Tuesday, July 3, 2012

യൂസീയീ കപ്പ്‌

യൂറോ കപ്പ് സ്പെയിന്‍ ജയിച്ചിട്ടു ഒരു ആഴ്ച തികഞ്ഞില്ല.. എട്ടു പത്തു കൊല്ലം മുന്നേ തൊടുപുഴയില്‍ നടന്ന ചില ഫുട്ബോള്‍ വിശേഷങ്ങള്‍ പങ്കു വെക്കുന്നു. ഇതൊരു കഥാ രൂപത്തില്‍ അല്ല.. സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കുന്ന ടൈപ്പ് കുറെ ഉത്തരങ്ങള്‍ മാത്രം.. 
ആദ്യത്തെ വര്‍ഷം മുതല്‍ അവസാന വര്‍ഷം വരെ നമ്മുടെ ബാച്ചിന് ആയിരുന്നു സ്ഥിരം ആയി ഫുട്ബോള്‍ ട്രോഫി കോളേജില്‍ വെച്ച് കിട്ടിക്കൊണ്ടിരുന്നത്.. അതിനു കാരണം കുറെ മെസ്സി റൊണാള്‍ഡോ നമ്മുടെ കൂട്ടത്തില്‍ ഉള്ളത് കൊണ്ടൊന്നും അല്ല..കീരിക്കാടന്‍, സ്പടികം ജോര്‍ജ്, ബാബു രാജ് (സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിനു മുന്നേ) ശ്രേണിയില്‍ പെടുത്താവുന്ന കുറെ മല്ലന്മാര്‍ നമ്മുടെ ബാച്ചില്‍ എങ്ങനെയോ വന്നു പെട്ടു. ജീവിതത്തില്‍ ആകെ ഉള്ള രണ്ടേ രണ്ടു ലക്‌ഷ്യം.. തിന്നുക പിന്നെ വീണ്ടും തിന്നുക..
ഓരോ കളിയും തുടങ്ങുന്നതിനു മുന്നേ എതിര്‍ ടീമില്‍ നല്ല വണ്ണം കളിയ്ക്കാന്‍ സാധ്യത ഉള്ള പയ്യന്മാരെ നോട്ട് ചെയ്തു വെക്കുക.. ഫുട് ബോളില്‍ നോക്കാതെ നേരെ ചെന്ന് ഈ പയ്യന്മാരുടെ കാലിനിട്ട് ചവിട്ടുക.. അവന്മാരെ ആരേലും വന്നു എടുത്തു കൊണ്ട് പോകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.. ഇത് മാത്രം ആണ് ഒരു മൂന്നു പേരുടെ ആകെ ഉള്ള കളിക്കളത്തിലെ ലക്‌ഷ്യം. കളി അറിയാവുന്ന ഒരുത്തന്‍ ഉണ്ട്.. അജയന്‍.. .. അവന്റെ ലക്‌ഷ്യം.. ഒരു ഗോള്‍ അടിക്കുക.. എന്നിട്ട് ജേഴ്സി ഊരി അതിലെ ഓടുക.. (പിത്ത തടിയും കുട വയറും ഇല്ലെന്നു അവനു സ്വയം എങ്കിലും അന്നൊക്കെ തോന്നുന്നുണ്ടാരുന്നിരിക്കണം) 
വേറെ ഒരു  താരം  ഉണ്ട് ജോണ്‍സന്‍ - ബോള്‍ ഒരു ഇരുപതു മീറ്റര്‍ അപ്പുറത്ത് കൂടി ഉരുണ്ടു പോവുക ആണെങ്കിലും അവന്‍ സിസര്‍ കട്ട് അടിക്കാന്‍ വേണ്ടി ഒരു ശ്രമം നടത്തി ഇരിക്കും.. നല്ല കൂര്‍ത്ത കല്ലും മണ്ണും നിറഞ്ഞ ഗ്രൌണ്ട് എന്ന് സ്നേഹത്തോടെ ആളുകള്‍ പറഞ്ഞിരുന്ന ആ സ്ഥലത്ത് ആണ് അവന്റെ ഈ വക ഡെമോ. സിസര്‍ കട്ട് അടിക്കാന്‍ ശ്രമിക്കുന്നു.. ദയനീയം ആയി പരാജയപ്പെടുന്നു.. "അളിയാ ഒരു രണ്ടു ഇഞ്ചു മാറിപ്പോയി " എന്ന് പറഞ്ഞു വീണ്ടും അതിനു വേണ്ടി ശ്രമിക്കുന്നു.... സ്വന്തം ടീമിനോ എതിര്‍ ടീമിനോ പുള്ളിയെ കൊണ്ട് യാതൊരു ശല്യവും ഇല്ല.. 
ഗോളി ആയിട്ട് നിക്കുന്നത് ഒരു അരുണ്‍ - അവന്‍ നിറഞ്ഞു ആ ഗോള്‍പോസ്റ്റില്‍ നിന്നാല്‍ ഒരു മൊട്ടു സൂചി പോലും പിന്നെ അതിലെ കടന്നു പോവില്ല.. അമ്മാതിരി ഒരു പട്ടിണി പാവം. 

ഇത് എ ടീം.. ഇതുപോലെ മല്ലന്മാര്‍ അല്ലാത്ത കുറെ എണ്ണം ചേര്‍ന്ന് ഒരു ബി ടീമും കാണും സ്ഥിരം ആയിട്ട്.. ആദ്യത്തെ റൌണ്ടില്‍ ഔട്ട്‌ ആകുക എന്നതില്‍ കവിഞ്ഞു ഇവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല.. അതില്‍ രണ്ടു മിനിറ്റ് ഓടി കഴിഞ്ഞാല്‍ എല്ലാര്ക്കും ഗോളി ആകണം.. ഒരു കളിയില്‍ ഹാഫ് ടൈം ആകാറായപ്പം മൊത്തം പന്ത്രണ്ടു ഗോളി.. സബ്സ്ടിട്യൂട്ട്  വന്നവന്‍ കളിയ്ക്കാന്‍ കേറീട്ടും അകത്തു നിന്നവന്‍ ഇറങ്ങി പോകുന്നില്ല.. അവനും ഗോളി ആവണം... അതും കഴിഞ്ഞപ്പം കുറെ എണ്ണം പുറത്തു കിടപ്പായി.. പതിനൊന്നു പേരെ തികക്കാന്‍ വേണ്ടീട്ടു.. പുറത്തു കണ്ടോണ്ടു നിന്നവനെ ഒക്കെ തള്ളി ഗ്രൌണ്ടിലേക്ക് വിട്ടു.. ശ്രിജിത് കുതിര ചാടുന്ന പോലെ ഒറ്റക്കാലില്‍ ചാടി ചാടി അവന്റെ പുതിയ ഷൂസ് ഇട്ടു എതിര്‍ ടീമിലെ നാലെണ്ണത്തിനെ ഓടിച്ചിട്ട്‌ ചവിട്ടി.. 
അങ്ങനെ ഇരിക്കുമ്പം ഒരു ലോങ്ങ്‌ ഷോട്ട് എടുക്കണം.. ഗോളി ആയിട്ട് നിന്നവന്‍ വിളിച്ചു ചോദിച്ചു.. എടാ.. എതവനെലും ലോങ്ങ്‌ എടുക്കാന്‍ അറിയാവോ? ഗോള്‍ പോസ്റ്റിന്റെ പുറകില്‍ കളി കണ്ടു കൊണ്ട് ഇരുന്ന ജോര്‍ജ് ചാടി എഴുന്നേറ്റു.. അളിയാ എനിക്കറിയാം ലോങ്ങ്‌ എടുക്കാന്‍.. 
എന്നാ വന്നു എടുത്തിട്ട് പോടാ.. .ഗോളി അലറി.. ജോര്‍ജ് പാന്റ് ഒക്കെ തിരുത്ത്‌ കേറ്റി.. ബോള്‍ പൊസിഷനില്‍ വെച്ചു.. പത്തു സ്റെപ് പുറകിലേക്ക് പോയി... കൊമ്പ് കുലുക്കി മുക്കുറ ഇട്ടു കുത്താന്‍ വരുന്ന ഒരു  കാളയെ   ഓര്‍മിപ്പിച്ചു ഓടി വന്നു.. എതിര്‍ ടീമിലെ പിള്ളേരും.. സ്വന്തം ടീമിലെ പിള്ളേരും എതിര്‍ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് ഓടി.. ജോര്‍ജ് ഓടി വന്നു ഒരൊറ്റ  തൊഴി .. എല്ലാവരുടെയും കണ്ണുകള്‍ ആകാശത്തേക്ക്.. ഇല്ല.. ആരും കാണുന്നില്ല.. എല്ലാവരുടെയും കണ്ണുകള്‍ താഴെ ഭൂമിയിലേക്ക്‌.. ................ അവിടെ മൊത്തം ഒരു ചുഴലിക്കാറ്റു അടിച്ച പ്രതീതി.. മൊത്തം പൊടി മയം .. ബോള്‍ ഒരു രണ്ടര സെന്റി മീറ്റര്‍ കാറ്റ് അടിച്ചു നീങ്ങി.. ജോര്‍ജ് കാലു ഉളുക്കി നിലത്തു കിടന്നു നിലവിളിക്കുന്നു.. ജോണ്‍സന്‍ വന്നു ഒരു സിസ്സെഴ്സ് കട്ട് അടിച്ചു കാണിച്ചിട്ട് ഇങ്ങനെ ചെയ്താല്‍ മതി ഉളുക്ക് പോകും എന്ന് പറയുന്നു.. 

ആ  വര്‍ഷവും പതിവ് പോലെ നമ്മുടെ എ ടീം കപ്പ്‌ ജയിച്ചു.. സന്തോഷ പ്രകടനങ്ങള്‍ ശ്രീജിത്തിന്റെ സാന്ട്രോയില്‍ മുട്ടം കവല വരെ... ഗോളി ആയിട്ട് നിന്നവന്‍ (ഗോള്‍പോസ്റ്റ് , മൊട്ടു സൂചി, പട്ടിണി പാവം) വണ്ടിയുടെ മുകളില്‍ കയറി  സദ്യ  ഉണ്ണാന്‍ ഇരിക്കുന്ന പോലെ ഇരിക്കുന്നു ട്രോഫിഉം പിടിച്ചു  .. ശ്രീജിത്ത്‌ രാത്രി വണ്ടി അളിയന് തിരികെ കൊണ്ട് ചെന്ന് കൊടുക്കുന്നു.. 
അളിയന്‍ - ശ്രീജിത്തെ.. എന്താടാ വണ്ടിയുടെ മുകളില്‍ രണ്ടു വെല്യ കുഴി????
ശ്രീജിത്ത്‌ :- നാളെ കോളേജില്‍ സമൂഹ  സദ്യ  - അതിനു വേണ്ടി ഉള്ള ഇരുപതു കിലോയുടെ രണ്ടു അരിച്ചാക്കു വണ്ടിയുടെ മുകളില്‍ വെച്ചാ ഇന്ന് കൊണ്ട് പോയത്.. 
അളിയന്‍ - അത് വല്ല ഡിക്കീലും വെച്ചാ പോരെ?
ശ്രീജിത്ത്‌ - ഡിക്കിയില്‍ ശ്വാസം കിട്ടത്തില്ല..
അളിയന്‍ - അരി ചാക്കിനോ??
ശ്രീജിത്ത്‌ - ആ അരിച്ചാക്കു പോലെ ഒക്കെ ഇരിക്ക്കും.. വിടളിയാ.. 
[ആത്മഗതം - എന്നാലും എന്‍റെ അരുണേ.. നിന്റെ ഒരു ചന്തി?]

3 comments:

Dragonfly said...

You should also give credit to the famous team physco ;)

hermit said...

2004 il ithe team, ethir team-ine thalli maduthittu swantham team-il ullavante kaalu thalli odichu. Avan dande ippazhum Sunnyvale-il koodi chatti chatti nadakkunnundu.

Hani John Poly said...

thudakathiley kurachu kallatharam oyukey ;) baaki yaadharthyangalumaaye erey saadrishyam ulladayirunnu... annu nee mallanmarey vilichavarey nee innu endu vilikumaavooo :)

ellam nannaayirunnu.. avasaanam spaaareee.. :)