കേരളത്തില്‍ മൊത്തം പനി.. കൊതുക്, എലി, പന്നി അങ്ങനെ കണ്ടി കണ്ട ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാം പനി പകര്‍ത്തുന്നു.. ഇതാണ് എന്നും വാര്‍ത്ത......
കേരളത്തില്‍ പോകാന്‍ പറ്റി ഇല്ലെങ്കിലും മലയാളികളോടുള്ള ഐക്യ ദാര്ട്യം കാരണം.. ബാംഗ്ലൂരില്‍ ഓഫീസിനു ചേര്‍ന്നുള്ള ഒരു മലയാളി കടയില്‍ നിന്നും ഒരു ജൂസ് കുടിച്ചു.. അധികം താമസം വന്നില്ല, പനി പിടിച്ചു.. കണ്ട്രോളില് നിക്കാത്ത പനി ആയതു കാരണം ഡോക്ടര്‍ അഡ്മിറ്റ് ആകാന്‍ പറഞ്ഞു.. ടെസ്റ്റ് ചെയ്യാവുന്നത് എല്ലാം ടെസ്റ്റ് ചെയ്തു അവര്‍ ഒരു നിഗമനത്തില്‍ എത്തി.. എനിക്ക് ടൈഫോയിട് ആണെന്ന്.
പിന്നീട് അറിഞ്ഞു.. ഒരു പതിമൂന്നു പേര് ഓഫീസില്‍ നിന്ന് ടൈഫോയിട് പിടിച്ചു മേലണ്ടായി എന്ന്.
അങ്ങനെ ഒരു ടൈഫോയിട് കാരന്റെ കഥന കഥ ആണ് ചുവടെ ചേര്‍ക്കുന്നത്...
ഹരീഷ് എന്നാണ് നമ്മുടെ കഥാ നായകന്റെ പേര്. ഹരീഷിനു ഒരു ദിവസം ഭയങ്കര തല വേദന..ചെറിയ തോതില്‍ ഉള്ള പനിയും.. ഗുളിക ഒക്കെ വാങ്ങി ഒരു സ്വയം ചികിത്സ നടത്തി നോക്കി.. രക്ഷ ഇല്ല.. പിന്നെ നേരെ സീ എം എച് ഹോസ്പിടലിലേക്ക് വിട്ടു. ഡോക്ടറോട് കാര്യങ്ങള്‍ മൊത്തം വിശദീകരിച്ചു.. എല്ലാം കൂടെ പറഞ്ഞു പൊലിപ്പിച്ചു വന്നപ്പം ഡോക്ടറും രോഗിയും പനി എന്നാ അവസ്ഥയെ കുറിച്ച് മറന്നു പോയി... മൊത്തം പൊലിപ്പിക്കലും തലവേദനക്ക് മാത്രം ആയി പോയി. ഡോക്ടര്‍ തലവേദനയുടെ കാരണം കണ്ടെത്താന്‍ പുള്ളി പഠിച്ചതും കേട്ടതും ആയ ടെസ്റ്റ് എല്ലാം ചെയ്യാന്‍ പറഞ്ഞു.. അങ്ങനെ ബ്ലഡ്, യൂറിന്‍ തുടങ്ങി സകല ടെസ്റ്റുകളും എടുത്തു.. കൂട്ടത്തില്‍ ഒരു സീ-ടീ സ്കാനും.
എല്ലാ റിപ്പോര്‍ട്ടും വന്നു.. എല്ലാം നോര്‍മല്‍.. ഡോക്ടറിനു ഒരു പിടിത്തവും കിട്ടുന്നില്ല.. അവസാനം സഹി കേട്ട്.. തലവേദനയും ആയി ഹരീഷ് നേരെ നാട്ടിലേക്കു വണ്ടി കയറി.. നാട്ടില്‍ ചെന്ന് ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു.. ഡോക്ടര്‍ ഒരു ചെറിയ ബ്ലഡ് ടെസ്റ്റ് നടത്തി സംഭം ടൈഫോയിട് ആണെന്ന് പറഞ്ഞു.. ഇനി അടുത്ത അഞ്ചു ദിവസം വന്നു കുത്തി വെപ്പും എടുക്കണം.. എല്ലാം ഓക്കേ ആയിക്കൊള്ളും..
ഹരീഷ് പിറ്റേ ദിവസം കുത്ത് കൊല്ലാന്‍ ആയി പോകാന്‍ ഇറങ്ങിയപ്പം വീട്ടുകാര്‍ പറഞ്ഞു.. എടാ ആ സീ-ടീ സ്കാന്‍ റിപ്പോര്‍ട്ടും കൂടി കൊണ്ട് പൊയ്ക്കോ..ഏതായാലും കാശു കൊടുത്തു എടുത്തതല്ലേ..
ഹരീഷ് നേരെ ഡോക്ടറിന്റെ അടുത്ത് ചെന്ന് കുത്തി വെപ്പും കഴിഞ്ഞു കാര്യം അവതരിപ്പിച്ചു..
ഹരീഷ് :- അതെ ഡോക്ടറെ, എനിക്ക് ഭയങ്കര തലവേദന ആയിരുന്നു രണ്ടു ദിവസം മുന്നേ.. അത് കൊണ്ട് ബംഗ്ലൂരിലെ ഒരു ഡോക്ടറെ കാണിച്ചപ്പം ഒരു സീ-ടീ സ്കാനും കൂടി എടുത്തു.. ഇതാ അതിന്റെ റിപ്പോര്‍ട്ട്..
ഡോക്ടര്‍ :- പനി ആയിട്ട് ചെന്ന തന്റെ സീ-ടീ സ്കാനും എടുത്തോ?
ഹരീഷ് :- ഇന്നാള് ജലദോഷത്തിനു ചെന്നപ്പം.. ഒരു ഡോക്ടര്‍ ഓപ്പറേഷന് വേണം എന്ന് പറഞ്ഞ സ്ഥലമാ
ഡോക്ടര്‍ :- ആ ഏതായാലും ഒന്ന് നോക്കട്ടെ.. അവര്‍ ചുമ്മാ എടുതെന്നെ ഉള്ളാരിക്കും
കുറച്ചു നേരം അതില്‍ കണ്ണ് നട്ടിരുന്ന ഡോക്ടറിന്റെ കണ്ണുകള്‍ വിടരുന്നു.. മൊത്തത്തില്‍ ഒരു പന്തികേട് ഹരീഷിനു ഫീല്‍ ചെയ്തു തുടങ്ങി..
ഡോക്ടര്‍ അകത്തേക്ക് കയറി പോയി.. ഒരു റൂമിന് അകത്തു കേറി വേറെ കുറെ ഡോക്ടര്‍മാരും ആയിട്ട് ഭയങ്കര ഡിസ്കഷന് . എല്ലാവരും മൂന്നു നാല് സ്ഥലത്ത് മാര്‍ക്ക് ചെയ്തു വെച്ചിട്ട് പരസ്പരം നോക്കി നിക്കുന്നു.. ഹരീഷിനു ടെന്‍ഷന്‍ ആയി. കുറച്ചു നേരം കഴിഞ്ഞു ഡോക്ടര്‍ തിരിച്ചു ഇറങ്ങി വന്നു.. എന്നിട്ട് പറഞ്ഞു..
ഡോക്ടര്‍ :- അതെ കുഴപ്പം ഒന്നും ഇല്ലാരിക്കും... പക്ഷെ ഒരു സംശയം.. അത് തീര്‍ക്കാം എന്ന് വെച്ചു.. പട്ടാളത്തില്‍ ആരുന്നോ മുന്നേ?
ഹരീഷ് :- അല്ല.. എന്തെ?
ഡോക്ടര്‍ :- അല്ല ഒന്നും ഇല്ല.. ഇടക്ക് എപ്പോഴേലും വല്ല പോലീസ് വെടി വെപ്പിലും പെട്ടിട്ടുണ്ടോ.. ?
ഹരീഷ് :- ഇല്ല.. എന്തെ?
ഡോക്ടര്‍ :- അല്ല ഒന്നും ഇല്ല.. ഈ റിപ്പോര്‍ട്ട് കണ്ടിട്ട് ഒരു സംശയം.. ഇത് ഇവിടുന്ന എടുത്തെന്ന് പറഞ്ഞത്..
ഹരീഷ് :- സീ എം എച് ഹോസ്പിടല്‍, ബാംഗ്ലൂര്‍
ഡോക്ടര്‍ :- അവിടുത്തെ ഡോക്ടറുടെ നമ്പര്‍ ഒന്ന് സങ്കടിപ്പിക്കാവോ?
ഹരീഷ് :- ഡോക്ടറെ സത്യം പറ.. എനിക്ക് എന്താ പറ്റിയത്?
ഡോക്ടര്‍ :- ഏയ്.. അങ്ങനെ പേടിക്കാന്‍ ഒന്നും ഇല്ലായിരിക്കും.. ഒരു സംശയം അത്രേ ഉള്ളൂ. ഏതായാലും ആ നമ്പര്‍ ഒന്ന് താ..
ഹരീഷ് നമ്പര്‍ കൊടുക്കുന്നു.. ഡോക്ടര്‍ സീ എം എച് ഹോസ്പിടലിലേക്ക് വിളിക്കുന്നു..
നാട്ടിലെ ഡോക്ടര്‍ :- അതെ ഞാന്‍ കേരളത്തിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് വിളിക്കുവാ. ഹരീഷ് എന്നൊരാള്‍ ഇവിടെ ടൈഫോയിട് ആയിട്ട് ചികിത്സിക്കാന്‍ വന്നിട്ടുണ്ട് . പുള്ളി നിങ്ങളുടെ ഹോസ്പിറ്റലില്‍ നിന്ന് ഒരു സീ ടീ സ്കാന്‍ എടുത്തു എന്ന് പറഞ്ഞു.. അതില്‍ നോക്കിയപ്പോ.. ബുള്ളെറ്റ് പോലെ പുള്ളിടെ തലയില്‍ ഒരു നാല് പാട് കാണുന്നല്ലോ.. പക്ഷെ ആ റിപ്പോര്‍ട്ട് മൊത്തം അരിച്ചു പെറുക്കീട്ടും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.. നിങ്ങള്‍ അത് മിസ്സ് ചെയ്തതാണോ അതോ.. എന്താണ് അത് റിപ്പോര്‍ട്ട് ചെയ്യാത്തത് എന്ന് അറിയാന്‍ വേണ്ടി വിളിച്ചതാ.. ഇത് അറിഞ്ഞിട്ടു വേണം.. എമെര്ജെന്സി ഓപ്പറേഷന് വേണോ എന്ന് തീരുമാനിക്കാന്‍
സീ എം എച് ഡോക്ടര്‍ :- പോന്നു ഡോക്ടറേ.. അത് മൈന്‍ഡ് ചെയ്യണ്ട.. ഇടതു സൈഡില്‍ ഒന്നും വലതു സൈഡില്‍ മൂന്നും പാടുകള്‍ അല്ലെ കാണുന്നത്?
നാട്ടിലെ ഡോക്ടര്‍ :- അതെ .. അത് തന്നെ.. പക്ഷെ അത് മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാല്‍ എങ്ങിനെയാ..
സീ എം എച് ഡോക്ടര്‍ :- അത് ഇവിടെ സീ ടീ സ്കാന്‍ എടുക്കുന്ന എല്ലാവര്ക്കും ഉള്ളതാ.. പ്രിന്റര്‍ കമ്പ്ലൈന്ടാ..എല്ലാവരുടേം റിപ്പോര്‍ട്ടില്‍ അതെ സ്ഥലത്ത് നാല് പാടുകള്‍ ഉണ്ട്.. മൈന്‍ഡ് ചെയ്യണ്ട..അതാ ഒന്നും റിപ്പോര്‍ട്ടില്‍ കാണാത്തത്
വാല്‍ക്കഷ്ണം:- ബാംഗ്ലൂരില്‍ നിന്നും റിപ്പോര്‍ട്ട് എടുത്തു നാട്ടിലേക്കു ചെന്നത് കൊണ്ട്.. അവര്‍ ഒന്ന് വിളിച്ചു ചോദിച്ചു.. നാട്ടീന്നു റിപ്പോര്‍ട്ട് എടുത്തു ബംഗ്ലൂരിലേക്ക് വന്നിരുന്നു എങ്കില്‍.. ഇപ്പം ഓപ്പറേഷന് കഴിഞ്ഞു നാലു ബുള്ളറ്റും രണ്ടു മിസ്സൈലും പുറത്തു എടുത്തേനെ..
3 comments:
ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന ഒരു പയ്യന് ഉണ്ടായ അനുഭവം..
haha... really nice...
based on a very true story
:D
Post a Comment