Saturday, November 9, 2019

കവിയും കലാകാരനും ആയാലും ഒരു വെറൈറ്റി ഐറ്റം വേണ്ടേ?

ദക്ഷിത്തിന്‌ ഇപ്പോൾ നാലര വയസ്സായി. വൈദേഹി എന്നൊരു സ്കൂളിൽ LKG ഇൽ പഠിക്കുന്നു. എന്നും എന്തെങ്കിലും ഒക്കെ ഇവെന്റ്സ് കാണും, മത്സരം കാണും... മൊത്തം തിരക്കാണ്. പക്ഷെ പുള്ളി സ്കൂളിൽ പോകാൻ വൻ ഹാപ്പിയാണ് ..ആകെ ഉള്ള ടെൻഷൻ ബേക്കറി, ചോക്ലേറ്റ്, പിസ്സ,  ഐസ് ക്രീം .. ഇങ്ങനെ കുറെ കാര്യങ്ങൾ മാത്രം...ഇവിടെ ഡാൻസ് പഠിത്തം ഉണ്ട്.. ഇടക്ക് അപ്പാർട്മെന്റിലും സ്കൂളിലും ഷോപ്പിംഗ് മോളിലും ഒക്കെ പോയി ഡാൻസ് കളിക്കുകേം ചെയ്തു.. എൻ്റെ അമ്മ പറഞ്ഞതു സ്റ്റേജ് ഇവനൊരു ഹരം ആണെന്നാ.. സ്റ്റേജ് ഫ്രൈറ്റ്, ടെൻഷൻ ഇതൊന്നും അറിയാൻ മാത്രം ഉള്ള പ്രായം ആയിട്ടില്ലാത്തതു കൊണ്ടാണോ എന്നറിയില്ല.. ഇതൊന്നും ഇല്ല.. ആകെ ടെൻഷൻ മുന്നേ പറഞ്ഞ തീറ്റ സാധനങ്ങൾ വേണ്ടപ്പോൾ കിട്ടുന്നുണ്ടോ എന്ന് മാത്രം

അങ്ങനെ ഇരിക്കുമ്പോ സ്കൂളിൽ നിന്നു ഒരു അറിയിപ്പ് വന്നു.. ഒക്ടോബർ അവസാനം ഒരു ഇംഗ്ലീഷ് റൈo കോമ്പറ്റിഷൻ ഉണ്ടെന്നു. അത്യാവശ്യം മെമ്മറി പവർ ഒക്കെ ഇവനു ഉണ്ടെന്നു തോന്നിയത് കൊണ്ട് അവന്റെ അമ്മ ഒരു വെറൈറ്റി ഐറ്റം പിടിക്കാൻ തീരുമാനിച്ചു ..സാധാരണ ആരും കേക്കാത്ത കുറച്ചു ടഫ് ആയ ഒരു പാട്ടു .. കുറെ തപ്പി തപ്പി അവസാനം കണ്ടു പിടിച്ചു.. ഒരു 20-25 ലൈൻസ് കാണും...river, mountain, tree, rain, ocean ഇതെല്ലാം ഉള്ള ഒരു പാട്ട് - ലിങ്ക് - https://www.youtube.com/watch?v=CVYbFOvbNd4

2-3 ദിവസം കൊണ്ട് കഥാ നായകൻ ഇതെല്ലാം അത്യാവശ്യം പഠിച്ചു ..ഇടക്ക് ഇടക്ക് ഇത് പാടിപ്പിക്കും .. അവൻ്റെ ടെൻഷനു കാരണമായ സാധനങ്ങൾ വെച്ചാണ് വില പേശൽ ..അത് കൊണ്ട് മാത്രം അവൻ ഓരോ തവണയും പാടും .. ഇതു കേട്ടു കേട്ടു ഞാനും, രാധികേം, അമ്മേം അവൻ്റെ അനിയത്തി (ഒരു വയസ്സ്) വരെ ഇതു മുഴുവൻ കാണാതെ പഠിച്ചു .. നമ്മൾ ജഡ്ജസിനെ പോലെ ഓരോ തവണയും ഫീഡ്ബാക്ക് കൊടുക്കും..ശ്രുതി, പിച്ച് , ടെമ്പോ ഒന്നും അല്ല..ആകെ 3-4 കാര്യങ്ങൾ
1. ഉറക്കെ പാടണം 2.   river, mountain അങ്ങനെ ഓരോന്ന് ആകുമ്പോഴും ഒന്ന് പോസ് ചെയ്യണം 3. ഓഷൻ എന്നുള്ളത് അവൻ പ്രൊനൗൺസ്‌ ചെയ്യുന്നത് ഊഷൻ എന്നാണ് 4. അവസാനം താങ്ക്  യു പറയണം...എത്ര തവണ പാടിയാലും ഈ കാര്യങ്ങൾ പുള്ളി മറക്കും...ആ എന്തേലും ആട്ടെ..

അങ്ങനെ ആ ദിവസം എത്തി.. വീണ്ടും അവൻ്റെ ടെൻഷൻ കൊടുക്കാം എന്ന കണ്ടീഷനിൽ പുള്ളി ഫൈനൽ റിഹേഴ്‌സൽ നടത്തി.. നമ്മൾ നമ്മുടെ കമന്റസ് പതിവ് പോലെ പറഞ്ഞു..ഉച്ചക്ക് രാധിക അവനെ വിളിച്ചോണ്ട് വരാൻ സ്കൂൾ ഇൽ  പോയി ..അവൻ്റെ ടീച്ചറിന്റെ അടുത്ത് ചോദിച്ചു..
രാധിക - ഇവൻ പാടിയോ?
ടീച്ചർ - ആ പാടി, പക്ഷെ കുറച്ചു റിഹേഴ്‌സൽ ഒക്കെ കൊടുക്കാരുന്നു ..
രാധിക - ഏ ?? നമ്മൾ കൊടുത്തിരുന്നല്ലോ!!!
ടീച്ചറിന് സംശയം...ഏതു പാട്ടാ പഠിപ്പിച്ചേ?..
രാധിക - Gift of Nature Song..
ടീച്ചർ - പിന്നെ ഇവൻ എന്തിനാ johny johny പാടിയെ ?
ദക്ഷിത് - ഞാൻ പാടിയത് റെയിൻ റെയിൻ ആ ...
രാധിക - എനിക്ക് തല കറങ്ങുന്നു...

ശേഷം വീട്ടിൽ ..
രാധിക - ശെരിക്കും നീ ഏതു പാട്ടാ പാടിയെ?
ദക്ഷിത് - ഞാൻ പാടിയത് റെയിൻ റെയിൻ ആ ...
രാധിക - അതൊന്നു പാടിക്കേ
ദക്ഷിത് - rain rain go away, rain rain go away, rain rain go away...
രാധിക - തീർന്നോ? ഇത്രേം ഉള്ളോ? അതെന്തിനാടാ നീ ഈ പാട്ടു പാടിയെ? കഴിഞ്ഞ ഒരു മാസം ആയിട്ട് നീ എല്ലാ ദിവസോം പാടി കൊണ്ടിരുന്നത് nature song അല്ലെ?
ദക്ഷിത് -  എല്ലാ ദിവസോം അതല്ലേ പാടുന്നേ.. ഇന്ന് ഒരു ചേഞ്ച് നു.. ഇത് പാടി

No comments: