ഒരു സുഹൃത്തിന്റെ മകന്റെ ഒന്നാം പിറന്നാൾ..അവന്റെ മര്യാദക്ക് എന്നെ വിളിച്ചു കുടുംബ സമേതം വന്നു പങ്കെടുക്കണം എന്ന് പറഞ്ഞു.. വൈറ്റ് ഫീൽഡിൽ ഉള്ള ഹോട്ടലിൽ ആണ് സംഭവം ഏർപ്പാട് ചെയ്തിരിക്കുന്നത് എന്ന് അറിയിച്ചു..നമ്മൾ ചെന്ന് കേറി അലമ്പാക്കിയ ഏറ്റവും അവസാനത്തെ പരുപാടി!!!!!
പറഞ്ഞ സമയത്തിനും അഞ്ചു മിനിറ്റ് മുന്നേ നമ്മൾ ലാൻഡ് ചെയ്തു.. അവിടെ ചെന്നപ്പോൾ അവരു പോലും എത്തീട്ടില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പം അവർ എത്തി. ഞാൻ തന്നെ അവരെ അവരുടെ പരുപാടിക്കു വേണ്ടി അകത്തേക്ക് ആനയിച്ചു.. എന്റെ അർപ്പണ ബോധം കണ്ടു ഒരു വയസ്സുകാരൻ കരഞ്ഞു തുടങ്ങി..പിന്നീട് അവർ എല്ലാരും ഓരോ സാധനങ്ങൾ അറേഞ്ച് ചെയ്യാൻ തുടങ്ങിയപ്പം അവരെ സഹായിക്കാതെ ഞാൻ ഒരു ന്യൂ ജെൻ ആയികൊണ്ട് തുരു തുരാന്നു സെൽഫി എടുത്തു. പിന്നെയും ഒന്നര മണിക്കൂർ കഴിഞ്ഞു എല്ലാരും ഒക്കെ എത്തി ചേരാൻ ആയിട്ട്.. അവസാനം കേക്ക് കട്ട് ചെയ്യാൻ ഉള്ള സമയം ആയി.. കേക്ക് ഞാൻ പോയി നോക്കി. നല്ല ഭംഗി.. മുകളിൽ നീല കളർ ... അതിന്റെ മുകളിൽ ഒരു കാർട്ടൂൺ ക്യാരക്ടർ (വിന്നി ദി പൂ പോലെ ഒരു ചെറിയ പന്നിക്കുട്ടി )ഇരിക്കുന്നു.. പിന്നേം എന്തൊക്കെയോ കൊത്തു പണികൾ ഉണ്ട്.. അതിന്റെ താഴെ ഒരു നില കൂടി ഉണ്ട്.. അവിടെ കൊച്ചിന്റെ പേരും വയസ്സും അങ്ങനെ മൊത്തത്തിൽ ഒരു കിടിലൻ കേക്ക്.
കൊച്ചിന്റെ അച്ഛനും അമ്മയും കൂടി കേക്ക് മുറിക്കാൻ നിക്കുന്നു. ഞാനും പോയി നിന്നു ..പെട്ടെന്നാണ് അവർ മറന്നു വെച്ച ഒരു സാധനം കണ്ണിൽ പെട്ടത്..കേക്ക് മുറിക്കുന്ന കൂട്ടത്തിൽ ഒരു ചെറിയ ഒച്ചയോടെ കുറെ പ്ലാസ്റ്റിക് പേപ്പറും വേറെ കുറെ തിളങ്ങുന്ന സാധനങ്ങളും ഒക്കെ വീഴുന്ന രണ്ടു ഐറ്റംസ് അവിടെ മറന്നു കിടക്കുന്നു..എന്റെ അർപ്പണ ബോധം എന്നെ വിളിച്ചുണർത്തി..പിന്നെ വൈകിയില്ല.. കേക്ക് മുറിക്കാൻ വരട്ടെ, നിങ്ങൾ ഈ സാധനം വാങ്ങി വെച്ചിട്ട് ഉപയോഗിക്കാതെ ഇരിക്കുവാണോ എന്നൊരു ചോദ്യം...ഒരു വയസ്സ് കാരന്റെ കണ്ണ് വീണ്ടും നിറഞ്ഞു..
ഞാൻ നേരെ പോയി രണ്ടു സാധനവും എടുത്തു കൊണ്ട് വന്നു.. കയിൽ ഫോൺ/ ക്യാമറ ഇത് രണ്ടും ഇല്ലാതെ ഒരുത്തൻ മാത്രമേ അവിടെ ഉണ്ടാരുന്നുള്ളൂ.. അവന്റെ കയിൽ ഒരു സാധനം, മറ്റേതു നോം തന്നെ ഏറ്റെടുത്തു.. രണ്ടു പേരും പാറാവു കാരെ പോലെ കേക്ക്ന്റെ രണ്ടു സൈഡിൽ ആയിട്ട് നിന്നും..
റെഡി 1, 2, 3.....
ഒരു വയസ്സുകാരാൻ കരഞ്ഞു നിലവിളിക്കുന്നു...കൊച്ചിന്റെ അച്ഛനും അമ്മയും കുടുംബാങ്ങങ്ങളും ഇവനൊക്കെ ഒരൽപം ബുദ്ധി എങ്കിലും ഉണ്ടേൽ മന്ദബുദ്ധി എന്നേലും വിളിക്കാരുന്നു എന്ന മട്ടിൽ നിക്കുന്നു..ബാക്കി ഉള്ളവരെല്ലാം ഓ.....ഔ...എന്നൊക്കെ ഉള്ള ദീർഖനിശ്വാസം വിട്ടു നിക്കുന്നു...ഒന്ന് റീ-വൈൻഡു ചെയ്തു നോക്കി എന്താണ് സംഭവിച്ചത് എന്ന്..
ഈ സാധനം പൊട്ടി.. അതിലെ കടലാസും പ്ലാസ്റ്റിക്കും ചപ്പും ചവറും എല്ലാം കൂടി കൊച്ചിന്റെ മേത്തും പിന്നെ ആ നല്ല കേക്ക് ഇലും ...ഞാൻ നിസ്സഹായതയോടെ ഇത് പൊട്ടിച്ച മറ്റവനെ നോക്കി... അവൻ മുങ്ങി...ചീത്ത കേക്കുന്നതിനു മുന്നേ പ്രൊ ആക്റ്റീവ് ആയി ഞാൻ ആ കേക്കിന്റെ മുകളിൽ ഉണ്ടാരുന്ന കുറെ സാധനങ്ങൾ ഊതി മാറ്റാൻ ഒരു ശ്രമം നടത്തി. രണ്ടായിരം കഷ്ണങ്ങൾ എങ്കിലും ഉണ്ടാരുന്ന അതിൽ നിന്നും ഒരു മൂന്നെണ്ണം ഞാൻ ഊതി പറത്തി കളഞ്ഞു..ബാക്കി ഉള്ളത് എന്റെ ശക്തമായ ഊത്തിൽ ആ കേക്കിൽ ഉറഞ്ഞു അകത്തു കേറിപോയി ..ഞാൻ രണ്ടാമത്തെ ഐഡിയ ഇട്ടു.. ഓരോന്ന് ഓരോന്ന് ആയി പറിച്ചെടുത്തു കളയുക ..പക്ഷെ ഒരു പ്രശ്നം ഒരു ഏഴു മണിക്കൂർ സമയം വേണം..അങ്ങനെ ഞാൻ ഓരോന്ന് ഓരോന്നായി ഐഡിയകൾ ഇടുന്നു.. അതെല്ലാം ചീറ്റി പോകുന്നു.. സഹി കെട്ടു കൊച്ചിന്റെ അച്ഛൻ പറഞ്ഞു.. എന്തായാലും ഇത്രേം ഒക്കെ ആയി.. ഇനി ഇപ്പം ആകെ രണ്ടു വഴികൾ ഉണ്ട്.. ഒന്ന്.. കേക്ക് മറന്നേക്കുക എന്നിട്ട് നേരെ ഫുഡ് തുടങ്ങുക.. അല്ലേൽ ഇത് ഇങ്ങനെ തന്നെ മുറിച്ചു കൊടുക്കുക.. കിട്ടുന്നവർ ആദ്യത്തെ പത്തു മിനിറ്റ് അതിലെ ഓരോന്നും പറിച്ചു കളയാൻ ആയി ചിലവഴിക്കുക..കേക്ക് തിന്നാൻ ആയിട്ട് ഏറ്റവും മുന്നിൽ ഉള്ള 20 പേരെ ഞാൻ ഒന്ന് നോക്കി.. ഏറ്റവും പ്രായം കൂടിയ ആള്ക്ക് ഒരു 4 വയസ്സ് കാണും..ഇതെങ്ങാനും വയറ്റിൽ ചെന്നിട്ടു വല്ല അസുഖോം പിടിച്ചാൽ പിന്നെ തല്ലു എപ്പം കിട്ടി എന്ന് ചോദിച്ചാ മതി..
ഞാൻ ലേറ്റസ്റ്റ് ഐഡിയ എടുത്തിട്ടു .. കേക്ക് മുറിക്കുന്ന കത്തി കൊണ്ട്.. അതിന്റെ മുകളിലെ ലയർ മൊത്തം ചിരണ്ടി പറിച്ചു കളയുക.. ചിരണ്ടി ചിരണ്ടി.. മുകളിലത്തെ ഭംഗി ഉള്ള നീല സാധനം മൊത്തം പോയി.. ഐസിംഗ് ഇല്ലാത്ത സാധാരണ കേക്ക് മാത്രം .. മുന്നിൽ ഉണ്ടാരുന്ന ചെറിയ പിള്ളേർ എല്ലാം ഇത് കണ്ട പാടെ കേക്ക് വേണ്ടെന്നു വെച്ചു..
കുറെ ആളുകൾക്ക് ഷുഗറും കൊളസ്ട്രോളും ഞാൻ കാരണം വരാണ്ട് ആയല്ലോ എന്ന ആശ്വാസത്തോടെ ഞാൻ സുഹൃത്തിനോട് ബൈ പറയാൻ പോയി.. അവൻ പറഞ്ഞു..
1. ആ സാധനം എടുത്തു പൊട്ടിക്കാൻ ഞാൻ ആവശ്യപ്പെട്ടില്ല.
2. അതെല്ലാം എടുത്തു കേക്ക്ന്റെ മുകളിൽ ഇടാൻ ഞാൻ പറഞ്ഞില്ല.
3. ആ കേക്ക്ന്റെ മുകൾ ഭാഗം ചിരണ്ടി കളഞ്ഞു നശിപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ടില്ല.
ഞാൻ പറഞ്ഞു.. ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ എന്നു കരുതിയാ മതി..
ഇതിലും വലുത് ഇനി എന്ത് വരാൻ???
എന്റെ കൂടെ മറ്റേ സാധനം പൊട്ടിച്ചവൻ (നേരത്തെ മുങ്ങിയവൻ ഇപ്പോഴാണ് പൊങ്ങുന്നത്) അത് വഴി ചോദിച്ചു.. തനിക്കൊന്നും നാണം ഇല്ലെഡോ? ആവതു ഉള്ളതൊക്കെ ചെയ്താ പോരെ?