Thursday, January 6, 2011

പോലാമാ കുതിര സവാരി?

അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു കുതിരപ്പുറത്തു കയറി..ഊട്ടി ലേയ്കിന്‍റെ അടുത്ത് വെച്ചാണ് ഈ മഹത്തായ സംഭവം അരങ്ങേറിയത്. കുതിരയെ ദൂരെ നിക്കുന്ന കണ്ടപ്പം മനസ്സില്‍ കടന്നു വന്ന സീന്‍ പഴശിരാജയിലെ മമ്മൂട്ടിയുടെ ഒരു വരവാരുന്നു..ഒരു കൈ കൊണ്ട് കടിഞ്ഞാണ്‍ ഒക്കെ പിടിച്ചു.. മറ്റേതു വായുവില്‍ ഉയര്‍ത്തി പിടിച്ചു.. ഇങ്ങനെ കുതിര കുളമ്പടി ഒക്കെ കേള്‍പ്പിച്ചു ഊട്ടിയെ പ്രകമ്പനം കൊള്ളിക്കുക.. കണ്ടു നിക്കുന്നവര്‍ എല്ലാം.. ശെടാ.. ചെറുക്കന്‍ കൊള്ളാവല്ലോ എന്ന് പറയുക.. പക്ഷെ കേറാന്‍ ആയിട്ട് അടുത്ത് ചെന്നപ്പം അവന്മാര്‍ അവിടെ നിന്നതില്‍ ഏറ്റവും അനുസരണ ഇല്ലാത്ത ഒരെണ്ണത്തിനെ തപ്പിക്കൊണ്ടു വന്നു.. എന്‍റെ അടുത്ത് വന്നതും അതിനിട്ടു ഒരു ചാട്ട വെച്ച് ഒറ്റ അടി.. നമ്മളെ പേടിപ്പിക്കുക എന്നതാരുന്നു എന്ന് തോന്നുന്നു അവന്മാരുടെ ലക്‌ഷ്യം..ഇതാകുംബം നമ്മള്‍ അധികം നേരം അതിന്‍റെ പുറത്തു ഇരിക്കണം എന്ന് പറയില്ലല്ലോ.. അല്ലേലും ആ കുതിരയെ കണ്ടതോട്‌ കൂടി പഴശിരാജ പോയി.. ഒരു "ശശി" ആയാരുന്നു. ഒരു വിധത്തില്‍ അതിന്‍റെ പുറത്തു ചാടി കേറി.. നേരെ ഒരു കുത്തനെ ഉള്ള കേറ്റം.. നമ്മള്‍ പുറകോട്ടു മറിഞ്ഞു പോകുന്ന പോലത്തെ ഒരു അവസ്ഥ.. റോഡില്‍ എത്തിയതും കുതിരക്ക് ഒരു സൈഡ് വലിവ്.. അത് നേരെ പോകുന്നില്ല.. മതിലിനിട്ടു ഇടിക്കാന്‍ ഉള്ള പോക്കാ..ഞാന്‍ എനിക്ക് അറിയാവുന്ന തമിഴില്‍ മൊഴിഞ്ഞു..


ഞാന്‍:- അണ്ണാ.. ഈ വണ്ടി നേരെ അല്ല പോകുന്നത്..

അണ്ണാച്ചി:- എന്ന സാര്‍ എല്ലാ കുതിരയും ഇന്ത മാതിരി താന്‍.. എന്ന സാര്‍ ചിന്ന കൊളന്ത മാതിരി?

സാര്‍ ഇന്ത റോഡ്‌ സുറ്റി വരതുക്ക് മുന്നൂറു രൂപ ആക്കും.. അന്ത ഓട്ടോ സ്റ്റാന്റ് വരെ പോകതുക്ക് നൂറു രൂപ പോതും..

ഞാന്‍:- അന്ത ഓട്ടോ സ്റ്റാന്റ് താന്‍ പോതും അണ്ണാ..

അണ്ണാച്ചി:- എന്ന സാര്‍ ഇത്? ഇരുനൂറു രൂപ താനെ എക്സ്ട്രാ?

ഞാന്‍:- പൈസയുടെ അല്ല അണ്ണാ.. ഈ ഇരിപ്പ് അത്ര സുഖം ഇല്ല..

കച്ചി പുറത്തു ഓന്ത് ഇരിക്കുന്ന പോലെ ഒരു മാതിരി പേടിച്ചു വിറച്ചു ഞാന്‍ ഇരിക്കുന്നു..
ഊട്ടിയെ പ്രകമ്പനം കൊള്ളിക്കാന്‍ ആയി ഇരുന്ന എന്നെ നോക്കി.. രണ്ടു വയസ്സുള്ള ചിന്ന കൊളന്തകള്‍ മുതല്‍ തൊണ്ണൂറു വയസ്സുള്ള തൈക്കിളവികള്‍ വരെ ആര്‍ത്തു ഉല്ലസിച്ചു ചിരിക്കുന്നു..

തിരിച്ചു മുന്നേ കേറിയ ആ കേറ്റം ഇറങ്ങാന്‍ പോകുന്നു.. ഞാന്‍ അവിടെ ഇരുന്നു കരഞ്ഞു പറഞ്ഞു.. അണ്ണാ.. മെതുവേ.. പയ്യെ.. താഴെ വീഴ്തരുത് പ്ലീസ്...

അണ്ണാ പുറകോട്ടു കുറച്ചു ചെരിഞ്ഞു ഇരുന്നോ.. അല്ലെങ്കില്‍... മുന്നോട്ട് തല കുത്തി വീഴും...

ദൈവമേ.. അങ്ങനെ എങ്ങാനും വീണാല്‍.. ഈ ആന പോലെ ഉള്ള കുതിരയുടെ ഒരു ചവിട്ടിനു എന്‍റെ സര്‍വകലാശാല ഉള്‍പ്പടെ എല്ലാം തകരും.. പുറകോട്ടു എങ്കില്‍ പുറകോട്ടു..

ഒടുവില്‍ വെല്യ പരുക്കുകള്‍ ഇല്ലാതെ ഇറങ്ങി പോന്നു..

നൂറു രൂപ പോയെങ്കില്‍ എന്താ..
കുതിരപ്പുറത്തു കേറിയില്ലേ?
ഊട്ടിയെ പ്രകമ്പനം കൊള്ളിച്ചില്ലേ?
ജീവന്‍ തരിച്ചു കിട്ടിയില്ലേ?

1 comment:

അഖില്‍ ചന്ദ്രന്‍ said...

ന്യൂ ഇയര്‍ ഊട്ടിയില്‍ ആരുന്നു.. ഹുവാവേയിലെ പഴയ കുറച്ചു കൂട്ടുകാരും ഫാമിലിയും ഉള്‍പ്പടെ.. രണ്ടു ദിവസം.. അതിനെ കുറിച്ച് എഴുതാം എന്ന് വെച്ചാല്‍ ഒത്തിരി ഉണ്ട്.. അത് കൊണ്ട് അതിലെ ഒരു ചെറിയ ഏട്.. ഇവിടെ കുറിക്കുന്നു..