Tuesday, February 17, 2015

ഹുവാവേയിലെ മലയാളികൾക്ക് ഇടയിലേക്ക് ഒരു തിരിഞ്ഞു നോട്ടം


2004 - 2007 കാലഘട്ടത്തിൽ ഉണ്ടായ ചില സംഭവങ്ങളും,തമാശകളും ..


Chapter 1 - Ikka Introduction/Buildup
ഹുവാവേയിൽ 2004-05 കാലഘട്ടത്തിൽ എഫ്എം റേഡിയോയുടെ  ടാഗ് ലൈൻ പോലെ ആരുന്നു.. "ടണ്‍ കണക്കിനു" മലയാളീസ്, എന്തേലും പറഞ്ഞാൽ പിന്നെ "നാട്ടിലെങ്ങും പാട്ടായി"...പറയുമ്പം ഒരു ഡിസ്ക്ലൈമർ ഇടണം.. അളിയാ.. സംഭവം രഹസ്യം ആണ്.. ആരോടും പറയരുത്...പിന്നെ അവർ നോക്കിക്കൊള്ളും..അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ കൊച്ചിക്കാരൻ അബ്ദുൾ റഹിം എന്ന ഇക്ക അവിടേക്ക് വരുന്നത്... കൂടുതലും ഫ്രെഷെർസ് ആരുന്ന നമ്മുടെ ഇടയിൽ നാലു കമ്പനിയിൽ പ്രവർത്തി പരിചയം ഉള്ള ഒരാൾ.. ചോദിച്ചപ്പം അറിഞ്ഞു.. പുള്ളി ഈ നാലു കമ്പനികൾ മാറിയത്...കഴിഞ്ഞ ഒരു വർഷത്തിൽ ആണെന്ന്.. (തള്ളലിന്റെ ലോകത്തെ ഉസ്താദ് ആണ് ഇക്ക എന്നുള്ളതിന്റെ ആദ്യത്തെ സൂചന..)നാട്ടിലെങ്ങും പാട്ടായി എന്നത് മാറി... "ലോകം മൊത്തം പാട്ടായി"..പുള്ളിക്കാരന്റെ ക്ലോസ് ഫ്രണ്ട്സ്നോട് പറയുമ്പം തന്നെ അഞ്ചു കമ്പനിയിൽ കാര്യം അറിഞ്ഞു.. ഇക്ക വന്ന വഴിക്ക് തന്നെ ചില പരിഷ്കാരങ്ങൾ മലയാളികൾക്ക് ഇടയിൽ വരുത്തി..വൈകുന്നേരം ആകുംബം വെല്യ ഒരു ഗ്രൂപ്പ്‌ ആയി പോയിട്ട്..അടുത്തുള്ള മലയാളി ബേക്കറിയിൽ നിന്നും ചായേം പഫ്സും അടിക്കുക.. ആരുടെ ഏലും പിറന്നാൾ ആണെങ്കിൽ അവർക്ക് ബംപ്സ് കൊടുക്കുക. ആദ്യത്തേത് എല്ലാവരും അംഗീകരിച്ചു..ഒരു ബ്രേക്ക്‌ ആണല്ലോ ഈ ചായ കുടി..രണ്ടാമത്തേത് കുറച്ചു എതിർപ്പുകൾ നേരിട്ടു..നട്ടെല്ലിനു ഒക്കെ വേദന എടുക്കും.. റിസ്ക്‌ ഉള്ള പരിപാടി ആണ് എന്നൊക്കെ ഉള്ള വാദങ്ങളെ ഇക്ക പുച്ചിച്ചു തള്ളി.. എന്നിട്ട് പറഞ്ഞു.. നിങ്ങൾ നോക്കിക്കോ.. ഇത് നമ്മൾ തുടങ്ങും.. രണ്ടു ആഴ്ചക്കുള്ളിൽ ബാക്കി ഉള്ളവരും തുടങ്ങും..ആദ്യത്തെ പിറന്നാൾ വന്നു... ഷീജിക്കിട്ടു എല്ലാരും കൂടി ചവിട്ടി... ഇക്കയെ നോക്കിയപ്പം.. ഇക്ക റൂം മേറ്റിന്റെ വുഡ് ലാൻഡ്‌ ബൂട്ട് ഇട്ടോണ്ടു വന്നു ചവിട്ടുന്നു..അടുത്ത ഊഴം സജീഷിന്റെ ആരുന്നു... എല്ലാരും മെതുവേ ചവിട്ടി.. ഇക്ക വീണ്ടും ബൂട്സിൽ വന്നു ചവിട്ടി..മേല് നൊന്ത സജീഷും ഷീജിയും മാസ്റ്റർ പ്ലാൻ തയ്യാറാക്കി...അടുത്ത തവണത്തെ ചവിട്ടു കഴിയുമ്പം ഒരു നമ്പർ ഇറക്കി നോക്കുക...അടുത്ത പിറന്നാൾ ഉണ്ണിടെ ആരുന്നു... ഇക്ക ആളുകളെ എല്ലാം ആവേശത്തോടെ വിളിച്ചു കൂട്ടി ചവിട്ടിച്ചു.. പുള്ളി ബൂട്സ് ഇട്ടു ആഞ്ഞു ആഞ്ഞു ചവിട്ടി...എല്ലാം കഴിഞ്ഞു പോകാൻ തുടങ്ങിയ ആളുകളെ ഷീജി തടഞ്ഞു നിർത്തി പറഞ്ഞു... നമുക്ക് ഈ നല്ല ഐഡിയ പറഞ്ഞു തന്ന ഇക്കക്കു നമ്മുടെ ഒരു സ്നേഹം എന്ന നിലയിൽ നമ്മൾ ഒരു റൌണ്ട് ബംപ്സ് കൊടുക്കുന്നു..എന്താണ് എല്ലാവരുടേം അഭിപ്രായം? രണ്ടു കൈകൾ അന്നേരം തന്നെ പൊങ്ങി.. (സജീഷ്, ഷീജി )...കൈ പോക്കാൻ ഉള്ള കെൽപ്പു ഇല്ലെങ്കിലും... ക്ഷീണിച്ചു കിടന്ന കിടപ്പിൽ കിടന്നു ഉണ്ണി കൈ പൊക്കി..അടുത്ത ഊഴം തങ്ങളുടേത് ആണ് എന്ന് മനസ്സിലാക്കിയ ഞാൻ ഉൾപ്പെടെ ഉള്ളവർ പെട്ടെന്നു കൈ പൊക്കി...ഇക്കായുടെ ഒഴികെ ഉള്ള കൈകൾ എല്ലാം പൊങ്ങി...ഓക്കേ, എന്നാ പിന്നെ ഇന്ന് തന്നെ തുടങ്ങാം എന്നും പറഞ്ഞത്... കിടന്ന കിടപ്പിൽ ഉണ്ണിയാണ്... എല്ലാവരും ചേർന്ന് അവർക്ക് ആവുന്ന രീതിയിൽ പൊട്ടിച്ചു... കൂട്ടത്തിൽ നാലു ശബ്ദങ്ങൾ വേറിട്ട്‌ നിന്നു (സജീഷ്, ഷീജി, ഉണ്ണി എന്നിവരുടെ ചവിട്ടിന്റെ ശബ്ദവും, ഇക്കയുടെ അയ്യോ!!!എന്നുള്ള രോധനവും )
അടുത്ത തവണ മുതൽ ഒരു പരിഷ്കാരം വരുത്തി...ആരുടെ പിറന്നാൾ ആണേലും..ഇക്കാക്ക്‌ മാത്രം ആണ് ചവിട്ട്. പിറന്നാൾ കാരൻ രക്ഷപെട്ടു...


Chapter 1.A - Ikka @ Bakery
ഇക്കായുടെ രണ്ടാമത്തെ പരിഷ്കാരത്തിന്റെ ഭാഗമായി..ചായ കുടിക്കാൻ നമ്മൾ എല്ലാവരും കൂടി മലയാളി കടയിൽ പോയി... ഒരു ഹിന്ദിക്കാരി പെണ്‍കുട്ടി ഈ കടയിലേക്ക് നോക്കി സംശയത്തോടെ വരുന്നത് കണ്ട ഇക്ക... നേരെ മുന്നോട്ടു കേറി നിന്നു..ഇക്ക ഹുവാവെ ടാഗ് ഇട്ടിട്ടുണ്ടെലും ഹിന്ദിക്കാരി വിചാരിച്ചത്..ബേക്കറിയിലെ ഏതോ ചെക്കൻ ആണെന്നാ..
പെണ്‍കുട്ടി : ഡയമണ്ട് ഡിസ്ട്രിക്റ്റ് ജാനേ കാ രാസ്താ ക്യാ ഹേ?
ഇക്കാക്ക്‌ മനസ്സിലായത്.. ഡയമണ്ട് കൂട്ടി പേരുള്ള ഏതോ സാധനത്തിന്റെ വില എന്താണെന്നാണ്...മച്ചാൻ നോക്കിയപ്പം അവിടെ രണ്ടു സാധനങ്ങൾ ഡയമണ്ട് ഷേപ്പിൽ ഇരിപ്പുണ്ട്...
ഇക്ക : ഇതാണോ? (ആദ്യത്തെ ഡയമണ്ട് ഷേപ്പ് ചൂണ്ടിക്കാണിച്ചു കൊണ്ട്..)
പെണ്‍കുട്ടി : നഹീ ഭയ്യാ...ഡയമണ്ട് ഡിസ്ട്രിക്റ്റ് ജാനേ കാ രാസ്താ????
ഇക്ക : ഓ, ഇതാരുന്നോ..(ഇക്ക രണ്ടാമത്തെ ഡയമണ്ട് ഷേപ്പ് ചൂണ്ടിക്കാണിച്ചു കൊണ്ട്...)
ഇത്രയും ആയപ്പോഴേക്കും പെണ്‍കുട്ടിയുടെ കുരു പൊട്ടി... തൂ പാഗൽ ഹേ ക്യാ?
ബേക്കറിക്കാരൻ പതുക്കെ പുറത്തേക്കു ഇറങ്ങി വന്നു..പെണ്‍കുട്ടിക്ക് ഡയമണ്ട് ഡിസ്ട്രിക്റ്റ് ഇലേക്ക് ഉള്ള വഴി കാണിച്ചു കൊടുത്തു...അതിനു ശേഷം..ബേക്കറിക്കാരനും പെണ്‍കുട്ടിയും ചെയ്തത് ഒരേ കാര്യം ആരുന്നു... ഇക്കായുടെ മുഖത്തേക്ക് നോക്കീട്ടു നീട്ടി ഒരു തുപ്പു.. ത്ഫൂൂ ...


Chapter 2 - Marriage @ Palakkadu
ഇടക്ക് കുറച്ചു നാളത്തേക്ക് ഞാൻ ചൈനയിൽ ആരുന്നു.. തിരിച്ചു വന്ന സമയത്ത് കുറെ ആളുകൾ വീണ്ടും ജോയിൻ ചെയ്തു. അതിൽ ഒരു പയ്യന്റെ കല്യാണം ആണ് പാലക്കാട്ട് . പതിവ് പോലെ പയ്യന്മാർ എല്ലാം കൂടി കെട്ടിക്കേറി പോകാൻ ഉള്ള പരിപാടി ആയി.. അബ്ദുൾ ആണ് പ്ലാനർ. എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി.. ഞാൻ ആ പയ്യനെ കണ്ടിട്ട് പോലും ഇല്ല..അത് കൊണ്ട് എനിക്ക് ക്ഷണവും ഇല്ല. ഇക്കായെ കണ്ടു ഞാൻ സങ്കടം ഉണർത്തിച്ചു .. ഇക്ക അന്നേരം തന്നെ കല്യാണചെക്കനെ വിളിച്ചിട്ട് എന്നേം ക്ഷണിപ്പിച്ചു.. അങ്ങനെ ഞാനും ആ കിടിലൻ?? ട്രിപിന്റെ ഭാഗമായി. ഇക്ക ഒരു എക്സെൽ ഷീറ്റിൽ പ്ലാന്നിംഗ് തുടങ്ങി.. നമ്മൾ വെള്ളിയാഴ്ച വൈകിട്ടു പാലക്കാട്ടേക്ക് യാത്ര തുടങ്ങുന്നു.. രാത്രിയോ.. അതി രാവിലെയോ ആയിട്ട് പാലക്കാട്ട് എത്തുന്നു..പിന്നെ പെട്ടെന്നു കുളിച്ചു റെഡി ആയി.. നേരെ പക്ഷി സങ്കേതം .. ഇപ്പം സീസണ്‍ ആയതു കാരണം നമുക്ക് 37 തരം പക്ഷികളെ കാണാം അത്രേ..അത് കഴിഞ്ഞു ഡാം. അതിനും ശേഷം ഉച്ച കഴിഞ്ഞു.. ഫാന്റസി പാർക്ക്‌.. അവിടെ കുറെ നേരം കറങ്ങി വൈകിട്ട് ഫുഡും അടിച്ചു കിടന്നുറങ്ങിയാൽ.. രാവിലെ കല്യാണം കൂടാം... അത് കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ട് നേരെ ബാംഗ്ലൂർ...ശനിയാഴ്ച ഡിന്നർ കഴിഞ്ഞിട്ട് സമയം ഉണ്ടേൽ ഒരു സെക്കന്റ്‌ ഷോ.. (ഇതൊരു ബാക്ക് അപ്പ്‌ പ്ലാൻ)... ഹോ ഇക്കായുടെ ഒരു പ്ലാന്നിംഗ് ... നമ്മളെ എല്ലാരും ഞെട്ടിച്ചു...
ഇക്കാ തന്നെ ഒരു സുമോ ഏർപ്പാട് ചെയ്തു..വൈകിട്ട് ആറു മണിക്ക് ലീല പാലസ് ...

വെള്ളിയാഴ്ച ആറു മണിയായി.. എട്ടു മണിയായി.. സുമോ എത്തിയില്ല... അവസാനം രാത്രി പതിനൊന്നു മണിയായപ്പം സംഭവം എത്തി.. ഡ്രൈവർ ഗോവക്ക് പോയിട്ട് മടങ്ങി വരാൻ വൈകിയതാണെന്ന് .. നമ്മൾ വണ്ടിയിൽ കേറി... ഇക്ക ഡ്രൈവറുടെ ഒപ്പം മുന്നിൽ... സാധാരണക്കാരായ നമ്മളെല്ലാം പുറകിൽ. മഡിവാള കഴിഞ്ഞു കുറച്ചു ചെന്നപ്പം മുതൽ ഡ്രൈവർ കന്നഡയിലും ഹിന്ദിയിലും ആയി പുള്ളിടെ വിഷമങ്ങൾ ഇക്കയോട് പറയാൻ തുടങ്ങി... ഇക്ക കുറച്ചു നാൾ ചൈനയിൽ ആരുന്നത് കാരണം പ്രത്യേകിച്ച് വ്യത്യാസം ഒന്നും തോന്നിയില്ല.. അവിടേം ഒന്നും മനസ്സിലാകാറില്ല.. ഇവിടെയും അതെ അവസ്ഥ... പുറകിൽ ഇരുന്നു ഹിന്ദി അറിയാവുന്ന രാഹുൽ പറഞ്ഞു കൊടുത്തു.. അബ്ദുളെ സെന്റിക്കഥ ആണ്... മുഖത്ത് എക്സ്പ്രെഷൻ വരുത്താൻ..അബ്ദുൾ നിസ്സഹായനായി കുറച്ചു നേരം കേട്ടിരുന്നു.. പെട്ടെന്ന് വണ്ടി സൈഡിൽ ഒതുക്കീട്ടു ഡ്രൈവർ പറഞ്ഞു.. പുള്ളിക്ക് ഉറക്കം വരുന്നു.. കുറെ നേരം ഇനി ഉറങ്ങീട്ടു പോകാം എന്ന്.. ബാക്ക്അപ്പ്‌ പ്ലാൻ ഇട്ടു സംഭവം പ്ലാൻ ചെയ്തത് കാരണം ഇക്ക സമ്മതിച്ചു..നമ്മൾ എല്ലാം ഉറക്കം തുടങ്ങി... കുറച്ചു കഴിഞ്ഞു ഉറക്കം തെളിഞ്ഞു എഴുന്നേറ്റപ്പം മനസ്സിലായി.. രാവിലെ അഞ്ചര..ഹോസൂർ പോലും നമ്മൾ ഇത് വരെ കടന്നിട്ടില്ല... ഡ്രൈവർ ഇപ്പോഴും ഗാഡനിദ്ര...

അബ്ദുൾ ഡ്രൈവറെ വിളിച്ചുണർത്തി ഉഗ്രൻ ചൂടാകൽ.. ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ട്..പാവത്തിന് സംഭവം എന്താണെന്നു മനസ്സിലായില്ല എങ്കിലും.. സീൻ മൊത്തത്തിൽ പന്തിയല്ല എന്ന് മനസ്സിലായി.. പുള്ളി പെട്ടെന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. നമ്മൾ എല്ലാരും കൂടി അബ്ദുളിന്റെ പ്ലാന്നിങ്ങിനെ കളിയാക്കി തുടങ്ങി...അബ്ദുൾ പറഞ്ഞു.. നമ്മൾ പ്ലാൻ ചെയ്ത സംഭവത്തിൽ നിന്നും ഫാന്റസി പാർക്ക്‌ മാത്രം കട്ട്‌ ചെയ്‌താൽ മതി.. ബാക്കി എല്ലാം ഓക്കേ ആണ്. അത് തന്നെ അല്ല, ഇപ്പം ഇങ്ങേരുടെ ഉറക്ക ക്ഷീണം മാറിയല്ലോ...പിന്നെ വണ്ടിയും നല്ല കണ്ടീഷൻ. അത് കൊണ്ട് നമ്മൾ പറന്നു അങ്ങ് ചെല്ലും..വണ്ടിയെ കുറിച്ച് പറഞ്ഞ വാചകം അറം പറ്റാൻ വാളയാർ വരെ കാക്കണ്ടി വന്നു.. വാളയാർ ആയപ്പോഴേക്കും... ഒരു ടയർ പഞ്ചർ ആയി..വണ്ടി സൈഡിൽ ഒതുക്കീട്ടു അബ്ദുൾ ഹിന്ദിയിൽ ഡ്രൈവറോഡു ആക്രോശിച്ചു .. "ജൽദീ .....സ്റെപ്പിനീ ......" ഡ്രൈവർ ആ ഞെട്ടിക്കുന്ന സത്യം മൊഴിഞ്ഞു... സ്റെപ്പിനീ പഞ്ചർ ആയിട്ട് രണ്ടു ദിവസം ആയി.. ധിറുതി കാരണം സമയം കിട്ടിയില്ല...ഇപ്പോൾ സമയം ഏകദേശം ഉച്ചക്ക് ഒരു മണി..ഷിബിനും, രാഹുലും, ഷീജിയും, ഞാനും  കൂടി... ആ പൊരി വെയിലത്ത്‌... പഞ്ചർ ആയ രണ്ടു ടയറുകളും ഉരുട്ടി...വാളയാറിൽ കൂടി...പഞ്ചർ കട തപ്പി നടക്കുന്നു...ഇതൊക്കെ കണ്ടു വിശ്വാസം വരാതെ സജീഷ് വണ്ടിക്കകത്തു കിടന്നു ..അബ്ദുൾ തന്റെ ആക്രോശം തുടരുന്നു ..
അവസാനം ഒരു നാല് മണി ആയപ്പം ടയർ റെഡി ആയി... അവിടുത്തെ ഒരു തട്ടുകടയിൽ കേറി.. എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി..എല്ലാവരുടെയും മുഖത്ത് അബ്ദുളിന്റെ നേർക്ക്‌ ഒരു ചോദ്യം - "എന്തുവാടെ ഇതൊക്കെ?" അബ്ദുൽ പറഞ്ഞു.. പക്ഷി സങ്കേതം കൂടി നമുക്ക് ക്യാൻസൽ ചെയ്യണ്ടി വരും...
എല്ലാവര്ക്കും സംശയം :- പിന്നെ എന്തോന്നാ ബാക്കി ഉള്ളത്? സിനിമയോ.. അത് കാണാൻ ആണോ... നമ്മൾ ഈ ചവറു വണ്ടിയും പിടിച്ചു ഇവിടെ എത്തിയത്?
ഇന്നത്തെ ഇത് വരെ ഉള്ള ഭക്ഷണം ശെരി ആയിട്ടില്ല...ഷീജിക്കും രാഹുലിനും.. അതാരുന്നു ഏറ്റവും വലിയ പ്രശ്നം.. ബാക്കി എല്ലാം അവർ സഹിക്കും..അബ്ദുൾ വീണ്ടും ഒരു ഐഡിയ പറഞ്ഞു.. പുള്ളിടെ ഒരു പഴയ ക്ലാസ്സ്‌മേറ്റ്‌ പാലക്കാട് ടൌണിൽ ഒരു വൻ ഹോട്ടൽ നടത്തുന്നുണ്ട്.. വൻ കിടിലൻ ഫുഡ്‌...
പാലക്കാട്ടെ ഊടു വഴികളിൽ കൂടി നമ്മുടെ സുമോ പാഞ്ഞു.. എത്ര നേരം അങ്ങനെ പോയി എന്ന് ഓർമയില്ല .. അബ്ദുൾ സുഹൃത്തിനെ വിളിച്ചു വഴി ചോദിക്കുന്നു... ചോദിച്ചു ചോദിച്ചു പോകുന്നു... അവസാനം നമ്മൾ ആ കിടിലൻ ഹോട്ടൽ കണ്ടു പിടിച്ചു... മോശം പറയരുതല്ലോ...ഒരു ലുക്ക്‌ ഒക്കെ ഉണ്ട്...നമ്മൾ അകത്തു കേറി... ഷീജിയും രാഹുലും വാരി വലിച്ചു തിന്നുന്നു... ബാക്കി എല്ലാരും വിശപ്പു മാറാൻ മാത്രം തിന്നുന്നു.. ഇവന്മാർ രണ്ടു പേരും കൂടി കഴിച്ച പൊറോട്ട 23 എണ്ണം... ബാക്കി ഉള്ള ആറു പേര് കൂടി കഴിച്ചത്.. 17 എണ്ണം...മൊത്തം 40 പൊറോട്ട..അവിടെ കിട്ടാവുന്ന കറികൾ എല്ലാം വാങ്ങിച്ചു..ഷീജി അവസാനം ഒരു മിൽക് ഷേക്ക്‌ കൂടി പറഞ്ഞു.. വയർ കാലി ആയി കിടന്നാൽ അവനു ഗ്യാസ് കേറുന്ന അസുഖം ഉണ്ടത്രേ.. ഈ സമയം അത്രയും അബ്ദുൾ സുഹൃത്തും ആയിട്ട് ഫുൾ ബിസിനസ് ഐഡിയ ഡിസ്കഷൻ ...അങ്ങേർക്കു ബംഗ്ലൂരിൽ ഇമ്മാതിരി ഒരു സാധനം തുടങ്ങണം...അതിനു എന്ത് ചെലവ് വരും... മാസം എത്ര രൂപ ലാഭം ഉണ്ടാക്കാം.. അങ്ങനെ എന്തൊക്കെയോ..ഇതിനിടയിൽ ഫുഡ്‌ കഴിച്ചതിന്റെ ബിൽ സുഹൃത്ത്‌ എന്ത് ചെയ്തിട്ടും വാങ്ങുന്നില്ല..നമ്മൾ എല്ലാവരും നിർബന്ധിച്ചു .. പുള്ളിക്കാരൻ പറയുന്നത്.. നിങ്ങൾ ആദ്യമായിട്ട് എന്റെ കടയിൽ വന്നതല്ലേ.. അത് കൊണ്ട് പൈസ വേണ്ട.. പുള്ളി.. വീണ്ടും കുറെ മധുരമുള്ള ഐറ്റംസ്  പാർസൽ ആക്കി തന്നു.. എന്നിട്ട് ഒരു ശുഭയാത്ര ഒക്കെ ആശംസിച്ചു...പെട്ടെന്ന് ഒരു ശബ്ദം...സാാർ ബീീല്ല്ൽ ...ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു... നോക്കിയപ്പം ഷീജി കുടിച്ച ഷേക്ക്‌ന്റെ ബിൽ ... 100 രൂപാ ...അന്നേരം ആണ് അറിഞ്ഞത്.. അബ്ദുൾ നമുക്കിട്ടു വീണ്ടും പണി തന്നു എന്നുള്ള സത്യം.. ഓരോ പൊറോട്ടക്കും 20 രൂപ... പാലക്കാട്ടെ ഒരു കൂറ ഹോട്ടലിൽ 8 വർഷം മുന്നേ ആണ് ഈ കാശ്...ഷേക്ക്‌ ഒഴിച്ചുള്ള ബിൽ നേരത്തെ സെറ്റിൽ ചെയ്തിരുന്നു... രണ്ടാമത് വന്ന ബിൽ ആണ് ഇപ്പം എന്നെ സ്വപ്നത്തിൽ നിന്നും ഉണർത്തിയത് ... ചിരിച്ചു കൊണ്ട് കഴുത്തറത്ത്.. അബ്ദുളിന്റെ സുഹൃത്ത് നമ്മളെ യാത്ര ആക്കി.. ഇനി മേലാൽ ഈ പരിസരത്തേക്കു ഇല്ലെന്നു നമ്മൾ എല്ലാവരും തീരുമാനിച്ചു.. അബ്ദുൾ സുഹൃത്തിനെ കാണാൻ അവസാനം ആയി വീണ്ടും കേറിപോയി ..നമ്മുടെ എല്ലാവരുടേം സംശയം.. ഒരു പൊറോട്ടക്ക് 5 രൂപ വെച്ച് 200 രൂപ അബ്ദുൾ കമ്മീഷൻ ഇനത്തിൽ അടിച്ചു മാട്ടിയൊ  എന്നാരുന്നു..

ആ ദിവസം പിന്നെ ഒന്നിനും ശക്തി ഉണ്ടാരുന്നില്ല.. രാത്രി 10:30 ആയപ്പം കിടന്നുറങ്ങി.. പിറ്റേ ദിവസത്തെ കല്യാണത്തിനു നമ്മൾ പോയി... അവിടെ ചെന്നപ്പം ആണ് ഞാൻ ആദ്യമായിട്ട് കല്യാണ ചെക്കനെ പരിചയപ്പെടുന്നത്..
ബുഫെ ആരുന്നു..ഫുഡ്‌ അറെഞ്മെന്റ്റ് ..അപ്പം, കോഴിക്കറി..അതിങ്ങനെ ഓരോ കൌണ്ടർ ആയി വെച്ചിരിക്കുന്നു... എടുത്തു കൊടുക്കാൻ നിക്കുന്നത് മുഴുവൻ ഹിന്ദിക്കാരും...അബ്ദുളിനു ഒരു സംശയം.. എത്ര അപ്പം വരെ എടുക്കാം...?എന്തേലും ലിമിറ്റ് ഉണ്ടോ? ഇവന്മാരോട് ഹിന്ദിയിൽ ചോദിച്ചു മനസ്സിലാക്കാനും പറ്റത്തില്ല..അവസാനം പുള്ളി അവരുടെ അടുത്ത് ഇംഗ്ലീഷിൽ ചോദിച്ചു..
Suppose, 'N' is the number of appams one person can take, what is the maximum value of 'N'?
നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉള്ള.. ഫുഡ്‌ എടുത്തു കൊടുക്കാൻ നിക്കുന്ന പിള്ളേരുടെ അടുത്ത് ചെന്ന്.. പുള്ളി ജോലി കിട്ടാൻ വേണ്ടി പഠിച്ച ആപ്റ്റിട്യൂട്  ചോദ്യം പോലെ ഒരെണ്ണം...ഷീജി പെട്ടെന്ന് ചെന്ന് പറഞ്ഞു കൊടുത്തു.. എന്തായാലും.. 16 എണ്ണം വരെ അവർ ഒന്നും പറയില്ല.. (ഹോ, ഇവന്റെ തീറ്റ!!!) രാഹുലും ശെരി വെച്ചു .. 12 എണ്ണം വരെ അവനോടും അവർ ഒന്നും പറഞ്ഞില്ലെന്നു... ഇനി അവർ എല്ലാരോടും ആയിട്ട് പറയും... "അപ്പം തീർന്നെന്നു..."

ഫുഡ്‌ അടി കഴിഞ്ഞു നമ്മൾ എല്ലാരും കൂടി ചുമ്മാതെ ആ ഹോളിൽ കുറച്ചു നേരം കൂടി ഇരിക്കാൻ തീരുമാനിച്ചു.. ഹോളിലേക്ക്‌ വന്നതും.. സാധാരണ തള്ളി തുറക്കണ്ട ഡോർ അബ്ദുളിനെ കണ്ട വഴിക്ക് തന്നെ തുറന്നു.. സജീഷ് നമുക്ക് കാര്യം പറഞ്ഞു തന്നു.. ഇക്ക ഫുൾ "തള്ളൽ" ആണല്ലോ.. അത് കൊണ്ട്.. പ്രത്യേകിച്ച് വീണ്ടും തള്ളണ്ടി വന്നില്ല..ഷീജിയും രാഹുലും ഒഴിച്ച് നമ്മൾ ബാക്കി എല്ലാരും വന്നു ഓരോ കസേരയിൽ ഇരുന്നു... അവര് രണ്ടു പേരും maximum value of N കണ്ടു പിടിക്കുന്ന തിരക്കിൽ ആരുന്നു..നമ്മൾ ഇരുന്നിടത്ത്.. ഒരു സീറ്റിൽ കുറച്ചു എണ്ണ വീണു കിടപ്പുണ്ടാരുന്നു.. അത് കൊണ്ട് നമ്മൾ ആരും അവിടെ ഇരുന്നില്ല...ഷീജി വന്ന വഴിക്ക് അബ്ദുൾ ഷീജിയെ പിടിച്ചു ആ സീറ്റിൽ ഇരുത്തി.. വെള്ള പാന്റ്സ് ഇട്ടെക്കുന്ന ഷീജി ആ പരിസരം മൊത്തം വൃത്തികേടായി...ചാടി എഴുന്നേറ്റ ഷീജിയെ നോക്കി നമ്മൾ എല്ലാരും ചിരിച്ചു... അബ്ദുൾ മനപ്പൂർവ്വം ചെയ്തതാണെന്ന് മനസ്സിലായ ഷീജി .. ഒരു വൻ ഡയലോഗ് കാച്ചി..."ദേ അബ്ദുളെ, കാര്യം നമ്മൾ ഫ്രണ്ട്സ് ഒക്കെ ആരിക്കാം... പക്ഷെ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്.. .ഒന്നുവില്ലേലും.. ഇയാള്ക്കു കുറെ പ്രായം ആയില്ലെടോ?"
അതിനു ശേഷം നമ്മൾ കണ്ടത്... ദേവാസുരത്തിലെ മോഹൻലാലിൻറെ പാട്ടും പാടി നടക്കുന്ന അബ്ദുളിനെ ആണ്... "മാപ്പ് നല്കൂ മഹാ പ്രഭോ.. മാപ്പ് നല്കൂ ഗുണ നിധേ ..."

അവസാനം എല്ലാം സോൾവ്‌ ആക്കി.. ഇനി മേലാൽ അബ്ദുളിന്റെ പ്ലാനിംഗ് ഉള്ള ഒരു ട്രിപിനും ഞങ്ങൾ ഇല്ല എന്നുള്ള തീരുമാനത്തിൽ... വീണ്ടും സുമോ ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു.. ഡ്രൈവർ തന്റെ സെന്റിക്കഥ അബ്ദുളിനോട് തുടരുന്നു...

4 comments:

അഖില്‍ ചന്ദ്രന്‍ said...

ഈ ഇടക്ക് മേല്പറഞ്ഞ സുഹൃത്തുക്കളിൽ ചിലരെ കാണാനും സംസാരിക്കാനും ഇടയായി..ഇതിലെ കുറച്ചു കാര്യങ്ങൾ വീണ്ടും മനസ്സില് കൂടി കടന്നു പോയി.. അത് കൊണ്ട് ചുമ്മാതെ എഴുതി വെച്ചു ...അബ്ദുളിനെ അല്പം മോശം ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എങ്കിലും.. എന്റെയും.. അങ്ങനെ ഇതിൽ പറഞ്ഞിരിക്കുന്ന പലരുടെയും.. ജീവിതത്തിൽ ഇത് വരെ കണ്ട വ്യക്തിത്വങ്ങളിൽ വളരെ സ്നേഹവും, അടുപ്പവും..ബഹുമാനവും തോന്നിയിരിക്കുന്ന ഒരാളാണ്..നമുക്ക് ഇടക്ക് എപ്പോഴേലും ഒന്ന് കൂടി കാണണം..ഇത്രയും രസകരമായ ഒരു ഔദ്യോദിക ജീവിത കാലഘട്ടം എന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല... "Missing those good old days..."

manju said...

പാവം റഹീമിനെ കുടഞ്ഞു ഒരു പരുവമാക്കിയല്ലോ അഖിലേ...
അവൻ ഇവിടെ എങ്ങും ഇല്ലാത്തത് കൊണ്ട് നീ രക്ഷപെട്ടു.

ഈ maximum value of N പണ്ട് അലെക്സന്റെ പേരില് ഇറങ്ങിയ ഡയലോഗ് ആണല്ലോ

അഖില്‍ ചന്ദ്രന്‍ said...

മഞ്ചു :- അലക്സണ്‍ പറഞ്ഞത് ആണെന്ന് പറയുന്നത് ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് കാർക്ക് ആണ് നാണക്കേട്‌..
സത്യത്തിൽ ഇത് പറഞ്ഞത്.. രെഞ്ചു പൈലിയോ മറ്റോ ആണ്..എന്തായാലും ചെങ്ങന്നൂര് തന്നെ.. :)

Unknown said...

Kidu... Ikkaye onnu parichayappedan patto... Chumma onnu parichayappettu irikkan... :)