുദൃടമായ തീരുമാനം കൈകൊണ്ടിരിക്കുന്നു.. തഥവസരത്തില്‍ ..
ബിന്ദു ചേച്ചി:- കൊച്ചുമോനെ..എനിക്കൊന്നും മനസ്സിലായില്ല.. കല്യാണം വിളിച്ചത് തന്നെ ആണോ? അതോ ജാതകതിന്റെം ആദ്യത്തെ കുറച്ചു ഭാഗം വായിച്ചു കേള്‍പ്പിച്ചതാണോ?
ഞാന്‍:- അത് ബിന്ദു ചേച്ചി.. കല്യാണക്കുറിയില്‍ കുറച്ചു കടുകട്ടി മലയാളം വാക്ക് ഇടണം എന്ന് ആഗ്രഹിച്ചിട്ടു അമ്മ സമ്മതിച്ചില്ല.. അത് കൊണ്ടാ ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്..
ബിന്ദുചേച്ചി :- ഇത് കാണാതെ പഠിച്ചു പറയുവാണോ?
ഞാന്‍:- ഏയ്... അല്ല.. എല്ലാം നന്നായി മനസ്സിലാക്കി സമയം എടുത്തു പഠിച്ചു പറയുന്നതാ..
ബിന്ദുചേച്ചി :- അല്ല ഇങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കേലും എന്തേലും മനസ്സിലാകുവോ?
ഞാന്‍:- ആ അത്രയുവേ ഞാനും ഉദ്ദേശിക്കുന്നുള്ളൂ.. കേള്‍ക്കുമ്പം ഒന്ന് ഞെട്ടണം..
ബിന്ദുചേച്ചി:- ആ ഞാന്‍ ഞെട്ടി. വന്നു കേറിയപ്പം മുതലേ ഒരു ഞെട്ടല്‍ ഉണ്ടാരുന്നു.. ഇപ്പം പൂര്‍ത്തിയായി.. ശെരിക്കും കല്യാണം ആയോ? സാധാരണ കല്യാണക്കുറി ഇങ്ങനെ അല്ല.. കല്യാണം വിളിക്കുന്നതും ഇങ്ങനെ അല്ല.. അത് കൊണ്ട് ചോദിച്ചതാ..
ഞാന്‍:- ഉയ്യോ.. ഇത്രക്കും വെല്യ ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചില്ല.. ഞാന്‍ കല്യാണം പിന്നീട് അമ്മയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചോളാം. ശെരി ബിന്ദു ചേച്ചി.. ഞങ്ങള്‍ ഇറങ്ങുവാ.. ഇനി കുറെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ഉള്ളതാ..
ബിന്ദു ചേച്ചി:- അത് വേണോ കൊച്ചുമോനെ?
വാല്‍ക്കഷ്ണം:- പിന്നീട് ഫോണില്‍..
ഞാന്‍:- അമ്മെ.. ആരെയും ഞെട്ടിക്കാതെ എങ്ങനെയാ കല്യാണം വിളിക്കുക? എല്ലാവരും ചെയ്യുന്ന പോലത്തെ സിമ്പിള്‍ ആയിട്ടുള്ള സാധനങ്ങള്‍ മാത്രം മതി.. മനസ്സിലാകാത്ത വാക്ക് ഒന്നും വേണ്ട..
അമ്മ:- എ? നീ ഇതിലെ പറഞ്ഞോണ്ട് നടന്ന സാധനങ്ങള്‍ ഏതേലും വീട്ടില്‍ ചെന്ന് പറഞ്ഞോ? അത് നീ അപ്പം തമാശക്ക് പറഞ്ഞോണ്ട് നടന്നതല്ലേ? എന്റെ കൃഷ്ണാ.. എന്താ ഇവന് ഇങ്ങനെ?...
Thursday, April 15, 2010
വിഷു ആശംസകള്‍
അങ്ങനെ ഒരു വിഷു കൂടി വന്നു പോകുന്നു.. ജോലി കിട്ടുന്നതിനു മുന്നേ ഈ വിഷു വരാന്‍ എന്ത് കൊതി ആയിരുന്നു.. കൈനീട്ടം ആയിട്ട് കുറച്ചു കാശു ആരേലും ഒക്കെ തരുന്ന ദിവസം അല്ലെ..അത് കഴിഞ്ഞു ജോലി കിട്ടികഴിഞ്ഞപ്പം നമ്മള് ബാക്കി ഉള്ള കുരുന്നുകള്‍ക്ക് കൈനീട്ടം കൊടുത്തു തുടങ്ങി..ആദ്യം ഒക്കെ നാട്ടില്‍ പോയി വിഷു ആഘോഷിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.. ചെയ്തിരുന്നു.. പിന്നെ പിന്നെ ലോകത്തിന്റെ ഏതേലും ഒരു കോണില്‍ ആയി വിഷു ആഘോഷം.. പിന്നെ അമ്മ ബാംഗ്ലൂറിലേക്ക് വന്നു കഴിഞ്ഞപ്പം ഏതേലും സുഹൃത്തുക്കളെയും വിളിച്ചു കൊണ്ട് പോയി ഉച്ചക്ക് പായസം കൂട്ടി ഒരു സദ്യ ഉണ്ടിരുന്നു.. ഇത്തവണ ഏതായാലും ഇതൊന്നും ഇല്ല.. കോട്ടയത്തെ വീട്ടില്‍ ആരുന്ന സമയത്ത് വിഷു ഒക്കെ ആകുംബം ഒരു വെള്ളരിക്ക ഒക്കെ എടുത്തു കണ്ണൊക്കെ എഴുതിച്ചു.. ഒരു ഉരുളിയില്‍ കണി ഒക്കെ ഒരുക്കി.. കൃഷ്ണവിഗ്രഹവും ഒക്കെ ഒരുക്കി വെച്ച്...അതിരാവിലെ എഴുന്നേറ്റു കണിയും കണ്ടു കുളിച്ചു അമ്പലത്തിലും പോയി..കുറെ കൈനീട്ടവും വാങ്ങിച്ചു.. വിഷുവിനു പ്രത്യേകം ആയുള്ള പ്രഭാത ഭക്ഷണവും..ഉച്ചക്ക് നല്ലൊരു സദ്യയും, അവസാനം ഒരു പായസവും.. ബാക്കി സമയം മുഴുവനും സുഹൃത്തുക്കളുടെ ഒപ്പം എന്തേലും കളികളും, ദൂരദര്‍ശനില്‍ അന്ന് വൈകിട്ട് വരന് പോകുന്ന സിനിമക്ക് വേണ്ടി ഉള്ള കാത്തിരിപ്പും..
ഇന്നാണേല്‍ രാവിലെ ഏഴു മണി മുതല്‍ എല്ലാ ചാനെലുകളിലും സിനിമ.. മാറി മാറി കണ്ടു ഒരെണ്ണം പോലും ആരും മുഴുവനും കാണില്ല..
എഞ്ചിനീയറിംഗ് പഠന കാലത്ത് ഒരു വിഷുവിനു നമ്മള് സുഹൃത്തുക്കള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.. അന്ന് എഴുന്നെല്ക്കുംബോഴേ കാണാന്‍ ആയിട്ട് കുറച്ചു കൊന്നപ്പൂ കെട്ടി തൂക്കി കിടക്കുന്നതിന്റെ മുകളില്‍ ഒരു അയ പോലെ ഇട്ടിരുന്നു.. എന്നിട്ട് നമ്മുടെ കൂട്ടത്തില്‍ ഉണ്ടാരുന്ന ഒരുത്തന് രാവിലെ എഴുന്നേറ്റു ഇതൊക്കെ കണ്ടിട്ട്, ഉറങ്ങി കിടന്ന പാവം ഞങ്ങളെ എല്ലാരേയും അവന്റെ വൃത്തികെട്ട ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കാണിച്ചു..അന്ന് മുതല്‍ വിഷുക്കണിയെ വെറുത്തു തുടങ്ങിയതാ..മീശമാധവനില്‍ കൃഷ്ണവിലാസം ഭഗീരതന്‍ പിള്ളക്ക് കാണേണ്ടി വന്നത് ഒക്കെ എത്രയോ ഭേദം.. നമ്മള് കണ്ട രംഗം..ഹോ സ്വബോധം ഉള്ള ഒരു മനുഷ്യനും സഹിക്കില്ല..
അത് സംഭവിച്ചു തൊട്ടടുത്ത വര്‍ഷവും ഇത് തന്നെ ആവര്‍ത്തിക്കാന്‍ അവന് വീണ്ടും എത്തി.. നമ്മള് എല്ലാരും ചേര്‍ന്ന് ബുദ്ധിപരം ആയി.. അവന് ഉറങ്ങി കിടന്ന മുറി പുറത്തു നിന്ന് പൂട്ടി ഇട്ടിട്ടു.. കണി കണ്ടതിനു ശേഷം അവനെ വിളിച്ചുണര്‍ത്തി.. നമ്മളെ കൊണ്ട് ആവുന്ന രീതിയില്‍ അവനെയും കണി കാണിച്ചു.. അന്നേരം ആണ് മനസ്സിന്റെ ഒരു വര്‍ഷത്തെ വിഷമം ഒന്ന് തീര്‍ന്നത്..
ഇത്തവണത്തെ വിഷു നമ്മള് വിഷുവിന്റെ തലേദിവസം തന്നെ ആഘോഷിച്ചു.. ഉച്ചക്ക് കുറച്ചു സുഹൃത്തുകള്‍ക്കു എന്റെ വീട്ടില്‍ നിന്ന് ഊണ് കൊടുത്തു.. രാത്രി വേറെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് നല്ല ഒന്നാം തരാം ഒരു സദ്യ.. സത്യം പറയാവല്ലോ.. ഇത്രയും നല്ല ഒരു സദ്യ ഞാന്‍ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല.. എന്തായിരുന്നു പ്രത്യേകത എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.. പക്ഷെ എല്ലാത്തിനും നല്ല രുചി ആയിരുന്നു.. വിഷുവിന്റെ തലേ ദിവസം രാത്രി ആകാറായപ്പോള്‍ ആണ് കണി വെക്കണോ എന്ന് ആലോചിച്ചത് തന്നെ.. ഒന്നും സംഭവിച്ചില്ല.. എന്തായാലും കണി വെക്കാഞ്ഞത് കൊണ്ട് അതിന്റെ പടം ഒന്നും ഇവിടെ ഇടുന്നില്ല.. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
Thursday, April 8, 2010
നഷ്ടപ്പെട്ട ബാല്യം
മികച്ച ഗായകന് ഉള്ള ദാസേട്ടന്റെ ഇരുപത്തി നാലാം കേരള സംസ്ഥാന അവാര്‍ഡ് ആണ് ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാധാരണ ഗതിയില്‍ സംസ്ഥാന അവാര്‍ഡ് ഒക്കെ കിട്ടുന്ന പാട്ടുകള്‍ നേരത്തെ തന്നെ കേട്ടിട്ടുണ്ടാവാന്‍ ആണ് സാധ്യത.. പക്ഷെ ഇത്തവണ ആ പതിവും ഞാന്‍ തെറ്റിച്ചു..ഇങ്ങനെ ഒരു പാട്ടിനെ പറ്റി ഞാന്‍ കേട്ടിരുന്നില്ല.. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട രണ്ടു പാട്ടുകള്‍ ഒന്ന് പിച്ച വെച്ച നാള് മുതല്ക്കും.. പിന്നെ അനുരാഗ വിലോചനന്‍ ആയും ആരുന്നു.. ഇത്രയും അധികം റിയാലിടി ഷോകളും പാട്ടുകാരും ഉള്ള കേരളത്തില്‍ മേല്പറഞ്ഞ രണ്ടു പാട്ടും പാടിയത് മറുനാട്ടില്‍ നിന്നുള്ളവര്‍ ആണ് എന്നുള്ളത് ഒരു വിരോധാഭാസം ആയി തോന്നുന്നു .. ആദ്യത്തേത് ശങ്കര്‍ മഹാദേവനും മറ്റേതു ശ്രേയ ഗോശാലും.
മധ്യവേനല്‍ എന്നാ ചിത്രത്തിലെ സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന ഗാനത്തിന് ആണ് 2009 ഇലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഒരു തവണ കേട്ട് നോക്കിയപ്പോള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു.. വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു ഇതിലെ വരികള്‍ കേള്‍ക്കുമ്പം.. തിരക്കേറിയ ഈ ജീവിതത്തില്‍ നഷ്ടപ്പെട്ടു പോകുന്ന പലതിനെ കുറിച്ചും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി തോന്നുന്നു ഈ ഗാനം. അത്യധികം ലളിതം ആയ വരികള്‍.. അത് പോലെ ലളിതം ആയ സംഗീതം.. ഇതില്‍ പ്രതിപാതിക്കുന്ന പല കാര്യങ്ങളും ഞാന്‍ എന്റെ ബാല്യത്തില്‍ അനുഭവിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം.. പക്ഷെ അതൊക്കെ എന്റെ ബാല്യത്തില്‍ അനുഭവിച്ചിരുന്നു..എന്നൊരു തോന്നല്‍ എനിക്ക് ഉണ്ടാകുന്നു ഈ ഗാനം കേള്‍ക്കുമ്പോള്‍.. അത് ഒരു പക്ഷെ ദാസേട്ടന്റെ ശബ്ദത്തിന്റെയും പിന്നെ ഈ വരികളുടെ ലാളിത്യത്തിന്റെയും ഫലം ആയിരിക്കാം. പിന്നെ സോഫ്റ്റ് മെലഡീസ് എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു..
കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആണ് ഈ ലളിതസുന്ദരമായ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം നമ്പൂതിരിയുടെ സഹോദരന് ആയ വിശ്വനാഥന് നമ്പൂതിരി ആണ് ഈ ഗാനത്തിന്റെ സംഗീതം. പയ്യന്നൂരിലെ ശ്രുതിലയ എന്ന സംഗീത പഠന കേന്ദ്രം ഇദ്ദേഹം ആണ് നടത്തുന്നത്. മധ്യമാവതി എന്ന രാഗത്തില്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഒരു കച്ചേരി തീരുന്നത് ഈ രാഗത്തില്‍ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്.
ഇതേ രാഗത്തില്‍ ചെയ്തിരിക്കുന്ന മറ്റു ചില മലയാളം പാട്ടുകള്‍ :-
1. പുറപ്പാട് എന്ന ചിത്ത്രത്തിലെ ഇത്തിരി തേനിൽ പൊന്നുരച്ച് ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു എന്ന ഗാനം.
2. ഹൃദയം ഒരു ക്ഷേത്രം എന്ന ചിത്ത്രത്തിലെ മംഗളം നേരുന്നു ഞാൻ മനസ്വിനി മംഗളം നേരുന്നു ഞാൻ എന്ന ഗാനം.
3. ഇന്ദ്രജാലം എന്ന ചിത്ത്രത്തിലെ കുഞ്ഞിക്കിളിയേ കൂടെവിടേ.. കുഞ്ഞോമനനിൻ കൂടെവിടെ.. എന്ന ഗാനം.
4. ചിത്രം എന്ന ചിത്ത്രത്തിലെ ഈറൻ മേഘം പൂവും കൊണ്ടേ എന്ന ഗാനം.
ഗാനത്തിന്റെ വരികള്‍ താഴെ കൊടുക്കുന്നു:-
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ
കണ്ണാടി പുഴ കാണുമ്പോള്‍
കണ്ണീര് കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും
പൊന്‍ വിഷുക്കണിയും പൊന്നോണ രാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന് ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ് ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും
ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Friday, April 2, 2010
അങ്കമാലിയിലെ വിശ്വസ്ത സ്ഥാപനം
പതിവ് പോലെ ഒരു പണിയും ചെയ്യാതെ ചുമ്മാ സമയം കൊല്ലാന്‍ ആയിട്ട് കിട്ടിയ ഒരു ഞായര്‍ ആഴ്ച.. രാവിലെ എഴുന്നേറ്റു പതിവ് പരിപാടിയായ മനോരമയും ചായയും ആയിട്ട് സ്പോര്‍ട്സ് പേജും ആയിട്ടുള്ള മല്‍പ്പിടുത്തം നടന്നു കൊണ്ടിരിക്കുന്നൂ.. മനോഹരമായ വാര്‍ത്തകള്‍.. ഗുല്‍മോഹര്‍ പൂത്തു!!! തലക്കെട്ട് കണ്ടപ്പം ഓര്‍ത്തത് ഏതോ പ്രകൃതി സ്നേഹി വാക മരത്തെ കുറിച്ച് എഴുതിയത് ആണെന്നാ.. വായിച്ചപ്പം മനസ്സിലായി.. ഉമര്‍ ഗുല്‍ എന്നാ പാകിസ്ഥാന് കളിക്കാരന് നന്നായി കളിച്ചതിനെ പറ്റി ആണ് വാര്‍ത്ത എന്ന്..മനോരമ എന്നും ആ കൂതറ സ്വഭാവം കാണിക്കാറുണ്ട്..പണ്ട് ഒരെണ്ണം വന്നത്:- സച്ചിന് കസറി ഇന്ത്യ പതറി.. സ്പോര്‍ട്സ് പേജും സിനിമ പരസ്യങ്ങളും അല്ലാതെ അതില്‍ പേജ് ഉണ്ടെന്നു കാണുന്നത് വല്ലപ്പോഴും ആണ്.. അങ്ങനെ ഒരു വാര്‍ത്ത കണ്ണില്‍ പെട്ടു. എയര്‍ ഏഷ്യ എന്നൊരു കമ്പനി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വളരെ തുച്ഛമായ ചിലവില്‍ മലേഷ്യക്ക് വിമാനങ്ങള്‍ പറപ്പിക്കാന്‍ തുടങ്ങുന്നു എന്ന്.. ഇങ്ങനെ പണ്ടു സിങ്കപ്പൂറിലേക്ക് ഒരു കമ്പനി തുടങ്ങിയതാ.. നമ്മള് കുറെ എണ്ണം വലിഞ്ഞു കേറി പോയി മൂന്നാം മാസം കമ്പനി പൂട്ടി.. ആ ഒരു ഓര്മ ഉള്ളത് കാരണം എത്രയും നേരത്തെ ഇതിനു പോണം എന്ന് തോന്നി.. ഉടനെ തന്നെ ഏതു തല്ലിപ്പൊളി പരിപാടി ആണേലും പോകാന്‍ റെഡി ആയിട്ടുള്ള സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു..
ഇനി അവന്മാരെ എല്ലാം ഒന്ന് പരിചയപ്പെടാം.. അലക്സണ്‍ അലക്സ് :- ഇദ്ദേഹം ഒരു "frequent flier, party animal" എന്ന ശ്രേണിയില്‍ ഉള്ള ഒരു മനുഷ്യന് ആണ്.. ഹുഅവെ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ആത്മാവും മജ്ജയും മാംസവും എല്ലാം ഇദ്ദേഹം ആണെന്ന് ആണ് അവന് അവനോടു തന്നെ പറയുന്നത്.. ഇന്ത്യക്ക് അകത്തു ഉള്ള ഒരു ട്രിപ്പിനും അവനു അവധി കിട്ടില്ല.. ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും അവധി എടുത്താലെ വീട്ടില്‍ ഇരിക്കാന്‍ പറ്റുള്ളൂ എന്ന് വിശ്വസിക്കുന്ന മഹാ മനസ്സിന്റെ ഉടമ. ഇന്ത്യക്ക് പുറത്തേക്കു ഉള്ള ടൂര്‍ ആണേല്‍ അവനോടു സമ്മതം ചോദിക്കണ്ട ആവശ്യം പോലും ഇല്ല.. എന്നാലും സാമാന്യ മര്യാദക്ക് ചോദിച്ചു വാങ്ങിച്ചു.. രാത്രി മൂന്നു മണി വരെ ഓഫീസില്‍ ഇരുന്നു പണിതിട്ട് ക്ഷീണിച്ചു വന്നു കേറി ഒരു ബിയര്‍ കുടിച്ചിട്ട് ഹോ ഇത് ഇല്ലാരുന്നേല്‍ ഇന്നത്തെ ദിവസം മൊത്തം വേസ്റ്റ് ആയേനെ!! എന്ന് പറയുന്ന ഒരു തൊടുഫുഷക്കാരന്. ഇവനെ സ്നേഹത്തിന്റെ പുറത്ത് എല്ലാരും തരകന് എന്ന് വിളിക്കും.. മത്തായി മാത്രം അവനെ തതകന്‍ എന്നും വിളിച്ചു പോന്നു.
രണ്ടാമത്തവന് ബിബിന്‍ :- ഇന്‍ഫോസിസ് എന്ന ഭീകരന്റെ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം വര്‍ഷങ്ങള്‍ ആയി വാങ്ങുന്നവന്.. കൊല്ലം കുറെ ആയി ഈ പുരസ്കാരങ്ങള്‍ എല്ലാം വാങ്ങുന്നുണ്ടെങ്കിലും കക്ഷി ഇത് വരെ ഒരു പ്ലേനില്‍ കേറിയിട്ടില്ല.. ഇത് പോലെ ഒരു ട്രിപ്പ് ഏറ്റവും അധികം താല്പര്യം ഉള്ളതും അത് കൊണ്ട് അവനു തന്നെ ആരുന്നു. ജീവിതത്തില്‍ തിന്നുക, ഫുട്ബോള്‍ കളിക്കുക എന്നത് മാത്രം ആണ് ലക്ഷ്യം എന്ന് വിശ്വസിക്കുന്നവന്.. ആഹാരം എവിടെ എലും ഇരിക്കുന്നത് കണ്ടാല്‍ അത് തീരുന്നത് വരെ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒരു പാവം. ഇഷ്ടപ്പെട്ട പെണ്ണിനോട് പ്രോപോസ് ചെയ്യാന്‍ പോയിട്ട് ഞാന്‍ ഒറ്റ ഇരുപ്പില്‍ 20 ഇഡലി തിന്നും.. നന്നായി ബോള്‍ ചെയ്യും എന്നൊക്കെ പറഞ്ഞു അലംബ് ആക്കിയവന് .. മറ്റൊരു തൊടുഫുഴക്കാരന്. ഈ തീറ്റ കാരണം ഇവനെ എല്ലാരും വയറന്‍ എന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു..
മൂന്നാമന് സോണി :- UPS ഉണ്ടാക്കുന്ന APC എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന.. അല്ല അങ്ങനെ പറയാന്‍ പറ്റില്ല.. കാരണം ഒരു പണിയും അവന് അവിടെ ചെയ്യുന്നതായിട്ട് അവനു പോലും അറിവില്ല.. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇന്റര്‍നെറ്റില്‍ നിന്ന് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു ഹാര്‍ഡ് ഡിസ്കുകള്‍ നിറക്കുക എന്നതാണ് പരിപാടി. കണ്ട സിനിമകള്‍ ആണേല്‍ പോലും കുറച്ചു കൂടി നല്ല ക്ലാരിറ്റി ഉള്ള പ്രിന്റ് വന്നാല്‍ വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.. കുറെ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങിക്കുക.. ഇതൊക്കെ ആണ് മെയിന്‍ പരുപാടികള്‍. പിന്നെ ഒരു പരിപാടി:- എന്തേലും ഒരു വാചകം പറയും.. തൊട്ടു അടുത്ത വാചകം മുന്നേ പറഞ്ഞതിന്റെ നേരെ വിപരീതം ആരിക്കും.. ഇവനോട് ഞാന്‍ പല തവണ ചോദിക്കാറുണ്ട്.. "നിനക്ക് ശെരിക്കും വട്ടാണോ അതോ വട്ടു അഭിനയിക്കുന്നതാണോ എന്ന്?" വീണ്ടും തൊടുഫുഴ, ഇവനെ എല്ലാരും ശിതാവ് എന്നൊക്കെ ആണ് വിളിക്കുന്നത്.. എന്ത് കൊണ്ട് ആണെന്നൊന്നും എനിക്കോര്‍മയില്ല.. ഇങ്ങനെ പല പേരുകള്‍ക്കും എന്താണ് കാരണം എന്ന് പലര്‍ക്കും അറിയില്ല.. അത് ഉടനെ മനസ്സിലാകും..
പിന്നെ നാലാമത്തെ ആള് ഞാന്‍ തന്നെ :- ഞാന്‍ എന്നെ കുറിച്ച് ഇപ്പം എന്ത് പറയാനാ? ബാക്കി ഉള്ളവര്‍ എല്ലാം പറയുന്ന പോലെ മൊത്തത്തില്‍ ഒരു കിടിലന്‍ ഐറ്റം. വൃത്തികെട്ട ചളു കോമഡികള്‍ പറയാതെ ജീവിതത്തെ നല്ലവണ്ണം സീരിയസ് ആയി കാണാന്‍ ശ്രമിക്കുന്ന ഒരു തത്ത്വജ്ഞാനി. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര സംഭവം. ഇപ്പം ഇങ്ങനെ ഒക്കെയേ എഴുതാന്‍ പറ്റൂ.. പണ്ടത്തെ പോലെ അല്ല.. ഞാന്‍ കെട്ടാന്‍ പോകുവാ.. ഭാര്യ ഇതെല്ലാം കണ്ടാല്‍ എന്നെ കുറിച്ച അഥവാ എന്തേലും ഒരു ഇമ്പ്രഷന്‍ ഉണ്ടേല്‍ അത് കൂടി പോകും.. ഇവനെ എല്ലാരും സ്നേഹത്തോടെ തൊലി എന്ന് വിളിച്ചു.. ഹോ ഇത്രയും അലമ്പ് ആയിട്ടുള്ള ഒരു പേര് ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല.. ഇതിനും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. ചുമ്മാ അങ്ങനെ അങ്ങ് വിളിക്കുന്നു.. :) ആ വൃത്തികെട്ട സായിപ്പിനെ എന്റെ കയില് കിട്ടിയാല്‍ വലിച്ചു കീറി വല്ല പട്ടിക്കും ഇട്ടു കൊടുക്കാന്‍ ഉള്ള ദേഷ്യം തോന്നാറുണ്ട് ഈ പേര് കേക്കുംബം. ആ അലവലാതി ആണ് നമുക്ക് എല്ലാവര്ക്കും ഓരോ വൃത്തികെട്ട പേര് സമ്മാനിച്ചത്.. തനി കോട്ടയം കാരന്.. "ഭ" എന്നൊരു അക്ഷരം ഉണ്ടെന്നു മുകളില്‍ പരിചയപ്പെട്ട തൊടുഫുഴക്കാര്ക്ക് പറഞ്ഞു കൊടുത്തവന്.
അങ്ങനെ എയര്‍ ഏഷ്യയില്‍ കേറി തരകന്റെ കാര്‍ഡ് ഉപയോഗിച്ച് എല്ലാവര്ക്കും ടിക്കറ്റ് ബുക്ക് ചെയ്തു.. ഒരാള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കൂടെ ചിലവായത് ഏകദേശം ഒരു 6500 രൂപ. വളരെ ബുദ്ധി കൂടുതല്‍ പ്രയോഗിച്ചത് കാരണം ആണ് ഈ രൂപയ്ക്കു കിട്ടിയത് എന്ന് കുറച്ചു നാള് കഴിഞ്ഞപ്പം മനസ്സിലായി. നമ്മുടെ ഒരു സുഹൃത്തിന്റെ അളിയനും കുടുംബവും പോകാന്‍ ആയിട്ട് ടിക്കറ്റ് കിട്ടിയത് 3000 രൂപയ്ക്കു ആണത്രേ.. മൊത്തം 4 ദിവസം മലേഷ്യയില്‍.. അതാണ് പ്ലാന്‍. പിന്നെ നല്ല ചൂട് കൂടി ഇരിക്കുന്ന സമയത്ത് തന്നെ ബുക്ക് ചെയ്യാന്‍ ഞങ്ങളെ കൊണ്ട് സാദിച്ചു..അത് കൊണ്ട് അവിടെ ചെന്നാലും പുറത്തു ഇറങ്ങണ്ട.. റൂമില്‍ തന്നെ ഇരിക്കാം.
ഇനി അവിടെ ചെന്നാല്‍ കാണണ്ട സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം, ആകെ കുറെ നാള് അന്വേഷിച്ചിട്ടും ആകെ കിട്ടിയത് ഒരു പെട്രോണാസ് ടവര്‍ മാത്രം. എന്തൊക്കെ കണ്ടില്ലേലും അതില്‍ വലിഞ്ഞു കേറി ഇരിക്കും എന്നുള്ള ഒരു ഉറപ്പു ഞങ്ങള്‍ എടുത്തു. പിന്നെ അവിടെ ചെന്നാല്‍ താമസിക്കാന്‍ ഉള്ള സെറ്റപ്പ്. അത് പോകുന്നതിന്റെ രണ്ടു ദിവസം മുന്നേ ആയിട്ടും ആരും ഒന്നും ശെരി ആക്കീട്ടില്ല. അങ്ങനെ ഇരിക്കുമ്പം 3000 രൂപയ്ക്കു ടിക്കറ്റ് കിട്ടി എന്ന് മുന്നേ പറഞ്ഞ അളിയന് വഴി അവിടെ ഉള്ള കുറെ ഹോടെലുകളുടെ അഡ്രസ്സും ചാര്‍ജും എല്ലാം കിട്ടി. ആകെ എല്ലാത്തില്‍ നിന്നും റേറ്റ് മാത്രം നോക്കി, ഉള്ളതില്‍ ഏറ്റവും പിച്ച എന്ന് തോന്നിയത് തപ്പി പിടിച്ചു.. ഹോട്ടല്‍ ചൈന ടൌണ്‍ (2). എന്റെ ജീവിതത്തില്‍ ഇന്ന് വരെ അങ്ങനെ ഒരു പേര് ഞാന്‍ കേട്ടിട്ടില്ല.. വാല് പോലെ ഒരു അക്കം അതും ഒരു ബ്രാക്കറ്റില്‍.. സംഭവം കേറി നോക്കിയപ്പം സൈറ്റ് ഒക്കെ ഉണ്ട്.. സൈറ്റ് ഉള്ളതിലെ ഏറ്റവും തൊട്ടി സെറ്റപ്പ് ഇവന്മാരുടെ ആണെന്ന് തോന്നി.. ഒരാള്‍ക്ക് 4 ദിവസത്തേക്ക് താമസിക്കാന്‍ 2000 രൂപ ഏകദേശം ചെലവ്. ഹോ ഞാന്‍ പണ്ട് അമേരിക്കയില്‍ പോയപ്പം താമസിച്ച ഹോട്ടലില്‍ ഒരു ദിവസത്തിന് 4500 രൂപ ആരുന്നു വാടക. അന്ന് അത് കമ്പനി കൊടുത്തു.. ഇന്നിത് നമ്മള് തന്നെ കൊടുക്കണം.. അത് കൊണ്ടും അതില്‍ കുറവുള്ളത് കണ്ടു പിടിക്കാന്‍ സമയം അനുവദിക്കാത്തത് കൊണ്ടും അത് കേറി ബുക്ക് ചെയ്തു.
അങ്ങനെ പെട്രോണാസ് എങ്കിലും കാണണം എന്നുള്ള മോഹവും ആയി ഞങ്ങള്‍ ഒരു വെള്ളിയാഴ്ച രാത്രി കൊച്ചിയിലേക്ക് പുറപ്പെടാം എന്ന് തീരുമാനിച്ചു.. യാത്ര നമ്മുടെ കാറില്‍ ആയതു കൊണ്ട് രാത്രി 2 മണി ഒക്കെ ആകുംബം പോകാം എന്നുള്ള തീരുമാനത്തില്‍ എത്തി ചേര്‍ന്നു. പാതി രാത്രി കഴിഞ്ഞു യാത്ര തുടങ്ങുന്നത് കാരണം അതിനു മുന്നേ മര്യാദക്ക് കിടന്നു ഉറങ്ങാം എന്ന് വിചാരിച്ചു അന്ന് പതിവിലും നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങി. വന്നു ഞാന്‍ എന്റെ പാക്കിംഗ് എല്ലാം കഴിഞ്ഞു റെഡി ആയി. പാക്കിംഗ് എന്ന് പറയുമ്പം തെറ്റിദ്ധരിക്കണ്ട.. ആകെ ഒരു ജീന്‍സും 2 ടീ ഷര്‍ട്ടും. ബാക്കി എല്ലാം അവിടെ ചെന്നിട്ടു വാങ്ങിച്ചിട്ട് ഇടുക.. അല്ലെങ്കില്‍ ബാക്കി ഉള്ളവന്മാരുടെ കയില് നിന്നും അടിച്ചു മാറ്റുക.. പക്ഷെ എന്റെ ഇതേ ചിന്താഗതി കൂട്ടത്തില്‍ ശിതാവിനും ഉണ്ടാരുന്നു എന്ന് അവിടെ ലാന്‍ഡ് ചെയ്തപ്പം മാത്രം ആണ് എനിക്ക് മനസ്സിലായത്.. അവന് കൊണ്ട് വന്നത് അവന്റെ ലാപ് ടോപും പിന്നെ ഒരു ടീ ഷര്‍ട്ടും മാത്രം.. പക്ഷെ അവന്റെ ടി ഷര്‍ട്ടുകള്‍ എല്ലാം ഒരു മാതിരി അവിഞ്ഞ സാധനങ്ങളാ.. അവന് അതില്‍ കേറി നിന്നിട്ടാണോ അത് തൈച്ചത് എന്ന് തോന്നിപ്പിക്കും വിധം ഉള്ള ഐറ്റംസ്.. കുറെ മാംസം ഉരുണ്ടു കൂടി വൃത്തികെട് ആയിരിക്കുന്ന അവന്റെ ബൈസെപ്സ് ആണ് അവന്റെ ബെസ്റ്റ് ഫീച്ചര്‍ എന്ന്.. ഹോ അങ്ങനെ ആണ് അവസ്ഥ എങ്കില്‍ എന്റെ കവിളും വയറന്റെ വയറും പിന്നെ തരകന്റെ ദേഹം മുഴുവനും അവന്റെ ബെസ്റ്റ് ഫീച്ചര്‍ ആയേനെ.. നാണം ഇല്ലാത്തവന്റെ എങ്ങാണ്ട് ആലു കിളുത്താല്‍ അതും അവനു തണല്‍ എന്ന് പറയുന്ന അവസ്ഥ ആണ് ശിതാവിന്റെ.
അങ്ങനെ ഞാന്‍ ഒരു 8 മണി ആയപ്പം കിടന്നു ഉറങ്ങാന്‍ ആയിട്ട്.. ശിതാവ് അവിടെ ഇരുന്നു 10-30 തവണ കണ്ട ഏതോ ഫിലിം വീണ്ടും ഡൌണ്‍ലോഡ് ചെയ്യുന്നു.. വയറന്‍ മടിവാള മുത്തശിയില്‍ പോയി പൊറോട്ടയും ബീഫും കഴിച്ചു a/c വണ്ടിയില്‍ ബാക്കി ഉള്ളവര്‍ക്ക് പണി തരും എന്നുള്ള വാശിയില്‍ ഇരുന്നു ഏതോ ഫുട്ബോള്‍ മത്സരം കാണുന്നു. എന്നിട്ട് കാറില്‍ വെച്ച് എന്തേലും സംഭവിച്ചു കഴിയുമ്പം
"I didn't do that!!" എന്ന് പറയാന്‍. തരകന് പതിവ് പോലെ ഓഫീസില്‍ നിന്ന് ഇറങ്ങീട്ടില്ല. അവന് 1:55 ആകുംബം ഇറങ്ങാം അത്രേ.. എന്തായാലും നിങ്ങള്‍ 2 മണിക്കല്ലേ പോകുന്നുള്ളൂ എന്നാണു അവന്റെ ചോദ്യം.. ഉറങ്ങണം ഉറങ്ങണം എന്നുള്ള ചിന്ദ ആയിട്ട് കിടന്നാല്‍ ഉറങ്ങാന്‍ പറ്റില്ല.. അങ്ങനെ ഒരു അസുഖം എനിക്കുണ്ട്. അത് കാരണം എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. അത് തന്നെ അല്ല.. ഒരിക്കലും വിളിക്കാറില്ലാത്ത പലരും അന്ന് ഫോണും ചെയ്തു... അങ്ങനെ ഒരു 10 മണി ആയപ്പം ഞാന്‍ എഴുന്നേറ്റു കുളിച്ചു ഒരു കാപ്പിം ഉണ്ടാക്കി കുടിച്ചു മടിവാലക്ക് യാത്ര ആയി..തരകനെ തെറി വിളിച്ചു ഓഫീസില്‍ നിന്നും ഇറക്കി. എല്ലാരും അങ്ങനെ ഒരു 12 മണി ആയപ്പം യാത്ര തുടങ്ങി. വയറനോട് ഞങ്ങള്‍ ആവുന്നത് പറഞ്ഞു.. പോയി അപ്പി ഇടാന്‍.. അവനു ജീവന് ഉണ്ടേല്‍ അവന് ചെയ്യില്ല.. പിന്നേ കാശ് കൊടുത്തു കഴിച്ച ബീഫ് കൊണ്ട് കളയണോ എന്നുള്ള ഭാവം. ഇന്ന് ആ a/c വണ്ടിയില്‍ ഇരുന്നു ഞങ്ങള്‍ മൂന്നു പേരും ശ്വാസം കിട്ടാതെ മരിക്കും..
പോകുന്ന വഴിക്ക് എല്ലാവരും മാറി മാറി കാര്‍ ഓടിക്കുന്നു.. ഒരു ബിയര്‍ പോലും അടിക്കാതെ ഇന്നത്തെ ദിവസം മൊത്തം വേസ്റ്റ് ആയിപോയല്ലോ എന്നോര്‍ത്ത് തരകന് ഉറങ്ങി പോയി. വയറന്‍ ഉറങ്ങിയാല്‍ റിസ്ക് ആണല്ലോ എന്നോര്‍ത്ത് ബാക്കി എല്ലാരും കൂടെ പറഞ്ഞു അവനാണ് വണ്ടി ഓടിക്കുന്നത്. അങ്ങനെ ഒരു ടോള്‍ പ്ലാസ എത്തി. അവിടെ കുറെ വണ്ടികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. അവിടെ നിര്‍ത്തി ഇട്ടിരുന്ന ഒരു കാറിന്റെയും ഒരു ലോറിയുടെയും ഇടയ്ക്കു കൂടി വയറന്‍ കുത്തി കേറ്റാന്‍ ഉള്ള ശ്രമം ആണ്. സൈഡില്‍ ഇരുന്ന ഞാന്‍ പറഞ്ഞു.. ഡാ നമുക്ക് യാതൊരു ധിറുതിയും ഇല്ല.. പതുക്കെ ചെന്നാല്‍ മതി..
വയറന്‍:- എനിക്ക് കുറച്ചു ധിറുതി ഉണ്ട്..
ഞാന്‍ :- ഡാ ഈ സൈഡ് പോകുന്ന കാര്യം സംശയം ആണ്..
വയറന്‍:- എന്റെ സൈഡില്‍ ഇഷ്ടം പോലെ ഇട ഉണ്ട്.
ഞാന്‍ :- ഡാ ഇത് ഇടിക്കാറായി..
വയറന്‍:- ഡേയ് തൊലി പേടിപ്പിക്കാതെ.. ഒന്നാമതെ വയറില്‍ എന്തൊക്കെയോ പ്രശ്നം ഫീല്‍ ചെയ്തു തുടങ്ങി
ഞാന്‍ :- അയ്യോ ഇനി അതും കൂടി സഹിക്കണോ.. വണ്ടി ഇടിച്ചാലും കുഴപ്പം ഇല്ല.. നീ നിന്റെ വയര്‍ പ്രക്ഷുബ്ദം ആകാതെ നോക്ക്..
വയറന്‍:- ഇത് വരെ ഓക്കേ അല്ലെ?
ഞാന്‍ :- അല്ലടാ ഇടിക്കാറായി അയ്യോ ഇപ്പം ഇടിക്കും...
വയറന്‍:- ഡാ അലവലാതി മിണ്ടാതെ ഇരിയെടാ
ഞാന്‍ :- ഇടിച്ചു .. ഹോ നീ സാധിച്ചു അളിയാ.. നീ സാധിച്ചു.. അല്ല അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നീ ഇത് എങ്ങോട്ട് ഓടിച്ചോണ്ട് പോയതാ ഇത്ര ധിറുതിയില്‍?
വയറന്‍:- അത് ഈ പ്ലാസ കഴിഞ്ഞ ഉടനെ ഒരു ടോയിലറ്റ് ഉണ്ട്.. അങ്ങോട്ട് പോയതാ.. ആ ഇടി കഴിഞ്ഞതോടു കൂടി ഇറങ്ങി വന്നത് എല്ലാം കേറിപ്പോയെന്നാ തോന്നുന്നേ..
ഞാന്‍ :- അങ്ങനെ പറയരുത് പ്ലീസ്.. ഒരു കുറ്റി പുട്ട് എങ്കിലും അങ്ങ് കഴിക്കണം..ആ എന്തായാലും ഇറങ്ങി വാ, കാറില്‍ ഉള്ളവന്മാരുടെ തെറി കേട്ടിട്ട് കാശും കൊടുത്തിട്ട് പോരാം.. വാ..
വയറന്‍ വണ്ടി മുന്നില്‍ കൊണ്ട് പോയി പാര്‍ക്ക് ചെയ്തിട്ട് തെറി കേക്കാന്‍ ആയി ഇറങ്ങി വരുന്നു.. ഞാന്‍ നേരത്തെ അതിനു റെഡി ആയി ഇറങ്ങി നിന്നു.. ഒരുത്തന് മറ്റേ കാറില്‍ നിന്നും ഇറങ്ങി ഓടി വരുന്നു.. "ഡോ!! ഇത് എന്ത് കാണിക്കുവാ.. ഇയാള്‍ ഇത് ആരെ തോപ്പിക്കാന്‍ ഓടിക്കുവാ.. ഞാന്‍ അവിടെ ഹാന്‍ഡ് ബ്രേയ്കും ഇട്ടു വെച്ചിരുന്ന എന്റെ വണ്ടിക്കിട്ടു ഇതെന്നാ കോപ്പാ ഈ കാണിച്ചത്?" ഞാന്‍ പറഞ്ഞു.. ചേട്ടാ ഞാന്‍ അല്ല വണ്ടി ഓടിച്ചത്.. ലോ ലവന്.. നമുക്ക് തന്നെ പാവം തോന്നിപോയി.. ഒരു തെറി പ്രതീക്ഷിച്ചിട്ടു മാന്യന് ഒന്നും പറയുന്നില്ല.. നമ്മള് നേരെ പറഞ്ഞു.. ചേട്ടാ.. നമ്മള് അംഗീകരിക്കുന്നു നമ്മള് ആണ് കുറ്റക്കാര്‍.. We are the sorry aliyaa.. ഞങ്ങള്‍ അങ്ങനെ ഒന്നും ചെയ്യാന്‍ പാടില്ലായിരുന്നു.. എത്ര കാശു വേണം..നമ്മളോടാ കളി.. തരകന് കൂടെ ഉള്ളടത്തോളം കാലം കാശു നമുക്ക് ഒരു പ്രശ്നമേ അല്ല.. പണം അത് മാത്രം ആണ് പ്രശ്നം.. പുള്ളി എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ചു എന്നിട്ട് പറഞ്ഞു.. ബാംഗ്ലൂരില്‍ തിരിച്ചു ചെന്നിട്ടു വണ്ടി പണിയാന്‍ കൊടുക്കും.. അന്നേരം എത്ര ആയാലും നിങ്ങള്‍ കൊടുത്തേക്കണം.. ഞാന്‍ ഓക്കേന്നു പറഞ്ഞു.. നമ്മുടെ കാറില്‍ നോക്കിയപ്പം ഡോറിന്റെ സൈഡില്‍ കുറച്ചു ചുവപ്പ് പെയിന്റ്.. ശവം.. വല്ല നീല വണ്ടിക്കിട്ടും കൊണ്ടേ കേറ്റുവാരുന്നേല്.. അറിയത്തു പോലും ഇല്ലാരുന്നു..ഇത് ചുമ്മാ പുള്ളിടെ വണ്ടിയേല് കുറച്ചു നീല നിറം നമ്മുടെ വണ്ടിയില്‍ കുറച്ചു ചുവപ്പ് നിറം.
ഏതായാലും അതോടെ വയറന്റെ ധിറുതി തീര്‍ന്നു.. പ്രക്ഷുബ്ധമായ വയര്‍ എന്നുള്ളത് കാറ്റും കോളും ഒക്കെ മാറി നല്ല തെളിഞ്ഞ നീലാകാശം വന്ന അവസ്ഥ പോലെ ആയി.. നീലാകാശവും ആയിട്ട് വയറന്‍ പതിയെ പുറകില്‍ ഇറങ്ങി ഇരുന്നു... അതിനു ശേഷം എന്തൊക്കെ സംഭവിച്ചിട്ടും ഗോവിന്ദന് കുട്ടീ, വയറന്‍ മിണ്ടുന്നില്ല..
അങ്ങനെ നമ്മള് ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉള്ള ഒരു ഹോട്ടലില്‍ കേറി ഒന്ന് ഫ്രഷ് ആകാം എന്ന് കരുതി.. റേറ്റ് ചോദിച്ചപ്പം 3 മണിക്കൂര്‍ നേരത്തേക്ക് 600 രൂപ.. അങ്കമാലി പോലെ ഉള്ള ഒരു തൊട്ടി സ്ഥലത്ത് 600 രൂപ. ഇപ്പം കോട്ടയം അല്ലേല്‍ മൂലേടം പോലെ ഉള്ള ഒരു മെട്രോയില്‍ ആരുന്നേല്‍ ഇതൊക്കെ മനസ്സിലക്കാരുന്നു, ഇത് ചുമ്മാ ഒരു മാതിരി.. ഹോ എത്രയും പെട്ടെന്ന് ഒന്ന് മലേഷ്യ എത്തിയാല്‍ മതിയാരുന്നു.. അവിടെ ഒരു ദിവസത്തേക്ക് 500 രൂപയല്ലേ ഉള്ളൂ.. ഏതായാലും അവിടുന്ന് എല്ലാരും ഫ്രഷ് ആയി, പ്രത്യേകിച്ചും വയറന്‍.. അവന് അവിടുത്തെ ടോയിലെടിനു ഒരു നല്ല മലയാളം കണ്ടു പിടിച്ചു:- ജന കോടികളുടെ അസ്വസ്ഥത അകറ്റുന്ന വിശ്വസ്ത സ്ഥാപനം!!..അങ്ങനെ ഒരു 4 മണിയോടെ നമ്മള് കൊച്ചി എത്തി...
ആദ്യം ഉണ്ടാരുന്ന സുരക്ഷാ പരിശോധനയില്‍ കൂടെ ഉണ്ടാരുന്ന അലവലാതികള്‍ മൂന്നു പേരും കേറി പോയി.. അവന്മാര് എന്റെ ബാഗ് പിടിച്ചു വെച്ച്.. കുറെ നേരം വെയിറ്റ് ചെയ്തു കഴിഞ്ഞപ്പം കാര്യം കണ്ടു പിടിച്ചു.. എന്റെ ക്യാമറയുടെ ബാറ്റെറി ആരുന്നത്രേ പ്രശ്നം.. അത് ആ ദരിദ്രവാസി പോലീസുകാരന് എടുത്തോണ്ട് പോയി.. റീ ചാര്‍ജ് ചെയ്യാവുന്ന നല്ല ഒന്നാം തരാം നാല് ബാറ്റെറികള്‍..നരസിംഹം കണ്ടിട്ടുള്ള പോലീസ്കാരന് ആരുന്നേല്‍ പോയി പറയാരുന്നു:- ദേ പോലീസുകാരാ, ഞാന്‍ ഈ ഇടക്ക് എന്റെ ജാതകം ഒന്ന് നോക്കിച്ചരുന്നു.. അതില്‍ ഞാന്‍ ഒരു പോലീസുകാരനെ കൊല്ലും എന്ന് പറഞ്ഞിട്ടുണ്ടെന്നു...അല്ലേല്‍ മൈ നെയിം ഈസ് ഖാന് കണ്ടിരുന്നേല്‍ പറയാരുന്നു:- മിസ്റ്റര്‍ പോലീസ് മൈ നെയിം ഈസ് തൊലി, ആന്‍ഡ് ഐ അം നോട് എ ടെററിസ്റ്റ് !! അങ്ങനെ നമ്മള് എയര്‍ ഏഷ്യ എന്ന വിമാനത്തിനു ഉള്ളില്‍ പ്രവേശിച്ചു.. .ഒരു പുതിയ അനുഭവം..ഇത് വരെ കണ്ടു പരിച്ചയിച്ചതും കേട്ട് പരിച്ചയിച്ചതും ആയ വിമാന യാത്രകളില്‍ നിന്നൊക്കെ വിഭിന്നമായ ഒരു അനുഭൂതി.. മൊത്തം കണ്ട്രി മലയാളീസ്...ചല പില ചല പില എന്നുള്ള ബഹളം..
സാധാരണ ഒരു വിമാന യാത്രയില്‍ അടുത്തിരിക്കുന്നവര്‍ പോലും പരസ്പരം മിണ്ടാറില്ല.. എല്ലാവരും അവരവരുടെ സ്വന്തം ലോകത്തില്‍.. ഇവിടെ എല്ലാരും എഴുന്നേറ്റു നിന്ന് പുറകിലെ സീറ്റില്‍ ഉള്ളവരോടൊക്കെ ഭയങ്കര വര്‍ത്തമാനം. നമ്മള് നാല് പേരും നാലായിട്ടു ടിക്കറ്റ് ബുക്ക് ചെയ്തത് കാരണം ആ ചെറിയ വിമാനത്തിന്റെ നാല് അറ്റങ്ങളില്‍ ആണ് സീറ്റ് കിട്ടിയത്. അതില്‍ എന്റേത് ആരുന്നു ഏറ്റവും പുറകില്‍.. എന്റെ പുറകില്‍ ആകെ ഒരു റോ കൂടി ഉണ്ട്.. ദൈവം സഹായിച്ചു അതില്‍ ആരും ഇല്ല.. മൊത്തം ആറു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.. ഏതായാലും വിമാനം പറന്നു തുടങ്ങീട്ടു എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചു മാറിയിരിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ വിമാനം പൊങ്ങുന്നതിന് മുന്നേ ഉള്ള സാധാരണ ഡെമോ എല്ലാം അവര്‍ കാണിക്കുന്നു.. ഒക്സിജെന് മാസ്ക് അവിടുന്ന് വരും..മറ്റേതു ഇവിടെ ഇരിപ്പുണ്ട്.. എന്നെല്ലാം.. വയറന്‍ എല്ലാം വളരെ സൂക്ഷ്മതയോടെ കേട്ടോണ്ട് ഇരിക്കുന്നു.. "frequent flier" കൊക്ക് എത്ര കുളം കണ്ടതാ എന്നുള്ള മനോഭാവത്തോടെ ഇരിക്കുന്നു.. അങ്ങനെ വിമാനം കൊച്ചിയില്‍ നിന്നും പറന്നു പൊങ്ങി.. മൊത്തത്തില്‍ ഒരു കുതിര സവാരിയുടെ അവസ്ഥ.. ഇടക്ക് കുറച്ചു ചാട്ടം.. പെട്ടെന്ന് ചെരിഞ്ഞു പോകുന്നു..പൈലറ്റ് കുറെ സമയം എടുത്തു ഈ സാധനം ഒന്ന് നേരെ പറത്താന്‍. അവസാനം ഇത് നേരെ പറന്നു തുടങ്ങി.. ഞാന്‍ കണ്ടതില്‍ സുന്ദരി എന്ന് തോന്നിയ എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചു ആ പുറകില്‍ പോയി ഞങ്ങള്‍ നാല് പേര്‍ക്ക് ഇരിക്കവല്ലോ അല്ലെന്നു.. അവള് പറയുവാ.. ഹേ സുന്ദരക്കുട്ടാ ഞാന്‍ നിന്നെ ദത്തെടുത്തോട്ടെ എന്ന്.. ഞാന്‍ പിന്നെ ഓക്കേന്നു പറഞ്ഞു.. അങ്ങനെ ഞങ്ങള്‍ നാലാളും കൂടി ഏറ്റവും പുറകിലെ സീറ്റില്‍ വന്നു ഇരുന്നു..
വെല്യ താമസം ഇല്ലാതെ തന്നെ എല്ലാവര്ക്കും അവിടെ ഓരോരോ കമ്പനി ആയി.. എന്നെ തേടി എത്തിയത് രണ്ടു യുവ മിഥുനങ്ങള്‍ ആരുന്നു.. വാര്‍ധക്യ ജീവിതം ആഘോഷിക്കാന്‍ ഇറങ്ങിയ ഒരു അങ്കിളും ആന്ടിയും. അവര്‍ അവരുടെ രണ്ടാം മധുവിധു ആണത്രേ.. ഇനി ഇപ്പം ഇടക്ക് ഇടക്ക് ഇങ്ങനെ എവിടേലും ഒക്കെ കറങ്ങി നടക്കാന്‍ ആണത്രേ പ്ലാന്‍. പിന്നെ മലേഷ്യയില്‍ പോയി കാണണ്ട സ്ഥലങ്ങള്‍, പിന്നെ ഇന്ത്യയില്‍ അവര്‍ പോയേക്കുന്ന സ്ഥലങ്ങള്‍ അങ്ങനെ എല്ലാം കുറെ പറഞ്ഞു.. കണ്ടാലെ മനസ്സിലാകും നല്ല വിവരം ഉള്ള ഏതോ മനുഷ്യന് ആരുന്നു എന്ന്.. ചോദിച്ചപ്പം ഏതോ ബാങ്കിലെ മാനേജര്‍ ആരുന്നു എന്ന് പറഞ്ഞു. പിന്നെ ഒരു ഹിന്ദി കോമഡി പറഞ്ഞു.. ഏതോ തമിഴന് താജ് മഹല്‍ കാണാന്‍ പോയിട്ട് അവിടെ ഉള്ള ഏതോ ഒരു ഹിന്ദിക്കാരനോട് താജ് മഹല്‍ തെരിയുമാ? താജ് മഹല്‍ തെരിയുമാ? എന്ന് ചോദിച്ചു അത്രേ.. ഹിന്ദിക്കാരന് കേക്കുന്നത്.. താജ് മഹല്‍ തേരി മാ എന്നാണെന്നും.. തുടര്‍ന്നുണ്ടായ വാഗ്വാദങ്ങളില്‍ ഹിന്ദിക്കാരന് കുത്തബ് മിനാര്‍ തേരി ബാപ് എന്നും പറഞ്ഞു അത്രേ.. ഞാന്‍ പിന്നെ കുറെ നേരം ഇരുന്നു ചിരിച്ചു കൊടുത്തു.. പാവം തരകന്.. അവനു എന്നെ പോലെ ഹിന്ദി അറിയില്ലല്ലോ...അത് കൊണ്ട് അവനു ചിരി വന്നില്ല.. കാര്യം മനസ്സിലാകാതെ വെറുതെ എന്തിനാ ചിരിക്കുന്നെ.. അവന്റെ ഈ ഇരിപ്പ് കണ്ടതോട് കൂടി അങ്കിള്‍ വര്‍ത്തമാനം നിര്‍ത്തി.. പിന്നെ യാതൊന്നും പറഞ്ഞില്ല..
ഇങ്ങനെ നമ്മള് ഓരോരുത്തരും ഓരോ ആളുകളും ആയി കുശലപ്രശ്നങ്ങള്‍ നടത്തി പോരുന്നതിനു ഇടയില്‍.. വയറന്‍ എഴുന്നേറ്റു പോയി.. കൂട്ടത്തില്‍ കുറച്ചു ഉത്തരവാദിത്ത ബോധം അവനു ആണെന്ന് ഒരു ചിന്ത അവനു ഉണ്ട്.. അത് തെളിയിക്കാന്‍ ഉള്ള വ്യഗ്രത ആരുന്നു.. അവന് നേരെ ഒരു എയര്‍ ഹോസ്റ്റെസ്സിനോട് ചെന്ന് പറഞ്ഞു... "Hello madam, excuse me.. " ഇവന്റെ ഈ അലവലാതി ലുക്ക് കണ്ടപ്പോഴേ അവള്‍ക്കു മനസ്സിലായി മലയാളി ആണെന്ന്.. അവള് മറുപടി കൊടുത്തു.. "പറയൂ" വയറന്‍ ഞെട്ടി പോയി.. കാരണം അവള് അത്രയും നേരം പറഞ്ഞോണ്ട് ഇരുന്ന ഭാഷ ഇംഗ്ലീഷ് പോലും ആയിരുന്നില്ല.. അത് മലേഷ്യയില്‍ സംസാരിക്കുന്ന മലയ ഭാഷ ആരുന്നു.. ചോദിച്ചും പിടിച്ചും വന്നപ്പം ആണ് അറിയുന്നത്.. അവളുടെ അച്ഛനും അമ്മയും മലയാളികള്‍ ആണ്.പേര് രേവതി. പക്ഷെ ജനിച്ചതും വളര്‍ന്നതും എല്ലാം മലേഷ്യയില്‍ ആണെന്ന് മാത്രം.. അത് കാരണം കുരച്ചു കുരച്ചു മലയാളം അരിയാവുന്ന ഒരു ടൈപ്പ്..ഏഷ്യാനെറ്റിലെ രഞ്ജിനി ഹരിദാസിന് കിരണ്‍ ടിവിയിലെ നാഷിനു ഉണ്ടായ സന്താനം. കണ്ടാലും ഏതാണ്ട് അങ്ങനെ ഒക്കെ ഇരിക്കും.. ഒരു അവലക്ഷണം പിടിച്ച ലുക്ക്. വയറന്‍ മലേഷ്യയില്‍ ചെന്നാല്‍ കാണണ്ട സ്ഥലങ്ങള്‍, നൈറ്റ് ലൈഫ്, "most happening places", ഇങ്ങനെ മലേഷ്യയില്‍ എന്തൊക്കെ ഉണ്ടോ.. അതിനെ കുറിച്ചൊക്കെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.. അവളുടെ മുഖം കണ്ടാലെ നമുക്ക് മനസ്സിലാകും.. ഇവന് ഒന്നും വേറെ യാതൊരു പണിയും ഇല്ലേ.. എന്നുള്ളത് ആണ് അവള് ചിന്ദിക്കുന്നത് എന്ന്.. കുറെ നേരം കഴിഞ്ഞപ്പം
രേവതി :- അല്പം തിരക്കുണ്ട്.
വയറന്‍ :- എനിക്ക് തിരക്കില്ല...
രേവതി :- അല്ല എനിക്ക് തിരക്ക് ഉണ്ടെന്നു
വയറന്‍ :- ഓഹോ അവോയിഡ് ചെയ്യുവാണല്ലേ!!
വയറന്‍ തിരിച്ചു നമ്മുടെ അടുത്ത് വന്നിട്ട് പറഞ്ഞു.. ഡേയ് അവളുടെ കൈ ഒക്കെ അപ്പിടി കറുത്തതാ..മുഖത്തിനും ഒരു ഐശ്വര്യം പോരാ.
ഉടനെ ശിതാവ് :-അതിനു നീ അവളെ കെട്ടാന്‍ പോകുവോന്നും അല്ലല്ലോ.. പിന്നെന്താ..?
വയറന്‍ :- അല്ല .. എന്നാലും.. ആ പറഞ്ഞുവെന്നെ ഉള്ളൂ..
വയറന്റെ ആ ഇരിപ്പ് കണ്ടാലേ അറിയാം.. രേവതി തമ്പുരാട്ടി ഫ്രം ത്രിപ്പൂണിത്തറ കോവിലകത്തിന്റെ ആ പെരുമാറ്റം അവനെ മാനസികം ആയി തകര്‍ത്തു കളഞ്ഞു..ഞങ്ങള്‍ മൂന്നു പേരും ഏതായാലും ഹാപ്പി ആയി..
അങ്ങനെ കുറെ ഫുഡ് ഒക്കെ അടിച്ചു നമ്മള് മൂന്നു പേരും കൂടി വര്‍ത്തമാനം പറഞ്ഞു ഇരുന്നപ്പം ശിതാവിനെ കാണാനില്ല.. നോക്കിയപ്പം അവിടെ ഉള്ള മൂന്നു സീറ്റില്‍ പുള്ളി കാല് ഒക്കെ മുകളില്‍ കേറ്റി വെച്ച് സപ്രമന്ജ്ജത്തില് കിടക്കുന്ന പോലെ കിടന്നു ഉറങ്ങുന്നു...ആകെ മൂവായിരം രൂപ ആണ് ടിക്കറ്റ്.. അതും എടുത്തിട്ട് ഈ അലവലാതി അവിടെ മൂന്നു പേരുടെ സീറ്റും എടുത്തു കിടന്നു ഉറങ്ങുന്നു.. വയറന്‍ എങ്ങാനും ഇനീം കേറി മിണ്ടിയാലോ എന്ന് വെച്ച് രേവതി ഈ നയന ഭേദകമായ കാഴ്ച കണ്ടിട്ടും കാണാത്ത മട്ടില്‍ പോയി.. ഈ വിമാന യാത്ര കൊണ്ട് ഉണ്ടായ ഒരു ഗുണം.. മലേഷ്യയില്‍ ചെന്ന് കാണണ്ട ഒരു സ്ഥലം കൂടി പിടി കിട്ടി എന്നുള്ളത് മാത്രം ആണ്.. "ജെന്ടിംഗ് ഹൈ ലാന്ട്സ്". അങ്ങനെ പാതി രാത്രി ആകാറായപ്പം നമ്മള് മലേഷ്യയില്‍ കാലു കുത്തി..
അവിടുന്ന് നമ്മളുടെ ഹോട്ടല്‍ ഇരിക്കുന്ന സ്ഥലമായ ചൈന ടൌണിലേക്ക് ഒരു ബസ് കിട്ടി. അങ്ങനെ പാതി രാത്രി ഒരു നൈറ്റ് സഫാരി ആസ്വദിച്ചു കൊണ്ട് നമ്മള് ചൈന ടൌണിലേക്ക് തിരിച്ചു. ബസില്‍ കേറുന്നതിനു മുന്നേ തന്നെ തരകന് അവിടെ ഉണ്ടാരുന്ന എല്ലാ മാപ്പും എടുത്തു ബാഗില്‍ കേറ്റി.. ബസില്‍ ഇരുന്നു അവന് മാപ്പ് വെച്ച് നമ്മള് ഇപ്പം ഏതു സ്റ്റോപ്പ് ആണ്.. അടുത്തത് ഏതു സ്റ്റോപ്പ് ആണ് എന്നൊക്കെ കണ്ടു പിടിച്ചു പറയാന്‍ തുടങ്ങി.. അങ്ങനെ നമുക്ക് ഒരു ഏകദേശ രൂപം കിട്ടി.. നമ്മുടെ സ്ഥലത്തെക്കുറിച്ച്. അങ്ങനെ നമ്മള് ചൈന ടൌണില്‍ ചെന്ന് ഇറങ്ങി. ഒരു ഇടുങ്ങിയ വഴി, രണ്ടു സൈഡിലും കടകള്‍ കച്ചവടം കഴിഞ്ഞു പൂട്ടി കേറ്റി വെച്ചേക്കുന്നു. കുറെ ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു കഴിഞ്ഞപ്പം നമ്മുടെ ചൈന ടൌണ്‍ (2) എന്ന ഹോട്ടല്‍ കണ്ടു പിടിച്ചു. അവിടെ ചെന്ന് ചെക്കിന് ചെയ്ത പാടെ അന്നത്തെ ദിവസം വേസ്റ്റ് ആക്കാതെ ഇരിക്കണം തരകന്.. നേരെ ഇറങ്ങി.. ഒരു തട്ടുകട പോലത്തെ സാധനം ഉണ്ടാരുന്നു.. എന്തൊക്കെയോ വൃത്തികെട്ട ചൈനീസ് സാധനങ്ങള്‍ ഒക്കെ വാങ്ങിച്ചു ഭയനഗര കഴിപ്പ്.. ബാക്കി ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അതങ്ങ് കഴിക്കാനേ തോന്നുന്നില്ല.. "frequent flier" ഉപദേശിച്ചു. എടാ പുറം നാട്ടില്‍ ഒക്കെ ചെന്ന് കഴിഞ്ഞാല്‍ നമ്മള് ഒരിക്കലും ഇന്ത്യന്‍ ഫുഡ് കഴിക്കരുത്.. എവിടെ ആണോ പോകുന്നത്.. അവിടുത്തെ ഫുഡ് വേണം തിന്നാന്‍.. വയറന്‍ ഈ ഉപദേശം ശ്രവിച്ചതിനു ശേഷം കുറെ എടുത്തു തിന്നാന്‍ ഒരു ശ്രമം നടത്തി.. ഒരു രക്ഷേം ഇല്ല.. വയറന്‍ ആയുധം വെച്ച് കീഴടങ്ങി. മഹാരഥന് ആയ വയറന്‍ ആയുധം വെച്ച് കീഴടങ്ങിയ സ്ഥിതിക്ക് പിന്നെ നമ്മുടെ കാര്യം പറയാന്‍ ഉണ്ടോ? എല്ലാം നീ തന്നെ ഒറ്റയ്ക്ക് തിന്നോ എന്നും പറഞ്ഞു.. ബാക്കി എല്ലാരും കുടി മാത്രം ആയി സമയം കളഞ്ഞു.
ഇനി ഉള്ള മൂന്നു നാല് ദിവസം നമ്മളെ ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍.. തെറ്റിദ്ധരിക്കരുത്.. ഈ വാക്ക് എവിടേലും ഒക്കെ ഒന്ന് പ്രയോഗിക്കണം ആഗ്രഹിച്ചു പോയി.. അത് കൊണ്ട് ചെയ്യുന്നതാ..ഇപ്പം തന്നെ ഇത് കുറെ ആയി.. അത് കൊണ്ട് ബാക്കി സംഭവങ്ങള്‍ പിന്നെ എന്നേലും എഴുതാം.. ഉടന്‍ വരുന്നൂ.. ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍
Subscribe to:
Posts (Atom)


